1 usd = 72.63 inr 1 gbp = 95.56 inr 1 eur = 85.21 inr 1 aed = 19.77 inr 1 sar = 19.37 inr 1 kwd = 239.80 inr

Sep / 2018
26
Wednesday

ഒരു അഡാർ ലവ്വിലെ പാട്ടിനെതിരായ പരാതിയിൽ സംവിധായകന് നോട്ടീസ്; മാണിക്യമലരായ പൂവി എന്ന് ഗാനത്തിന്റെ വിവാദത്തിൽ പതിനഞ്ച് ദിവസത്തിനകം ഒമർ ലുലു വിശദീകരണം നൽകണം; മറുപടി തൃപ്തികരമല്ലെങ്കിൽ പ്രിയവാര്യർക്കും സഹപ്രവർത്തകർക്കുമെതിരെ കേസെടുക്കാം; കണ്ണിറുക്കലിന്റെ പിറകിലെ നൂലാമാലകൾ അവസാനിക്കുന്നില്ല

February 19, 2018 | 12:54 PM IST | Permalink



ഒരു അഡാർ ലവ്വിലെ പാട്ടിനെതിരായ പരാതിയിൽ സംവിധായകന് നോട്ടീസ്; മാണിക്യമലരായ പൂവി എന്ന് ഗാനത്തിന്റെ വിവാദത്തിൽ പതിനഞ്ച് ദിവസത്തിനകം ഒമർ ലുലു വിശദീകരണം നൽകണം; മറുപടി തൃപ്തികരമല്ലെങ്കിൽ പ്രിയവാര്യർക്കും സഹപ്രവർത്തകർക്കുമെതിരെ കേസെടുക്കാം; കണ്ണിറുക്കലിന്റെ പിറകിലെ നൂലാമാലകൾ അവസാനിക്കുന്നില്ല

സ്വന്തം ലേഖകൻ

കൊച്ചി: ഒരു അഡാറ് ലൗ എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവീ എന്ന് ഗാനം മുസ്ലിം മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്ന പേരിൽ ഹൈദരാബാദിൽ ലഭിച്ച പരാതിയിന്മേൽ സംവിധായകൻ ഒമർ ലുലുവിന് നോട്ടീസ്. ഹൈദരാബാദ് പൊലീസാണ് ഒമറിന് നോട്ടീസ് നൽകിയത്.

ഹൈദരാബാദിലെ ഒരു കൂട്ടം യുവാക്കൾ നൽകിയ പരാതിയിൽ ഗാനത്തെക്കുറിച്ച് വിശദീകരിക്കാനാണ് നോട്ടീസ് അയച്ചിട്ടുള്ളത്. പരാതിയിൽ സംവിധായകൻ ഒമർ നൽകുന്ന മറുപടിയിലാണ് കേസ് തള്ളിക്കളയണോ വേണ്ടയോ എന്ന് കാര്യത്തിൽ തീരുമാനം ആകുന്നത്.

ഫെബ്രുവരി 14നാണ് പാട്ടിനെതിരെ ഹൈദരാബാദ് പൊലീസിൽ പരാതി ലഭിച്ചത്. സിആർപിസി സെക്ഷൻ 160 പ്രകാരം പതിനഞ്ച് ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നാവശ്യപ്പെട്ടാണ് ഒമർ ലുലുവിന് നോട്ടീസയച്ചിരിക്കുന്നത്.

ഇതുവരെയായി മൂന്ന് പരാതികളാണ് ഷാൻ റഹ്മാൻ സംഗീതം നൽകി വിനീത് ശ്രീനിവാസൻ പാടിയ പാട്ടിനെതിരെ ലഭിച്ചിരിക്കുന്നത്. ഹൈദരാബാദിലും മുംബൈയിലും ഉള്ള മുസ്ലിം സംഘടനകളിലുള്ളവരുടെ പരാതിക്ക് പുറമെ പാട്ടിനെതിരെ ജന ജാഗരൺ സമിതിയുടെ പരാതി മഹാരാഷ്ട്രയിലെ ജിൻസി പൊലീസ് സ്റ്റേഷനിലും ലഭിച്ചിരുന്നു.

ഹൈദരാബാദിൽ കേസെടുത്തിരിക്കുന്നത് ഹൈദരാബാദ് ഫലക്നമ പൊലീസാണ്. ഐപിസി 295 എ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.ജാമ്യമില്ല വകുപ്പാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പിഴയോട് കൂടി മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.

മാണിക്യ മലരായ പൂവി' എന്ന പാട്ട് മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒമർ ലുലുവിനെതിരെ മുഖീത് ഖാൻ എന്നയാളാണ് ഹെദരാബാദിലെ ഫലക്നുമ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

പാട്ട് പഠിക്കാൻ ശ്രമിച്ച വേളയിൽ തർജമ പരിശോധിച്ചെന്നും അപ്പോഴാണ് പ്രണയരംഗത്തിന് മതപരമായി ബന്ധമുള്ള വരികൾ ഉപയോഗിച്ചത് ശ്രദ്ധയിൽപെട്ടതെന്നും മുഖീത് ഖാൻ് പറഞ്ഞിരുന്നു. സിനിമയിലെ അഭിനേതാക്കൾക്കെതിരെ പരാതിയില്ലെന്നും ആരുടെയും വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ല പാട്ടിന്റെ വരികളെന്നും സിനിമ സംവിധായകൻ ഉമർ ലുലു പറഞ്ഞിരുന്നു.

പാട്ട് കൊണ്ട് കോളടിച്ചത് പ്രിയ വാര്യർക്കായിരുന്നു. സോഷ്യൽ മീഡിയയിലെ താരമാണ് പ്രിയ വാര്യർ.35 ലക്ഷം പേർ ഇൻസ്റ്റാഗ്രാമിൽ ഈ പെൺകുട്ടിയെ പിന്തുടരുന്നുണ്ട്., ലോക സുന്ദരി മാനുഷി ചില്ലർ പോലും പിന്നിലാണ്. കാരണം മാനുഷിയുടെ ഫോളോവേഴ്സ് 28 ലക്ഷം മാത്രമാണ്. ഒറ്റ ദിവസം കൊണ്ട് ഏറ്റവുമധികം ഫോളോവേഴ്‌സിനെ നേടിയ സെലിബ്രിറ്റികളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് പ്രിയ ഇപ്പോൾ. ഇൻസ്റ്റാഗ്രാമിൽ ഒറ്റ ദിവസം കൊണ്ട് 6.06 ലക്ഷത്തിലേറെ പേരാണ് പ്രിയയെ പിന്തുടർന്ന് തുടങ്ങിയത്. യുഎസ് ടിവി താരമായ കെയിൽ ജെന്നറാണ് ഇൻസ്റ്റാഗ്രാമിൽ ഒറ്റ ദിവസം കൊണ്ട് ഏറെ ഫോളോവേഴ്സിനെ നേടിയ താരങ്ങളുടെ പട്ടികയിൽ ഒന്നാമതുള്ളത്. ഒരു ദിവസം കൊണ്ട് 8.8 ലക്ഷം പേരാണ് കെയിലിനെ ഇൻസ്റ്റഗ്രാമിൽ പിന്തുടർന്നത്. ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് പട്ടികയിൽ രണ്ടാമത്. 6.5 ലക്ഷം പേരാണ് ഇൻസ്റ്റാഗ്രാമിൽ ഒറ്റ ദിവസം കൊണ്ട് പിന്തുടർന്നത്.

ഇൻസ്റ്റാഗ്രാമിൽ കാശ് സമ്പാദിക്കാൻ നാല് വഴികളുണ്ട്. ഒന്ന് ഇൻഫ്ളുവൻസർ മാർക്കറ്റിങ്.പ്രമോഷൻ മാത്രമല്ലാതെ പരസ്യവരുമാനവും പ്രിയയെ തേടിയെത്താൻ തുടങ്ങി. ഇൻസ്റ്റഗ്രാമിന്റെ ഇൻഫ്ളുവൻസർ മാർക്കറ്റിങിലൂടെയാകും ഇനി പ്രിയ പ്രതിഫലം കൈപ്പറ്റുക. ഉപഭോക്താക്കളെ സ്വാധീനിക്കാൻ ശേഷിയുള്ള വ്യക്തികൾ വലിയ ബ്രാൻഡ് ഉൽപന്നങ്ങളെ കുറിച്ച് സമൂഹമാധ്യമങ്ങൾ വഴി പോസ്റ്റ് ചെയ്യുന്ന രീതിയാണ് ഇൻഫ്ളുവൻസർ മാർക്കറ്റിങ്.

ഇൻസ്റ്റഗ്രാമിൽ താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് പത്ത് ലക്ഷം ലൈക്സിന് മുകളിലാണ് ലഭിക്കുന്നത്. കമന്റുകൾ മാത്രം ഇരുപതിനായിരത്തിന് മുകളിൽ.വിരാട് കോഹ്ലി അടക്കമുള്ള നിരവധി താരങ്ങൾ ഇത്തരത്തിൽ നിരവധി ഉൽപന്നങ്ങളുടെ പ്രചാരണം സമൂഹമാധ്യമങ്ങൾ വഴി ചെയ്യുന്നുണ്ട്.

 

സ്വന്തം ലേഖകൻ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഫ്രാങ്കോ മുളയ്ക്കലിന്റെ കൈവെള്ളയിൽ മൂന്ന് കറുത്തപാടുകൾ ഉണ്ട്; വിരലുകൾ കൈവെള്ളയിലേക്ക് ചേരുന്ന ഭാഗത്തായുള്ള ഈ പാടുകളാണ് സ്ത്രീപീഡന കേസിൽ ബിഷപ്പിനെ അഴിക്കുള്ളിലാക്കിയത്..! പ്രമുഖ ജ്യോതിഷ പണ്ഡിതന്റെ വിധി അച്ചട്ടായെന്ന് പി സി ജോർജ്ജ്; എന്നെ വളർത്തി വലുതാക്കി ബിഷപ്പാക്കിയ ദൈവം ജയിലിലുമാക്കി, ഇനിയെന്തെന്ന് ദൈവം തീരുമാനിക്കട്ടെയെന്ന് ബിഷപ്പും; ജയിലിൽ എത്തി മെത്രാന്റെ കൈ മുത്തിയ ശേഷം ബലാത്സംഗ കേസ് പ്രതിയെ യേശുവിനോട് ഉപമിച്ചും പിസി ജോർജ്ജ്
ശിവദത്തിലെ 'മാലാഖക്കുട്ടിക്ക്' അച്ഛന്റേയും അമ്മയുടേയും അന്ത്യചുംബനമില്ലാതെ യാത്രമൊഴി; വെന്റിലേറ്ററിലുള്ള ബാലഭാസ്‌കറിന്റെ നിലയിൽ നേരിയ പുരോഗതി; 48 മണിക്കൂറിനുള്ളിൽ വയലിനിസ്റ്റിന് ബോധം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിൽ ഡോക്ടർമാർ; ലക്ഷ്മിയുടെ ആരോഗ്യത്തിൽ ആശങ്ക വേണ്ട; തിട്ടമംഗലത്തെ പുലരി നഗറിൽ സർവ്വത്ര മൂകത; സംഗീത പ്രതിഭയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് അറിയാതെ സുഹൃത്തുക്കളും
വരത്തൻ ഈച്ചകോപ്പി! 1971ൽ ഇറങ്ങിയ അമേരിക്കൻ ചിത്രം സ്‌ട്രോ ഡോഗ്‌സിന്റെ തനിയാവർത്തനം; മലയാളികൾക്കു വേണ്ടി കഥാഘടനയിൽ അൽപ്പം മാറ്റംവരുത്തിയതു മാത്രമാണ് വ്യത്യാസം; സ്ട്രോ ഡോഗ്സ് വരത്തനേക്കാൾ എത്രയോ മുകളിൽ നിൽക്കുന്ന ഉജ്ജ്വല ചിത്രം; കോപ്പിയടി കൈയോടെ പിടിക്കപ്പെട്ടിട്ടും പ്രതികരിക്കാതെ അമൽ നീരദും ഫഹദ് ഫാസിലും; വലിയ ധാർമ്മികത അവകാശപ്പെടുന്ന ന്യൂജൻ സിനിമക്കാർ അൽപ്പമെങ്കിലും സത്യസന്ധത കാട്ടണമെന്ന് സോഷ്യൽ മീഡിയ
വിദേശത്തുള്ള അച്ഛൻ എല്ലാം നൽകി വളർത്തിയപ്പോൾ ആഡംബരത്തോടുള്ള ഭ്രമം വർദ്ധിച്ചു; വീട്ടമ്മയെ കൊന്ന ശേഷം വീടിനു ചുറ്റും മുളക് പൊടി വിതറാൻ പ്രചോദനമായത് തമിഴ് സിനിമയായ 'ഖുശി'; ടൗണിലെത്തി പുതിയ മൊബൈൽ ഫോണും മൂന്ന് പൊതി ബിരിയാണിയും വാങ്ങിയ ജെറിൻ നല്ല പിള്ള ചമയാൻ തുളസിയെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിലും എത്തി: തൂങ്ങിമരണമെന്ന് കൂടി നിന്നവർ പറഞ്ഞതോടെ ആത്മവിശ്വാസവും വർദ്ധിച്ചു; ആലപ്പുഴയിൽ 19കാരൻ സുഹൃത്തിന്റെ അമ്മയെ കൊന്നത് പണത്തിന് വേണ്ടി
വിവാഹിതയും പത്തു വയസ്സുള്ള കുട്ടിയുമുള്ള അദ്ധ്യാപിക പത്താം ക്ലാസുകാരനുായി ഒളിച്ചോടി; ഇരുവരെയും കാണാതായത് അദ്ധ്യാപിക വാങ്ങി നൽകിയ മൊബൈൽഫോൺ വിദ്യാർത്ഥിയുടെ വീട്ടുകാർ പിടിച്ചതും വാക്കുതർക്കത്തിൽ കലാശിച്ചതിനും പിന്നാലെ; ടീച്ചറെ കൊണ്ടുചെന്നാക്കാൻ പോയ വിദ്യാർത്ഥി തിരികെ എത്തിയില്ല; ഇരുവർക്കുമായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്; തിരുവനന്തപുരത്തുണ്ടെന്ന് സൂചന
വിമാനത്താവളത്തിലേക്ക് ഒരാളെ സ്വീകരിക്കാനോ യാത്രയയക്കാനോ ഒന്നിൽ കൂടുതൽ ആളുകൾ പോകരുത്; പറ്റിയാൽ വിമാനത്താവളത്തിലെ പ്രീ-പെയ്ഡ് ടാക്‌സിയെടുത്ത് വരുന്നതാണ് ഏറ്റവും സേഫ്; രാത്രിയാത്രകൾ പരമാവധി ഒഴിവാക്കുക; ബാലഭാസ്‌കറും ഭാര്യയും അപകടത്തെ അതിജീവിക്കട്ടെ, കലാജീവിതം തുടരട്ടെ: ഒഴിവാക്കാനാകുന്ന മരണങ്ങളെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു
ബാലഭാസ്‌കറിന് തലയ്ക്കും നെട്ടെല്ലിനും മൾട്ടിപ്പിൾ ഫ്രാക്ച്ചർ; യുവ സംഗീതജ്ഞന്റെ നില അതീവഗുരുതരമെന്ന് വിലയിരുത്തി ഡോക്ടർമാർ; അടിയന്തര ശസ്ത്രക്രിയ നിർണ്ണായകം; ഭാര്യ ലക്ഷ്മിയും ഡ്രൈവറും അപകടനില തരണം ചെയ്തു; ഒന്നരവയസ്സുള്ള മകൾ തേജസ്വനി ബാലയുടെ ജീവനെടുത്തത് അച്ഛന്റെ മടിയിൽ ഇരുന്നുള്ള ഫ്രണ്ട് സീറ്റ് യാത്ര; വയലിനിൽ വിസ്മയം തീർക്കുന്ന ബാലഭാസ്‌കറിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥനയോടെ മലയാളികൾ; കഴക്കൂട്ടത്തെ അപകടത്തിന്റെ ഞെട്ടലിൽ സംഗീത ലോകം
വടക്കുംനാഥനെ കണ്ട് മടങ്ങവേ കാറപകടത്തിൽ വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മകൾക്ക് ദാരുണാന്ത്യം; അകാലത്തിൽ പൊലിഞ്ഞത് വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും നേർച്ചകാഴ്‌ച്ചകൾക്കും ഒടുവിൽ ദൈവം കൊടുത്ത കൺമണി: ബാലഭാസ്‌ക്കറും ഭാര്യയും അതിതീവ്ര പരിചരണ വിഭാഗത്തിൽ തുടരുന്നു: ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ തകർന്നത് നിയന്ത്രണം വിട്ട് മരത്തിലിടിച്ച്
വിവാഹം കഴിഞ്ഞ് കാത്തിരുന്നത് നീണ്ട 16 വർഷം; ചികിൽസകൾ ഫലിക്കാതെ വന്നപ്പോൾ അഭയം തേടിയെത്തിയത് ദൈവങ്ങൾക്ക് മുന്നിൽ; വേദന പ്രാർത്ഥനയായി മാറിയപ്പോൾ ചിരിയും കളിയുമായി മകൾ പിറന്നു; ജീവിതത്തിൽ ഐശ്വര്യം ചൊരിഞ്ഞ തേജസ്വനിയുടെ മരണമറിയാതെ അച്ഛനും അമ്മയും വെന്റിലേറ്ററിൽ; ബാലഭാസ്‌കറിനെ വിട്ടുപിരിയുന്നത് കാത്തിരുന്ന് കിട്ടിയ കൺമണി
ലൈറ്റണയ്ക്കാത്ത സെല്ലിൽ കൊതുകിനെ കൊന്നും അങ്ങോട്ടുമിങ്ങോട്ടും നടന്നും രാത്രി തള്ളി നീക്കി അഴിക്കുള്ളിലെ ആദ്യ ദിനം; കൈയിൽ ബൈബിൾ ഉണ്ടായിട്ടും തുറന്നു നോക്കാൻ പോലുമാകാത്ത മാനസികാവസ്ഥ; ജപിക്കാനും മനസ്സ് അനുവദിച്ചില്ല; ഒപ്പമുള്ള കഞ്ചാവ് കേസ് പ്രതികളോടുമില്ല മിണ്ടാട്ടം; ഇന്നലെ ഉച്ചയ്ക്ക് മീൻകറിയും അവിയലും കഴിച്ചെങ്കിലും രാത്രി ഭക്ഷണം വേണ്ടെന്ന് വച്ച് മൗനത്തിലേക്ക് കടന്നു; പാലാ സബ് ജയിലിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ആകെ നിരാശൻ
നിങ്ങൾ എന്താണ് വിചാരിച്ചത്... മര്യാദ ആണെങ്കിൽ മര്യാദ.. അല്ലെങ്കിൽ എല്ലാറ്റിനെയും ഞാൻ ശരിയാക്കും; ഞാൻ ബിഷപ്പാണ്.. എന്റെ ഇഷ്ടം പോലെ ചെയ്യും... ആരാ ഇവിടെ ചോദിക്കാൻ? പീഡനക്കേസിലെ പ്രതി റോബിനച്ചനെ അവസാനം വരെ സംരക്ഷിച്ച ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തിനെ സംശയ നിഴലിൽ നിർത്തി ഫാ ഫ്രാൻസിസ് ഞള്ളമ്പുഴയുടെ ദുരൂഹ മരണവും; പീഡകൻ ഫ്രാങ്കോയുടെ അറസ്റ്റിന് വേണ്ടി വാദിച്ച സിസ്റ്റർ ലൂസിയെ ഒറ്റപ്പെടുത്തുന്നത് മാനന്തവാടി മെത്രാന്റെ ഉള്ളിലെ ഭയം തന്നെ
ഒന്നുമറിയാത്തപോലെ കൈവീശി നിന്ന് സ്ത്രീകൾ അടുത്തു കൂടി നടന്നു പോകുമ്പോൾ പിന്നിൽ സ്പർശിക്കുന്ന ഏമാന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ; പട്ടാപ്പകൽ നടുറോഡിൽ ഡ്യൂട്ടിക്കിടയിൽ നടത്തുന്ന വിക്രിയകളിൽ ഇയാൾ വിദ്യാർത്ഥിനികളെ പോലെും വെറുതെ വിടുന്നില്ല; സംശയം തോന്നി ചിലർ തിരിഞ്ഞു നോക്കിയിട്ടും യാതൊരു കൂസലുമില്ലാതെ പിന്നെയും പരിപാടി തുടരുന്നു; സേനക്ക് ആകെ നാണക്കേടായ കാക്കിക്കുള്ളിലെ ഞരമ്പുരോഗി ഹോം ഗാർഡാണെന്ന് കേരളാ പൊലീസ്
മഠം സന്ദർശനത്തിന് വന്ന ഫ്രാങ്കോ മുളയ്ക്കൻ രാത്രിയിൽ അവിടെ തങ്ങി; ചർച്ചക്കെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിപ്പിച്ചു; അടുത്തു ചെന്നപ്പോൾ ചേർത്തുപിടിച്ചു; ഭയന്നുപോയ ഞാൻ കുതറിയോടാൻ ശ്രമിച്ചിട്ടും സാധിച്ചില്ല; തുടർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു; കന്യാസ്ത്രീ നൽകിയത് അക്കമിട്ട് നിരത്തിയ പരാതി; ഇടയനോടൊപ്പം ഒരു ദിവസം കാരണം തിരുവസ്ത്രം ഊരിയത് കർത്താവിന്റെ 18 മണവാട്ടികൾ; കേരളാ പൊലീസ് കുടുക്കിയത് പ്രാർത്ഥനാലയവും ലൈംഗിക ചൂഷണത്തിന് ഉപയോഗിച്ച മെത്രാനെ
എനിക്ക് വൈവാഹിക ജീവിതം വേണമെന്നുപറഞ്ഞ് കത്തുകൊടുത്ത കന്യാസ്ത്രീയാണ് ഇപ്പോൾ ബിഷപ്പ് ബലാത്സംഗം ചെയ്‌തെന്ന് പറയുന്നത്; കന്യാസ്ത്രീക്ക് വട്ടാണ്; ഞാനിവിടെ പരസ്യമായിട്ടാണ് നടക്കുന്നത് ഇങ്ങോട്ട് വാ നേരിട്ടേക്കാം; നിങ്ങൾ പത്രക്കാര് ആണ് ഫ്രാങ്കോയെ ജയിലിൽ ആക്കിയത്; അദ്ദേഹം നൂറുശതമാനം നിരപരാധിയാണ്; ഫ്രാങ്കോയുടെ കൈമുത്തിയ ശേഷം കന്യാസ്ത്രീയെ വേട്ടയാടാനുറച്ച് പി.സി ജോർജ്; തന്നെ അധിക്ഷേപിച്ച പി.സിക്കെതിരെ കോട്ടയം എസ്‌പിക്ക് പരാതി നൽകി പീഡനത്തിനിരയായ കന്യാസ്ത്രീ
കോഴിക്കോട്ടെ ചുള്ളന്റെ വലയിൽ വീണത് നിരവധി പെൺകുട്ടികളും വീട്ടമ്മമാരും; ഫയാസിന് പതിവായി മൊബൈൽ ചാർജ് ചെയ്ത് നൽകിയിരുന്നത് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടികൾ: ചിലർക്ക് പണം നഷ്ടപ്പോൾ മറ്റു ചിലർ ലൈംഗിക ചൂഷണത്തിനും ഇരയായി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായതിന് പിന്നാലെ 20കാരനെതിരെ പരാതിയുമായി എത്തിയത് 20ലധികം പേർ
ബംഗളുരു നഗരത്തിൽ നാലേക്കർ സ്ഥലത്ത് പൂന്തോട്ടത്തിന് നടുവിൽ ബംഗ്ലാവ്; പല അന്താരാഷ്ട്ര വിമാനത്താവളങ്ങളുടേയും സമീപം ഭൂമി; കൊട്ടാര സദൃശ്യമായ അരമനയും സമ്പൂർണ്ണമായി എസി ചെയ്ത സെമിനാരിയും; ഡൽഹിയിൽ സ്വകാര്യ ബസ് സർവ്വീസും പഞ്ചാബിൽ സാമ്പത്തിക ഇടപാടുകളും; മഠം സ്ഥാപിച്ചത് ലൈംഗിക ആവശ്യത്തിനും സാമ്പത്തിക ഇടപാടുകൾക്കുമായി; ബെങ്കയിലെ സെമിനാരിയുടെ ചുമതല സാമ്പത്തിക ക്രമക്കേടിന് പുറത്തായ വൈദികന്; ഫ്രാങ്കോയുടെ രഹസ്യ ജീവിതത്തിന്റെ ഞെട്ടിക്കുന്ന കഥകൾ
ഇപ്പോൾ കേന്ദ്രം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? കേരളം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? ഇതേക്കുറിച്ച് അംഗത്തിന് എന്തെങ്കിലും ധാരണയുണ്ടോ? ജീവൻ നഷ്ടമായവർക്കുള്ള നഷ്ടപരിഹാരം ഉയർത്തണമെന്നും വായ്‌പ്പകൾ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട എൽദോ എബ്രഹാം എൽഎൽയോട് ക്ഷുഭിതനായി മുഖ്യമന്ത്രിയുടെ ചോദ്യം; പിണറായിയുടെ ഇടപെടലിൽ സഭ പകച്ചുപോയ നിമിഷം..!
വെറുതെ കിടന്ന് വഴക്കുണ്ടാക്കാതെ.....ഓകെ താങ്ക് യു! ക്ഷമ ചോദിക്കുമോ എന്ന് ആവർത്തിച്ച് ചോദിച്ച് അവതാരിക; ചിരിച്ച് തള്ളി പിസി; കന്യാസ്ത്രീ കന്യകയല്ലെന്ന വാദത്തിൽ പൊട്ടിത്തെറിച്ച് ചോദ്യശരങ്ങൾ; തപ്പിയും തടഞ്ഞും ഇംഗ്ലീഷ് പറഞ്ഞ് പടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും പതറി വീണ് പൂഞ്ഞാർ എംഎൽഎ; ഷാനി പ്രഭാകരനേയും വേണു ബാലകൃഷ്ണനേയും തെറി പറഞ്ഞ് പേടിപ്പിച്ച് ശീലിച്ച പിസി ജോർജ് റിപ്പബ്ലിക് ചാനൽ അവതാരികയുടെ ചോദ്യത്തിന് മുമ്പിൽ പെട്ട് പോയത് ഇങ്ങനെ
ദിവസം രണ്ടരക്കിലോ ചിക്കനും അൻപത് മുട്ടയുടെ വെള്ളയും ഇനി എവിടെ നിന്നു കിട്ടും? പീഡന കേസിൽ അകത്തായ മുരളീകുമാറിന്റെ ഭക്ഷണചര്യകൾ കേട്ടു ഞെട്ടി പൊലീസും; ഓർമ്മ വെച്ചപ്പോൾ മുതൽ തുടർന്ന ഭക്ഷണവും എക്‌സർസൈസും ഇരുമ്പഴിക്കുള്ളിൽ മുടങ്ങുമ്പോൾ നഷ്ടമാകുന്നത് വർഷങ്ങളായി കാത്തു സൂക്ഷിച്ച ശരീരസൗന്ദര്യം: മിസ്റ്റർ ഏഷ്യയുടെ ആരാധകർക്കും സങ്കടം ഉള്ളിൽ ഒതുക്കാൻ വയ്യ
ശശി നടന്ന വഴിയിൽ കമ്മ്യൂണിസ്റ്റ് പച്ചപോലും മുളയ്ക്കില്ല! ഞാൻ ഗുണ്ടയെന്ന് പരസ്യമായി പറയുന്ന നേതാവ്; വിമർശിക്കുന്നവരെ പച്ചത്തെറി വിളിക്കാൻ ഒരു മടിയുമില്ല; ഷൊർണ്ണൂരിലെ മണൽ മാഫിയയുടെ തലതൊട്ടപ്പൻ; പാർട്ടി സമ്മേളനത്തിനെത്തിയ പിണറായിയെ ഊണു കഴിക്കാൻ വീട്ടിൽ കൊണ്ട് പോകാൻ നടത്തിയ ശ്രമം പൊളിച്ചത് പിണറായിയുടെ മുൻകോപം തന്നെ; പാർട്ടി വനിതാ നേതാവിന്റെ പരാതിയിൽ കുടുങ്ങിയ ഷൊർണ്ണൂർ എംഎൽഎ പികെ ശശി അത്ര ചെറുമീനല്ല
ആറുമാസം മുമ്പ് ഫെയ്‌സ് ബുക്കിലൂടെ ബോഡി ബിൽഡർ പരിചയം തുടങ്ങി; വീട്ടുകാരുമായും അടുത്ത് യുവതിയിൽ വിശ്വാസം നേടിയെടുത്തു; പിന്നെ ഭക്ഷണത്തിന് വിളിച്ച് കോട്ടയത്തെ ഹോട്ടൽ ഐഡയിൽ മുറിയെടുത്ത് ബലാത്സംഗം; നിലയ്ക്കാത്ത രക്തസ്രാവമുണ്ടായപ്പോൾ ആശുപത്രിയിൽ കൊണ്ടു വന്നതും മിസ്റ്റർ ഏഷ്യ പട്ടത്തിനുടമ; അവിവാഹിതയെ വിവാഹിതനായ നാവിക സേന പെറ്റി ഓഫീസർ പീഡിപ്പിച്ചത് അതിക്രൂരമായി; മുരളി കുമാർ അറസ്റ്റിൽ
പന്ത്രണ്ടായിരം ലക്ഷം കോടി ആസ്തിയുള്ള രാജ്യമാണ് ഇന്ത്യ; വിദേശ സഹായം സ്വീകരിക്കുന്നത് അപമാനം; നവകേരള നിർമ്മിതിക്ക് പൂർണ അധികാരമുള്ള സമിതി രൂപീകരിക്കണം; എങ്കിൽ എട്ട് വർഷംകൊണ്ട് പുതിയകേരളം പടുത്തുയർത്താൻ കഴിയും; ഡാം മാനേജ്‌മെന്റിലും കേരളത്തിന് വലിയ പാളിച്ച പറ്റി; ആദ്യഘട്ടിൽ കനത്ത മഴ പെയ്തപ്പോൾ ഡാമിലെ വെള്ളം തുറന്നുവിടാമായിരുന്നു; മനസു തുറന്ന് ഇ ശ്രീധരൻ; പുനർനിർമ്മാണം മെട്രോമാനെ ഏൽപ്പിക്കുമോ എന്ന ചലഞ്ചുമായി സോഷ്യൽ മീഡിയ
അമൃതയിലെ എംബിബിഎസ് പഠനകാലത്ത് മൊട്ടിട്ട പ്രണയം; പഠനം പൂർത്തിയാക്കി ലേക് ഷോറിൽ പ്രാക്ടീസ് ചെയ്ത ശ്രീജ അമേരിക്കയ്ക്ക് പറന്നപ്പോഴും രോഹിത്തുമായുള്ള ആത്മബന്ധം തുടർന്നു; വിവാഹത്തിലൂടെ ഒരുമിക്കാനുള്ള രോഹിത്തിന്റെയും ശ്രീജയുടെയും ആഗ്രഹത്തിന് സന്തോഷത്തോടെ സമ്മതം മൂളി ചെന്നിത്തലയും വ്യവസായി ഭാസിയും; ചിങ്ങ മാസത്തിലെ ഉത്രം നാളിൽ വിവാഹ നിശ്ചയം നടന്നപ്പോൾ പൂവണിയുന്നത് വർഷങ്ങളുടെ പ്രണയം
പിണറായി വിജയൻ അമേരിക്കയിലേക്ക് പോയത് പ്രോസ്‌റ്റേറ്റ്‌ കാൻസറിന് ചികിൽസ തേടിയെന്ന് റിപ്പോർട്ടുകൾ; ഒപ്പമുള്ളത് ഭാര്യ കമലയും പൃഥ്വിരാജിന്റെ അമ്മാവനും മാത്രം; മയോ ക്ലീനിക്കിൽ പോവാൻ തീരുമാനിച്ചത് ചെന്നൈ അപ്പോളോ ആശുപത്രിയിൽ നിന്നും വിദഗ്ധാഭിപ്രായം തേടിയ ശേഷം; പ്രധാന പരിശോധന നടത്തിയത് കഴിഞ്ഞ മാസം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവാർഡ് വാങ്ങാൻ പോയപ്പോൾ; പ്രാഥമിക പരിശോധനയിൽ രോഗം ഗുരുതരമല്ലെന്ന് സൂചന
ബാലഭാസ്‌കറിന് തലയ്ക്കും നെട്ടെല്ലിനും മൾട്ടിപ്പിൾ ഫ്രാക്ച്ചർ; യുവ സംഗീതജ്ഞന്റെ നില അതീവഗുരുതരമെന്ന് വിലയിരുത്തി ഡോക്ടർമാർ; അടിയന്തര ശസ്ത്രക്രിയ നിർണ്ണായകം; ഭാര്യ ലക്ഷ്മിയും ഡ്രൈവറും അപകടനില തരണം ചെയ്തു; ഒന്നരവയസ്സുള്ള മകൾ തേജസ്വനി ബാലയുടെ ജീവനെടുത്തത് അച്ഛന്റെ മടിയിൽ ഇരുന്നുള്ള ഫ്രണ്ട് സീറ്റ് യാത്ര; വയലിനിൽ വിസ്മയം തീർക്കുന്ന ബാലഭാസ്‌കറിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥനയോടെ മലയാളികൾ; കഴക്കൂട്ടത്തെ അപകടത്തിന്റെ ഞെട്ടലിൽ സംഗീത ലോകം