Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൽസരിച്ച പരീക്ഷകളിൽ ഒന്നാം റാങ്കിന്റെ മിന്നുന്ന ജയമെങ്കിലും സങ്കടം മാത്രം ബാക്കി; ഭിന്നശേഷിക്കാരുടെ പട്ടികയിൽ മുമ്പയായിട്ടും ജോലി നിഷേധിച്ച് പിഎസ് സി; തൊഴിൽ നിഷേധിക്കുന്നത് യുക്തിക്ക് നിരക്കാത്ത വാദങ്ങൾ നിരത്തി; മുഖ്യമന്ത്രിക്കടക്കം പരാതി അയച്ചിട്ടും തെറ്റുതിരുത്താൻ തയ്യാറാവാതെ അധികൃതർ; ഇനി എന്നുനീതി കിട്ടുമെന്ന് ചോദിച്ച് ചവറ സ്വദേശിനി പത്മജ

മൽസരിച്ച പരീക്ഷകളിൽ ഒന്നാം റാങ്കിന്റെ മിന്നുന്ന ജയമെങ്കിലും സങ്കടം മാത്രം ബാക്കി; ഭിന്നശേഷിക്കാരുടെ പട്ടികയിൽ മുമ്പയായിട്ടും ജോലി നിഷേധിച്ച് പിഎസ് സി; തൊഴിൽ നിഷേധിക്കുന്നത് യുക്തിക്ക് നിരക്കാത്ത വാദങ്ങൾ നിരത്തി; മുഖ്യമന്ത്രിക്കടക്കം പരാതി അയച്ചിട്ടും തെറ്റുതിരുത്താൻ തയ്യാറാവാതെ അധികൃതർ; ഇനി എന്നുനീതി കിട്ടുമെന്ന് ചോദിച്ച് ചവറ സ്വദേശിനി പത്മജ

അഖിൽ രാമൻ

കൊല്ലം: മത്സരിച്ച രണ്ട് പരീക്ഷകളിൽ ഒന്നാം റാങ്ക്. തന്നോടോപ്പം മത്സരിച്ച നിരവധി പേർ സർക്കാർ ഉദ്യോഗസ്ഥരായി സേവനം ആരംഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും അർഹമായ ജോലിക്കായി പി.എസ്.സിക്ക് മുന്നിൽ കേഴുകയാണ് ചവറ സ്വദേശിനിയായ പത്മജ. ജന്മനാ ഭിന്നശേഷിക്കാരിയായ പത്മജ 2016 ഏപ്രിൽ 30 നു നടന്ന പി.എസ്.സി പരീക്ഷയിൽ ഭിന്നശേഷിക്കാരുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനക്കാരിയാണ്. എൽ.ഡി ടെപ്പിസ്റ്റ് , ക്ലാർക്ക് ടെപ്പിസ്റ്റ് എന്നീ രണ്ട് പരീക്ഷകളിലും ഭിന്നശേഷിക്കാരുടെ ലിസ്റ്റിൽ പത്മജക്ക് ഒന്നാം സ്ഥാനമാണ്. കണ്ണീരോടെയാണ് പത്മജ എന്ന ഭിന്നശേഷിക്കാരി മറുനാടനു മുന്നിൽ പ്രതിഷേധമറിയിച്ചത്. അർഹമായ ജോലി ലഭ്യമാകുന്നില്ല എന്ന് മാത്രമല്ല പരസ്യമായ അവഹേളനമാണ് ഈ പെൺകുട്ടിക്ക് സർക്കാർ തലത്തിൽ നിന്നും ഉണ്ടായി കൊണ്ടിരിക്കുന്നത്. അമ്മയെ ആശ്രയിച്ചു കഴിയുന്ന പത്മജയ്ക്ക് ഇനിയുള്ള ഏക അത്താണിയാണ് ഈ ജോലി.

ചവറ ഗ്രാമപഞ്ചായത്തിൽ തോട്ടുംകര വടക്ക് ശിവജ്യോതിയിൽ അന്തരിച്ച ഗോപാലകൃഷ്ണന്റെയും സുജാതയുടെയും മൂത്ത പുത്രിയാണ് രണ്ട് കാലുകൾക്കും സ്വാധീനമില്ലാത്ത പത്മജ. കുടുംബത്തിന് ഭാരമാകാതെ സ്വന്തം കാര്യങ്ങൾ നിർവഹിക്കാൻ ഒരു ജോലി അതും സർക്കാർ ജോലി അതിനാണ് 2004 മുതൽ പത്മജ പി.എസി.സി കോച്ചിങ് ക്ലാസുകളിൽ പോയി തുടങ്ങിയതും മത്സരപരീക്ഷകളിൽ പങ്കെടുത്തതും. അഞ്ചോ ആറോ റാങ്ക് ലിസ്റ്റുകളിൽ സ്ഥാനം പിടിച്ചെങ്കിലും ജോലി ലഭ്യമായിരുന്നില്ല. എന്നാൽ നിരന്തരമായ ശ്രമവും നിശ്ചയദാർഡ്യവും കൊണ്ട് പത്മജ പി.എസ്.സി പരീക്ഷയെയും തന്റെ വിധിയെയും മറികടന്നു. കഠിനമായ പരീശീനത്തിലോടുവിലാണ് ഈ ലിസ്റ്റിൽ ഒന്നാം റാങ്കിൽ എത്തിയത്. ദിവസവും ഓട്ടോയിലാണ് കോച്ചിങ് സെന്ററലേക്ക് എത്തിയിരുന്നത്. നാൽപ്പത്തി നാല് വയസുള്ള പത്മജയുടെ അവസാനപ്രതീക്ഷയാണ് ഈ ജോലി. അതിനാണ് പി.എസ്.സി തടയിട്ടിരിക്കുന്നത്.

2016 ഓഗസ്റ്റ് 31 ആണ് റാങ്ക് ലിസ്റ്റ് നിലവിൽ വന്നിരിക്കുന്നത്. ഇനി 11 മാസം കൂടെ മാത്രമേ ലിസ്റ്റ് നിലനിൽക്കുകയുള്ളൂ. ഭിന്നശേഷിക്കാരിൽ 13 പേരുടെ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ തസ്തികയിൽ ഭിന്നശേഷിക്കാർക്ക് മൂന്ന് ശതമാനം സംവരണം ലഭ്യമാണ്. ബധിര-മൂക വിഭാഗങ്ങളിൽ 3 പേരുടെ ലിസ്റ്റിൽ ഒരാൾക്ക് ജോലി കിട്ടി. അന്ധന്മാരുടെ ലിസ്റ്റിൽ ജോലി ലഭ്യമായ വ്യക്തി മറ്റോരു ജോലി കിട്ടിയതിനെ തുടർന്ന് ഈ ജോലി രാജി വെച്ച് പോയിട്ടുണ്ട്.

ഭിന്നശേഷിക്കാരുടെ ലിസ്റ്റിൽ നിന്നും ആരേയും ഇത് വരെ നിയമിച്ചിട്ടില്ല. കൊല്ലം ജില്ലയിൽ മാത്രമാണ് ഇങ്ങനെ പി.എസ്.സി ചെയ്യുന്നത് എന്ന് പത്മജ പറഞ്ഞു. മറ്റ് ജില്ലകളിൽ മാസങ്ങൾക്ക് മുൻപ് തന്നെ ജോലിയിൽ പ്രവേശിക്കാനുള്ള ഉത്തരവ് ലഭിച്ചു കഴിഞ്ഞു. വിവരാവകാശപ്രകാരം പി.എസ്.സി നൽകിയ മറുപടിയിൽ അന്ധവിഭാഗത്തിന് സർക്കാർ ഉത്തരവ് പ്രകാരം അർഹത ഉണ്ട് എന്നും അതിനാൽ വികലാംഗവിഭാഗക്കാർക്ക് ജോലി നൽകാൻ ആകില്ല എന്നുമാണ് അറിയിക്കുന്നത്. മുൻപ് അന്ധവിഭാഗങ്ങൾക്കുള്ള ഒഴിവുകളിൽ മറ്റ് ഭിന്നശേഷിക്കാരെ നിയമിച്ചതിനെ തുടർന്ന് ഇനി അന്ധവിഭാഗക്കാർക്ക് ജോലി നൽകിയിട്ടേ ബാക്കിയുള്ളവർക്ക് നൽകൂ എന്ന നിലപാടാണ് പി.എസ്.സി സ്വീകരിക്കുന്നത്.

എന്നാൽ പി.എസ്.സിക്ക് പറ്റിയ തെറ്റാണ് ഇതെന്നാണ് ആരോപണം. അന്ധവിഭാഗങ്ങളെ ഒഴിവാക്കി നടത്തിയ നിയമനങ്ങളിൽ പ്രതിഷേധിച്ച് അവർ കോടതിയെ സമീപിച്ച് അവർക്ക് അർഹമായ ജോലി നൽകാൻ ഉത്തരവ് സമ്പാദിച്ചിരുന്നു. ഈ ഉത്തരവ് നടപ്പാക്കുന്നു എന്ന വ്യാജേനയാണ് പി.എസ്.സി ഇപ്പോൾ ഈ നിലപാട് സ്വീകരിച്ചത്. വിധി നിലവിലുണ്ടെങ്കിൽ മറ്റ് വിഭാഗങ്ങളെ പരീക്ഷയിൽ പങ്കെടുപ്പിക്കുന്നത് എന്തിനാണ് എന്ന് പത്മജ ചോദിക്കുന്നു. നിയമപരമായി പി.എസ്.സി യുടെ ഇത്തര കപടവാദങ്ങൾ നിലനിൽക്കുകയില്ല. മുഖ്യമന്ത്രി്ക്ക് അടക്കം പരാതികൾ അയച്ചിട്ടും യാതോരു നടപടിയും ഈ കാര്യത്തിൽ സ്വീകരിച്ചിട്ടില്ല. പി.എസ്.സി പൊലെയുള്ള സർക്കാർ സംവിധാനത്തിൽ ഉണ്ടാകുന്ന പാളിച്ചകൾക്ക് മനുഷ്യയുക്തിക്ക് നിരക്കാത്ത വാദങ്ങൾ ഉയർത്തി അധികാരികൾ തടയിടുമ്പോൾ പൊലിയുന്നത് പത്മജയെ പൊലുള്ളവരുടെ അതീജീവനശ്രമങ്ങളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP