Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കർഷകന്റെ കഞ്ഞിയിൽ പാറ്റയിട്ട് സർക്കാരിന്റെ നെല്ല് സംഭരണം; അപ്പർകുട്ടനാട്ടിലെ നെല്ലുസംഭരണത്തിൽ വ്യാപക തട്ടിപ്പ്, കർഷകർ ഏഴു കിലോ നെല്ല് അധികം നൽകണം; ഹെക്ടർ വച്ചു കണക്കാക്കുമ്പോൾ കർഷകന് വൻനഷ്ടം; സംഭരണക്കാർ ഏറ്റെടുക്കാൻ വിസമ്മതിച്ച നെല്ല് പാടത്തുകിടന്ന് കിളിർത്തുതുടങ്ങി

കർഷകന്റെ കഞ്ഞിയിൽ പാറ്റയിട്ട് സർക്കാരിന്റെ നെല്ല് സംഭരണം; അപ്പർകുട്ടനാട്ടിലെ നെല്ലുസംഭരണത്തിൽ വ്യാപക തട്ടിപ്പ്, കർഷകർ ഏഴു കിലോ നെല്ല് അധികം നൽകണം; ഹെക്ടർ വച്ചു കണക്കാക്കുമ്പോൾ കർഷകന് വൻനഷ്ടം; സംഭരണക്കാർ ഏറ്റെടുക്കാൻ വിസമ്മതിച്ച നെല്ല് പാടത്തുകിടന്ന് കിളിർത്തുതുടങ്ങി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഇത് കർഷകചൂഷണത്തിന്റെ സർക്കാർ മോഡൽ. നെൽകർഷകരെ സഹായിക്കാനെന്ന പേരിൽ നെല്ല് സംഭരണത്തിന് ഒരുങ്ങിയ സർക്കാർ വകുപ്പുകൾ അവരെ ചൂഷണം ചെയ്യുന്നു. സംഭരണക്കാർക്ക് 100 കിലോ നെല്ല് കൊടുക്കുമ്പോൾ ഏഴു കിലോ വരെ അധികം നൽകണമെന്ന നിബന്ധനയാണ് കർഷകർക്ക് വിനയാകുന്നത്. കൂടുതൽ നെല്ല് നൽകുന്ന കർഷകന് കൂടുതൽ നഷ്ടം നേരിടും. സംഭരണത്തിലെ തട്ടിപ്പ് മനസിലാക്കി ചില കർഷകർ നെല്ല് നൽകാൻ വിസമ്മതിച്ചു. ഇത്തരക്കാരുടെ നെല്ല് വേണ്ടെന്ന് സംഭരണക്കാരും തീരുമാനിച്ചു. ഇതോടെ ലക്ഷങ്ങളുടെ നെല്ല് പാടത്ത് കിടന്ന് കിളിർത്തു തുടങ്ങി.

അപ്പർകുട്ടനാട്ടിലാണ് നെല്ല് സംഭരണത്തിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടക്കുന്നത്. പാടശേഖരസമിതികളും കൃഷിഭവൻ ഉദ്യോഗസ്ഥരും സംഭരണ ഏജൻസികളും ഒത്തുചേർന്നാണ് തട്ടിപ്പിനു കുട പിടിക്കുന്നത്. കുട്ടനാട്ടിലെ 90 ശതമാനം നെല്ലും സംഭരിച്ചു കഴിഞ്ഞതിനാൽ തട്ടിപ്പ് ലക്ഷങ്ങളിലല്ല ഒതുങ്ങുന്നത്. സിവിൽ സപ്ലൈസ് കോർപ്പറേഷന് വേണ്ടി നെല്ല് ശേഖരിക്കുന്ന ഏജൻസികൾ അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുന്നതായി കർഷകർ ആരോപിക്കുന്നു. നെല്ലിന് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന പണം കർഷകർക്ക് കിട്ടും. ഇത് കർഷകന്റെ അക്കൗണ്ടിലേക്കാണ് വരുന്നതും.

എന്നാൽ തൂക്കത്തിൽ കൃത്രിമം കാണിച്ചാണ് തട്ടിപ്പ് നടത്തുന്നത്. 100 കിലോ നെല്ല് സംഭരിക്കുമ്പോൾ ഏജൻസികൾ കൂടുതൽ തൂക്കം നെല്ല് ആവശ്യപ്പെടുന്നു. നനവിന്റെ പേരിലാണ് ഇങ്ങനെ നെല്ല് കൂട്ടി വാങ്ങുന്നത്. കണക്കിൽ വരുന്നത് 100 കിലോ മാത്രവും.100 കിലോ നെല്ലിന്റെ സ്ഥാനത്ത് സംഭരിക്കുന്നത് 102 മുതൽ 107 കിലോ വരെയാണ്. പാടശേഖര ഭരണസമിതികളുടെ ഒത്താശയോടെയാണ് ഈ തട്ടിപ്പ് അരങ്ങേറുന്നത്. ഭാരവാഹികൾക്ക് ഏജൻസി വഴി കമ്മിഷനും ലഭിക്കും. ഒരു വിഹിതം കൃഷിഭവൻ ഉദ്യോഗസ്ഥർക്കും കിട്ടും.

ഒരു കിലോ നെല്ലിന്റെ വില സർക്കാർ നിശ്ചയിച്ചിരിക്കുന്നത് 22 രൂപയാണ്. ഒരു ഏക്കറിൽ നിന്ന് 30 ക്വിന്റൽ നെല്ലാണ് സാധാരണ ലഭിക്കുന്നത്. എങ്കിൽ ഏഴു കിലോ വീതം കൂടുതൽ കൊടുക്കുന്ന കർഷകന് ഒരു ഏക്കറിൽ നിന്ന് 4650 രൂപയുടെ നഷ്ടമാണുണ്ടാകുന്നത്. കടപ്ര പഞ്ചായത്തിലെ പരുത്തിക്കൽ പാടശേഖരത്തിൽ ഏഴു കിലോ വീതം നെല്ല് കൂടുതൽ ചോദിച്ചതിന്റെ പേരിൽ കർഷകർ നൽകിയിട്ടില്ല. ഇതു പാടശേഖരത്തിൽ കെട്ടിക്കിടന്ന് കിളിർത്തു തുടങ്ങി. പാട്ടത്തിന് കൃഷി ചെയ്ത ഇവർക്ക് ഇങ്ങനെ അധികം നെല്ലു കൊടുത്താൽ വൻ നഷ്ടമാണ് സംഭവിക്കുക.

പരാതിയുമായി കടപ്ര കൃഷിഭവനിൽ എത്തിയപ്പോൾ അങ്ങനെ നെല്ല് കൊടുക്കാനാണത്രേ അധികൃതർ പറഞ്ഞത്. മഴ പെയ്ത് നാശം സംഭവിക്കുമെന്ന് ഭയന്ന് മുഴുവൻ കർഷകരും കൂടുതൽ തൂക്കം നെല്ലാണ് നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP