Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജില്ലാ ജഡ്ജിക്ക് ഹൈക്കോടതി ജഡ്ജിയായി പ്രെമോഷൻ ലഭിച്ചപ്പോൾ ചന്ദ്രിക നൽകിയത് നിര്യാതനായി എന്ന വാർത്ത; പടം മാറി പോകുന്ന പതിവ് കടന്ന് വിശദമായി ചരമക്കുറിപ്പെഴുതി ലീഗ് മുഖപത്രം; സോഷ്യൽ മീഡിയ ആഘോഷമാക്കുന്ന ഒരു മരണ വാർത്ത

ജില്ലാ ജഡ്ജിക്ക് ഹൈക്കോടതി ജഡ്ജിയായി പ്രെമോഷൻ ലഭിച്ചപ്പോൾ ചന്ദ്രിക നൽകിയത് നിര്യാതനായി എന്ന വാർത്ത; പടം മാറി പോകുന്ന പതിവ് കടന്ന് വിശദമായി ചരമക്കുറിപ്പെഴുതി ലീഗ് മുഖപത്രം; സോഷ്യൽ മീഡിയ ആഘോഷമാക്കുന്ന ഒരു മരണ വാർത്ത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളാ ഹൈക്കോടതി ജഡ്ജിമാരായി ജുഡീഷ്യൽ സർവീസിലുള്ള മൂന്നു പേരെക്കൂടി നിയമിക്കാൻ രാഷ്ട്രപതിയുടെ അനുമതിയായി. കേരളാ ജുഡീഷ്യൽ അക്കാദമി ഡയറക്ടർ എ.എം. ബാബു, തിരുവനന്തപുരം ജില്ലാ ജഡ്ജി ഷെർസി, പത്തനംതിട്ട ജില്ലാ ജഡ്ജി പി. സോമരാജൻ എന്നിവരെയാണ് നിയമിക്കുക-ഇതായിരുന്നു ഇന്നലത്തെ വാർത്ത.

കേരളത്തിലെ മിക്ക പത്രങ്ങളിലും ഒന്നാം പേജിൽ മൂന്ന് പേരുടെ ചിത്രവുമായി വാർത്ത നിറഞ്ഞു. എന്നാൽ മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയ്ക്ക് പറ്റിയ പിഴവാണ് ഈ വാർത്തയെ ഇന്ന് ചർച്ചയാക്കുന്നത്. പത്തനംതിട്ട ജില്ലാ ജഡ്ജി പി സോമരാജൻ മരിച്ചുവെന്ന തരത്തിലായിരുന്നു വാർത്ത. ചരമ പേജിൽ ചിത്രം സഹിതം  സോമരാജൻ നിര്യാതനായി എന്ന് ചന്ദ്രിക വാർത്ത നൽകി. എങ്ങനെ ഈ അബദ്ധം സംഭവിച്ചതെന്ന് ഒരു പിടിയും പത്രത്തിന് കിട്ടിയിട്ടില്ല.

പല പത്രങ്ങളിലും ചരമ പേജുകളിൽ പടം മാറിപോകാറ് പതിവാണ്. ചിത്രമൊന്നും മരണ വാർത്ത വേറൊന്നുമായി പലതും സംഭവിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഏറ്റവും ശ്രദ്ധയോടെ ചെയ്യുന്ന പേജുകളിൽ ഒന്നാണ് ചരമ കോളം. ഇതിൽ അതീവ ശ്രദ്ധ പുലർത്താറുമുണ്ട്. ജീവിച്ചിരിക്കുന്നവർ മരിച്ചതായി അവരുടെ ശത്രുക്കൾ പത്രങ്ങളിൽ കൊണ്ട് കൊടുക്കാറുണ്ട്. ഇത്തരം വാർത്തകൾ പരിശോധിച്ച് മാത്രമേ നൽകാറുമുള്ളൂ. ഇത് തന്നെയാണ് എല്ലാ പത്രങ്ങളിലേയും രീതി. എന്നാൽ ഇവിടെ ഹൈക്കോടതി ജഡ്ജിയായി സ്ഥാനം കയറ്റം കിട്ടുന്ന ജില്ലാ ജഡ്ജിയുടെ വാർത്ത ചരമ പേജിൽ വന്നു. ഇത് സോഷ്യൽ മീഡിയ വലിയ ചർച്ചയാക്കുകയാണ്. മലയാള പത്രപ്രവർത്തന ചരിത്രത്തിലെ ഏറ്റവും വലിയ അമളിയെന്നാണ് സോഷ്യൽ മീഡിയ ഇതിനെ വിശേഷിപ്പിക്കുന്നത്.

ജില്ലാ ജഡ്ജിയെ വകവരുത്തിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന സംശയം പോലും ചർച്ചയാക്കുന്നു. മുസ്ലിം ലീഗ് പത്രത്തിലെ വീഴ്ച ഇടത് പ്രവർത്തകരാണ് ആഘോഷമാക്കുന്നത്. പ്രതിരോധിക്കാൻ ലീഗ് അണികൾക്കും ആകുന്നില്ല. അതിനിടെ പിഴവ് സംഭവിച്ചത് എങ്ങനെയെന്ന് കണ്ടെത്താൻ ചന്ദ്രിക നടത്തുന്ന ശ്രമവും എങ്ങുമെത്തിയില്ല. പത്തനംതിട്ടയിൽ നിന്ന് ഹൈക്കോടതി ജഡ്ജിയായി നിയമിക്കാൻ പോകുന്ന പി സോമരാജന്റെ വ്യക്തി ചിത്രവും ഫോട്ടോയും കോട്ടയത്തേക്ക് അയച്ചു. അതുകൊച്ചിയിലേക്കും. അവിടെ ഈ പ്രൊഫൈൽ തെറ്റിധാരണയുടെ ഫലമായി ചരമ വാർത്തയായി. ഡിടിപി ഓപ്പറേറ്ററെ കുറ്റം പറഞ്ഞ് രക്ഷപ്പെടാനാണ് ചന്ദ്രിക മാനേജ്‌മെന്റിന്റെ ശ്രമം. എന്നാൽ അവർക്ക് പോലും വ്യക്തത വന്നിട്ടില്ല.

കൊച്ചിക്കാർ കോട്ടയത്തിന്റേയും അവിടെയുള്ളവർ പത്തനംതിട്ടയുടേയും കുറ്റമായി കാണുകയാണ് ഈ പിഴവിനെ. ചന്ദ്രികയുടെ കൊച്ചിയിൽ തയ്യാറാക്കിയ ചരമ പേജിൽ മാത്രമേ പിഴവ് വന്നിട്ടുള്ളൂ. ഇത് ഉപയോഗിക്കുന്ന കൊച്ചി, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പത്രങ്ങളിൽ പിഴവ് എത്തി. സോഷ്യൽ മീഡിയ ആഘോഷമാക്കിയപ്പോഴാണ് ചന്ദ്രികയും പിഴവ് മനസ്സിലാക്കിയത്. ഇതോടെ പത്രത്തിന്റെ പിഴവ് പറ്റിയ എഡിഷനുകൾ ഓൺലൈനിൽ നിന്ന് അപ്രത്യക്ഷമായി. ഏതായാലും ഹൈക്കോടതി ജഡ്ജിയെ കുറിച്ച് തെറ്റായി വാർത്ത കൊടുത്തത് പുലിവാലാകുമോ എന്ന ആശങ്ക മുസ്ലിംലീഗ് നേതൃത്വത്തിനുമുണ്ട്.

കൊല്ലം മാടന്നട പുളിമൂട്ടിൽ പരേതനായ പുരുഷോത്തമന്റെയും ചന്ദ്രമതിയുടെയും മകനായ പി. സോമരാജൻ നിര്യാതനായി എന്നായിരുന്നു ചന്ദ്രകയിലെ വാർത്ത. മറ്റ പത്രങ്ങളിൽ ജഡ്ജിയുടെ നിയമനത്തിന് ഒപ്പം കൊടുത്ത വ്യക്തി ചിത്രവും ചരമ വാർത്തിയിലുണ്ട്. തിരുവനന്തപുരം ഗവ. ലോ കോളേജിൽ നിന്ന് നിയമബിരുദം നേടി. 1988ൽ കൊല്ലത്ത് പ്രാക്ടീസ് തുടങ്ങി. 2001ൽ ജില്ലാ ജഡ്ജിയായി. പാലക്കാട്, പറവൂർ, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. 2014 മുതൽ പത്തനംതിട്ട ജില്ലാ ജഡ്ജിയാണ്. ശാന്തകുമാരിയാണ് ഭാര്യ. തുഷാര, സരയു എന്നിവർ മക്കളാണെന്നും പറയുന്നു.അതുകൊണ്ട് തന്നെ ജഡ്ജി നിയമനത്തിനൊപ്പമുണ്ടായിരുന്ന വ്യക്തി ചിത്രമാണ് ചരമ പേജിൽ അടിച്ചുവന്നതെന്നും വ്യക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP