Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തടിയൂരാൻ പാമ്പാടി നെഹ്‌റു കോളേജ്‌മെന്റ് നിരത്തിയ വാദങ്ങൾ പൊളിയുന്നു; ജിഷ്ണു കോപ്പിയടിച്ചതായി റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് പരീക്ഷാ കൺട്രോളർ; ആത്മഹത്യ കെട്ടിച്ചമച്ച കഥയെന്ന് ബന്ധു; പ്രതിഷേധം ഇല്ലാതാക്കാൻ കൊന്നതെന്ന് ആരോപിച്ച് അമ്മാവൻ: പ്രതിഷേധങ്ങൾക്ക് ശമനമില്ല

തടിയൂരാൻ പാമ്പാടി നെഹ്‌റു കോളേജ്‌മെന്റ് നിരത്തിയ വാദങ്ങൾ പൊളിയുന്നു; ജിഷ്ണു കോപ്പിയടിച്ചതായി റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് പരീക്ഷാ കൺട്രോളർ; ആത്മഹത്യ കെട്ടിച്ചമച്ച കഥയെന്ന് ബന്ധു; പ്രതിഷേധം ഇല്ലാതാക്കാൻ കൊന്നതെന്ന് ആരോപിച്ച് അമ്മാവൻ: പ്രതിഷേധങ്ങൾക്ക് ശമനമില്ല

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: ജിഷ്ണു കോപ്പിയടിച്ചെന്ന് ആരോപിച്ച പാമ്പാടി നെഹ്‌റു കോളേജ് അധികൃതരുടെ വാദവും പൊളിയുന്നു. ജിഷ്ണു കോപ്പിയടിച്ചതായി റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. കോപ്പിയടി നടന്നിരുന്നെങ്കിൽ ഒരുദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യുമായിരുന്നെന്നും പരീക്ഷാ കൺട്രോളർ പറഞ്ഞു. വിദ്യാഭ്യാസമന്ത്രിയുടെ നിർദേശപ്രകാരം തെളിവെടുപ്പിനായി നെഹ്‌റു കോളേജിൽ എത്തിയപ്പോൾ ആണ് പരീക്ഷ കൺട്രോളർ ഡോ.എസ്.ഷാബു ഇക്കാര്യം അറിയിച്ചത്. യൂണിവേഴ്‌സിറ്റി രജിസ്ട്രാര് ഡോ.ജിപി പത്മകുമാറിനൊപ്പമാണ് പരീക്ഷ കൺട്രോളർ കോളേജിൽ തെളിവെടുപ്പിനായി എത്തിയത്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ കോളേജ് സന്ദർശിച്ചു.

പരീക്ഷയ്ക്കിടെ വിദ്യാർത്ഥികൾ കോപ്പിയടിക്കുകയോ, കൃതിമം കാണിക്കുകയോ ചെയ്തതായി കണ്ടെത്തിയാൽ അന്നേ ദിവസം തന്നെ സർവകലാശാലയെ അറിയിക്കണം എന്നാണ് ചട്ടം. കോപ്പിയടിച്ച വിഷ്ണുവിന് അദ്ധ്യാപകർ പിടികൂടുകയും ഈ മനോവിഷമത്തിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്നാണ് കോളേജ് അധികൃതർ വാദിച്ചിരുന്നത്. എന്നാൽ ക്ലാസ്സ് റൂമിൽ വച്ച് ജിഷ്ണുവിനെ അദ്ധ്യാപകർ അപമാനിച്ചെന്നും ജിഷ്ണുവിന്റെ മൃതദേഹത്തിൽ കണ്ട മുറിപാടുകൾ മർദ്ദമേറ്റതിന്റെ ലക്ഷണമാണെന്നുമാണ് ജിഷ്ണുവിന്റെ കുടുംബവും സഹപാഠികളും ആരോപിക്കുന്നത്. എന്നാൽ ജിഷ്ണു പ്രണോയ് എന്ന വിദ്യാർത്ഥി കോപ്പിയടിച്ചതായി ഒരു പരാതി തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് പരീക്ഷ നടത്തിപ്പിന്റെ ചുമതലയുള്ള പരീക്ഷ കൺട്രോളർ വ്യക്തമാക്കിയിരിക്കുന്നത്.

വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് കോളേജ് ഹോസ്റ്റൽ മുറിയിൽ, കോഴിക്കോട് വളയം അശോകന്റെ മകൻ ജിഷ്ണു പ്രണോയി (18)യെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത്. പരീക്ഷയിൽ കോപ്പിയടിച്ചെന്ന് ആരോപിച്ച് സ്‌കൂൾ അധികൃതർ ജിഷ്ണുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ഇതിൽ മനംനൊന്താണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നുമാണ് സഹപാഠികൾ പറയുന്നത്. എന്നാൽ പഠനത്തിൽ മികവ് പുലർത്തുന്ന ജിഷ്ണു കോപ്പിയടിക്കില്ലെന്ന് സുഹൃത്തുക്കളും ബന്ധുക്കളും നേരത്തെ പറഞ്ഞിരുന്നു.

അതേസമയം പാമ്പാടി നെഹ്‌റു കോളേജിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്ത് രംഗത്തെത്തി. കോളേജിനെതിരെ പ്രതികരിക്കാൻ ജിഷ്ണു തുടങ്ങിയിരുന്നെന്നും അതിനെത്തുടർന്ന് അവനെ കോളേജ് മാനേജ്‌മെന്റ് കൊല്ലുകയായിരുന്നെന്നും ശ്രീജിത്ത് കൈരളി പീപ്പിൾ ടിവിയോട് പറഞ്ഞു.

ജിഷ്ണു കോപ്പിയടിച്ചെന്ന ആരോപിക്കപ്പെടുന്ന പരീക്ഷ ഡിസംബർ മധ്യവാരത്തിലാണ് നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് പരീക്ഷ ജനുവരി മാസത്തിലേക്ക് നീട്ടിയെന്ന് കോളേജ് അധികൃതർ അറിയിച്ചു. ഇതിനെത്തുടർന്ന് വിദ്യാർത്ഥികൾ നാട്ടിലേക്ക് പോവുകയും ചെയ്തു. എന്നാൽ അടുത്തദിവസം, പരീക്ഷ ഡിസംബർ അവസാനവാരം നടത്തുമെന്ന് കോളേജ് അധികൃതർ വിദ്യാർത്ഥികളെ അറിയിച്ചു. പരീക്ഷ നടത്തണമെങ്കിൽ 15 ദിവസം മുൻപ് വിദ്യാർത്ഥികളെ അറിയിക്കണമെന്നാണ് ചട്ടം.

ഇത് അറിയാമായിരുന്ന ജിഷ്ണു കോളേജ് അധികൃതരുടെ തീരുമാനത്തിനെതിരെ പ്രതികരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം അറിയിക്കാൻ ജിഷ്ണു ചില മാദ്ധ്യമങ്ങളെ ബന്ധപ്പെട്ടെങ്കിലും അവർ കൈയൊഴിഞ്ഞു. തുടർന്ന് ഫേസ്‌ബുക്കിലൂടെ പ്രതികരിക്കുകയും ക്യാമ്പയിൻ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതാണ് നെഹ്‌റു കോളേജ് മാനേജ്‌മെന്റിനെ പ്രകോപിപ്പിച്ചതെന്നും ശ്രീജിത്ത് പറയുന്നു. പ്രതികരിക്കാൻ തുടങ്ങിയതോടെ ജിഷ്ണുവിനെ അവർ കൊല്ലാൻ തീരുമാനിക്കുകയായിരുന്നെന്നും ശ്രീജിത്ത് ആരോപിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP