Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മണ്ണെടുപ്പിനെതിരേ നിവർന്നു നിന്നു പെണ്ണൊരുത്തി; പടി മുടങ്ങിയപ്പോൾ സഖാക്കൾ ഞെട്ടിയുണർന്നു; കമ്യൂണിസ്റ്റുകാരിയായ ജനപ്രതിനിധിയെ അധിക്ഷേപിച്ച് ഫേസ്‌ബുക്കിൽ നിറയെ പോസ്റ്റുകൾ; പരാതി നൽകിയപ്പോൾ കോടതിയിൽ ചോദിച്ച ശേഷം അന്വേഷിക്കാമെന്ന് പൊലീസും; സിപിഎമ്മുകാർ അപമാനിക്കുന്നത് പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരിയെ; സൈബർ ആക്രമണത്തിൽ വലഞ്ഞ് പ്രസിഡന്റ്

മണ്ണെടുപ്പിനെതിരേ നിവർന്നു നിന്നു പെണ്ണൊരുത്തി; പടി മുടങ്ങിയപ്പോൾ സഖാക്കൾ ഞെട്ടിയുണർന്നു; കമ്യൂണിസ്റ്റുകാരിയായ ജനപ്രതിനിധിയെ അധിക്ഷേപിച്ച് ഫേസ്‌ബുക്കിൽ നിറയെ പോസ്റ്റുകൾ; പരാതി നൽകിയപ്പോൾ കോടതിയിൽ ചോദിച്ച ശേഷം അന്വേഷിക്കാമെന്ന് പൊലീസും; സിപിഎമ്മുകാർ അപമാനിക്കുന്നത് പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരിയെ; സൈബർ ആക്രമണത്തിൽ വലഞ്ഞ് പ്രസിഡന്റ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ജില്ലയിൽ ഏറ്റവുമധികം അനധികൃത മണ്ണെടുപ്പ് നടക്കുന്ന സ്ഥലമാണ് അടൂരിന് സമീപത്തെ പള്ളിക്കൽ പഞ്ചായത്ത്. ഏതാനും മാസങ്ങൾക്ക് മുൻപ് പക്ഷേ, അതിന് അറുതി വന്നു. കാരണമായത് പഞ്ചായത്ത് പ്രസിഡന്റായ ജി. പ്രസന്നകുമാരിയുടെ ധീരമായ നടപടിയും. സിപിഎമ്മുകാരിയാണ് അവർ. ഏതൊക്കെ രീതിയിൽ ശ്രമിച്ചിട്ടും മണ്ണു മാഫിയയെ നിലയ്ക്ക് നിർത്താൻ കഴിയാതെ വന്നതോടെ ജില്ലാ ജിയോളജിസ്റ്റിന്റെ ഓഫീസിൽ കുത്തിയിരുപ്പ് സമരം നടത്തിയും കലക്ടർക്ക് പരാതി നൽകിയുമാണ് മാഫിയകൾക്ക് എതിരേ പട പൊരുതിയത്.

മണ്ണെടുപ്പിന് എതിരേ പഞ്ചായത്ത് കമ്മറ്റി പ്രമേയം പാസാക്കുകയും ചെയ്തു. ഇതോടെ സർക്കാർ വകുപ്പുകൾക്ക് ഇടപെടേണ്ടി വന്നു. പള്ളിക്കലിലെ മണ്ണു മാഫിയയ്ക്ക് എതിരേ അവർ കർശന നടപടിയുമായി നീങ്ങി. മണ്ണെടുപ്പ് നിലച്ചു. പ്രസിഡന്റിനെ അനുമോദിച്ച് സിപിഎം നേതൃത്വവും രംഗത്തു വന്നു. ഇതു വരെ ഓകെ. ഇനിയാണ് യഥാർഥ കഥ. പള്ളിക്കലിലെ മണ്ണെടുപ്പിന് പിന്നിലെ യഥാർഥ മാഫിയ സിപിഎം നേതാക്കളായിരുന്നു. ഛോട്ടാ മുതൽ ബഡാ വരെ നേതാക്കൾക്ക് പടി നൽകിയാണ് മാഫിയകൾ പള്ളിക്കലിന്റെ മാറു പിളർന്നു കൊണ്ടിരുന്നത്.

മണ്ണെടുപ്പിനൊപ്പം അവർക്കുള്ള പടിയും നിലച്ചു. ഒക്കെയ്ക്കും കാരണക്കാരിയായ പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റിനെതിരേ അവർ തിരിഞ്ഞു. സ്വന്തം പാർട്ടിക്കാരിയാണ്, ഒരു സ്ത്രീയാണ് എന്നൊക്കെയുള്ള പരിഗണന സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന കമ്യൂണിസ്റ്റുകാരൻ മറഞ്ഞു. മര്യാദയുടെ സകല സീമകളും ലംഘിച്ചു കൊണ്ട് സൈബർ സഖാക്കൾ ഫേസ് ബുക്ക് പേജ് വഴി പ്രസന്നകുമാരിക്കെതിരേ ആക്രമണം ആരംഭിച്ചു.

അടൂർ സഖാക്കൾ, പഴകുളം സഖാക്കൾ എന്നീ എഫ്ബി പേജുകളിലാണ് പ്രസിഡന്റിനെതിരെ മോശമായ പരാമർശങ്ങൾ വന്നത്. പ്രസിഡന്റിന്റെ വാഹനം ഹൈസ്‌കൂൾ ജങ്ഷന് സമീപത്തെ ഇന്ത്യൻ ബാങ്കിന് മുന്നിൽ പാർക്ക് ചെയ്തിരുന്നതിന്റെ ചിത്രം എടുത്താണ് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത്. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റിന് തുണി തയ്ക്കാൻ പഞ്ചായത്ത് വക വണ്ടിയും ഡ്രൈവറും.ഇതെന്താ വെള്ളരിക്കാ പട്ടണമോ?പ്രതിഷേധിക്കാൻ ആരുമില്ലേ? എന്ന് അടിക്കുറിപ്പും എഴുതി അടൂർ സഖാക്കൾ പോസ്റ്റിട്ടപ്പോൾ ഇഫ്താർ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയതിന് പിന്നാലെ ഞങ്ങളുടെ സ്നേഹ സംഗമമായിരുന്നു നിങ്ങളുടെ അവസാനത്തെ പരിപാടി എന്ന് പഴകുളം സഖാക്കളും അഭിപ്രായപ്രകടനം നടത്തി. പഞ്ചായത്തിന്റെ ജീപ്പും പോസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് പ്രസിഡന്റ് പാർട്ടി നേതാക്കൾക്ക് മുന്നിൽ പരാതിയുമായെത്തിയെങ്കിലും പൊലീസിൽ പരാതി നൽകാൻ നിർദ്ദേശിച്ച് കൈയൊഴിഞ്ഞു.

പ്രസിഡന്റ് അടൂർ പൊലീസ് ഇൻസ്പെക്ടർക്ക് പരാതി നൽകിയെങ്കിലും അധിക്ഷേപിച്ചവരെ സ്റ്റേഷനിൽ വിളിച്ചു വരുത്താൻ പൊലീസിനും കഴിഞ്ഞില്ല. പ്രതികളോട് സ്റ്റേഷനിലെത്താൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പാർട്ടി ഇടപെട്ട് പ്രശ്നം പരിഹരിച്ചു കൊള്ളാമെന്ന് നേതാക്കൾ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. പരാതിക്കാരി പല തവണ സ്റ്റേഷനിലെത്തിയെങ്കിലും പാർട്ടി നേതാക്കളുടെ നിർദ്ദേശം മാനിച്ച് പ്രതികൾ സ്റ്റേഷനിലെത്താൻ തയ്യാറായില്ല. പ്രസിഡന്റിന്റെ മൊഴി രേഖപ്പെടുത്തി കേസെടുക്കുന്നതിന് കോടതിയുടെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.

മണ്ണെടുപ്പിൽ ദിവസപ്പടിയും, മാസപ്പടിയുമൊക്കെ വാങ്ങി അനധികൃത ഖനനത്തിന് ഒത്താശ ചെയ്തിരുന്ന നേതാക്കളുടെ വലിയ വരുമാന സ്രോതസ് നിലയ്ക്കാനിടയാക്കിയത് പ്രസിഡന്റ് പാർട്ടിയോട് ആലോചിക്കാതെയെടുത്ത തീരുമാനമാണ്. പഴകുളത്തും പരിസര പ്രദേശങ്ങളിലുമുള്ള മണ്ണ് മാഫിയ സംഘങ്ങൾക്ക് പാർട്ടിയിലെ ചില നേതാക്കളുമായുള്ള അടുപ്പം പരസ്യമായ രഹസ്യമാണ്. പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തെ പാർട്ടി നേതൃത്വത്തിന് പരസ്യമായി എതിർക്കാൻ കഴിയാത്ത സാഹചര്യത്തിൽ നേതാക്കൾ അനുയായികളെ ഉപയോഗിച്ച് പ്രസിഡന്റിനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിക്കാൻ ശ്രമിച്ചത്.

മണ്ണ് മാഫിയയ്ക്കെതിരെ പ്രതികരിക്കുകയും മണ്ണെടുപ്പ് തടയുകയും ചെയ്ത പഞ്ചായത്തംഗത്തെ കൈയേറ്റം ചെയ്യുകയും ജാതിപ്പേര് വിളിച്ച് പരസ്യമായി ആക്ഷേപിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിലും പാർട്ടി നേതൃത്വത്തിന്റെ മൗനം അണികളിൽ പ്രതിഷേധത്തിനിടയാക്കിയിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ടിഡി സജി, പിബി ഹർഷകുമാർ എന്നിവരുടെ നാട്ടിലാണ് വനിതയ്ക്ക് നേരെ ഈ അധിക്ഷേപം നടന്നത്. ഇതിന് പിന്നിൽ ഇവർക്കും പങ്കുണ്ടെന്നാണ് സിപിഎമ്മിലെ മനുഷ്യത്വമുള്ള നല്ല നേതാക്കൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP