Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉരുൾപൊട്ടൽ സാധ്യത കാണിച്ച് ദുരന്തനിവാരണ അഥോറിറ്റി പ്രവർത്തനം നിർത്താൻ പറഞ്ഞിട്ടും പുല്ലുവില! പി പി തങ്കച്ചന്റെ ന്യൂഭാരത് ക്രഷേഴ്സ വൻ സ്‌ഫോടനം നടക്കി പാറപൊട്ടിക്കൽ യഥേഷ്ടം തുടരുന്നു; 80തോളം ആദിവാസി വീടുകൾ വീണ്ടുകീറി തകർച്ചാ ഭീഷണി നേരിടുന്നു

ഉരുൾപൊട്ടൽ സാധ്യത കാണിച്ച് ദുരന്തനിവാരണ അഥോറിറ്റി പ്രവർത്തനം നിർത്താൻ പറഞ്ഞിട്ടും പുല്ലുവില! പി പി തങ്കച്ചന്റെ ന്യൂഭാരത് ക്രഷേഴ്സ വൻ സ്‌ഫോടനം നടക്കി പാറപൊട്ടിക്കൽ യഥേഷ്ടം തുടരുന്നു; 80തോളം ആദിവാസി വീടുകൾ വീണ്ടുകീറി തകർച്ചാ ഭീഷണി നേരിടുന്നു

രഞ്ജിത് ബാബു

കണ്ണൂർ: ഉരുൾ പൊട്ടൽ സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അഥോറിറ്റി വ്യക്തമാക്കിയ വില്ലേജിൽ യു.ഡി.എഫ് കൺവീനർ പി.പി. തങ്കച്ചൻ കുടുംബത്തിന്റെ ക്വാറിയുടെ പ്രവർത്തനം സജീവം. കണ്ണൂർ ജില്ലയിൽ 20 ഉരുൾ പൊട്ടൽ സാധ്യതകളുള്ള വില്ലേജുകളിൽ കണിച്യാറും ഉൾപ്പെട്ടിരുന്നു. പശ്ചിമഘട്ടത്തോട് ചേർന്ന് കിടക്കുന്ന കണ്ണൂർ വയനാട് ജില്ലകളുടെ അതിർത്തിയിൽ പെട്ടതാണ് കണിച്യാർ വില്ലേജ്. പി.പി. തങ്കച്ചന്റെ മകൻ വർഗ്ഗീസ് പി.തങ്കച്ചന് മുഖ്യ ഓഹരി പങ്കാളിത്തമുള്ള സ്ഥാപനമാണ് ന്യൂഭാരത് ക്രഷേഴ്സ്. കണിച്യാർ വില്ലേജിലെ 14/ 11 സർവ്വേ നമ്പറിവാണ് ഈ ക്രഷേഴ്സ് പ്രവർത്തിക്കുന്നത്. ജില്ലാ കല്ക്ടർ ചെയർമാനായ ദുരന്ത നിവാരണ അഥോറിറ്റി കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വെള്ളം ശേഖരിച്ച് നിർത്തുന്ന ടാങ്കുകൾ സ്ഥാപിക്കുന്നതിൽ നിന്നും കണിച്യാറിനെ ഒഴിവാക്കിയിരുന്നു. ഉരുൾ പൊട്ടൽ സാധ്യതയുണ്ടെന്ന ദുരന്ത നിവാരണ അഥോറിറ്റിയുടെ നിഗമനത്തിലാണ് ഇത്.

എന്നാൽ ഈ പ്രദേശത്ത് ഗുരുതരമായ രീതിയിൽ ക്വാറിയുടേയും ക്രഷറിന്റേയും പ്രവർത്തനം നിർബാധം തുടരുകയാണ്. കരിങ്കല്ലിനു വേണ്ടി 12 അടിയോളം താഴ്‌ച്ചയിൽ കുഴിയെടുത്ത് മരുന്ന നിറച്ച് സ്ഫോടനം നടത്തുകയാണ് ക്രഷർ ഉടമസ്ഥർ ചെയ്യുന്നത്. 60 ഓളം കുഴികൾ ഒന്നിച്ചെടുത്ത് മരുന്ന് നിറച്ച് സ്ഫോടനം നടത്തുന്നതിനാൽ ഒരു കിലോ മീറ്ററോളം ദൂരത്തിലുള്ള ആദിവാസി കുറിച്യ വിഭാഗത്തിലുള്ളവരുടെ വീടുകൾ പോലും അപകടാവസ്ഥയിലായിരിക്കയാണ്. 131 ആദിവാസി ഭവനങ്ങളിൽ 80 എണ്ണവും തകർച്ചയിലേക്ക് നീങ്ങുകയാണ്. വൻ സ്ഫോടനം നടത്തുമ്പോൾ പാറക്കല്ലുകൾ പതിക്കുകയാണ്. വീടുകളുടെ ചുവരുകൾ വിണ്ടു കീറി. മേൽക്കൂര തകരുന്നു. ഇതൊക്കെ കണ്ടാലും അധികാരികളാരും ക്വാറിയെ നിയന്ത്രിക്കുന്നില്ല. ആദിവാസികൾ പറയുന്നു.

2015 ജനുവരി 2 ന് രൂപേഷിന്റെ നേതൃത്വത്തിൽ മാവോയിസ്റ്റുകൾ ക്വാറി ഓഫീസിനു നേരെ അക്രമം അഴിച്ചു വിട്ടിരുന്നു. അതിനും മുമ്പ് തന്നെ 2012 ൽ ആദിവാസികൾ ക്രഷറിന്റെ പ്രവർത്തനത്തിന് എതിരെ ശബ്ദമുയർത്തിയിരുന്നു. സമരവും കോടതി നടപടിയും അന്നു മതലേ തുടന്ന് പോന്നു. എന്നാൽ മവോയിസ്റ്റ് അക്രമം നേരിട്ടപ്പോൾ ആദിവാസികളുടെ പ്രതിഷേധത്തെ മറികടക്കാൻ വർഗ്ഗീസ് പി. തങ്കച്ചൻ പൊലീസിനെ പരമാവധി ഉപയോഗപ്പെടുത്തി. മാവോയിസ്റ്റ് അക്രമസംഭവത്തിൽ ആദിവാസികളെ കുടുക്കാനായിരുന്നു അവരുടെ ശ്രമം.

എന്നാൽ ദേശസ്നേഹത്തിന്റെ പേരിൽ അറിയപ്പെടുന്ന കുറിച്യരുടെ തീവ്രവാദ ബന്ധത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര രഹസ്യന്വേഷണ വിഭാഗം തന്നെ സ്ഥലത്തെത്തി. ദിവസങ്ങൾ എടുത്ത അവരുടെ അന്വേഷണത്തിൽ കുറിച്യ യുവാക്കൾക്ക് മവോയിസ്റ്റുകളുമായി ബന്ധമില്ലെന്ന് വ്യക്തമാവുകയായിരുന്നു. വർഗ്ഗീസ് പി. തങ്കച്ചനും മാത്യു എം. പൗലോസും എബിൻ ഐസക്കും ചേർന്ന് രാഷ്ട്രീയ നേതൃത്വങ്ങളേയും ഒരു വിഭാഗം പ്രാദേശിക മാധ്യമ പ്രവർത്തകരേയും കയ്യിലെടുത്തതു വഴി ഈ ക്വാറിക്കെതിരെ ശക്തമായ എതിർപ്പ് ഉയരാറില്ല.

കൂത്തുപറമ്പ് -വയനാട് സംസ്ഥാന പാതക്ക് അരികിൽ തന്നെ നിലകൊള്ളുന്ന തങ്കച്ചൻ ടീമിന്റെ ഈ ക്വാറി സാമ്രാജ്യം കൊഴുത്ത് വളരുകയാണ്. ആരും എതിർക്കാത്ത രീതിയിൽ അവർ ശക്തമായി കഴിഞ്ഞു. പാറമടക്കെതിരെ ആദ്യം എതിർപ്പ് പ്രകടിപ്പിച്ച സമീപത്തെ ചില അഭിഭാഷകർ പോലും ഇപ്പോൾ മിണ്ടാ പ്രാണികളായിരിക്കയാണ്. സംസ്ഥാന പാതയിലേക്ക് മഞ്ഞു പാളികൾ പോലെ കരിങ്കൽ പൊടികൾ പാറി നടക്കുകയാണ്. അധികാരികളെല്ലാം അതിനു നേരെ കണ്ണടക്കുന്നു. മഴക്കാലമായിട്ടും പൊടിപടലങ്ങൾ കലങ്ങിയ വെള്ളമാണ് അരുവികളിലൂടെ ഒഴുകുന്നത്. നിയമങ്ങളും ചട്ടങ്ങളും എല്ലാം ഇവിടെ കാറ്റിൽ പറത്തപ്പെടുന്നു. പിറന്നു വീണ മണ്ണിൽ നിന്നും ഒളിച്ചോടാനാവാതെ പഴശ്ശിരാജയുടെ പടയാളികളുടെ പിന്മുറക്കാർ ഇവിടെ കേഴുകയാണ്. നീതി പീഠത്തിൽ നിന്നും അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയോടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP