1 usd = 63.53 inr 1 gbp = 88.11 inr 1 eur = 78.33 inr 1 aed = 17.41 inr 1 sar = 17.40 inr 1 kwd = 212.83 inr

Jan / 2018
18
Thursday

കുത്തൊഴുക്കിൽ വരുന്ന തടികൾ പിടിച്ചു കൊണ്ടിരിക്കുമ്പോൾ ബ്രിട്ടീഷുകാർ പണിത പാലം തകർന്നു; മൂന്നു സ്ത്രീകളെ കാണാതായി; ഒരാളുടെ മൃതദേഹം നാലാം ദിവസം കിട്ടി; മറ്റൊന്ന് 28 ദിവസത്തിന് ശേഷവും; മൂന്നാമത്തെയാളെ പിന്നെയാരും കണ്ടില്ല; പന്തളം വലിയ പാലം തകർന്നിട്ട് ഇന്ന് കാൽനൂറ്റാണ്ട്

November 14, 2017 | 02:22 PM | Permalinkശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഹോളിവുഡ് സിനിമകളിൽ മാത്രമായിരുന്നു ഇത്തരമൊരു രംഗം കണ്ടിട്ടുള്ളത്. പാലത്തിന്റെ അടിത്തട്ടിനോട് ചേർന്നൊഴുകുന്ന പ്രളയജലം. അതിലൂടെ ഒഴുകി വരുന്ന കൂറ്റൻ തടികൾ. പാലത്തിൽ നിന്ന് തടികൾ പിടിക്കുകയാണ് ഒരു സംഘം സ്ത്രീകൾ. പൊടുന്നനെ ഒരു കൂറ്റൻ തടി പാലത്തിന്റെ ഇരുമ്പു തൂണിൽ ഇടിക്കുന്നു. തകർന്ന പാലത്തിൽ നിന്ന് മൂന്നു സ്ത്രീകൾ വെള്ളത്തിലേക്ക്. തകർന്നത് നൂറ്റാണ്ടിന്റെ പഴക്കമുള്ള പന്തളം വലിയപാലം. എം.സി റോഡിൽ അച്ചൻകോവിലാറിന് കുറുകേ പഴമയുടെ വേരിൽ പടർന്നു പന്തലിച്ച നിന്ന പാലം. ആ പാലത്തിന്റെ തകർച്ചയ്ക്ക് ഇന്ന് 25 വയസായി.

തുലാവർഷം കലിതുള്ളിയ ആ ദുരന്തദിനം ഇന്നും പന്തളം നിവാസികൾ മറന്നിട്ടില്ല. പാലത്തോടൊപ്പം അച്ചകോവിലാർ മൂന്ന് മനുഷ്യ ജീവനുകളാണ് വിഴുങ്ങിയത്. പാലത്തിന് സമീപം താമസിച്ചിരുന്ന കുഴിയിൽ വാസുദേവനാചാരിയുടെ ഭാര്യ സുഷമ (32), വാസുദേവനാചാരിയുടെ അനുജൻ രാമചന്ദ്രനാചാരിയുടെ ഭാര്യ സുലോചന (23), കൈപ്പുഴ കരയത്ത് കിഴക്കേതിൽ പപ്പു ആശാന്റെ ഭാര്യ ജനസി (58) എന്നിവർ അച്ചൻകോവിലാറ്റിലെ ചുഴിയിൽ മുങ്ങിത്താണു.

ഇന്നും അവരുടെ ഓർമ്മകളുമായി കഴിഞ്ഞുകൂടുകയാണ് കുടുംബങ്ങൾ. സുലോചനയുടെ ചലനമറ്റ മൃതദേഹം നാലാം ദിവസം പടിഞ്ഞാറ് വീയപുരത്തു നിന്നും ജാനകിയുടെ മൃതദേഹം 28-ാം ദിവസം പാലത്തിന് സമീപത്തു നിന്നും കണ്ടെടുത്തു. എന്നാൽ സുഷമയുടെ മൃദദേഹം കണ്ടെത്താൻ കഴിഞ്ഞില്ല. സുലോചനയുടെ മകൾ ശ്രീദേവിയും മകൻ ശ്രീരാജും ഇന്നും അമ്മയുടെ ഓർമ്മകളുമായി കഴിയുകയാണ്. സഹോദരങ്ങളായ വാസുദേവനാചാരിയുടെയും രാമചന്ദ്രനാചാരിയുടെയും മനസുകളിൽ ആ ദുരന്തദിനം ഇപ്പോഴും സംഹാര താണ്ഡവമാടുന്നു.

ആ തുലാവർഷം കേരളത്തെ പിടിച്ചുലച്ചു കൊണ്ട് പേമാരിയായി പെയ്തൊഴിഞ്ഞിട്ട് ഇന്ന് കാൽനൂറ്റാണ്ട് തികയുമ്പോൾ അച്ചൻകോവിലാറിന്റെ തീരങ്ങൾക്ക് ഭൂമിശാസ്ത്രപരമായ ഒരുപാട് മാറ്റങ്ങൾ കൈവന്നു. നദിയിലെ നീരൊഴുക്ക് കുറഞ്ഞു. തുലാവർഷത്തിന് പഴയ ശക്തിയില്ല. ഒരു നൂറ്റാണ്ടുമുമ്പ് ബ്രിട്ടീഷുകാർ പണിത പഴയ ഇരുമ്പുപാലത്തിന്റെ അവശിഷ്ടങ്ങൾ കാണാനില്ല. 1989-ൽ പണിത കോൺക്രീറ്റ് പാലത്തിലൂടെയുള്ള വാഹന ഗതാഗതം നൂറിരട്ടിയായി വർധിച്ചു. റോഡിനും വീതി കൈവന്നു. എങ്കിലും പന്തളം നിവാസികളുടെ മനസിൽ ഇന്നും മായാതെ ആ ദുരന്തനാളുകൾ നിലനിൽക്കുന്നു എന്നതാണ് പ്രത്യേകത.

ഇടവപ്പാതിയുടെ കെടുതികൾ ശമിച്ച് നാട് വൃശ്ചികമാസത്തെ വരവേൽക്കാൻ കാത്തിരിക്കുമ്പോഴാണ് തുലാവർഷത്തിന്റെ ശൗര്യം ശക്തിപ്രാപിച്ചത്. കിഴക്കൻ മലകളിൽ മഴ തോരാതെ പെയ്തു. അച്ചൻകോവിലാർ മലവെള്ളപ്പാച്ചിലിൽ നിറഞ്ഞൊഴുകി. മൂന്നുവർഷം മുമ്പ് നിർമ്മിച്ച പുതിയ പാലത്തിലൂടെ ഗതാഗതം പുരോഗമിച്ചതോടെ പഴയ ഇരുമ്പുപാലം കാഴ്ചവസ്തുവായി മാത്രം നിലനിന്ന സമയം. മഴ അൽപ്പം തോർന്നതോടെ സമീപവാസികൾ പ്രളയജലത്തിൽ നിന്നും വിറക് ശേഖരിക്കാനായി നദിയിലേക്കിറങ്ങി. ഒഴുകിയെത്തുന്ന വിറക് പഴയപാലത്തിന് മുകളിൽ നിന്നുകൊണ്ട് സ്ത്രീകൾ കയറിൽ തൂക്കിയെടുത്ത് കരക്കിടുമ്പോഴാണ് നദിയിൽ ഒഴുക്ക് വർധിച്ചത്. ഒപ്പം വലിയ തടികളും കൂട്ടത്തോടെ ഒഴുകിയെത്തി.

ഒഴുക്കിന്റെ വേഗതയ്ക്കൊപ്പം പാഞ്ഞുവന്ന തടികൾ തൂണുകളിൽ ഇടിച്ചതോടെ പാലം രണ്ടായി ഒടിഞ്ഞു. പാലത്തിൽ നിന്നവർ ജീവനും കൊണ്ട് പാഞ്ഞു. എന്നാൽ ചിലർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അവർ പാലത്തോടൊപ്പം നദിയിലെ ചുഴിയിലേക്ക് പതിക്കുകയായിരുന്നു. താഴെ നിന്നവർ ഇവരെ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും എല്ലാം പാഴ്ശ്രമമായി മാറി.

ജീവൻ പണയം വെച്ചുള്ള രക്ഷാ പ്രവർത്തനങ്ങളാണ് നാട്ടുകാർ നടത്തിയത്. മൃതദേഹങ്ങൾക്കായി ദിവസങ്ങൾ നീണ്ട തെരച്ചിൽ നടന്നു. പന്തളം എസ്ഐ ഷാഹുൽ ഹമീദ് ജീവൻ പണയം വച്ചാണ് രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. അച്ചൻകോവിലാറ്റിലൂടെ പിന്നെയും ജലപ്രവാഹം തുടർന്നുവെങ്കിലും കാലത്തിന് മറയ്ക്കാൻ കഴിയാത്ത മുറിവുകളുമായി ഇന്നും കഴിഞ്ഞുകൂടുകയാണ് തീരവാസികൾ.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
വേട്ടക്കാരനും ഇരയും മാത്രമുള്ള വീഡിയോയിൽ വേട്ടക്കാരനു നിർദ്ദേശം നൽകുന്നത് സ്ത്രീ ശബ്ദം! എത്രമനോഹരമായ പീഡനം; ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും വെല്ലുവിളി; മാർട്ടിന്റെ ചാഞ്ചാട്ടം തുണയാകുന്നത് ദിലീപിന് തന്നെ; നടിയെ കിഡ്‌നാപ്പ് ചെയ്ത കാർ ഡ്രൈവറുടെ മൊഴി മാറ്റത്തിൽ ഞെട്ടി പ്രോസിക്യൂഷനും; എല്ലാം നടന് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ആരാധകരും
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
പരസ്യ ഏജൻസിയിൽ നിന്നും ഇമെയിൽ വന്നപ്പോൾ എന്താ മാധ്യമ സിങ്കങ്ങളെ നിങ്ങൾ നിക്കറിൽ മുള്ളി പോയോ? പാവപ്പെട്ടവൻ പട്ടിണിമാറ്റാൻ അൽപ്പം ചാരായം വാറ്റിയാൽ ക്യാമറയുമായി എത്തുന്ന നിങ്ങൾക്കെന്തേ ജോയി ആലുക്കാസിനോട് ഇത്ര പേടി? പണത്തിന് മുൻപിൽ പരുന്തും പറക്കില്ലെന്നു പഠിപ്പിച്ച അച്ചായന് നടുവിരൽ നമസ്‌കാരം
ഉപയോഗിച്ച സ്വർണം വാങ്ങിയ ശേഷം വേസ്‌റ്റേജ് ആയി കണക്കാക്കി കാണിച്ച് കോടികൾ നികുതി വെട്ടിച്ചു; ബിൽ കൊടുക്കാതെയും സ്‌റ്റോക്കിൽ കാണിക്കാതെയും കോടികൾ തിരിമറി നടത്തി; ആന്ധ്രയിലെ റെയ്ഡിൽ കണക്കിൽ കണ്ടെടുത്തത് 60 ലക്ഷം രൂപയുടെ വിൽപ്പന എങ്കിൽ പണമായി കണ്ടെത്തിയത് നാലു കോടി; ജോയ് ആലുക്കാസിന്റെ 130 ഷോറൂമുകളിൽ നടന്ന റെയ്ഡിൽ കോടിക്കണക്കിന് വെട്ടിപ്പ് കണ്ടെത്തിയതായി സൂചന; പരസ്യം പോവാതിരിക്കാൻ വാർത്ത മുക്കി മലയാള മാധ്യമങ്ങൾ
തിരക്കഥയുമായി എത്തുമെന്നറിയിച്ചപ്പോൾ തനിയെ വന്നാൽ മതിയെന്ന് നടൻ പറഞ്ഞിരുന്നതായാണ് വിശ്വസനീയ വാർത്ത; യുവതി എത്തിയപ്പോൾ ഉണ്ണിമുകുന്ദൻ തിരക്കഥ കേൾക്കാനോ വായിക്കാനോ ഉള്ള മൂഡിലായിരുന്നില്ല പോലും; എന്തായാലും മുകളിലത്തേ നിലയിലേക്കു യുവതിയെ കൊണ്ടുപോയി അവിടെ വച്ച്...; ഉണ്ണിമുകുന്ദൻ അത്ര നല്ലവനല്ല? സിനിമയിലെ പുതിയ പീഡന വിവാദത്തിൽ പല്ലിശേരി പറയുന്നത്
സീറ്റ് കിട്ടിയത് മുൻവശത്ത് ഡൈവറുടെ പിന്നിൽ; ആദ്യം കണ്ണാടിയിലൂടെ നോക്കി ചിരി; പിന്നെ കുപ്പിയിൽ വിരൽ കയറ്റി ആക്ഷനെത്തി; യാത്രയിലുടനീളം രതിവൈകൃതം തുടർന്നപ്പോൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; സോഷ്യൽ മീഡിയ വീഡിയോ എറ്റെടുത്തപ്പോൾ വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടിയ സ്വകാര്യ ബസ് ഡ്രൈവർക്ക് എട്ടിന്റെ പണി ഉറപ്പായി
പതിനേഴുകാരന്റെ രാത്രികാല വികൃതികൾ നാട്ടുകാർ കൈയോടെ പൊക്കി; പ്രായപൂർത്തിയാകും മുമ്പേ കശുവണ്ടി തൊഴിലാളിയായ യുവതിയുമായി നിക്കാഹ്; മൊഴി ചൊല്ലി വീണ്ടും കെട്ടി; പരസ്ത്രീ ബന്ധത്തിൽ ഉലഞ്ഞ് രണ്ടാം കല്ല്യാണവും; ഓട്ടോ ഓട്ടത്തിനിടെയും സ്ത്രീകളെ വെറുതെ വിട്ടില്ല; ടിപ്പറോട്ടിക്കുമ്പോഴും ഞരമ്പ് രോഗത്തിന് പഞ്ഞിക്കിട്ടു; വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടി അപമാനിച്ച ബസ് ഡ്രൈവർ നൗഷാദിന്റെ കഥ
സംയുക്തയും കുഞ്ചാക്കോയും മൊഴി നൽകാൻ കാരണം മഞ്ജുവോ? അച്ഛൻ അനുകൂലമായി സാക്ഷി പറയാൻ സമ്മതമെന്ന് മകൾ; അഴിക്കുള്ളിലായാലും മകളെ കോടതി കയറ്റില്ലെന്ന് അച്ഛനും; നടി അക്രമിക്കപ്പെട്ട കാര്യം വിളിച്ച് പറഞ്ഞപ്പോൾ കാവ്യയുടെ പെരുമാറ്റം തന്നെ അത്ഭുതപ്പെടുത്തിയെന്ന റിമി ടോമിയുടെ മൊഴി അതിനിർണ്ണായകം; രേഖകൾ കാണാൻ കോടതിയിലെത്തിയ ദിലീപ് ഞെട്ടിയത് സഹപ്രവർത്തകരുടെ മൊഴിയെ കുറിച്ചറിഞ്ഞ്; നടിയെ ആക്രമിച്ച കേസിൽ സാക്ഷിക്കൂട്ടിൽ താരങ്ങളുമെത്തും
ജീവിക്കാൻ പറ്റിയ മികച്ച സമയമാണ്! എല്ലാവരുടേയും തനി നിറം പുറത്തുവന്നു; പോപ്പ്കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നുവെന്ന് പാർവതിയുടെ ട്വീറ്റ് പൊട്ടിത്തെറിയായി; വനിതാ കൂട്ടായ്മയിലെ തർക്കത്തിൽ 'അമ്മ' പക്ഷം പിടിക്കില്ല; കളികൾ അതിരുവിട്ടാൽ എല്ലാം തുറന്നു പറയാനുറച്ച് മഞ്ജു വാര്യരും; മമ്മൂട്ടിയെ തൊട്ടപ്പോൾ ദിലീപിനെ അഴിക്കുള്ളിലാക്കാൻ ഒരുമിച്ച ഡബ്ല്യൂസിസി അകാലചരമത്തിലേക്ക്
അമ്മയെ തലയ്ക്ക് അടിച്ചത് ആക്ഷൻ ഹീറോ ബിജു മോഡലിൽ; സഹോദരിയെ സ്‌കൈപ്പിൽ വിളിച്ചത് ദൃശ്യത്തിലെ ജോർജ് കുട്ടിയുടെ ആവേശത്തിൽ; കൊന്ന ശേഷം കുഴിയിലിട്ട് കത്തിച്ചത് അവിഹിതം ചർച്ചയാക്കി അമ്മ ഒളിച്ചോടിയെന്ന് വരുത്തി തീർക്കാൻ; രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും കുറ്റബോധവും കൂസലുമില്ലാതെ എഞ്ചിനിയറിങ് കോളേജിലെ ചാത്തൻ കൂട്ടായ്മയുടെ തലവൻ; ക്രൂരകൃത്യം ചെയ്തത് മയക്കുമരുന്നിന്റെ ലഹരിയിലെന്ന് പൊലീസ്; ദീപയുടെ കൊലയിൽ അക്ഷയ് അശോക് ലക്ഷ്യമിട്ടത് എന്ത്?
ആക്രമിക്കപ്പെട്ട നടിയുടെ മുറിയിൽ എന്റെയും അവരുടേയും ഒപ്പം ഒരുമിച്ച് കിടന്നുറങ്ങുന്നതിനായി അമേരിക്കയിലെ ഷോ തീർന്ന ദിവസം രാത്രി കാവ്യ വന്നിരുന്നു; രാത്രി ഏകദേശം ഒരുമണിയോടുകൂടി ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി; കാവ്യയും ദിലീപേട്ടനും ഒരുമിച്ച് ബാത്ത്റൂമിൽ പോയി; കുറച്ച് കഴിഞ്ഞാണ് തിരികെ വന്നത്: നടി ആക്രമിക്കപ്പെട്ട കേസിൽ നൽകിയ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റിമി ടോമി; ദിലീപിന്റെ വിവാഹപൂർവ ബന്ധം വെളിപ്പെടുന്ന മൊഴികൾ ഒന്നിനുപിറകെ ഒന്നായി പുറത്തുവിട്ട് റിപ്പോർട്ടർ ചാനൽ
എല്ലാറ്റിനും കാരണം അമ്മയുടെ ഫോൺ; മക്കളോടും അച്ഛനോടുമുള്ള അമ്മയുടെ സ്‌നേഹം നഷ്ടപ്പെട്ടത് ജീവിതതാളം തെറ്റിച്ച ആ ഫോൺ; പേരൂർക്കടയിൽ കൊടുംകൃത്യം ചെയ്ത അക്ഷയ് കലി തീർത്തതത് അമ്മയോടൊപ്പം ഫോണും ചുട്ടെരിച്ച്; കൈവിട്ടുപോയ ജീവിതം തിരിച്ചുപിടിക്കാൻ കൂട്ടുപിടിച്ച ലഹരി വിട്ടപ്പോൾ എല്ലാം താൻ പറഞ്ഞില്ലേ..ഇനി തന്നെ വിട്ടുകൂടേയെന്ന് പൊലീസിനോട് കെഞ്ചലും; ദീപ അശോകിന്റെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ