Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാപ്പുവിന്റെ ബാങ്ക് അക്കൗണ്ടിൽ എത്തിയ ആ അഞ്ച് ലക്ഷത്തിന്റെ അവകാശിയാര്? നോമിനി ആക്കിയത് മുൻ പഞ്ചായത്ത് പ്രസിഡന്റ് സരോജിനിയമ്മയെ; നോമിനിക്ക് കൈമാറുക എന്നതാണ് പതിവെന്ന് ബാങ്ക് അധികൃതരും പൊലീസും; പിതാവിന്റെ പേരിലുള്ള പണത്തിന് അവകാശി താനെന്ന് പറഞ്ഞ് അവകാശവാദവുമായി മകൾ ദീപ രംഗത്ത്; തനിക്ക് നയാപൈസ വേണ്ടെന്ന് സരോജിനിയമ്മയും

പാപ്പുവിന്റെ ബാങ്ക് അക്കൗണ്ടിൽ എത്തിയ ആ അഞ്ച് ലക്ഷത്തിന്റെ അവകാശിയാര്? നോമിനി ആക്കിയത് മുൻ പഞ്ചായത്ത് പ്രസിഡന്റ് സരോജിനിയമ്മയെ; നോമിനിക്ക് കൈമാറുക എന്നതാണ് പതിവെന്ന് ബാങ്ക് അധികൃതരും പൊലീസും; പിതാവിന്റെ പേരിലുള്ള പണത്തിന് അവകാശി താനെന്ന് പറഞ്ഞ് അവകാശവാദവുമായി മകൾ ദീപ രംഗത്ത്; തനിക്ക് നയാപൈസ വേണ്ടെന്ന് സരോജിനിയമ്മയും

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: നിയമപരമായി നോമിനിക്ക് നൽകുമെന്ന് ബാങ്ക് അധികൃതർ. അതെങ്ങനെ ശരിയാവുമെന്ന് മകൾ ദീപ. തനിക്ക് നയാപൈസ വേണ്ടെന്നും നിയമോപദേശം തേടി അർഹതപ്പെട്ടവർക്ക് തുക കൈമാറുമെന്നും സരോജിനിയമ്മ. ബാങ്ക് ചട്ടപ്രകാരം നടപടിയെടുക്കട്ടെയന്ന് പൊലീസും. കൊല്ലപ്പെട്ട ജിഷയുടെ പിതാവും കഴിഞ്ഞ ദിവസം ദാരുണമായി മരണപ്പെടുകയും ചെയ്ത പാപ്പുവിന്റെ ബാങ്ക് അക്കൗണ്ടിൽ അവശേഷിക്കുന്ന ലക്ഷങ്ങൾ ഇനി ആരുടെ കൈകളിലെത്തുമെന്ന കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുന്നത് ഇങ്ങിനെ.

നിക്ഷേപകർ മരണപ്പെട്ടാൽ അക്കൗണ്ടിൽ അവശേഷിക്കുന്ന തുക നോമിനിക്ക് കൈമാറുക എന്നതാണ് ബാങ്കിന്റെ രീതിയെന്നും ഇതിന് തങ്ങൾ തയ്യാറാണെന്നും ബാങ്ക് അധികൃതർ അറിയിച്ചതായി കുറുപ്പംപടി എസ് ഐ സുനിൽ തോമസ് മറുനാടനോട് വ്യക്തമാക്കി. എന്നാൽ ഇതെങ്ങിനെ ശരിയാവുമെന്നാണ് പാപ്പുവിന്റെ മകൾ ദീപ ചോദിക്കുന്നത്. പിതാവ് മരണപ്പെട്ടാൽ സ്വത്തുക്കളുടെ അനന്താരാവകാശികൾ ഭാര്യയും മക്കളുമാണെന്നാണ് താൻ കേട്ടിട്ടുള്ളതെന്നും അച്ഛന്റെ സ്വത്തിൽ നയമപരമായി അവകാശം ഉന്നയിച്ചാൽ തനിക്കും മാതാവിനും ഇത് ലഭിക്കുമെന്നാണ് കരുതുന്നതെന്നും ദീപ മറുനാടനോട് വ്യക്തമാക്കി.

മരണാനന്തര ചടങ്ങുകൾ പൂർത്തിയായ ശേഷം കുടുമ്പാംഗങ്ങൾ ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കട്ടെയെന്നാണ് തന്റെ നിലപാടെന്നും ബാക്കിയുള്ള കാര്യങ്ങൾ വരും വഴിയെ കാണമെന്നുമാണ് താൻ കരുതുന്നതെന്നും ദീപ കൂട്ടിച്ചേർത്തു. പാപ്പുവിന്റെ തറവാട് വീടിനടുത്ത് താമസിച്ചുവരുന്ന മുൻ പഞ്ചായത്ത്് പ്രസിഡന്റ് സരോജിനിയമ്മയെയാണ് പാപ്പു ബാങ്കിൽ തന്റെ അനന്തരാവകാശിയായി പരിചയപ്പെടുത്തി, രേഖകളിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

പാപ്പു സ്വന്തം ഇഷ്ടപ്രകാരമാണ് ഇത് ചെയ്‌യതതെന്നും ബാങ്കിൽ അക്കൗണ്ട് എടുത്ത് രേഖകൾ എല്ലാം പൂരിപ്പിച്ച് നൽകി, ആഴ്‌ച്ചകൾക്ക് ശേഷം പാപ്പുതന്നെ തന്നോട് വിവരം വെളിപ്പെടുത്തുകയായിരുന്നെന്നുമാണ് സരോജിനിയമ്മ ഇത് സംമ്പന്ധിച്ച് മാധ്യമങ്ങളുമായി പങ്കുവച്ച വിവരം. ഇങ്ങിനെ ചെയ്തത് എന്തിനാണെന്ന് താൻ ചോദിച്ചപ്പോൾ മറ്റാരെയും വിശ്വാസമില്ലാഞ്ഞിട്ടാണെന്നായിരുന്നു പാപ്പുവിന്റെ മറുപിടിയെന്നും ഇവർ കൂട്ടിച്ചേർത്തു.

ബാങ്ക് നിയമങ്ങൾക്കനുസരിച്ചും ഇതര നിയമവശങ്ങൾ പഠിച്ചും തുക ആർക്ക് കൈമാറണമൈന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ഈ തുകയിൽ നയാപൈസ തനിക്കുവേണ്ടന്നും സരോജിനിയമ്മ വ്യക്തമാക്കി. പാപ്പുവും സഹോദരങ്ങളുമൊക്കെ കൃഷിപ്പണികൾക്കും മറ്റുമായി വർഷങ്ങൾക്ക് മുമ്പ് മുതൽ സരോജിനിയമ്മയുടെ വീട്ടിലെത്തിയിരുന്നു. പണ്ടു മുതൽ പാപ്പുവിന്റെ വീട്ടുകാരും ഈ കുടുംബവും തമ്മിൽ അടുപ്പത്തിലുമായിരുന്നു. ഇതുമൂലമാവാം പാപ്പു സരോജിനിയമ്മയെ നോമിനിയാക്കിയതെന്നാണ് നാട്ടുകാരുടെ അനുമാനം.

പാപ്പുവിന്റെ തറവാട് വീട് സ്ഥിതിചെയ്യുന്ന ആറ് സെന്റ് സ്ഥത്തിന് എട്ട് അവകാശികൾ ഉണ്ടെന്നാണ് പുറത്തായ വിവരം.നേരത്തെ ജിഷകൊല്ലപ്പെട്ടപ്പോൾ മൃതദ്ദേഹം ഇവിടെ മറവ് ചെയ്യണമെന്ന് പാപ്പു താൽപര്യം അറിയിച്ചോൾ സഹോദങ്ങളിൽ ചിലർ എതിർപ്പുമായി രംഗത്തുവന്നിരുന്നു.ഇതേത്തുടർന്നാണ് മൃതദ്ദേഹം മലമുറി ശ്മശാനത്തിൽ സംസ്‌കരിക്കാൻ ബന്ധുക്കൾ തീരുമാനിച്ചത്. മാറിയ സാഹചര്യത്തിൽ ഈ വസ്തുവിൽ പിതാവിനുള്ള അവകാശം ആശ്രിതരെന്ന നിലിയിൽ തനിക്കും മാതാവിനുമാണ് വന്നുചേരെണ്ടതെന്നും ഇത് സംമ്പന്ധിച്ച് പിതാവിന്റെ വീട്ടുകാരുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും പാപ്പുവിന്റെ മകൾ മറുനാടനോട് പറഞ്ഞു.

വ്യാഴാഴ്ച ഉച്ചയോടെ വീടിനടുത്ത് വെസ്റ്റേൺ ഡയറി ഫാമിന് സമീപം റോഡിലാണ് പാപ്പു കുഴഞ്ഞ് വീണ് മരണപ്പെട്ടത്.വൈകുന്നേരം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായതോടെയാണ് പാപ്പുവിന്റെ സാമ്പത്തിക നിലയെക്കുറിച്ചുള്ള സ്ഥിതി വിവരക്കണക്കുകൾ വ്യക്തമായത്. ധരിച്ചിരുന്ന ഷർട്ടിന്റെ പോക്കറ്റിൽ മൂവായിരത്തിൽപ്പരം രൂപ പൊലീസ് കണ്ടെത്തി.പാസ് ബുക്ക് പ്രകാരം കഴിഞ്ഞ സെപ്റ്റംമ്പർ 17-ന് 452000 രൂപ അവശേഷിക്കുന്നുണ്ടെന്നും വ്യക്തമായി.തുടർന്ന് പാപ്പുവിന്റെ സാമ്പത്തീക ശ്രോതസ് പൊലീസ് വിശദമായി പരിശോധിച്ചുമ്പാദ്യത്തിന്റെ ഉറവിടം കണ്ടെത്താൻ പൊലീസ് തെളിവെടുപ്പ് തുടങ്ങി.

കഴിഞ്ഞ മാർച്ചിൽ അമ്പേദ്്കർ ഫൗണ്ടേൻ എന്ന സംഘടന പാപ്പുവിന് ബാങ്ക് അക്കൗണ്ട് വഴി 5 ലക്ഷം രൂപ കൈ മാറിയിരുന്നെന്നും ഇതിൽ 432000 രൂപ നിലവിൽ അവശേഷിക്കുന്നുണ്ടെന്നും ഇതോടെ പൊലീസ് സ്ഥിരീകരിച്ചു. ഉടുതുണിക്ക് മറുതുണിയില്ലാതെ അവശതകളുമായി കഴിഞ്ഞിരുന്ന പാപ്പുവിന്റെ കൈവശം ഇത്രയും തുക ഉണ്ടായിരുന്നു എന്നത് പൊലീസ് വെളിപ്പെടുത്തും വരെ നാട്ടുകാരും വീട്ടുകാരും അറിഞ്ഞിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP