Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദലിത് പീഡനത്തിനെതിരായ നിയമം ദുർബലമാക്കന്നു; ജഡ്ജിയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കുന്നില്ല; മക്ക മസ്ജിദ് സ്‌ഫോടന കേസിലും ഏകപക്ഷീയ നടപടി; കോടതികൾ ജനാധിപത്യത്തിൽ കരിനിഴൽ വീഴ്‌ത്തുന്നു; ജുഡീഷ്യറിക്കെതിരെ രൂക്ഷ വിമർശനവുമായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

ദലിത് പീഡനത്തിനെതിരായ നിയമം ദുർബലമാക്കന്നു; ജഡ്ജിയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കുന്നില്ല; മക്ക മസ്ജിദ് സ്‌ഫോടന കേസിലും ഏകപക്ഷീയ നടപടി; കോടതികൾ ജനാധിപത്യത്തിൽ കരിനിഴൽ വീഴ്‌ത്തുന്നു; ജുഡീഷ്യറിക്കെതിരെ രൂക്ഷ വിമർശനവുമായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

കെ വി നിരഞ്ജൻ

കോഴിക്കോട്: നീതിപീഠത്തെ വിമർശിച്ചതിന്റെ പേരിൽ കോടതി കയറിയ രാഷ്ട്രീക്കാർ ഒരു പാടുണ്ട്. ആ പട്ടികയിലേക്ക് നീങ്ങുകയാണോ സ്പീക്കർ ശ്രീരാമകൃഷ്ണനുമെന്ന് സംശയമുയർത്തുന്ന രീതിയിലാണ് ഇന്നലെ അദ്ദേഹം കോഴിക്കോട്ട് നടത്തിയ പ്രസംഗം.കേരള നിയമസഭ വജ്രജൂബിലി ആഘോഷങ്ങളുടെ ജില്ലതല ഉദ്ഘാടനം കോഴിക്കോട്ട് നിർവഹിക്കവെയാണ് സ്പീക്കർ ജുഡീഷ്യറിയെ വിമർശിച്ചത്.

ഭരണഘടന സംരക്ഷിക്കേണ്ട ജുഡീഷ്യറി ഏത് രീതിയിലാണ് ജനാധിപത്യത്തെ പരിപാലിക്കുന്നതെന്നത് പഠനവിഷയമാക്കണമെന്ന് ശ്രീരാമകൃഷ്ണൻ ആവശ്യപ്പെട്ടു. കോടതികൾ ജനാധിപത്യത്തിൽ കരിനിഴൽ വീഴ്‌ത്തുകയാണ്. ഈ സമയത്ത് നിയമസഭക്ക് ഗൗരവമായ ഇടപെടൽ നടത്താനാകണം. പല നിയമങ്ങളും ഫലത്തിൽ ഇല്ലാതാവുകയാണ്. ദലിത് പീഡനത്തിനെതിരായ നിയമം ദുർബലമാക്കുന്ന നീക്കങ്ങൾ നടക്കുന്നു. ജഡ്ജിയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കേണ്ടതില്ല എന്നുവരെ പറഞ്ഞുവെച്ചിരിക്കുന്നു. മക്ക മസ്ജിദ് സ്‌ഫോടന കേസിലും ഏകപക്ഷീയ നടപടിയാണുണ്ടായത്. - സ്പീക്കർ ചൂണ്ടിക്കാട്ടി.

രാജ്യത്ത് ഫെഡറലിസത്തിന്റെ ചിറകരിയുകയാണ്. ബഹുസ്വരതയാണ് ഇന്ത്യയുടെ സവിശേഷത. എന്നാൽ, ഇതിന്റെ അടിസ്ഥാന ഘടകമായ ഫെഡറലിസം ഗുരുതരമായ ഭീഷണിയാണ് നേരിടുന്നത്. നികുതി ഏകീകരണം, വിദ്യാഭ്യാസം, തീരദേശപരിപാലന നിയമം തുടങ്ങിയ വിഷയങ്ങളിലെല്ലാം ഏകപക്ഷീയ നിയമങ്ങളാണ് നടപ്പാകുന്നത്.- ശ്രീരാമകൃഷ്ണൻ പറഞ്ഞു.

രാജ്യത്തെ വിസ്മയിപ്പിച്ച സഭയാണ് കേരള നിയമസഭ. സമൂഹത്തെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളിൽ ഒറ്റക്കെട്ടായി ശബ്ദമുയർത്താനും മതേതരത്വത്തിന്റെ കാവലാളായി നിലയുറപ്പിക്കാനും സഭക്ക് സാധിച്ചു. നിയമനിർമ്മാണത്തിൽ ഏത് പൗരനും ഭേദഗതി നിർദ്ദേശിക്കാൻ പദ്ധതി ആവിഷ്‌കരിച്ചതും സ്പീക്കർ അനുസ്മരിച്ചു.ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP