1 usd = 63.53 inr 1 gbp = 88.11 inr 1 eur = 78.33 inr 1 aed = 17.41 inr 1 sar = 17.40 inr 1 kwd = 212.83 inr

Jan / 2018
20
Saturday

ഭാവിയിൽ ഇന്ത്യയെ സ്വാധീനിക്കാൻ ഇടയുള്ള യുവനേതാക്കളെ തപ്പി ബ്രിട്ടൻ ടൂറിന് കൊണ്ടു പോയപ്പോൾ കേരളത്തിൽ നിന്നും നറുക്ക് വീണത് എം സ്വരാജിന്; ലണ്ടൻ കാഴ്ചകൾ കണ്ട് രസിച്ച് തൃപ്പൂണിത്തുറ എംഎൽഎ: യുകെ സന്ദർശനത്തിനെത്തിയ പി സി ജോർജ്ജ് പത്ത് ചടങ്ങുകളിൽ

October 23, 2016 | 11:10 AM | Permalinkകെ ആർ ഷൈജുമോൻ

ലണ്ടൻ: ബ്രിട്ടീഷ് സർക്കാർ അതിഥികളായി എത്തിയ ഒരു സംഘം യുവ നിയമ സഭ സാമാജികരിൽ കേരളത്തിൽ നിന്നും തൃപ്പൂണിത്തുറ എംഎൽഎ എം സ്വരാജ് മാത്രം. എല്ലാ പാർട്ടികളിൽ നിന്നുമുള്ള എംഎൽഎമാരെ ബ്രിട്ടീഷ് ഹൈക്കമ്മിഷൻ അതിഥികൾ ആയാണ് എത്തിച്ചിരിക്കുന്നത്. ഇൻഡോ - ബ്രിട്ടീഷ് സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ലണ്ടൻ സ്റ്റഡി ടൂർ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ പാർലമെന്റ് സന്ദർശനം, ലണ്ടൻ നഗര വികസന പഠനം, ബ്രിട്ടീഷ് രാഷ്ട്രീയത്തിന്റെ പ്രത്യേകത തുടങ്ങി നിരവധി വിഷയങ്ങൾ ഏതാനും ദിവസം കൊണ്ട് എം എൽ എ മാർ സ്വായത്തമാക്കും. ചെറുപ്പക്കാരായ നിയമസഭാ സാമാജികരിൽ കൂടുതൽ മികവുള്ളവരെ കണ്ടെത്തി ഭാവിയിലേക്കുള്ള ബന്ധം ദൃഢതരമാക്കുകയാണ് ഈ പരിപാടിയുടെ ഉദ്ദേശം എന്നും ബ്രിട്ടീഷ് ഹൈക്കമ്മിഷൻ ഡെപ്യുട്ടി ഹെഡ് ഓഫ് മിഷൻ കോളിൻ വെൽസ് വ്യക്തമാക്കുന്നു.

സന്ദർശനത്തിന്റെ മുന്നോടിയായി എംഎൽഎ മാർക്ക് അയച്ച കത്തിലും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് എം സ്വരാജ് ഉൾപ്പെടുന്ന 11 അംഗ സംഘം ലണ്ടനിൽ എത്തിയത്. വെസ്റ്റമിൻസ്റ്റെർ പാർക്ക് ഹോട്ടലിൽ താമസിക്കുന്ന സംഘം തിരക്കിട്ട സന്ദർശന പരിപാടികൾ പൂർത്തിയാക്കുകയാണ്. ലണ്ടനിൽ എത്തിയ ഉടൻ ഇന്ത്യൻ ഹൈ കമ്മീഷൻ ഓഫീസിൽ ഹ്ര്വസ സന്ദർശനം നടത്തിയിരുന്നെങ്കിലും വിശദമായ ടൂർ പ്ലാൻ ബ്രിട്ടീഷ് അധികൃതർ ആണ് നിയന്ത്രിക്കുന്നത്. അതെ സമയം ലണ്ടനിൽ എത്തിയ പാടെ എം സ്വരാജ് ഫേസ്‌ബുക്കിൽ നടത്തിയ പോസ്റ്റ് ശ്രദ്ധ പിടിച്ചു പറ്റി. തിരക്കും ബഹളവും ആഡംബര ചുംബികളുമായ ലണ്ടൻ നഗരം പ്രതീക്ഷിച്ചു വന്ന താൻ കണ്ടത് മൂകവും വിഷാദഭരിതവുമായ നഗരം ആണെന്നാണ് അദ്ദേഹം കുറിപ്പ് ഇട്ടിരിക്കുന്നത്.

സ്വരാജ് എത്തിയ ഉടൻ തന്നെ മറ്റൊരു കേരള എംഎൽഎ കൂടി ലണ്ടനിൽ ലാൻഡ് ചെയ്തിട്ടുണ്ട്. സാക്ഷാൽ പൂഞ്ഞാർ എംഎൽഎ പി സി ജോർജ്. വെള്ളിയാഴ്ച എത്തിയ പിസിയും വ്യത്യസ്തമായ നിരീക്ഷണത്തിലൂടെ ഫേസ്‌ബുക്കിലൂടെ തന്നെ തന്റെ ലണ്ടൻ സാന്നിധ്യം ലോകത്തെ അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ യുകെ മലയാളികൾ നൽകിയ സ്‌നേഹത്തിനു നന്ദി പറയാനും താൻ നേതൃത്വം നൽകുന്ന ജനപക്ഷ രാഷ്ട്രീയം വിശദീകരിക്കാനുമാണ് ഈ വരവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഒരാഴ്ച നീളുന്ന സന്ദർശനത്തിൽ പി സി ഒട്ടേറെ മലയാളികളെ നേരിട്ട് കാണുന്നുമുണ്ട് .കഴിയുന്നത്ര സ്ഥലങ്ങളിൽ തിരക്കിട്ട സന്ദർശനം നടത്തുകയാണ് പി സി ജോർജ്. നിരവധി മന്ത്രിമാരും എംപി മാരും എംഎൽഎ മാറും കഴിഞ്ഞ ഏതാനും വർഷമായി യുകെയിൽ എത്തിയിട്ടുണ്ടെങ്കിലും അവരിൽ നിന്ന് വ്യത്യസ്തമായി തികഞ്ഞ രാഷ്ട്രീയ സന്ദർശനമാണ് പി സി ലക്ഷ്യം വയ്ക്കുന്നത്. അടുത്തിടെയായി പ്രവാസി കാര്യങ്ങളിൽ അദ്ദേഹം സജീവ തല്പരനുമാണ്. കഴിഞ്ഞ ദിവസവും നിയമസഭയിൽ അദ്ദേഹം പ്രവാസിക്ഷേമം സംബന്ധിച്ച വിഷയാവതരണം നടത്തിയത് ശ്രദ്ധേയമായി . അടുത്തിടെ ഓസ്‌ട്രേലിയ, യു എ ഇ സന്ദർശനങ്ങൾ നടത്തിയ ശേഷമാണു പി സി യുകെ യിൽ എത്തിയിരിക്കുന്നത്.

സ്വരാജ് ലണ്ടൻ സന്ദർശനത്തിൽ സോഷ്യൽ മീഡിയയിൽ നിന്നും ഒഴിഞ്ഞു നിൽക്കുക ആണെങ്കിലും അദ്ദേഹത്തിന്റെ സംഘത്തിൽ അംഗമായ പലരും ട്വിറ്ററിൽ സജീവമാണ്. കൂട്ടത്തിൽ ഓരംഗബാദിലെ എം എൽ എ ആയ ഇമതിയാസ് ജലീൽ ആണ് സന്ദർശനത്തിന്റെ കൂടുതൽ വിവരങ്ങളും പങ്കിടുന്നത്. മഹാരാഷ്ട്രയിൽ നിന്നുള്ള ഏക എംഎൽ ആയും ഇദ്ദേഹം തന്നെ .സംഘത്തിലെ ഏക മുസ്ലിം എൽഎൽഎ എന്ന നിലയിൽ മാദ്ധ്യമ ശ്രദ്ധയും അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. സംഘത്തിലെ എല്ലാവരും തന്നെ നാൽപ്പതിൽ താഴെ പ്രായമുള്ളവരാണ്. നിയമസഭാ പ്രവർത്തനത്തിൽ ഏറ്റവും സജീവം ആയവരെ കണ്ടു പിടിച്ചു തിരഞ്ഞെടുപ്പിൽ 36 കാരനായ സ്വരാജിന് സംഘത്തിൽ ഉൾപ്പെടാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ പ്രവർത്തന മികവ് കൂടി വിലയിരുത്തിയാണ്. ഇക്കുറി കേരള നിയമസഭയിൽ ചെറുപ്പക്കാരായ പുതുമുഖങ്ങൾ ഏറെയുണ്ടെങ്കിലും അവരിൽ ഏറെ പ്രതീക്ഷ നൽകുന്നതും സ്വരാജ് തന്നെയാണ്. ലണ്ടനിൽ എത്തിയ സംഘം പാർലമെന്റ് , പാർലമെന്റ് സ്‌ക്വയറിലെ ഗാന്ധി പ്രതിമ, ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ ആസ്ഥാനം, മറ്റു കക്ഷികളുടെ ഓഫിസുകൾ, സർവകലാശാലകൾ , സ്‌കൂളുകൾ , നഗര കേന്ദ്രങ്ങൾ എന്നിവ ഒക്കെ സന്ദർശിക്കുന്നുണ്ട്.സന്ദർശനത്തിന്റെ പൂർണ ചെലവ് വഹിക്കുന്നതും ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷൻ ഓഫീസാണ് . കൺസർവേറ്റീവ് ആസ്ഥാനത്തു ഇന്ത്യൻ വിഷയങ്ങളിൽ ഏറെ അവഗാഹം ഉള്ള ബ്ലാക്‌ബോബ്മാൻ എം പി യുമായി യുവ എംഎൽഎമാർ ചർച്ച നടത്തി.

ശൈത്യകാലത്തിന്റെ പിടിയിലേക്ക് നീങ്ങുന്ന ലണ്ടൻ നിരത്തിന്റെ ആളൊഴിഞ്ഞ അവസ്ഥ സ്വരാജിനെ വല്ലാതെ അമ്പരപ്പിച്ചതായി അദ്ദേഹത്തിന്റെ ഫേസ്‌ബുക് പോസ്റ്റ് സൂചിപ്പിക്കുന്നു . മാത്രമല്ല ലോക സാമ്പത്തിക തലസ്ഥാനം എന്ന നിലയിൽ ആദ്യമായി എത്തുന്ന ഏതൊരാളും പ്രതീക്ഷിക്കുന്ന മായക്കാഴ്ചകൾ ലണ്ടനിൽ ദൃശ്യമല്ല എന്ന സൂചനയും അദ്ദേഹത്തിന്റെ വാക്കുകളിൽ മറഞ്ഞിരിപ്പുണ്ട്. ഏഷ്യൻ നഗരങ്ങളിലെ പോലെ അഡംബര ചുംബികളായ കെട്ടിടങ്ങളും നിരത്തു നിറഞ്ഞു ഒഴുകുന്ന വാഹനങ്ങളും തിക്കി തിരക്കുന്ന ജനസഞ്ചയവും ഒന്നും ലണ്ടൻ നഗര ദൃശ്യത്തിന്റെ ഭാഗം അല്ലാത്തതും സ്വരാജിന്റെ ചിന്തകളിൽ നിറയുന്നു. എന്നാൽ പത്തു വർഷം മുൻപ് ഹവാനയിൽ ഒരു സെമിനാറിൽ പങ്കെടുക്കാൻ ലണ്ടൻ വഴി പോകാൻ ഉദ്ദേശിച്ചപ്പോൾ ഗ്ലാസ്ഗോ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ വിസ നിക്ഷേധിച്ച രാജ്യത്തു അതിഥി ആയി എത്താൻ കഴിഞ്ഞതിൽ ഉള്ള സന്തോഷവും അദ്ദേഹം മറച്ചു വയ്ക്കുന്നില്ല. ലണ്ടൻ കാഴ്ചകൾ വരും ദിവസങ്ങളിൽ തിരക്കൊഴിയുമ്പോൾ വിശദമായി എഴുതും എന്ന് വാക്ക് തരുന്ന സ്വരാജ് രണ്ടു ദിവസമായി ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയോ ഫേസ്‌ബുക് സന്ദർശനം നടത്തിയതായോ സൂചനയില്ല . എന്നാൽ നാട്ടുകാരിൽ അനേകം പേർ യുകെ യിൽ ഉള്ളതിനാൽ ഒരു നിമിഷം പോലും പാഴാക്കാതെയുള്ള സന്ദർശന പരിപാടികളാണ് പി സി ജോർജ് തയ്യാറാക്കിയിരിക്കുന്നത്. ഇരു വരും ഫേസ്‌ബുക്കിൽ കുറിച്ച പോസ്റ്റിന്റെ പൂർണരൂപം താഴെ വായിക്കാം.
ബ്രിട്ടൻ സന്ദർശിക്കുന്നതിന് 12 യുവ എം എൽ എ മാരുടെ സംഘത്തിലേക്ക് എന്നെ തിരഞ്ഞെടുത്തതായുള്ള ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെ അറിയിപ്പ് ലഭിച്ചപ്പോൾ പഴയൊരു സംഭവമായിരുന്നു എന്റെ മനസിലോടിയെത്തിയത്.

'പത്തു വർഷം മുമ്പാണ്...

അന്ന് സാമ്രാജ്യത്യ വിരുദ്ധ ബ്രിഗേഡിൽ അംഗമായി ഹവാനയിലേക്ക് പോകാൻ ഞങ്ങൾ നിശ്ചയിച്ചത് ലണ്ടൻ മാർഗ്ഗമായിരുന്നു. ഇന്ത്യയിൽ നിന്നും ഹവാനയിലേക്ക് നേരിട്ട് വിമാനമില്ലാത്തതിനാലാണ് യാത്ര ലണ്ടൻ വഴിയാക്കിയത്. യാത്ര പുറപ്പെടുന്നതിന് ദിവസങ്ങൾക്കു മുമ്പാണ് ബ്രിട്ടീഷ് വിസ നിഷേധിച്ചു കൊണ്ടുള്ള അറിയിപ്പ് കിട്ടിയത്. ആയിടെ നടന്ന ഗ്ലാസ്‌ഗോ ഫോടനത്തിലെ പ്രതികളിലൊരാൾ ബാംഗ്ലൂർ സ്വദേശിയായതിനാൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള വിസാ അപേക്ഷകളൊക്കെ കർശന പരിശോധനക്ക് വിധേയമാക്കുന്ന സമയമായിരുന്നു അത്. പങ്കെടുക്കാൻ പോകുന്ന പരിപാടിയുടെ സ്വഭാവവും വിസ നിഷേധിക്കാൻ കാരണമായിട്ടുണ്ടാവാം. യാത്ര മുടങ്ങുമെന്ന ഘട്ടത്തിലാണ് യാത്രാ റൂട്ട് മാറ്റുന്നതിനെ കുറിച്ച് ചിന്തിച്ചത്. തുടർന്ന് രണ്ട് ദിവസം കൊണ്ട് റഷ്യൻ വിസ ശരിയാവുകയും ഞങ്ങൾ മോസ്‌കോ വഴി ഹവാനയിലേക്ക് പോവുകയും ചെയ്തു.ഒരു ദശാബ്ദം മുമ്പ് നിയമാനുസൃതമുള്ള ട്രാൻസിറ്റ് വിസ അപേക്ഷ മതിയായ കാരണമില്ലാതെ നിഷേധിച്ചവർ തന്നെ ഇപ്പോൾ പ്രത്യേകമായി ക്ഷണിച്ച് അവരുടെ അതിഥിയായി സ്വീകരിക്കുമ്പോൾ പഴയ അനുഭവം ഓർത്തുവെന്നു മാത്രം.ഹീത്രു എയർപ്പോർട്ടിൽ വിമാനമിറങ്ങുമ്പോൾ സമയം വൈകുന്നേരമായിരുന്നു. പന്ത്രണ്ടംഗ സംഘത്തിലെ അംഗമായ ജമ്മു കാശ്മീരിലെ ബിജെപി എം എൽ എ ഹിനാ ഭട്ട് യാത്ര ഒഴിവാക്കി. അവരുടെ പിതാവ് കഴിഞ്ഞ ദിവസം മരണമടഞ്ഞിരുന്നു.

ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥ പരുൽ മൽഹോത്ര ഞങ്ങളോടൊപ്പമുണ്ട്. ഞങ്ങളെ സ്വീകരിക്കാൻ ഹൈക്കമ്മീഷന്റെ പ്രതിനിധി ദാവൂദ് മുഹമ്മദ് എയർപ്പോർട്ടിലെത്തിയിരുന്നു. എയർപ്പോർട്ടിൽ നിന്നും ഞങ്ങൾക്ക് താമസമൊരുക്കിയിട്ടുള്ള വെസ്റ്റ് മിൻസ്റ്ററിലെ പാർക്ക് പ്ലാസ ഹോട്ടലിലേക്ക് യാത്ര തിരിച്ചപ്പോൾ സമയം 6.30 കഴിഞ്ഞു.

ലണ്ടനിൽ നേരത്തേ ഇരുൾ പരന്നു തുടങ്ങിയിരിക്കുന്നു. വഴിവിളക്കുകൾ പ്രകാശം ചൊരിയുന്ന ആറുവരിപ്പാതയിലൂടെ നീങ്ങുമ്പോൾ റോഡിനിരുവശവും ഗതകാല പ്രൗഡി വിളംബരം ചെയ്യുന്ന കെട്ടിട സമുച്ചയങ്ങൾ കാണാം. അംബരചുംബികളായ മഹാനിർമ്മിതികളല്ല അവയെങ്കിലും ബ്രിട്ടീഷ് വാസ്തുശിൽപ്പ ശൈലിയുടെ ഭംഗിയും പ്രൗഡിയും ആരെയും ആകർഷിക്കും.

റോഡിലെവിടെയും ഒരാളെപ്പോലും കാണാനില്ല. കാറുകളും മറ്റു വാഹനങ്ങളും ഒഴുകി നീങ്ങുന്നുണ്ട്. അതും ഡൽഹിയിലെയോ ബോംബെയിലേയോ പോലെ അത്രയധികമില്ല. ഗതാഗത കുരുക്കുമില്ല. ഇരുട്ട് കൂടുതൽ കനത്തു. സമയം 7 മണി ആയതേയുള്ളൂ. കാൽനടയാത്രക്കാരായി ആരെയും കാണാനില്ല. ഏറെ ദൂരം യാത്ര ചെയ്തിട്ടും ഒരു മനുഷ്യനെപ്പോലും റോഡിൽ കണ്ടില്ല. പാതയോരത്തെ കടകളുടെ മുന്നിലും ആരുമില്ല . എല്ലാ കെട്ടിടങ്ങൾക്കകത്തുമുള്ള അരണ്ട വെളിച്ചം ചില്ലുജാലകങ്ങളിലൂടെ കാണാം. അതിനകത്ത് മനുഷ്യരുണ്ടാവാം. പക്ഷെ പുറത്തെവിടെയും ഒരു മനുഷ്യ കുഞ്ഞിനെ പോലും കാണാനില്ല.

വിജനവും നിശബ്ദവുമായ വീഥികൾ ..... തണുത്തുറഞ്ഞ പ്രകൃതി . നിശബ്ദത ഭയാനകമാണെന്നെഴുതിയത് നോബർട്ടോ ഫ്യുവന്റിസായിരുന്നു. ഭയാനകം മാത്രമല്ല ചില നേരങ്ങളിൽ അത് വേദനാജനകം കൂടിയാണ്. വിഷാദ മൂകം എന്നാണല്ലോ പറയാറ്. എന്തുകൊണ്ടോ ഞാൻ വായിച്ചെടുത്ത ലണ്ടൻ നഗരത്തിന്റെ ആദ്യ മുഖഭാവം വിഷാദത്തിന്റെതാണ്. പരന്നു നിറയുന്ന ഇരുട്ടിലും ചാറുന്ന നേർത്ത മഴയിലും ആളൊഴിഞ്ഞ നഗരവീഥികളിലും ചരിത്രം കാത്തുവച്ച ഒരു നെടുവീർപ്പിന്റെ വേദനയുണ്ട്.സൗത്ത് കെൻസിങ്ങ്ടണിലും വെസ്റ്റ് മിൻസ്റ്ററിലും എത്തിയപ്പോൾ അവിടെയെല്ലാം ആൾക്കൂട്ടമുണ്ട്. തണുപ്പ് അരിച്ചെത്തുമ്പോഴും കൂസലില്ലാതെ നടക്കുന്നവരെ ഞാൻ കൗതുകപൂർവം നോക്കി. അവരിലേറെയും ടൂറിസ്റ്റുകളാണെന്ന് ആരോ പറയുന്നത് കേട്ടു.ചരിത്രത്തിലൊരു നാളും മാഞ്ഞു പോവാത്ത, പടയോട്ടങ്ങളുടെയും അധിനിവേശങ്ങളുടെയും കണ്ണീരും ചോരയും പുരണ്ട ഭൂതകാലസ്മരണകളിരമ്പുന്ന ബ്രിട്ടന്റെ തലസ്ഥാന നഗരിയിൽ കണ്ടതും കേട്ടതും അടുത്ത ദിവസങ്ങളിൽ എഴുതാമെന്ന് കരുതുന്നു.

എം. സ്വരാജ്

ന്നലെ വൈകുന്നേരം ലണ്ടനിൽ എത്തി, ജോലി തിരക്കുകൾക്കിടയിൽ സ്വീകരിക്കാൻ വന്ന എല്ലാ സുഹൃത്തുക്കൾക്കും നന്ദി അറിയിക്കട്ടെ. ഇനിയുള്ള 9 ദിവസം യു. കെ. യിലുള്ള നമ്മുടെ മലയാളി സഹോദരങ്ങൾക്കൊപ്പം ജനപക്ഷ ചിന്തകളുടെയും സംവാദങ്ങളുടെയും ദിനം.
ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇവിടെയുള്ള മലയാളി സമൂഹം ഒന്നടങ്കം എനിക്ക് നൽകിയ പിന്തുണയും, സ്‌നേഹവും വലുതാണ്. അതിനുള്ള പ്രെത്യുപകാരമായി കൂടി ഈ സന്ദർശനത്തെ ഞാൻ കാണുന്നു.അഴിമതിയും, അക്രമവും, വർഗ്ഗീയചിന്തകളും ഇല്ലാതെ സമത്വവും, സാഹോദര്യവും നിറഞ്ഞ ജനപക്ഷ ചിന്തകൾക്കായി നമുക്ക് കൈകോർക്കാം... പി സി ജോർജ്

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
സമുദായത്തിന് ചീത്തപ്പേരുണ്ടാക്കിയ യാഷിക്കിനെ നിലമ്പൂരിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് എസ് ഡി പി ഐ; ലൗജിഹാദിന്റെ ആലയിൽ കെട്ടാനൊരുങ്ങി സംഘപരിവാർ; സിനിമാ നടിക്ക് സഖാവിനോട് തോന്നിയ പ്രേമം വിവാഹത്തിലെത്തിയപ്പോൾ എതിർത്ത് മതമൗലിക വാദികൾ; സംരക്ഷണമൊരുക്കാൻ സിപിഎമ്മും; വിവാദങ്ങൾക്കിടയിലും ഷാഹിൻ യാഷിക്കും പാർവ്വതി കൃഷ്ണയും ഹാപ്പി
അക്ഷയിനെ ഗരുഡൻ തൂക്കം നടത്തിയത് 16 മണിക്കൂർ; കൈകാലുകൾ തല്ലിചതച്ച് ഈർക്കിൽ പ്രയോഗത്തിന് വിധേയനാക്കി; യുവാവിനെ തിരികെ ജയിലിൽ എത്തിച്ചത് മൃതപ്രായനായും; പേരൂർക്കടയിൽ വീട്ടമ്മ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ മകന് പൊലീസ് കസ്റ്റഡിയിൽ നേരിടേണ്ടി വന്നത് ക്രൂരമർദ്ദന മുറകൾ; ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകി ജയിൽ ഡിജിപി ശ്രീലേഖ; പ്രതിക്കൂട്ടിലാകുന്നത് പേരൂർക്കട സിഐയും പൊലീസുകാരും; ലോക്കപ്പ് മർദ്ദനത്തിൽ ഉന്നതതല അന്വേഷണത്തിന് സാധ്യത
ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും പറഞ്ഞത് വീമ്പു പറച്ചിൽ അല്ല! ജയിലിൽ നിന്നിറങ്ങിയ ദിലീപിന്റെ നീക്കങ്ങൾ എല്ലാം വിജയത്തിലേക്ക്; കുറ്റപത്രം ചോർന്ന വിഷയത്തിൽ സന്ധ്യയുടെ പദവി നഷ്ടപ്പെട്ടത് നടന്റെ നീക്കങ്ങൾക്ക് കരുത്ത് നൽകും; അന്വേഷണ സംഘത്തിന്റെ 'തലൈവി' മാറിയതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ട് പൊലീസ്; രാമൻപിള്ളയിൽ പൂർണ്ണ വിശ്വാസം അർപ്പിച്ച് ജനപ്രിയ നായകൻ
ജിത്തു ജോബിനെ കൊലപ്പെടുത്തിയത് താൻ തന്നെയെന്ന് കൂസലില്ലാതെ സമ്മതിച്ച് ജയമോൾ; പൊലീസ് മർദ്ദിച്ചെങ്കിലും പരാതിയില്ലെന്ന് ജഡ്ജിന് മുമ്പിൽ പറഞ്ഞു; കോടതി പരിസരത്ത് അസഭ്യം വിളിയുമായി ജനരോഷം ഇരമ്പിയപ്പോൾ കുഴഞ്ഞു വീണ് മകനെ കൊലപ്പെടുത്തി കത്തിച്ച അമ്മ; സ്വന്തം മകനെ കൊലപ്പെടുത്താൻ പ്രകോപനമായ കാര്യത്തെ കുറിച്ച് അറിയാൻ സഹോദരിയേയും പിതാവിനേയും മുത്തച്ഛനേയും ചോദ്യം ചെയ്യും
ജിത്തു ജോബിന്റെ കൊലയ്ക്ക് പിന്നിലും 'ദൃശ്യം' മോഡൽ; അബദ്ധത്തിനിടെ കൊല്ലപ്പെട്ട പതിനാലുകാരന്റെ മൃതദേഹം കത്തിച്ചത് തെളിവ് നശിപ്പിക്കാൻ; അമ്മ പൊലീസിനോട് പറഞ്ഞത് ആരോ പറഞ്ഞു പഠിപ്പിച്ച മൊഴിയും; ട്യൂട്ടോറിയിൽ അദ്ധ്യാപകന് സംഭവത്തിൽ പങ്കില്ലെന്നും പൊലീസ്; മകന്റെ കൊലയിലെ ചുരുളഴിക്കാൻ അച്ഛനെ വിശദമായി ചോദ്യം ചെയ്യാനുറച്ച് അന്വേഷണ സംഘം; ജയമോൾക്ക് പുറത്തു നിന്ന് 'ഒരു കൈ സഹായം' കിട്ടിയെന്ന് ഉറപ്പിച്ച് നീക്കങ്ങൾ
ശാന്തശീലനും അച്ചടക്കവും പുലർത്തിയ കൊച്ചു മിടുക്കൻ; പഠനത്തിൽ മിടുക്ക് കാട്ടിയപ്പോൾ സൗഹൃദങ്ങൾ കുറഞ്ഞു; ബാഡ്മിന്റണിൽ മികവ് കാട്ടി കളിക്കളത്തിലും തിളങ്ങി; ഉറ്റതോഴനൊപ്പം പള്ളിയിൽ പോയ ജിത്തു അവിടെ നിന്ന് എത്തിയത് അച്ഛന്റെ കുടുംബ വീട്ടിൽ തന്നെ; നാടിന്റെ അരുമയായ ജിത്തു ജോബിന്റെ വേർപാടിൽ വിതുമ്പി സഹപാഠികളും നാട്ടുകാരും; കൂട്ടുകാരനെ സെനി ഓർക്കുന്നത് ഇങ്ങനെ
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്തത് വാക്കേറ്റത്തിന് തുടക്കമിട്ടു; വീട്ടിലിട്ട് കൊന്ന മകന്റെ കാലും കൈയും അറുത്തു മാറ്റി ചാക്കിലാക്കി പെട്രോൾ ഒഴിച്ചു കത്തിച്ചു; ഭാവഭേദങ്ങളൊന്നുമില്ലാതെ പുത്രൻ കാണാതായെന്ന് ഏവരേയും പറഞ്ഞു വിശ്വസിപ്പിച്ചു; കൈയിലെ പൊള്ളൽ സത്യം വിളിച്ചു പറഞ്ഞപ്പോൾ അന്വേഷകരെത്തിയത് കാമുകനായ അദ്ധ്യാപകനിലേക്ക്; സത്യം പുറത്തുവന്നിട്ടും കൂസലില്ലാത്തെ ജയമോൾ; കുണ്ടറയിലെ കൊലയിൽ പ്രതി അമ്മ മാത്രമോ?
കൃത്യം വിവരിക്കുമ്പോൾ മകനെ കുഞ്ഞെന്ന് വിളിച്ച് നിസ്സംഗതയോടെ കുറ്റസമ്മതം; കഴുത്തിൽ ഷാൾ മുറുക്കിയതെങ്ങനെയെന്ന് ഭാവ ഭേദമില്ലാതെ പൊലീസിന് കാട്ടികൊടുത്ത് മൊഴി നൽകൽ; പതിനാലുകാരനെ ഒറ്റയ്ക്ക് കൊന്ന് തള്ളിയ വിവരണം വിശ്വസിക്കാനാവാതെ പൊലീസും; കുണ്ടറയിലെ കൊലയിൽ ജയമോളുടേത് പഠിപ്പിച്ച് പറയിച്ച മൊഴിയോ? ജിത്തു ജോബിന്റെ കൊലയിൽ ശാസ്ത്രീയ തെളിവിനായി കാത്തിരിക്കാൻ തീരുമാനിച്ച് പൊലീസും; അമ്മയുടെ കുറ്റസമ്മത വീഡിയോ കാണാം
വേട്ടക്കാരനും ഇരയും മാത്രമുള്ള വീഡിയോയിൽ വേട്ടക്കാരനു നിർദ്ദേശം നൽകുന്നത് സ്ത്രീ ശബ്ദം! എത്രമനോഹരമായ പീഡനം; ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും വെല്ലുവിളി; മാർട്ടിന്റെ ചാഞ്ചാട്ടം തുണയാകുന്നത് ദിലീപിന് തന്നെ; നടിയെ കിഡ്‌നാപ്പ് ചെയ്ത കാർ ഡ്രൈവറുടെ മൊഴി മാറ്റത്തിൽ ഞെട്ടി പ്രോസിക്യൂഷനും; എല്ലാം നടന് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ആരാധകരും
മൂന്ന് വയസുള്ള മകനെ ജുവല്ലറിയിൽ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ ഒളിച്ചോടിയത് ആത്മാർത്ഥ സുഹൃത്തിന്റെ ഭർത്താവിനൊപ്പം; ആതിര വിവാഹിതനായ കാമുകനൊപ്പം നാടുവിട്ടത് ഭർത്താവ് കഷ്ടപ്പെട്ടുണ്ടാക്കിയ പണവും സ്വർണവുമായി; ലിജിനുമായി അടുത്തത് സുഹൃത്തിനൊപ്പം വീട്ടിൽ സ്ഥിരം സന്ദർശകരായതോടെ; സൈബർ സെല്ലിന്റെ സഹായത്തിൽ അന്വേഷണം പുരോഗമിക്കുന്നു
സീറ്റ് കിട്ടിയത് മുൻവശത്ത് ഡൈവറുടെ പിന്നിൽ; ആദ്യം കണ്ണാടിയിലൂടെ നോക്കി ചിരി; പിന്നെ കുപ്പിയിൽ വിരൽ കയറ്റി ആക്ഷനെത്തി; യാത്രയിലുടനീളം രതിവൈകൃതം തുടർന്നപ്പോൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; സോഷ്യൽ മീഡിയ വീഡിയോ എറ്റെടുത്തപ്പോൾ വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടിയ സ്വകാര്യ ബസ് ഡ്രൈവർക്ക് എട്ടിന്റെ പണി ഉറപ്പായി
പതിനേഴുകാരന്റെ രാത്രികാല വികൃതികൾ നാട്ടുകാർ കൈയോടെ പൊക്കി; പ്രായപൂർത്തിയാകും മുമ്പേ കശുവണ്ടി തൊഴിലാളിയായ യുവതിയുമായി നിക്കാഹ്; മൊഴി ചൊല്ലി വീണ്ടും കെട്ടി; പരസ്ത്രീ ബന്ധത്തിൽ ഉലഞ്ഞ് രണ്ടാം കല്ല്യാണവും; ഓട്ടോ ഓട്ടത്തിനിടെയും സ്ത്രീകളെ വെറുതെ വിട്ടില്ല; ടിപ്പറോട്ടിക്കുമ്പോഴും ഞരമ്പ് രോഗത്തിന് പഞ്ഞിക്കിട്ടു; വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടി അപമാനിച്ച ബസ് ഡ്രൈവർ നൗഷാദിന്റെ കഥ
ജീവിക്കാൻ പറ്റിയ മികച്ച സമയമാണ്! എല്ലാവരുടേയും തനി നിറം പുറത്തുവന്നു; പോപ്പ്കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നുവെന്ന് പാർവതിയുടെ ട്വീറ്റ് പൊട്ടിത്തെറിയായി; വനിതാ കൂട്ടായ്മയിലെ തർക്കത്തിൽ 'അമ്മ' പക്ഷം പിടിക്കില്ല; കളികൾ അതിരുവിട്ടാൽ എല്ലാം തുറന്നു പറയാനുറച്ച് മഞ്ജു വാര്യരും; മമ്മൂട്ടിയെ തൊട്ടപ്പോൾ ദിലീപിനെ അഴിക്കുള്ളിലാക്കാൻ ഒരുമിച്ച ഡബ്ല്യൂസിസി അകാലചരമത്തിലേക്ക്
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
അമ്മയെ തലയ്ക്ക് അടിച്ചത് ആക്ഷൻ ഹീറോ ബിജു മോഡലിൽ; സഹോദരിയെ സ്‌കൈപ്പിൽ വിളിച്ചത് ദൃശ്യത്തിലെ ജോർജ് കുട്ടിയുടെ ആവേശത്തിൽ; കൊന്ന ശേഷം കുഴിയിലിട്ട് കത്തിച്ചത് അവിഹിതം ചർച്ചയാക്കി അമ്മ ഒളിച്ചോടിയെന്ന് വരുത്തി തീർക്കാൻ; രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും കുറ്റബോധവും കൂസലുമില്ലാതെ എഞ്ചിനിയറിങ് കോളേജിലെ ചാത്തൻ കൂട്ടായ്മയുടെ തലവൻ; ക്രൂരകൃത്യം ചെയ്തത് മയക്കുമരുന്നിന്റെ ലഹരിയിലെന്ന് പൊലീസ്; ദീപയുടെ കൊലയിൽ അക്ഷയ് അശോക് ലക്ഷ്യമിട്ടത് എന്ത്?
പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്തത് വാക്കേറ്റത്തിന് തുടക്കമിട്ടു; വീട്ടിലിട്ട് കൊന്ന മകന്റെ കാലും കൈയും അറുത്തു മാറ്റി ചാക്കിലാക്കി പെട്രോൾ ഒഴിച്ചു കത്തിച്ചു; ഭാവഭേദങ്ങളൊന്നുമില്ലാതെ പുത്രൻ കാണാതായെന്ന് ഏവരേയും പറഞ്ഞു വിശ്വസിപ്പിച്ചു; കൈയിലെ പൊള്ളൽ സത്യം വിളിച്ചു പറഞ്ഞപ്പോൾ അന്വേഷകരെത്തിയത് കാമുകനായ അദ്ധ്യാപകനിലേക്ക്; സത്യം പുറത്തുവന്നിട്ടും കൂസലില്ലാത്തെ ജയമോൾ; കുണ്ടറയിലെ കൊലയിൽ പ്രതി അമ്മ മാത്രമോ?