Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഞാൻ പിസി ജോർജ്... പൂഞ്ഞാറിലെ എംഎൽഎ ആണ്....; സായിപ്പുമാരുടെ ശ്രദ്ധയ്ക്ക് ജോർജ് വച്ച ബോർഡ് ആഘോഷമാക്കി സോഷ്യൽ മീഡിയ; ബ്രിട്ടണിൽ എത്തിയാലും ജോർജ് ലൈവാണ്

ഞാൻ പിസി ജോർജ്... പൂഞ്ഞാറിലെ എംഎൽഎ ആണ്....; സായിപ്പുമാരുടെ ശ്രദ്ധയ്ക്ക് ജോർജ് വച്ച ബോർഡ് ആഘോഷമാക്കി സോഷ്യൽ മീഡിയ; ബ്രിട്ടണിൽ എത്തിയാലും ജോർജ് ലൈവാണ്

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: പൂഞ്ഞാറിലെ എംഎൽഎയും കേരളത്തിന്റെ ജനാധിപത്യ നായകനുമായ പി സി ജോർജ്ജിന് ഇംഗ്ലണ്ട് മുഴുവൻ സ്വീകരണമാണ്. വേദികളിൽ നിന്ന് വേദികളിലേക്ക് പോകുന്ന പിസി ജോർജ് യുകെയിലും താരമായി. ജനപക്ഷ രാഷ്ട്രീയം വിശദീകരിച്ച് ജോർജ് ഇംഗ്ലണ്ടിനെ കീഴടക്കുകയാണ്. മലയാളികൾ ഒരുക്കുന്ന വേദികളെല്ലാം നിറയുന്നു. എവിടെ പോയാലും ശ്രദ്ധ തനിക്കാകണമെന്ന് ആഗ്രഹിക്കുന്ന നേതാവാണ് ജോർജ്. കേരളത്തിൽ എംഎൽഎ ബോർഡുള്ള കാറിൽ പറന്നു നടക്കുന്നു. യുകെയിലെത്തിയപ്പോഴും ഈ രീതി ജോർജ് പിന്തുടരുന്നു. അങ്ങനെ താരമായി മാറുകയാണ് ജോർജ്.

യുകെ രജിസ്‌ട്രേഷനുള്ള കാർ. അതിൽ പൂഞ്ഞാർ എംഎൽഎ, പിസി ജോർജ് എന്ന് പുറകിൽ എഴിതിയാണ് യാത്ര. ഇത് യുകെയിൽ ആരും ചെയ്യുന്നതല്ല. പക്ഷേ താൻ പോകുന്നെടുത്തെല്ലാം തന്നെ തിരിച്ചറിയണമെന്ന നിർബന്ധം ജോർജിനുണ്ട്. ഇത് തന്നെയാണ് കാറിലെ ബോർഡ് പ്രതിഫലിപ്പിക്കുന്നത്. ഏതായാലും ജോർജിന്റെ ഈ വ്യത്യസ്ത യാത്ര സോഷ്യൽ മീഡിയ ആഘോഷമാക്കുകയാണ്. യുകെയിൽ മലയാളി സാന്നിധ്യം ഏറെയാണ്. അവർക്കെല്ലാം കാറുകാണുമ്പോൾ തന്നെ പൂഞ്ഞാർ സിംഹം അകത്തുണ്ടെന്ന് മനസ്സിലാകുന്നു. ഫോട്ടോയെടുത്തും മലയാളികളെ ആവേശത്തിലാക്കിയും ജോർജ് യുകെയിലെ താരമാവുകയാണ്.

യുകെയിലെ പത്തിടങ്ങളിൽ സ്റ്റേജ് ഷോയാണ് ജോർജിനായി ഒരുക്കിയത്. ജനപക്ഷം കൾച്ചറൽ ഫോറം യുകെയുടെ വേദികളിൽ വലിയ ജനപങ്കാളിത്തമാണ്. പതിവ് ശൈലിയിലെ രാഷ്ട്രീയ വിമർശനവുമായി കേരളത്തെ യുകെയിൽ അവതരിപ്പിക്കുകയാണ് പൂഞ്ഞാർ എംഎൽഎ. 21ന് വൈകിട്ട് ലണ്ടനിലെ ഹീത്രൂ എയർപോർട്ടിൽ ഇറങ്ങിയതു മുതൽ തിരക്കോട് തിരക്ക്. ചാനലുകളിലെ താരത്തെ ഏവർക്കും നേരിട്ട് കാണം. സെൽഫിയെടുക്കണം. രണ്ട് വാക്ക് പറയണം. ഇതെല്ലാം ജോർജ് അനുവദിക്കുകയും ചെയ്യുന്നു.

യുകെ ജനപക്ഷ സാംസ്‌കാരിക വേദിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മാഞ്ചസ്റ്റർ, ബർമിങ്ഹാം, ഗ്ലാസ്‌ഗോ, കാർഡിഫ്, ബ്രിസ്റ്റോൾ, ന്യൂകാസ്സിൽ, ഷെഫീൽഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് ജോർജ് യാത്ര ചെയ്യുന്നത്. ലണ്ടൻ മുതൽ ഗ്ലാസ്‌ഗോ വരെ 10 ഓളം പ്രധാന സിറ്റികളിലായി ഈമാസം 30 വരെ അദ്ദേഹം വിവിധ യോഗങ്ങളിൽ പങ്കെടുക്കും.

പിസി ജോർജ്ജ് കേരളത്തിലെ ഒരു രാഷ്ട്രീയ അത്ഭുതമാണ്. ചിലർക്ക് അഴിമതിക്കെതിരെ പോരാടുന്ന ഒറ്റയാൻ. മറ്റു ചിലർക്ക് ശല്യക്കാരനായ നേതാവ്. വേറെ ചിലർക്ക് സംസാരിക്കാൻ അറിയാത്ത ഗ്രാമീണൻ. എന്നാൽ ഒന്നുണ്ട്. ജോർജ്ജ് കേരളത്തിലെ ഒരു തിരുത്തൽ ശക്തിയാണ്. ആരും പറയാൻ മടിക്കുന്ന കാര്യങ്ങൾ ജോർജ് തുറന്നു പറയും. ആരുടെയും മുഖത്ത് നോക്കി പച്ചയ്ക്ക് തെറി വിളിക്കും. അതേക്കുറിച്ച് ചോദിച്ചാൽ ഇതാണ് എന്റെ സംസ്‌കാരം വേണമെങ്കിൽ സഹിച്ചാൽ മതിയെന്നു പറയും. ജോർജ്ജ് ചോദിച്ചാൽ ഏത് ഉദ്യോഗസ്ഥനും നാട് വികസിപ്പിക്കാനുള്ള പദ്ധതികൾ നൽകും. ജോർജ്ജ് പറഞ്ഞാൽ ഏത് പൊലീസുകാരനും അക്ഷരം പ്രതി അനുസരിക്കും-ഈ സാഹചര്യത്തിലാണ് യുകെയിലേക്ക് ജോർജിനെ ക്ഷണിക്കുന്നതെന്ന് ജനപക്ഷം കൾച്ചറൽ ഫോറം യുകെ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

പച്ചയായ ഈ മനുഷ്യനെതിരെയുള്ള വിമർശനങ്ങൾ എല്ലാം ഒറ്റയടിക്ക് അവസാനിക്കുന്നതായിരുന്നു ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. ഇടതു വലത് എൻഡിഎ മുന്നണികളെ പിന്തള്ളിക്കൊണ്ട് ജോർജ്ജ് പൂഞ്ഞാർ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഈ വിജയത്തിന് എല്ലാവിധ പിന്തുണയും ഇനിയും നൽകുമെന്ന് വിശദീകരിക്കുകയാണ് യുകെയിലെ ജനപക്ഷ കൂട്ടായ്മ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP