Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബോംബും കത്തിയും ഉപയോഗിച്ച് എതിരാളികളെ കീഴടക്കുന്നത് രാഷ്ട്രീയമല്ലെന്ന തന്റെ പ്രസംഗം ക്രിമിനലിനെ നന്മുയള്ളവനാക്കി; ധനരാജിനെ ക്രിമനിലാക്കിയത് സിപിഎമ്മെന്ന പ്രയോഗം സുധീരന് പിടിച്ചതുമില്ല; രാഷ്ട്രീയ കൊലയ്‌ക്കെതിരായ കോൺഗ്രസ് യോഗം ശ്രദ്ധേയമായത് ഇങ്ങനെ

ബോംബും കത്തിയും ഉപയോഗിച്ച് എതിരാളികളെ കീഴടക്കുന്നത് രാഷ്ട്രീയമല്ലെന്ന തന്റെ പ്രസംഗം ക്രിമിനലിനെ നന്മുയള്ളവനാക്കി; ധനരാജിനെ ക്രിമനിലാക്കിയത് സിപിഎമ്മെന്ന പ്രയോഗം സുധീരന് പിടിച്ചതുമില്ല; രാഷ്ട്രീയ കൊലയ്‌ക്കെതിരായ കോൺഗ്രസ് യോഗം ശ്രദ്ധേയമായത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ബിജെപി. സംഘം കൊലപ്പെടുത്തിയ സിപിഐ.(എം). പ്രവർത്തകൻ പയ്യന്നൂർ കുന്നരുവിലെ സി.വി. ധനരാജിലും നന്മയുടെ അംശങ്ങളുണ്ടായിരുന്നുവെന്ന കെപിസിസി. ജനറൽ സെക്രട്ടറി പി.രാമകൃഷ്ണന്റെ പ്രസംഗം സമാധാനസദസ്സിൽ വാദപ്രതിവാദങ്ങൾക്കു വഴിമരുന്നിട്ടു. പയ്യന്നൂരിൽ ബിജെപിക്കാർ കൊലപ്പെടുത്തിയ സിപിഐ(എം) പ്രവർത്തകൻ ധനരാജിനെപ്പറ്റി ക്രിമിനൽ എന്നു പ്രസംഗത്തിൽ പ്രതിപാദിച്ചതിനെ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ എതിർപ്പു പ്രകടിപ്പിച്ചതാണ് വാദപ്രതിവാദങ്ങൾക്കു കാരണമായത്.

രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ പയ്യന്നൂർ ഗാന്ധി പാർക്കിൽ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ചതായിരുന്നു ചടങ്ങ്. അഞ്ചുവർഷം മുമ്പ് താൻ ഡി.സി.സി. പ്രസിഡണ്ടായിരിക്കുമ്പോഴുള്ള അനുഭവങ്ങളാണ് രാമകൃഷ്ണൻ പ്രസംഗത്തിലൂടെ വിവരിച്ചത്. സിപിഐ.(എം).ക്കു വേണ്ടി അക്രമം നടത്തുന്നവരുടെ നേതാവായിരുന്നു അന്ന് ധനരാജ്. കോൺഗ്രസ്സുകാർ അക്രമത്തിന് ഇരയായതോടെ ധനരാജിന്റെ ദേശമായ കക്കംപാറയിൽ പ്രതിഷേധയോഗം ചേർന്നു. മുഖ്യപ്രാസംഗികനായിരുന്നു രാമകൃഷ്ണൻ. പയ്യന്നൂരിലും പരിസരത്തും നടക്കുന്ന എല്ലാ അക്രമങ്ങളും ധനരാജിന്റെ നേതൃത്വത്തിലായിരുന്നുവെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. അന്നത്തെ പ്രതിഷേധയോഗത്തിൽ രാമകൃഷ്ണന്റെ പ്രസംഗം കത്തിക്കയറി. ധനരാജൻ കത്തി താഴെ വെക്കണമെന്നും ബോംബും കത്തിയും ഉപയോഗിച്ച് എതിരാളികളെ കീഴടക്കുന്നത് രാഷ്ട്രീയമല്ലെന്നും ധനരാജിനോടായി രാമകൃഷ്ണൻ പ്രസംഗത്തിൽ ഉപദേശിച്ചു.

രാമകൃഷ്ണന്റെ പ്രസംഗം ധനരാജിൽ ചലനങ്ങൾ സൃഷ്ടിച്ചുവത്രേ. മൂന്നാം ദിവസം സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഡി.സി.സി. ഓഫീസിലേക്ക് ഒരു ഫോൺ വന്നു. താങ്കൾ ഉദ്ദേശിക്കുന്ന ക്രിമിനൽ താനാണെന്നും എന്നാൽ താങ്കൾ പ്രസംഗിച്ചതുപോലെ താനൊരു ക്രിമിനലല്ലെന്നും പാർട്ടിക്കു വേണ്ടി ചിലതു ചെയ്യേണ്ടിവരുന്നതാണെന്നുമാണ് ധനരാജ് പറഞ്ഞത്. താങ്കൾ പാർട്ടി പ്രവർത്തനം തുടർന്നോളൂ, പക്ഷേ ആളുകളെ ആക്രമിക്കുന്നത് നിർത്തണം. അത് ധനരാജ് സമ്മതിക്കുകയും ചെയ്തു. ഒരിക്കൽ ഞാൻ ധനരാജിന്റെ വീട്ടിൽ വരുമെന്നും രാമകൃഷ്ണൻ ധനരാജിനോട് പറഞ്ഞുവത്രേ.

വളരെയേറെ പശ്ച്ചാത്തപിച്ചാണ് ധനരാജ് അടുത്ത ദിവസം ഫോൺ ചെയ്തത്. പാർട്ടി എന്നെ ചില കാര്യങ്ങൾ ഏൽപ്പിച്ചിട്ടുണ്ട്്. അത് ചെയ്യാതെ നിർവ്വാഹമില്ലെന്ന് ധനരാജ് പറഞ്ഞുവത്രേ. പാർട്ടി ഏൽപ്പിച്ച കൊലക്കേസുകളിലും മറ്റും ഉൾപ്പെട്ട പ്രതികൾ പലർക്കും ആത്മഹത്യ ചെയ്യേണ്ടി വന്ന സംഭവങ്ങൾ രാമകൃഷ്ണൻ ധനരാജിനെ ഓർമ്മിപ്പിച്ചുവത്രേ. ചെയ്ത തെറ്റുകളിന്മേൽ പ്രായശ്ചിത്തം തോന്നാൻ മാത്രം നന്മയുള്ള മനസ്സിനുടമയായിരുന്നു ധനരാജെന്നും രാമകൃഷ്ണൻ ഓർക്കുന്നു.

പാർട്ടിയാണ് ധനരാജിനെ ക്രിമിനലാക്കിയത്. രാഷ്ട്രീയ അക്രമങ്ങളുണ്ടാകുമ്പോൾ അതിലുൾപ്പെട്ടവരെ തള്ളിപ്പറയാനോ തിരുത്താനോ സിപിഐ.(എം). യോ ബിജെപി.യോ തയ്യാറാകുന്നില്ല. പകരം അവരെ സംരക്ഷിക്കുകയാണ് ഇരുപാർട്ടികളും. ഏറ്റവുമൊടുവിൽ അവരെ വലിച്ചെറിയുകയും ചെയ്യുന്നു. പ്രസംഗത്തിൽ ക്രിമിനൽ എന്ന പദം പി രാമകൃഷ്ണൻ ആവർത്തിച്ചപ്പോൾ കെപിസിസി പ്രസിഡണ്ട് വി എം. സുധീരൻ പ്രസംഗം തടസ്സപ്പെടുത്തിക്കൊണ്ട് രാഷ്ട്രീയ പ്രസംഗം വേണ്ടെന്നു പറഞ്ഞു.

തന്റെ പ്രസംഗം രാഷ്ട്രീയപ്രസംഗമല്ലെന്നും അഞ്ചുവർഷം മുമ്പുണ്ടായ ഒരനുഭവം പറയുകയാണെന്നും പറഞ്ഞ് രാമകൃഷ്ണൻ പ്രസംഗം തുടർന്നു. ധനരാജിനെ പരാമർശിച്ചായിരുന്നു രാമകൃഷ്ണന്റെ പ്രസംഗത്തിന്റെ ഭൂരിഭാഗവും. സുധീരൻ വീണ്ടും ഇടപെട്ടെങ്കിലും പ്രസംഗം മുഴുമിപ്പിച്ചേ രാമകൃഷ്ണൻ വേദി വിട്ടുള്ളൂ. ചടങ്ങ് കഴിഞ്ഞ് പ്രസിഡണ്ടിന്റെ നിലപാടിനെതിരെ രാമകൃഷ്ണൻ തർക്കിച്ചു. ഗാന്ധി മൈതാനത്ത് കൂടി നിന്ന ജനങ്ങളിൽ ഏറെപ്പേരേയും രാമകൃഷ്ണന്റെ പ്രസംഗം ആകർഷിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP