Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാൽ നൂറ്റാണ്ടിനുശേഷം പാമോയിൽ കേസ് വീണ്ടും; കേസ് പരിഗണിക്കുന്നത് ബാബുവിനും ആര്യാടനുമെതിരെ ഉത്തരവിട്ട എസ്.എസ്. വാസൻ, തെരഞ്ഞടുപ്പ് അടിപ്പിച്ച് യു.ഡി.എഫിന് മറ്റൊരു കുരിശു കൂടി

കാൽ നൂറ്റാണ്ടിനുശേഷം പാമോയിൽ കേസ് വീണ്ടും; കേസ് പരിഗണിക്കുന്നത് ബാബുവിനും ആര്യാടനുമെതിരെ ഉത്തരവിട്ട എസ്.എസ്. വാസൻ, തെരഞ്ഞടുപ്പ് അടിപ്പിച്ച് യു.ഡി.എഫിന് മറ്റൊരു കുരിശു കൂടി

കെ.വി നിരഞ്ജൻ

തൃശൂർ: കെ. കരുണാകരന്റെ ആത്മാവ് ഉമ്മൻ ചാണ്ടിയെ വിടാതെ പിന്തുടരുകയാണോ? തെരഞ്ഞെടുപ്പ് അടുത്തുനിൽക്കെ ബാർസോളാർ കോഴയാരോപണങ്ങളിലും നിയമ നടപടികളിലും പെട്ട് ഇമേജ് നഷ്ടമായി നിൽക്കുന്ന സർക്കാറിന് പാരയായി ഇതാ പാമോയിൽ കേസും വരുന്നു. അതും നീണ്ട 25 വർഷത്തെ കോടതി വ്യവഹാരങ്ങൾക്ക്‌ശേഷം. കേസ് തൃശൂർ വിജിലൻസ് കോടതി പരിഗണിച്ചു തുടങ്ങി. സോളാർ ഇടപാടിൽ സരിതയുടെ എസ്. നായരുടെ ആരോപണത്തെ തുടർന്ന് മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിനുമെതിരെയും ബാർ കോഴ ആരോപണത്തിൽ മന്ത്രി കെ. ബാബുവിനെതിരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ ഉത്തരവിട്ട ജഡ്ജി എസ്.എസ്. വാസനാണ് പാമോയിൽ കേസ് പരിഗണിക്കുന്നത് എന്നതുതന്നെ യു.ഡി.എഫ് നേതാക്കളുടെ ചങ്കിടിപ്പ് ഉയർത്തുകയാണ്.നിലവിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഈ കേസിൽ പ്രതിയല്‌ളെങ്കിലും പുതിയ തെളിവുകൾ ഉണ്ടായാൽ ഉമ്മൻ ചാണ്ടിയെയും പ്രതിചേർക്കാമെന്ന കോടതി ഉത്തരവ് നിലവിലുണ്ട്.

കേസിൽ പ്രതി ചേർക്കപ്പെട്ട മുൻ ചീഫ് സെക്രട്ടറി എസ്. പത്മകുമാറിന്റെയും മുൻ അഡീഷനൽ ചീഫ് സെക്രട്ടറി സഖറിയാ മാത്യുവിന്റെയും വിടുതൽ ഹരജികളിൽ ഈമാസം 23ന് തൃശൂർ വിജിലൻസ് കോടതി വിധി പറയും. കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാറിന്റെ നീക്കത്തിന് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി ഏറ്റതിനത്തെുടർന്നാണ് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം കേസ് വിജിലൻസ് കോടതി പരിഗണിക്കുന്നത്. 2013 ഒക്ടോബർ 15നാണ് കേസ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്. സർക്കാർ നൽകിയ അപേക്ഷയിൽ വാദം കേട്ട് 2014 ജനുവരിയിൽ ആവശ്യം വിജിലൻസ് കോടതി തള്ളിയിരുന്നു. കേസ് പിൻവലിക്കുന്നത് പൊതുതാൽപര്യത്തിനും സാമൂഹികനീതിക്കും വിരുദ്ധമാകുമെന്നും വിചാരണ വേളകളിൽ ഹാജരാകാതിരുന്ന ലീഗൽ അഡൈ്വസർക്ക് കേസ് പിൻവലിക്കാനുള്ള അപേക്ഷ സമർപ്പിക്കാൻ അധികാരമില്ലെന്നും ഉത്തമ ബോധ്യത്തോടെയല്ല പിൻവലിക്കൽ അപേക്ഷ നൽകിയതെന്നുമായിരുന്നു അപേക്ഷ തള്ളിയ അന്നത്തെ തൃശൂർ വിജിലൻസ് കോടതി ജഡ്ജി കെ. ഹരിപാൽ പറഞ്ഞത്.

വിചാരണ വേളയിൽ ഹാജരാകാതിരുന്ന ലീഗൽ അഡൈ്വസർ സി.സി. അഗസ്റ്റിൻ പിൻവലിക്കൽ അപേക്ഷ നൽകിയത് നിയമവിരുദ്ധമാണെന്ന് കേസിൽ കക്ഷിചേർന്ന പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദന്റെയും വി എസ്. സുനിൽകുമാർ എംഎ‍ൽഎയുടെയും അഭിഭാഷകർ ഉന്നയിച്ച വാദം അംഗീകരിച്ചാണ് കോടതി വിധി പറഞ്ഞത്. പിന്നീട് കേസ് പിൻവലിക്കാൻ അനുമതി തേടി സർക്കാർ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചു. ആവശ്യം തള്ളിയ സുപ്രീം കോടതി, കേസ് നടപടികൾ തുടരാൻ തൃശൂർ വിജിലൻസ് കോടതിയോട് നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ, വിജിലൻസ് കോടതിയിൽ ഏറെക്കാലം ജഡ്ജി ഇല്ലാത്തതിനാൽ കേസ് പരിഗണിച്ചില്ല.

1993ൽ കംട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിലെ പരാമർശങ്ങളാണ് കേസിന് ആധാരം. ചട്ടങ്ങൾ മറികടന്ന് മലേഷ്യയിൽ നിന്ന് പാമോയിൽ ഇറക്കുമതി ചെയ്തതിലൂടെ സർക്കാറിന് രണ്ട് കോടിയിലധികം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നായിരുന്നു കേസ്. 199192 കാലത്താണ് ഇറക്കുമതി ചെയ്തത്. അന്താരാഷ്ട്ര മാർക്കറ്റിൽ പാമോയിലിന് ടണ്ണിന് 392.25 ഡോളർ വിലയുണ്ടായിരുന്നപ്പോൾ 405 ഡോളറിന് 15,000 ടൺ പാമോയിൽ ഇറക്കുമതി ചെയ്തു. ഇതുവഴി 2.32 കോടി രൂപ നഷ്ടമുണ്ടായെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടത്തെി. മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ, മുൻ ഭക്ഷ്യമന്ത്രി ടി.എച്ച്. മുസ്തഫ, ചീഫ് സെക്രട്ടറി കെ. പത്മകുമാർ, അഡീ. സെക്രട്ടറി സക്കറിയാ മാത്യു, സിവിൽ സപൈ്‌ളസ് കോർപറേഷൻ മാനേജിങ് ഡയറക്ടർ ജിജി തോംസൺ, വകുപ്പ് സെക്രട്ടറി പി.ജെ. തോമസ് എന്നിവരുൾപ്പെടെ എട്ട് പേരെയും പാമോയിൽ ഇറക്കുമതിക്ക് അനുമതി ലഭിച്ച പവർ ആൻഡ് എനർജി കമ്പനിയെയും ചെന്നൈയിലെ മാലാ ട്രേഡിങ് കോർപറേഷനെയും പ്രതി ചേർത്തിരുന്നു.

2001 അന്വേഷണം പൂർത്തിയായെങ്കിലും 2003ലാണ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ, ഇടപാട് നടന്ന കാലത്ത് ധനമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ പങ്ക് കൂടി അന്വേഷിക്കണമെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി 2011ൽ ഉത്തരവിട്ടു. ഇത് രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചതോടെ കേസിൽനിന്ന് ജഡ്ജി പിന്മാറുകയും കേസ് തൃശൂർ വിജിലൻസ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു. പാമോയിൽ ഇടപാടിൽ ഉമ്മൻ ചാണ്ടിക്ക് പങ്കില്‌ളെന്ന തുടരന്വേഷണ റിപ്പോർട്ട് 2012ൽ തൃശൂർ വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. കേസിൽ വിചാരണ ആരംഭിക്കുന്നതിന്റെ മുന്നോടിയായി പ്രതികളുടെ വിടുതൽ ഹരജി പരിഗണിക്കുന്നതിനിടെയാണ് കേസ് അവസാനിപ്പിക്കാൻ സർക്കാർ കോടതിയെ സമീപിച്ചത്. ഈ കേസിൽ, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പ്രതിചേർക്കണമെന്ന് നേരത്തെ ആവശ്യം ഉയർന്നിരുന്നു. കേസിന്റെ എതെങ്കിലും ഘട്ടത്തിൽ മുൻ ധനമന്ത്രിയായ ഉമ്മൻ ചാണ്ടിക്കെതിരെ തെളിവ് ലഭിക്കുകയാണെങ്കിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താമെന്നാണ് അന്ന് കോടതി പറഞ്ഞിരുന്നത്. ഈ കേസിലെ ആരോപണത്തെ തുടർന്ന് കെ. കരുണാകരന് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടിരുന്നു.

2005 ജനുവരിയിൽ അന്നത്തെ യു.ഡി.എഫ് സർക്കാർ കേസ് പിൻവലിക്കാൻ തീരുമാനിച്ചിരുന്നു. തുടർന്നു വന്ന ഇടതുസർക്കാർ അത് റദ്ദാക്കി. വീണ്ടും യു.ഡി.എഫ് അധികാരത്തിലത്തെിയപ്പോൾ കേസ് പിൻവലിക്കാൻ നടത്തിയ ശ്രമം 2014ൽ പരാജയപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP