Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുൻ ഇടവക വികാരി എന്റെ ഭാര്യയുമായി അവിശുദ്ധ ബന്ധം പുലർത്തുന്നു; എന്റെ ഉള്ളിൽ കടുത്ത പ്രതികാര വാഞ്ഛ തോന്നുന്നു; പ്രവാസി മലയാളി നൽകിയ പരാതി ഭദ്രാസന മെത്രാപ്പൊലീത്ത മുക്കി; സിപിഎമ്മുകാരനായ മറ്റൊരു വികാരി കുത്തിപ്പൊക്കി; അങ്ങനെയെങ്കിൽ ഇതേ കുറ്റം ചെയ്ത മറ്റൊരു വൈദികനും എതിരേ നടപടി വേണമെന്ന് ആവശ്യം; തൊഴുത്തിൽ കുത്തിൽ വലഞ്ഞ് ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനം

മുൻ ഇടവക വികാരി എന്റെ ഭാര്യയുമായി അവിശുദ്ധ ബന്ധം പുലർത്തുന്നു; എന്റെ ഉള്ളിൽ കടുത്ത പ്രതികാര വാഞ്ഛ തോന്നുന്നു; പ്രവാസി മലയാളി നൽകിയ പരാതി ഭദ്രാസന മെത്രാപ്പൊലീത്ത മുക്കി; സിപിഎമ്മുകാരനായ മറ്റൊരു വികാരി കുത്തിപ്പൊക്കി; അങ്ങനെയെങ്കിൽ ഇതേ കുറ്റം ചെയ്ത മറ്റൊരു വൈദികനും എതിരേ നടപടി വേണമെന്ന് ആവശ്യം; തൊഴുത്തിൽ കുത്തിൽ വലഞ്ഞ് ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഓർത്തഡോക്സ് സഭയിൽ ഇത് വൈദികരുടെ പീഡന പരാതികളുടെ പെരുമഴക്കാലം. നിരണം ഭദ്രാസനത്തിലെ വൈദികരുടെ പീഡനക്കേസിൽ അന്വേഷണം നടക്കുന്നതിനിടെ റാന്നിയിൽ നിന്നും ഇതേ പോലൊരു പരാതി പൊന്തി വന്നിരിക്കുകയാണ്. വന്ന അതേവേഗത്തിൽ പരാതി ചവിട്ടിത്താഴ്‌ത്തി നിലയ്ക്കൽ ഭദ്രാസനാധിപൻ. എന്നാൽ, കമ്യൂണിസ്റ്റുകാരനായ സഭയിലെ മറ്റൊരു വികാരി അത് കുത്തിപ്പൊക്കി. ആരോപണ വിധേയനെ സസ്പെൻഡ് ചെയ്തപ്പോൾ ഇതേ പോലെ മുക്കിയ മറ്റൊരു വികാരിയുടെ പീഡനകഥയും പുറത്തു വന്നിരിക്കുകയാണ്. ആ വൈദികനെയും സസ്പെൻഡ് ചെയ്യണമെന്നാണ് ആവശ്യം.

ചിറ്റാർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി മുൻവികാരി ഫാ ഒഎം ശമുവലിനെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ചിറ്റാർ സ്വദേശിയായ പ്രവാസി യുവാവിന്റെ പരാതിയെ തുടർന്നാണ് നടപടി. ഈ പരാതി നിലയ്ക്കൽ ഭദ്രാസന മെത്രാപ്പൊലീത്ത ഇടപെട്ട് പിൻവലിച്ചിരുന്നതാണ്. ജൂൺ നാലിനാണ് യുവാവ് ജോഷ്വ മാർ നിക്കോദിമോസ് മെത്രാപ്പൊലീത്തയ്ക്ക് പരാതി നൽകിയത്. മുൻഇടവക വികാരി എന്റെ ഭാര്യയുമായി വർഷങ്ങളായി അവിശുദ്ധ ബന്ധം പുലർത്തി വരികയായിരുന്നു. എന്റെ ഉള്ളിൽ കടുത്ത പ്രതികാര വാഞ്ഛ തോന്നുന്നുണ്ട്. പിതാവ് ഇടപെട്ട് വൈദികനെതിരേ നടപടി സ്വീകരിക്കണം. അല്ലെങ്കിൽ ഞാൻ എന്താവും ചെയ്യുക എന്നു പറയാനാവില്ല എന്നായിരുന്നു യുവാവ് പരാതിയിൽ പറഞ്ഞിരുന്നത്.

അങ്ങനെ ഒരു പരാതി ലഭിച്ചിരുന്നുവെന്നും പരാതിക്കാരൻ പിന്നീട് അത് പിൻവലിച്ചുവെന്നും മെത്രാപ്പൊലീത്ത സ്ഥിരീകരിക്കുന്നുണ്ട്. മെത്രാപ്പൊലീത്ത യുവാവിനെ കൊണ്ട് നിർബന്ധിച്ച് പരാതി പിൻവലിപ്പിക്കുകയായിരുന്നുവെന്ന് ഇതേ ഭദ്രാസനത്തിലെ വൈദികനും സഭ മാനേജിങ് കമ്മറ്റിയംഗവും സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ഡയറക്ടറുമായ ഫാ. മാത്യൂസ് വാഴക്കുന്ന തുറന്ന് അടിച്ചതോടെ സഭ വെട്ടിലായി. സിപിഎമ്മുകാരനായ വാഴക്കുന്നത്തിന്റെ വെളിപ്പെടുത്തലിനൊടുവിലാണ് വൈദികനെ സസ്പെൻഡ് ചെയ്തത്.

ഇരയായ യുവതിയും പ്രവാസിയായ ഭർത്താവും പരാതി പിൻവലിച്ചിട്ടും വൈദികനെതിരെ വീണ്ടും ആരോപണവുമായി ചിലർ രംഗത്തെത്തിയത് ദുരുപദിഷ്ടമാണെന്ന് വിശ്വാസികളിൽ ഒരു വിഭാഗം. ഇവർ നടത്തുന്നത് ഇരട്ടത്താപ്പ് ആണെന്നും രണ്ടു വർഷം മുമ്പ് പൊലീസിൽ വരെ എത്തിയ കുറ്റിയാനി പള്ളിയിലെ വിശ്വാസിയുടെ പരാതി ഇതുവരെയും പിൻവലിക്കാതെ കിടക്കുന്നതും അന്വേഷണ വിധേയമാക്കണമെന്നുമുള്ള ആവശ്യമാണ് ഉയരുന്നത്. വെദികനെതിരെ ഇപ്പോൾ ആരോപണം ആവർത്തിക്കുന്നവരുടെ പക്കൽ കുറ്റിയാനി പള്ളിയിലെ ഇരയുടെ മൊഴിയടക്കം റെക്കോഡ് ചെയ്തത് ഉണ്ടായിട്ടും ഡിവൈഎസ്‌പിയുടെ മധ്യസ്ഥതയിൽ താൽക്കാലിക ഒത്തു തീർപ്പായി ശിക്ഷാനടപടിയുടെ ഭാഗമായ സ്ഥലംമാറ്റം മാത്രം നൽകി അന്നത്തെ ആരോപണ വിധേയനെ രക്ഷിക്കുകയായിരുന്നുവെന്നാണ് ആരോപണം.

പ്രവാസി യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വൈദികരായ തോട്ടമൺ ഓർത്തഡോക്സ് കത്തീഡ്രൽ പള്ളി വികാരി ഗീവർഗീസ് പൊന്നാല, ജോക്കബ് ജോൺസ് കോറെപ്പിസ്‌കോപ്പാ എന്നിവരെ അന്വേഷണ കമ്മീഷനായി നിയോഗിച്ചിരുന്നു. എന്നാൽ ഇവർക്ക് പരാതിക്കാരിയുടേയോ ഭർത്താവിന്റെയോ മൊഴി രേഖപ്പെടുത്താനായില്ലെന്നാണ് വിവരം. പരാതിക്കാരുടേയും കുടുംബത്തിന്റേയും നിസഹകരണം മൂലമായിരുന്നു ഇത്. സമൂഹത്തിൽ തങ്ങൾക്ക് ഉണ്ടായേക്കാവുന്ന മാനഹാനി ഭയന്നായിരുന്നു നടപടി. പരാതി നൽകിയെങ്കിലും പിന്നീട് ഇരയും ഭർത്താവും ഭദ്രാസനാധിപനെ നേരിൽ കണ്ട് പരാതി പിൻവലിക്കുകയായിരുന്നു.

ഇതിനിടയിൽ ചിറ്റാർ പള്ളിയിൽ നിന്നും മറ്റു രണ്ടു പള്ളികളിൽ കൂടി സേവനം അനുഷ്ടിച്ച ആരോപണ വിധേയനായ വൈദികനെ ചിലർ അവധിയിൽ പ്രവേശിപ്പിച്ച് പ്രശ്നങ്ങൾ താൽക്കാലികമായി പരിഹരിച്ചു. ആരോഗ്യ പ്രശ്നങ്ങളാൽ വിശ്രമം ആവശ്യപ്പെട്ട് ഈ വൈദികൻ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് വിശ്രമ ജീവിതം അനുവദിക്കുകയായിരുന്നു. കിഴക്കൻ മലയോരമേഖലയിലെ ആശ്രമത്തിലാണ് ഇപ്പോൾ ഈ വൈദികൻ ഉള്ളത്. പരാതിക്കാരിയുടേയും ഭർത്താവിന്റേയും പിന്മാറ്റത്തെ തുടർന്ന് ഏറെക്കുറെ മറവിയിലായിരുന്ന വിഷയമാണ് കഴിഞ്ഞ ദിവസം ഇടതു സഹയാത്രികനായ വൈദികൻ വീണ്ടും വെളിച്ചത്താക്കിയത്.

ആരോപണങ്ങൾ അന്വേഷിക്കുകയാണെങ്കിൽ മുഖം നോക്കാതെയും ചേരിതിരിവു കാണിക്കാതെയും നിലവിലുള്ള എല്ലാ പരാതികളും സത്യസന്ധമായി അന്വേഷിക്കുകയും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും വേണമെന്നാണ് വിശ്വാസികളുടെ പക്ഷം. അതിനാൽ ചിറ്റാർ പള്ളിയിലെ മുൻ വികാരിക്കെതിരെയുള്ള പരാതിയോടൊപ്പം ഭദ്രാസന മെത്രാപ്പൊലീത്തായ്ക്കും കാതോലിക്കാ ബാവായ്ക്കും പിന്നീട് പൊലീസിലും എത്തിയ കുറ്റിയാനി പള്ളി മുൻ വികാരിക്കെതിരെയുള്ള പരാതിയും അന്വേഷണ വിധേയമാക്കണമെന്നാണ് ഇവരുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP