Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഞ്ചാം വയസിൽ ബസ് അപകടത്തിൽ വലതുകാൽപ്പാദം നഷ്ടമായി; മകനെ ജീവിതത്തിലേക്കു തിരികെ എത്തിച്ചതു പച്ചക്കറി വിറ്റ് ഉപജീവനം കഴിച്ചിരുന്ന അമ്മ വായ്പയെടുത്ത ലക്ഷങ്ങൾ; 14ാം വയസ്സിൽ പൂർണ കായിക ക്ഷമതയുള്ളവരോട് മത്സരിച്ച് നേടിയത് രണ്ടാം സ്ഥാനം;റിയോയിലെ സ്വർണനേട്ടത്തിന് പിന്നാലെ സാക്ഷാൽ സച്ചിന്റെ അഭിനന്ദനവും മാരിയപ്പനെ തേടിയെത്തിയത് ഇങ്ങനെ

അഞ്ചാം വയസിൽ ബസ് അപകടത്തിൽ വലതുകാൽപ്പാദം നഷ്ടമായി; മകനെ ജീവിതത്തിലേക്കു തിരികെ എത്തിച്ചതു പച്ചക്കറി വിറ്റ് ഉപജീവനം കഴിച്ചിരുന്ന അമ്മ വായ്പയെടുത്ത ലക്ഷങ്ങൾ; 14ാം വയസ്സിൽ പൂർണ കായിക ക്ഷമതയുള്ളവരോട് മത്സരിച്ച് നേടിയത് രണ്ടാം സ്ഥാനം;റിയോയിലെ സ്വർണനേട്ടത്തിന് പിന്നാലെ സാക്ഷാൽ സച്ചിന്റെ അഭിനന്ദനവും മാരിയപ്പനെ തേടിയെത്തിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ:റിയോ ഒളിമ്പിക്‌സിൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാകാതെ ഇന്ത്യൻ സംഘം മടങ്ങിയിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളു. എന്ത്‌കൊണ്ട് മെഡൽ കിട്ടിയില്ല എങ്ങനെ മുന്നേറാം എന്നൊക്കൊയുള്ള ചർച്ചകളും മടക്കത്തിന്റെ വാല് പിടിച്ച് ഉരുത്തിരിഞ്ഞ് വന്നിരുന്നു. ചിലർ തങ്ങൾക്ക് നാട്ടിൽ വേണ്ട സൗകര്യങ്ങൾ ലഭിക്കുന്നില്ല തുടങ്ങിയ പരാതികൾ ഉന്നയിക്കുന്നത് കണ്ടു. അത്തരം പരാതികൾ ഉന്നയിക്കുന്നവർക്ക് ഇന്ന് പാരാലിമ്പിക്‌സ് ഹൈജമ്പിൽ രാജ്യത്തിനായി സ്വർണം നേടിയ തമിഴ്‌നാട് സ്വദേസി മാരിയപ്പൻ തങ്കവേലുവിനെ ഒന്നു പരിചയപ്പെടാവുന്നതാണ്. അഞ്ചാം വയസ്സിൽ ഒരു അപകടത്തിൽ തന്റെ കാൽപാതം നഷ്ടപെട്ട മാരിയപ്പന് ജീവിതയാത്ര അത്രക്ക് സുഖകരമായിരുന്നില്ല.

1995 ജൂൺ 28ന് തമിഴ്‌നാട്ടിലെ പെരിയവടഗാംപാട്ടിയിലാണ് തങ്കവേലു ജനിച്ചത്. സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ തന്നെ കായികഇനങ്ങളോട് വലിയ താൽപര്യം പ്രകടിപ്പിച്ചിരുന്നയാളാണ് മാരിയപ്പൻ. വോളീബോൾ ആയിരുന്നു മാരിയപ്പന്റെ ഇഷ്ട ഇനം. 5ാം വയസ്സിലാണ് കുഞ്ഞ് മാരിയപ്പന്റെ ജീവിത്തതിൽ ഒരു ബസപകടം ദുരന്തമായി മാറിയത്. ബസ് ഇടിച്ച് വീണ മാരിയപ്പന്റെ വലത് കാൽ ബസിനടിയിൽപെട്ട് അരഞ്ഞ് പോവുകയായിരുന്നു. പച്ചകറികൾ വിൽപ്പന നടത്തിയാണ് മാരിയപ്പന്റെ അമ്മ അവനെ വളർത്തിയത്. മകന് സംഭവിച്ച അപകടത്തിൽ നിന്നും അവനെ ചികിത്സിക്കുന്നതിനായി ആ അമ്മയ്ക്ക 3 ലക്ഷത്തിൽപരം രൂപയുടെ വായ്‌പ്പ എടുക്കേണ്ടി വരികയും ചെയ്തു.

എന്നാൽ കഠിനപരിശ്രമവും മനകരുത്തും ഒത്ത് ചേർന്നപ്പോൾ മാരിയപ്പൻ വളരെ വേഗം തന്നെ അപകടം തനിക്ക് സമ്മാനിച്ച ന്യൂനതയെ കീഴടക്കുകയുമായിരുന്നു. പിന്നീട് ഹൈജമ്പ് പരിശീലകനായി സത്യനാരായണ എന്നയാൾ വന്നത് മാരിയപ്പന്റെ ജീവിതത്തിൽ മറ്റൊരു വഴിത്തിരിവായി.സ്‌കൂളിലെ പഠനകാലത്ത് വോളീബോൽ കളിയിൽ വലിയ മികവ് പ്രകടിപ്പിച്ചിരുന്ന മാരിയപ്പൻഫെ ഹൈജമ്പിലെ കഴിവ് തിരിച്ചറിഞ്ഞ് ആ വിഭാഗത്തിലേക്ക് മാറ്റിയതും ഇതേ കായിക അദ്ധ്യാപകനാണ്. ജീവിതത്തിൽ വിജയങ്ങൾ മാരിയപ്പനെ തേടിയെത്തുന്നത് 14ാം വയസ്സിലായിരുന്നു. പൂർണ കായിക ക്ഷമതയുള്‌ലവരോട് മത്സരിച്ച് 14ാം വയസ്സിൽ രണ്ടാം സ്ഥാനതെത്തിയതോടെയാണ് ഏവരും മാരിയപ്പനെ ശ്രദ്ധിച്ച് തുടങ്ങിയത്.

ഹൈജംപ് ടി-42 വിഭാഗത്തിൽ 1.89 മീറ്റർ ചാടിയായിരുന്നു തങ്കവേലും സ്വർണം നേടിയത്. 2016ലാണ് റിയോ പാപലിമ്പിക്‌സിനായി മാരിയപ്പൻ യോഗ്യത നേടിയത്. ഇതേയിനത്തിൽ മറ്റൊരു ഇന്ത്യാക്കാരൻ വരുൺ സിങ് ഭട്ടി വെങ്കലവും നേടിയിട്ടുണ്ട്. 1.86 ആണ് വരുൺ ചാടിയത്.രാജ്യത്തിനായി മെഡൽ നേടിയ ഇരുവരേയും അഭിനന്ദിച്ച് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുടെ ട്വീറ്റുമെത്തി. സച്ചിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി എന്നിവരും അഭിനന്ദനവുമായി എത്തി. തമിഴ്‌നാട് സർക്കാർ മാരിയപ്പന് 2 കോടി രൂപയുടെ പാരിദോഷികവും പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച നടന്ന ഫൈനലിൽ വെള്ളി നേടിയത് അമേരിക്കൻ താരം സാം ഗ്രേവാണ്. ഒരേ ദിവസം ഇരട്ടമെഡലോടെ അക്കൗണ്ട് തുറക്കാനായത് ഇന്ത്യയ്ക്ക് അഭിമാന നേട്ടമായിരിക്കുകയാണ്. ഭിന്നശേഷിക്കാർക്കായുള്ള ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളിലെ പ്രത്യേക വിഭാഗമാണ് ടി - 42. പാരാലിമ്പിക്സ് ചരിത്രത്തിൽ ഇന്ത്യയ്ക്കായി ഹൈജംപിൽ ആദ്യ സ്വർണം നേടുന്ന താരമായി ഇതോടെ ഈ തമിഴ്‌നാട്ടുകാരൻ മാറി. സേലത്ത് നിന്നും 50 കിലോമീറ്റർ അകലെയുള്ള പെരിയാവെഡംഗാമ്പെട്ടി ഗ്രാമത്തിൽ നിന്നുള്ള കായികതാരമാണ് ഈ 21 കാരൻ. അഞ്ചാം വയസ്സിൽ ഉണ്ടായ ഒരു ബസ് അപകടമാണ് തങ്കവേലുവിന്റെ വിധി മാറ്റിയെഴുതിയത്. ഉത്തർപ്രദേശുകാരനാണ് വരുൺസിങ് ഭട്ടി.

അതേസമയം പാരാലിംപിക്സിൽ ഇന്ത്യ കുറിക്കുന്ന മൂന്നാമത്തെ സ്വർണ്ണമാണ് ഇത്. നേരത്തേ 1972 ഹീഡൽബർഗിൽ നീന്തലിൽ സ്വർണം നേടിയ മുരളീകാന്ത് പെട്കറും 2004 ഏതൻസിൽ ജാവലിൻത്രോയിൽ ദേവേന്ദ്ര ഛായും സ്വർണം നേടിയിരുന്നു. 2012 ൽ എച്ച് എൻ ഗിരീഷയാണ് ഹൈജംപിൽ ഇന്ത്യയ്ക്കായി ആദ്യം മെഡൽ നേടിയത്. ഇതോടെ പാരാലിംപിക്സിൽ ഇന്ത്യയ്ക്ക് 10 മെഡലായി. മൂന്ന് സ്വർണം, മൂന്ന് വെള്ളി, നാല് വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ നേട്ടം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP