Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'വായ്പയെടുത്ത തുക കൈയിലില്ലെങ്കിൽ അടക്കേണ്ട; പണം അടയ്ക്കണമെന്നു നിർബന്ധിച്ചു വീടിനുമുന്നിൽ ആരെങ്കിലും എത്തിയാൽ അയൽപക്കക്കാരെ കൂട്ടി അടിച്ച് ഓടിക്കണം': പി സി ജോർജിന്റെ പ്രസംഗം വിവാദത്തിൽ

'വായ്പയെടുത്ത തുക കൈയിലില്ലെങ്കിൽ അടക്കേണ്ട; പണം അടയ്ക്കണമെന്നു നിർബന്ധിച്ചു വീടിനുമുന്നിൽ ആരെങ്കിലും എത്തിയാൽ അയൽപക്കക്കാരെ കൂട്ടി അടിച്ച് ഓടിക്കണം': പി സി ജോർജിന്റെ പ്രസംഗം വിവാദത്തിൽ

ആലപ്പുഴ : 'വായ്പയെടുത്ത തുക കൈയിലില്ലെങ്കിൽ അടക്കേണ്ട; പണം അടയ്ക്കണമെന്നു നിർബന്ധിച്ചു വീടിനുമുന്നിൽ ആരെങ്കിലും എത്തിയാൽ അയൽപക്കക്കാരെ കൂട്ടി അടിച്ച് ഓടിക്കണം'- പരാമർശം പി സി ജോർജ് എംഎൽഎയുടേതാണ്.

ബാങ്ക് ലോൺ എടുത്തവരുടെ സംരക്ഷണസമിതിയുടെ പ്രതിഷേധ സംഗമത്തിലാണ് പി സി ജോർജിന്റെ വിവാദ പരാമർശം. വായ്പ തിരിച്ചടക്കാൻ പറയാൻ അധികൃതർ എത്തുമ്പോൾ നാട്ടുക്കാരെ സംഘടിപ്പിച്ച് തല്ലി ഓടിക്കണമെന്നാണ് എംഎൽഎ ആഹ്വാനം ചെയ്തിരിക്കുന്നത്.

സംസ്ഥാനത്ത് ഒറ്റക്ക് പോരാടി വിജയം വരിച്ച ആത്മവിശ്വാസത്തോടെയാണ് പി സി ജോർജ് ഇത്തരത്തിൽ പ്രഖ്യാപനം നടത്തിയതെങ്കിലും ജനപ്രതിനിധി അധികാരമേൽക്കുമ്പോൾ ഗവർണർക്കു മുന്നിൽ നിന്നും തട്ടിവിടുന്ന ഒരു സത്യവാചകമുണ്ട്. അറിഞ്ഞോ അറിയാതെയോ അഴിമതി , സ്വജന പക്ഷപാതം, ചതി, വഞ്ചന എന്നിവയ്ക്ക് കൂട്ടുനിൽക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യില്ലെന്ന്.

ഇന്നലെ ആലപ്പുഴയിൽ പി സി ജോർജ് നടത്തിയ പ്രസംഗത്തിൽ ഇവയെല്ലാം തന്നെ പരസ്യമായി ചെയ്തുക്കൊള്ളാനാണ് ജനങ്ങളെ പ്രേരിപ്പിച്ചത്. വായ്പയെടുത്ത തുക കൈയിലില്ലെങ്കിൽ അടക്കേണ്ടെന്ന പ്രസംഗമാണ് പുലിവാലു പിടിക്കുന്നത്. കൈവിട്ട അസ്ത്രവും വായിൽനിന്നും വീണ വാക്കും തിരിച്ചുപിടിക്കാൻ കഴിയില്ലെന്ന പഴമക്കാരുടെ ചൊല്ലിന്റെ അർഥം അദ്ദേഹം ഉടൻ അറിയുമെന്നാണ് എതിരാളികൾ പറയുന്നത്.

ബാങ്ക് ലോണീസ് സംരക്ഷണ സമിതിയുടെ പ്രതിഷേധ സംഗമത്തിലാണ് പി സി ജോർജ് തന്റെ മുന്നിൽ നിറഞ്ഞുനിന്ന നൂറുകണക്കിന് കുടിശികക്കാരോട് പണം അടക്കേണ്ടെന്ന് അറിയിച്ചത്. 'ഒരു ജോലി ലഭിക്കുന്നവരെ നിങ്ങൾ പണം നൽകേണ്ട, പണം അടയ്ക്കണമെന്ന് നിർബന്ധിച്ച് വീട്ടിനുമുന്നിൽ ആരെങ്കിലും എത്തിയാൽ അയൽപക്കക്കാരെ കൂട്ടി അടിച്ച് ഓടിക്കണം'- ജോർജ് പറഞ്ഞു. അതിനുശേഷം വരുന്ന മുഴുവൻ ക്രിമിനൽ, സിവിൽ കേസുകൾ പി സി ജോർജ് സ്വന്തം നിലയിൽ ഏറ്റെടുത്തു നടത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം. കൃത്യനിർവ്വഹണത്തിനെത്തുന്ന ഉദ്യോഗസ്ഥരെ തടയുകയും മർദ്ദിക്കുകയും ചെയ്താൽ കിട്ടുന്ന ശിക്ഷയും ചുമത്തുന്ന വകുപ്പും എന്താണെന്ന് പി സി ജോർജിന് അറിയില്ലേ എന്നും ചോദ്യം ഉയരുന്നു.

സർക്കാർ ഉദ്യോഗസ്ഥനെ തടഞ്ഞാലും മർദ്ദിച്ചാലും പതിനായിരത്തിൽ കുറയാത്ത തുക കോടതിയിൽ കെട്ടിവച്ചെങ്കിൽ മാത്രമെ പുറംലോകം കാണാൻ കഴിയുകയുള്ളുവെന്നിരിക്കെ വായ്പ തുകയായ രണ്ടായിരം അടയ്ക്കാനില്ലാത്ത കുടിശികക്കാർ പതിനായിരം എങ്ങനെ സംഘടിപ്പിക്കുമെന്ന് പി സി ജോർജ് ആലോചിച്ചില്ലേ എന്നും എതിരാളികൾ ചോദിക്കുന്നു. മാത്രമല്ല വകുപ്പ് ക്രിമിനൽ സ്വഭാവമുള്ളതായതുക്കൊണ്ടുതന്നെ മുൻകൂർ ജാമ്യവും ലഭിക്കില്ല. പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ പെട്ടെന്ന് ഇറങ്ങി പോകാൻ കഴിയുന്ന വകുപ്പുമല്ലാത്തതിനാൽ തല്ലിയവൻ ശരിക്കും പെട്ടുപോകും. ഇപ്പോൾ ജോർജിനെ പ്രസംഗിക്കാൻ വിളിച്ചതു തന്നെ പുലിവാവായെന്ന ചിന്തയിലാണ് സംഘാടകർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP