Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാൻ ഉറച്ച നിലപാട് എടുത്ത സുകുമാരൻ നായർക്ക് പന്തളം കൊട്ടാരത്തിന്റെ ആദരവ്; ഹിന്ദുവിന്റെ അഭിമാനം കാക്കാൻ ഉറച്ച നിലപാട് എടുത്ത എൻ എസ് എസ് ജനറൽ സെക്രട്ടറിയെ പെരുന്നയിൽ എത്തി രാജകുടുംബാഗങ്ങൾ ആദരിച്ചു; നായർ പ്രമാണിയെ തേടി രാജപ്രതിനിധികൾ എത്തിയത് ആഘോഷമാക്കി സുകുമാരൻ നായരും

ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാൻ ഉറച്ച നിലപാട് എടുത്ത സുകുമാരൻ നായർക്ക് പന്തളം കൊട്ടാരത്തിന്റെ ആദരവ്; ഹിന്ദുവിന്റെ അഭിമാനം കാക്കാൻ ഉറച്ച നിലപാട് എടുത്ത എൻ എസ് എസ് ജനറൽ സെക്രട്ടറിയെ പെരുന്നയിൽ എത്തി രാജകുടുംബാഗങ്ങൾ ആദരിച്ചു; നായർ പ്രമാണിയെ തേടി രാജപ്രതിനിധികൾ എത്തിയത് ആഘോഷമാക്കി സുകുമാരൻ നായരും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: രാജാവും പരിവാരങ്ങളും പെരുന്നയിൽ എത്തി എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ ആദരിച്ചു. ഇതിനെ ആഘോഷമാക്കി മാറ്റുകയാണ് എൻഎസ്എസും പരിവാരങ്ങളും. സുകുമാരൻ നായർക്ക് സ്വന്തം സമുദായക്കാർക്കിടയിലും രാഷ്ട്രീയക്കാരുടെ ഇടയിലും അത്ര മതിപ്പില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. പല നിലപാടുകളെയും ഇക്കൂട്ടർ ചോദ്യം ചെയ്യാറുമുണ്ട്.

എന്നാൽ, സുകുമാരൻ നായരുടെ എല്ലാ നിലപാടുകൾക്കും അംഗീകാരം നൽകിയിരിക്കുകയാണ് അയ്യപ്പന്റെ ജന്മഗേഹമായ പന്തളം കൊട്ടാരത്തിലെ രാജാക്കന്മാർ. രാജാക്കന്മാരെ പ്രജകൾ മുഖം കാണിക്കണമെന്ന പതിവ് തെറ്റിച്ച് നായർ പ്രമാണി സുകുമാരൻ നായരെ അങ്ങോട്ട് ചെന്ന് കണ്ട് ആദരിച്ചിരിക്കുകയാണ് പന്തളം കൊട്ടാരത്തിലെ തമ്പുരാക്കന്മാർ. ഇതാണ് എൻ എസ് എസിനേയും ആവേശത്തിലാക്കുന്നത്. അതുകൊണ്ട് കൂടിയാണ് ഈ ആദരവിനെ അവർ ആഘോഷമാക്കി.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലടക്കം വിശ്വാസികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയും അത് ഉറപ്പിച്ചു പറയുകയും ചെയ്തതിന്റെ പേരിലാണ് ഇന്നലെ പെരുന്നയിലെത്തി പന്തളം രാജപ്രതിനിധികൾ സുകുമാരൻ നായരെ അനുമോദിച്ചത്. ശബരിമല ക്ഷേത്രത്തിന്റെ ആചാരാനുഷ്ടാനങ്ങൾ സംരക്ഷിക്കുന്നതിന് ശക്തമായ നേതൃത്വം നൽകിയതിനാണ് സുകുമാരൻ നായരെ പന്തളം രാജകൊട്ടാരം നിർവാഹക സമിതി അനുമോദിച്ചത്.

പെരുന്ന എൻഎസ്എസ് ഹെഡ് ഓഫീസിൽ കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് ശശിവർമ്മ രാജ, സെക്രട്ടറി നാരായണ വർമ്മ എന്നിവർ ചേർന്ന് ജനറൽ സെക്രട്ടറിയെ ഷാൾ അണിയിച്ച് അനുമോദിച്ചു. തനിക്ക് തന്ന പിന്തുണയ്ക്കും സഹകരണത്തിനും എൻഎസ്എസ് ജനറൽ സെക്രട്ടറി നന്ദി അറിയിക്കുകയും എല്ലാ പിന്തുണയും കൊട്ടാരത്തിന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പന്തളം എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടിയും സന്നിഹിതനായിരുന്നു. മാതൃഭൂമി ആഴ്ച പതിപ്പിലെ മീശ നോവൽ വിവാദത്തിലും എൻ എസ് എസ് നിലപാട് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഹൈന്ദവ വിഷയങ്ങളിൽ സുകുമാരൻ നായർ ഇടപെടലുകളും തുടങ്ങി.

മതവികാരം വ്രണപ്പെടാതെ വേണം ആവിഷ്‌കാരസ്വാതന്ത്ര്യം വിനിയോഗിക്കാനെന്ന് സുകുമാരൻ നായർ പറഞ്ഞു. എസ്.ഹരീഷിന്റെ മീശ എന്ന നോവലിൽ ക്ഷേത്രദർശനം നടത്തുന്ന ഹിന്ദുസ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ പരാമർശം വന്നത് വേദനാജനകവും പ്രതിഷേധാർഹവുമാണ്. സർഗാത്മകവൈഭവം പ്രകടിപ്പിക്കുമ്പോൾ സാമൂഹികമര്യാദകൾ പാലിക്കണം. സാഹിത്യകാരന്മാർ തിരുത്തൽശക്തികളായിട്ടുണ്ട്. എന്നാൽ വായനക്കാരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നത് ഒഴിവാക്കണം - സുകുമാരൻ നായർ പറഞ്ഞു. അധികൃതരും രാഷ്ട്രീയക്കാരും എഴുത്തുകാരും നോവലിനെ പിന്തുണച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയും പുരോഗമനവാദികളാണെന്നു കാണിക്കാനും വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനൊപ്പമാണ് ശബരിമല വിഷയത്തിലും ഹിന്ദു സംഘടനകളുടെ നിലപാടിന് പിന്തുണ അറിയിച്ചത്.

ശബരിമലയിൽ സ്ത്രീകൾക്കുള്ള വിലക്ക് തുടരണമെന്ന് എൻ എസ് എശ് സുപ്രീംകോടതി മുമ്പാകെ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീകൾക്കുള്ള വിലക്ക് ലിംഗവിവേചനമല്ലെന്നും എൻ.എസ്.എസിനുവേണ്ടി ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ കെ. പരാശരൻ ബോധിപ്പിച്ചു. കേരളത്തിലെ സ്ത്രീകൾ വിദ്യാഭ്യാസം നേടി സാമൂഹികമായി മുേന്നറിയവരാണെന്നും അവരിലേറിയ പങ്കും ശബരിമലയിൽ പ്രവേശിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും പരാശരൻ വാദിച്ചു. കേരളത്തിലെ ഹിന്ദു സമൂഹത്തിൽ മാതൃതാവഴി അനുസരിച്ച് ജീവിക്കുന്നവരുണ്ട്. അതിനാൽ പുരുഷാധിപത്യമുണ്ടെന്നോ സ്ത്രീകൾ അടിച്ചമർത്തപ്പെട്ടുവെന്നോ പറയാനാവില്ല. ശബരിമല കേസിൽ സ്ത്രീകളുടെ സാമൂഹികക്ഷേമ വിഷയം പരിഗണിക്കരുതെന്നും ദേവന്റെ അസ്തിത്വവുമായി ബന്ധപ്പെട്ട മതവിശ്വാസം മാത്രമാണ് അതെന്നും പരാശരൻ വാദിച്ചു.

ഭരണഘടനയുടെ 25(2)ബി അനുച്ഛേദം ഈ േകസിന് ബാധകമാകില്ലെന്നും അത് ഹിന്ദുമതത്തിലെ ജാതി വിവേചനത്തിനെതിരാണെന്നും സ്ത്രീവിവേചനവുമായി ബന്ധപ്പെട്ടതല്ലെന്നും എൻ എസ് എസ് വിശദീകരിക്കുന്നു. ഇത് തന്നെയാണ് പന്തളം കൊട്ടാരത്തിന്റേയും നിലപാട്. ഈ സാഹചര്യത്തിലാണ് പെരുന്നയിലെത്തി ആദരവ് പ്രകടിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP