1 aed = 17.77 inr 1 eur = 75.78 inr 1 gbp = 86.39 inr 1 kwd = 213.51 inr 1 sar = 17.40 inr 1 usd = 64.42 inr

Dec / 2017
15
Friday

പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ നൽകി ആദ്യം ഭർത്താവ് പോയി; ചെയ്ത കുറ്റം ഏന്തെന്ന് പോലും അറിയാതെ ഇളയമകൻ ഏട്ട് വർഷമായി തടവറയിൽ; കുടുംബത്തിന് അത്താണിയാകാൻ ഗൾഫിൽ പോയ മകന് 31-ാം വയസ്സിൽ മരണം; എട്ടു കൊല്ലത്തിനിടയിൽ രണ്ട് തവണ മാത്രം വിലങ്ങണിഞ്ഞെത്തിയ മകൻ; ഈ അമ്മയുടെ വിധി മനുഷ്യരായി പിറന്ന ആർക്കും ഉണ്ടാവരുതേ

April 21, 2017 | 09:56 AM | Permalink



മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മക്കളുടെ ചിറകിന് കരുത്താകും മുമ്പ് ഭർത്താവിന്റെ വേർപാട്, എട്ടു വർഷമായി തുടരുന്ന ഇളയ മകെന്റ ജയിൽ വാസം, ഇപ്പോൾ മക്കളിൽ ഒരാളുടെ മരണം. പരപ്പനങ്ങാടി വാണിയം പറമ്പത്ത് കോണിയത്ത് വീട്ടിൽ ബീയുമ്മയുടെ ജീവിതത്തിൽ ദുഃഖങ്ങൾ തുടർക്കഥയാണ്. 31 വയസ്സുള്ള മകൻ മുഹമ്മദ് ഷെരീഫിന്റെ മരണം ഈ അമ്മയെ ആകെ തകർക്കുകയാണ്. പറക്കമുറ്റാത്ത കുട്ടികളെ നൽകി ഭർത്താവിന്റെ വേർപാട്. അപ്പോഴും ഈ ഉമ്മ തളർന്നില്ല. എന്നാൽ എട്ട് കൊല്ലം കൊണ്ട് എല്ലാ പ്രതീക്ഷയും തകർന്നു. ഈ ബീയുമ്മയുടെ കഥ ഏവർക്കും അറിയാം. എന്നാൽ ആർക്കും സഹായിക്കാൻ കഴിയുന്നില്ല.

ബംഗളൂരു സ്‌ഫോടന കേസിൽ പ്രതി ചേർക്കപ്പെട്ട് എട്ടു വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന സകരിയയുടെ മാതാവ്. സഹനത്തിന്റെയും ഒറ്റപ്പെടലിന്റെയും നിയമ പോരാട്ടത്തിന്റെയും എട്ടു വർഷം ബീയുമ്മക്കൊപ്പം ആശ്വാസമായി നിന്ന മകനാണ് ഇപ്പോൾ മരിച്ചത്. പത്തു മാസം മുമ്പാണ് മകെന്റ വിവാഹം കഴിഞ്ഞത്. ആറു മാസം മുമ്പ് ഗൾഫിലേക്ക് തിരിച്ച മകനും ഉമ്മയെ വിട്ടകന്നു. ഇനി ഷരീഫിന്റെ കുടുംബത്തിനും ഉമ്മ തുണയാകണം. പരപ്പനങ്ങാടി ബീച്ച് റോഡിലെ 'മുബാറക്ക് മൻസിലി'ൽ എത്തുന്ന ആർക്കും ഈ ഉമ്മയെ ആശ്വസിപ്പിക്കാനാവുന്നില്ല.

സകരിയ്യ കേസ് പുറം ലോകത്തെത്തുകയും ജനങ്ങൾക്ക് നിരപരാധിത്വം ബോധ്യപ്പെടുകയും ചെയ്തതിന്റെ ആശ്വാസത്തിലായിരുന്നു ബീയുമ്മ. പ്രയാസങ്ങൾക്കിടയിലും മുഹമ്മദ് ശരീഫിന്റെ വിവാഹം കഴിഞ്ഞതോടെ എല്ലാം സാധാരണ രീതിയിലേക്ക് മടങ്ങി വരികയായിരുന്നു. കേസ് ഉടൻ തീരുമെന്നും സകരിയ്യ മോചിതനാകും എന്ന വാർത്തകളും ആശ്വാസമായി. അതെല്ലാം ബുധനാഴ്ച രാത്രി ഒരു മരണവാർത്ത എത്തിയതോടെ തകിടം മറിഞ്ഞു. വീണ്ടും വീട്ടിൽ ദുഃഖം തളം കെട്ടി. പ്രിയ സഹോദരനെ ഒരു നോക്ക് കാണാൻ ബംഗളുരുവിൽ നിന്ന് പൊലീസ് അകമ്പടിയിൽ സക്കരിയയയും എത്തി. ഉമ്മയെ ആശ്വസിപ്പിക്കാൻ സക്കരിയയ്ക്കും വാക്കുകളില്ല. സഹോദരനെന്റ വിവാഹത്തിൽ പങ്കെടുക്കാൻ എത്തി ആഹ്ലാദത്തോടെ ജയിലിലേക്ക് മടങ്ങിയ സകരിയയും പൊട്ടിക്കരഞ്ഞു.

2009 ഫെബ്രുവരിയിൽ സകരിയയുടെ അറസ്റ്റിന് പിറകെ ബീയുമ്മയും മക്കളും അവരുടെ സഹോദരനെന്റ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. സകരിയയെ പറ്റി കള്ളക്കഥകൾ പ്രചരിച്ചപ്പോൾ ഉമ്മ വേദനിച്ചു. തീവ്രവാദിയുടെ ഉമ്മയെന്ന് പൊലീസും മാധ്യമങ്ങളും മുദ്രകുത്തി. ഈ പരീക്ഷണങ്ങളെ എല്ലാം അതിജീവിച്ചപ്പോൾ അടുത്ത പ്രതിസന്ധിയുമെത്തി. സഹോദരനെന്റ മരണാനന്തര കർമങ്ങളിൽ പെങ്കടുക്കാൻ വിചാരണകോടതിയുടെ പ്രത്യേക അനുമതിയോടെ വ്യാഴാഴ്ച രാവിലെ 10.15നാണ് സകരിയ്യ പരപ്പനങ്ങാടിയിലെ അമ്മാവെന്റ വീടായ മുബാറക് മൻസിലിൽ എത്തിയത്. മയ്യിത്ത് നമസ്‌കാരം നടന്ന ചാപ്പപ്പടി പള്ളിയുടെ കവാടം വരെ സകരിയ്യയെ അനുഗമിച്ച കർണാടക പൊലീസ് പരപ്പനങ്ങാടി എസ്‌.െഎയുടെ ഉത്തരവാദിത്തത്തിൽ നമസ്‌കാരത്തിനും അന്ത്യകർമങ്ങൾക്കുമായി പള്ളിക്കകത്തേക്കും ഖബർസ്ഥാനിലേക്കും വിട്ടുനൽകി.

ഭീകരനെന്ന് മുദ്രകുത്തി കൃത്യം എട്ട് വർഷങ്ങൾക്കു മുമ്പായിരുന്നു സകരിയയെ എൻ.ഐ.എ ഉദ്യോഗസ്ഥർ 2008 ജൂലൈ 25നുണ്ടായ ബംഗളൂരു സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റു ചെയ്ത് ജയിലിലടച്ചത്. അന്ന് സക്കരിയ്യയുടെ പ്രായം 18. ബംഗളുരു സ്ഫോടനത്തിനായി ടൈമറുകളും മൈക്രോ ചിപ്പുകളും നിർമ്മിച്ചു നൽകി എന്നതാണ് സക്കരിയക്കു മേൽ ചുമത്തപ്പെട്ട കുറ്റം. എന്നാൽ ചെയ്ത തെറ്റ് തെളിയിക്കുകയോ, കുറ്റം തെളിയിച്ച് ശിക്ഷിക്കുകയോ ചെയ്യാതെ ജാമ്യം പോലും അനുവദിക്കാതെ കാരാഗൃഹത്തിലടച്ച് കേസ് എൻ.ഐ.എ കോടതിയിൽ അനന്തമായി നീളുകയായിരുന്നു. ഏഴര വർഷത്തിനു ശേഷം സഹോദരന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി ബംഗളുരു എൻ.ഐ.എ കോടതി സക്കരിയക്ക് നാലു ദിവസത്തെ ജാമ്യമനുവദിച്ചു. അപ്പോൾ നാട്ടിലെത്തി. അതിന് ശേഷം എത്തിയത് സഹോദരന്റെ മരണത്തിനും.

2009 ഫെബ്രുവരി 5നു രാവിലെ പതിവുപോലെ വീട്ടിൽനിന്ന് ഉച്ചഭക്ഷണവുമെടുത്ത് ഉമ്മയോടു യാത്ര പറഞ്ഞു ജോലി സ്ഥലത്തേക്ക് പോകുകയും അന്ന് പതിനൊന്നര മണിക്ക് തിരൂർ ഗൾഫ് ബസാറിൽ സക്കരിയ ജോലിചെയ്യുന്ന കടയിലേക്കു കയറിവന്ന അപരിചിതർ കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു. സക്കരിയയെ കാണാതായതോടെ കൂട്ടുകാകാരും ബന്ധുക്കളുമെല്ലാം പരിഭ്രാന്തരായി. സമീപത്തുള്ള പരപ്പനങ്ങാടി, തിരൂർ, താനൂർ എന്നീ പൊലീസ് സ്റ്റേഷനുകളിൽ എംഎൽഎ. പി കെ അബ്ദുറബ്ബ് അടക്കമുള്ളവർ ബന്ധപ്പെട്ടെങ്കിലും ആർക്കും സംഭവത്തെക്കുറിച്ച് അറിയില്ലായിരുന്നു. പിന്നീട് മൂന്നാം ദിവസം ഫെബ്രുവരി എട്ടാം തിയ്യതി പത്രങ്ങളിലൂടെയാണ് സക്കരിയയെ പിടിച്ചുകൊണ്ടുപോയത് ബാംഗൽർ സ്ഫോടനക്കേസ് അന്യേഷിക്കുന്ന ഉദ്യോഗസ്ഥരാണെന്ന വിവരം പുറത്തറിയുന്നത്.

ഇത് കുടുംബത്തെ മാത്രമല്ല ഒരു നാടിനെ ഒന്നടങ്കം ഞെട്ടിച്ചു. എന്നാൽ സക്കരിയ നിരപരാധിയാണെന്നും നീതി ലഭിക്കണമെന്നുമാവശ്യപ്പെട്ട് നിരന്തര ഇടപെടലുകളും പ്രക്ഷോഭങ്ങളും നടക്കുകയുണ്ടായി. എന്നാൽ കുറ്റക്കാരനാണോ അല്ലയോ എന്ന് ഇപ്പോഴും കണ്ടെത്താനായിട്ടില്ല. രണ്ടു വയസ്സുള്ളപ്പോൾ പിതാവ് മരിച്ച സക്കരിയ വയനാട്ടിൽനിന്നും ഉമ്മയുടെ നാടായ പരപ്പനങ്ങാടിയിലായിരുന്നു താമസിച്ചതും പഠിച്ചതുമെല്ലാം. ജോലി ലക്ഷ്യമിട്ട് പഠനം തുടർന്നെങ്കിലും ഡിഗ്രി പഠനം പാതിവഴിയിലാക്കി തിരൂരിലെ മെറിറ്റ് ഇൻസ്റിറ്റിയൂട്ടിൽ ആറുമാസത്തെ മൊബൈൽ ടെക്നൊളജി കോഴ്സിനു ചേർന്നു പഠിച്ചു. പഠനശേഷം, പരിചയക്കാരിൽപ്പെട്ട അബ്ദുർറഹീമെന്ന അഫ്താബ് കൊണ്ടോട്ടിയിലുള്ള തന്റെ ഭാര്യാസഹോദരൻ ഷറഫുദ്ദീന്റെ കടയിൽ ജോലി ഏർപ്പാടാക്കിക്കൊടുത്തു.

എന്നാൽ കൃത്യമായി ശമ്പളം കിട്ടാത്തതും യാത്രാദുരിതവുംമൂലം ഒന്നരമാസത്തിനുശേഷം ആ ജോലി ഉപേക്ഷിച്ച സക്കരിയ തിരൂരിൽ തന്നെ മറ്റൊരു ജോലിയിൽ കയറി. കേസിലെ നാലാം പ്രതിയായ ഷറഫുദ്ദീനൊടൊപ്പം ബാംഗൽർ സ്ഫോടനത്തിന്ന് ആവശ്യമായ ടൈമറുകളും മൈക്രോചിപ്പുകളും നിർമ്മിച്ചുനൽകിയെന്നാണ് സക്കരിയക്കെതിരായ കേസ്. സക്കരിയ കേസിൽ എട്ടാം പ്രതിയാണ്. പ്ലസ് ടു കഴിഞ്ഞ് ആറുമാസത്തെ മൊബൈൽ ടെക്നൊളജി കോഴ്സ് പഠിച്ച സാങ്കേതിക പരിജ്ഞാനമായിരുന്നു ക്കറിയക്കുണ്ടായിരുന്നത്. കുറ്റം നടത്തിയതായി പറയപ്പെടുന്ന കൊണ്ടോട്ടിയിലെ ജോലിവിട്ട് ഏതാണ്ട് ഒരുവർഷം കഴിഞ്ഞശേഷമായിരുന്നു സക്കരിയയെ അറസ്റ്റു ചെയ്തത്. എന്നാൽ വർഷങ്ങളായി സക്കരിയ്യയുടെ കേസ് പരിഗണിക്കുന്നുണ്ടെങ്കിലും തെളിവുകളില്ലാതെ നീട്ടിക്കൊണ്ടു പോകുന്ന അവസ്ഥയായിരുന്നു.

സക്കരിയ എന്ത് തെറ്റാണ് ചെയ്തതെന്ന സമൂഹത്തിന്റെ ചോദ്യത്തിന് ഇന്നേവരെ ഉത്തരമില്ലാതെ വിചാരണ തടവുകാരനായി നീണ്ട എട്ട് വർഷങ്ങളായി സക്കരിയയുടെ യൗവ്വനം കർണ്ണാടകയിലെ പരപ്പന അഗ്രഹ ജയിലിൽ തള്ളപ്പെട്ടിരികുകയാണ് .പതിനെട്ടാം വയസ്സിൽ വിചാരണ കൂടാതെ ജയിലിലടക്കപ്പെട്ട സക്കരിയ ഇരുപത്തഞ്ചാം വയസിലും വിചാരണ തടവുകാരനായി കഴിയുന്നു .പതിനെട്ടാം വയസിൽ രാജ്യ ദ്രോഹ കുറ്റം ചുമത്തി കേസെടുത്തെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇതുവരെ ഒരു തെളിവും ലഭിച്ചിട്ടുമില്ല .സാക്ഷി വിസ്താരം പൂർത്തിയായിട്ടും ജാമ്യവും അന്തിമ വിധിയും ലഭിക്കാതെ ജയിലറയുടെ ഇരുമ്പ് ബന്ധനത്തിൽ കഴിയാൻ വിധിക്കപ്പെട്ടിരിക്കുകയാണ് . കർണാടക പൊലീസ് ഷറഫുദ്ദീന്റെ സഹോദരനിൽ നിന്നും കന്നടയിൽ എഴുതി തയ്യാറാക്കി ഒപ്പിടുവിച്ചതും, 2008ൽ നടന്ന സംഭവത്തിൽ 2001 ലെ വാടക താമസക്കാരനായ മറ്റൊരാളുടെ സാക്ഷി മൊഴികളുമാണ് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ സമർപ്പിച്ചിരുന്നത്. എന്നാൽ ഇതൊന്നും കേസിന് ബലം പകരുന്നതല്ലായിരുന്നു. സാക്ഷികളറിയാത്ത സാക്ഷിമൊഴി അന്വേഷണ ഉദ്യോഗസ്ഥരെ പ്രതിസന്ധിയിലാക്കുകയും ഇത് സാക്ഷി വിസ്താരം നീണ്ടു പോകാനും കാരണമായി.

സക്കരിയ്യക്കു പുറമെ വീട്ടുകാർക്കു മേലിലും ഭീകരരെന്ന മുദ്ര ഇക്കാലയളവിനുള്ളിൽ ചാർത്തപ്പെട്ടു കഴിഞ്ഞിരുന്നു. സക്കരിയക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ഫ്രീ സക്കരിയ ആക്ഷൻ ഫോറം രൂപീകരിച്ച് പ്രവർത്തനം നടന്നു വരുന്നുണ്ട്. ഇതിനകം നിരവധി പ്രക്ഷോഭ പരിപാടികളും മനുഷ്യാവകാശ സമ്മേളനങ്ങളും നടത്തി. ബംഗളുരു സ്ഫോടന കേസിൽ കഴിയുന്ന മറ്റാർക്കു വേണ്ടിയും ഇത്രയേറെ സമരപരിപാടികൾ നടത്തിയില്ലെന്നതും ശ്രദ്ധേയമാണ്. സക്കരിയ കുറ്റക്കാരനല്ലെന്ന് ഇവരെല്ലാം ആവർത്തിക്കുന്നു .. ഒരു നാൾ നീതി അനുകൂലമാക്കുമെന്ന പ്രതീക്ഷയാണ് കുംബവും കൂട്ടുകാരുമെല്ലാം പങ്കുവെക്കുന്നത്. സക്കരിയക്കു ലഭിച്ച താൽക്കാലിക ജാമ്യം ഇവരെയെല്ലാം സന്തോഷിപ്പിക്കുന്നുണ്ടെങ്കിലും അറ്റമില്ലാത്ത വിചാരണാ നാൾ ഇനി എത്ര കാലമെന്നോർക്കുമ്പോൾ ആശങ്കപ്പെടുത്തുന്നതായി ഇവർ പറയുന്നു. ഈ കുടുംബത്തിലേക്ക് മരണത്തിന്റെ രൂപത്തിൽ പുതിയ ദുരന്തമെത്തിയത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
കൂട്ടുകാരൻ എടുത്ത വീഡിയോ സത്യം പറഞ്ഞു! ആടിനെ ലൈംഗിക വൈകൃതത്തിന് ശേഷം കൊന്നു കളയും; ഉപയോഗം കഴിഞ്ഞാൽ രഹസ്യ ഭാഗത്ത് മുറിവേൽപ്പിച്ച് ആനന്ദിക്കുമെന്ന രണ്ടാം ഭാര്യയുടെ മൊഴിയും നിർണ്ണായകമായി; 20 വയസുള്ള മകന്റെ അമ്മയായ 38കാരിയെ കെട്ടിയത് 17-ാം വയസ്സിൽ; കാഴ്ചയിലെ നിഷ്‌കളങ്കത അമീറുൾ ഇസ്ലാമിന്റെ പ്രവൃത്തിയിൽ ഇല്ല; ജിഷാ കേസ് പ്രതിയുടെ വൈകൃത മനസ്സ് ഇങ്ങനെ
'അജു വർഗീസും' 'സംഗീത മേനോനും' കറങ്ങാനിറങ്ങുന്നത് രാത്രിയിൽ; പൊലീസ് പിടിച്ചപ്പോൾ കാട്ടിയത് ഈ പേരുകളിലുള്ള മീഡിയ വൺ ചാനലിന്റെ വ്യാജ ഐഡി കാർഡ്; ഒരാൾ ക്യാമറാമാനും മറ്റേയാൾ റിപ്പോർട്ടറും; വാടകവീട്ടിൽ കള്ളനോട്ടും വ്യാജലോട്ടറി നിർമ്മാണവും തകൃതി: ഒളിച്ചോട്ടത്തിന് പിന്നാലെ അംജാദിന്റെയും പ്രവീണയും വൻ തട്ടിപ്പുകൾക്ക് ഒരുക്കങ്ങൾ നടത്തിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
ഗുജറാത്തിൽ ബിജെപിക്ക് ഞെട്ടിക്കുന്ന തോൽവി ഉണ്ടാകുമെന്ന് പ്രവചനം; 113 സീറ്റുകൾ വരെ സ്വന്തമാക്കി കോൺഗ്രസ് സംസ്ഥാനം പിടിക്കും; ജനവികാരം ബിജെപിക്ക് എതിര്; ഗ്രാമീണ മേഖലകളിൽ കോൺഗ്രസിനും നഗരമേഖലകളിൽ ബിജെപിക്കും മുൻതൂക്കം; രണ്ടാം റൗണ്ട് പോളിംഗിന് മുന്നോടിയായുള്ള തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധൻ യോഗേന്ദ്ര യാദവിന്റെ പ്രവചനം മുൻ സർവേകൾക്ക് കടകവിരുദ്ധം
മരിച്ചു പോയ സഹോദരന്റെ ഭാര്യയുമായി വീട്ടുകാർ നിർബന്ധിച്ചു വിവാഹം ചെയ്യിച്ചു; അമ്മയെ പോലെ കരുതിയ സ്ത്രീയെ വിവഹം ചെയ്യേണ്ടി വന്ന വേദനയിൽ 15കാരൻ ആത്മഹത്യ ചെയ്തു; മരിച്ച മകന്റെ പേരിൽ കിട്ടിയ നഷ്ടപരിഹാരം കൈവിട്ടു പോകകാതിരിക്കാൻ പ്രായപൂർത്തിയാകാത്ത കുട്ടിയെ കൊണ്ട് 25കാരിയെ വിവാഹം ചെയ്യിച്ച വീട്ടുകാർ കുടുങ്ങും
ഭിക്ഷയെടുത്ത് ജീവിതം.. ഒറ്റമുറി ഷെഡ്ഡിൽതാമസം.. മരണ ശേഷം വയോധികയുടെ താമസ സ്ഥലം പരിശോധിച്ച നാട്ടുകാർ ഞെട്ടി! ആരും അടുപ്പിക്കാതെ ആട്ടിയോടിച്ചിരുന്ന റോസമ്മയുടെ താമസ സ്ഥലത്തു നിന്നും കണ്ടെത്തിയത് പണത്തിന്റെ ശേഖരം; നാണയതുട്ടുകളും നോട്ടുകളുമായി പണം കണ്ടെത്തിയത് മുറിയിലെ ചപ്പുചവറുകൾക്കിടയിലും ടിന്നിലും ഒളിപ്പിച്ച നിലയിൽ
സ്‌ക്രിപ്റ്റിൽ ഇല്ലാതെ നവാസുദ്ദീൻ സിദ്ദീഖി ഗീതാഞ്ജലിയെ കെട്ടിപ്പിടിച്ചു; ചോദിച്ചപ്പോൾ മറുപടി ആ സീനിൽ എനിക്ക് അങ്ങനെ ചെയ്യാൻ തോന്നിയെന്ന്; തിരക്കഥ കത്തിക്കണമെന്ന അഭിപ്രായമില്ലെങ്കിലും അത് എല്ലാമല്ല; ബാലതാരങ്ങളെ അഭിനയിപ്പിക്കുമ്പോൾ ശ്രദ്ധിക്കുന്നത് ഞാൻ കുട്ടിക്കാലത്ത് അഭിനയിച്ചപോലുള്ള ടൈപ്പ് വേഷങ്ങൾ ആവർത്തിക്കാതിരിക്കാൻ: ലയേഴ്‌സ് ഡൈയ്‌സ് എന്ന വിഖ്യാത സിനിമയുടെ അനുഭവങ്ങൾ പങ്കുവെച്ച് ഗീതുമോഹൻദാസ്
ജിഷയെ മൃഗീയമായി കൊലപ്പെടുത്തിയ നരാധമന് തൂക്കുകയർ; അമീറുൽ ഇസ്ലാമിന് വധശിക്ഷ വിധിച്ചത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസെന്ന് വിലയിരുത്തി; അതിക്രൂരമായ കൊലപാതകമെന്ന് കോടതി; അഡ്വക്കേറ്റ് ആളൂരിന്റെ വാദങ്ങൾ മുഖവിലക്കെടുക്കാതെ തള്ളി; കേരളത്തെ ഞെട്ടിച്ച കൊലപാതകത്തിൽ പുറത്തുവന്നത് നാട് ആഗ്രഹിച്ചിരുന്ന വിധി തന്നെ; അമീറുൽ വിയ്യൂർ സെൻട്രൽ ജയിലിലേക്ക്
ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പ് ഉടമയായ 23കാരന്റേയും സ്റ്റാഫായ വീട്ടമ്മയുടേയും തിരോധാനത്തിന് തുമ്പുണ്ടാക്കി പൊലീസ്; ഏറെക്കാലം നീണ്ട അന്വേഷണത്തിന് ഒടുവിൽ ഇരുവരേയും കോഴിക്കോട്ടെ വാടക വീട്ടിൽ നിന്ന് പൊക്കി; അംജാദിനെ കാണാതായി രണ്ടുമാസം കഴിഞ്ഞ് 32കാരിയായ പ്രവീണയും പോയതെങ്ങോട്ടെന്ന നാട്ടുകാരുടെ ആശങ്കയും തീരുന്നു
നളന്ദയിലെ സരസ്വതിയെ ഷെറിൻ മാത്യൂസാക്കിയത് അമേരിക്കയിലെ ആനുകൂല്യം തട്ടാൻ; ഭിന്നശേഷിക്കാരിയുടെ അച്ഛനും അമ്മയുമായി കൊച്ചിക്കാർ മാറിയത് ബോധപൂർവ്വം; ഒരു കുട്ടിയുണ്ടായിട്ടും മൂന്നു വയസ്സുകാരിയെ മകളാക്കിയതിന്റെ രഹസ്യം അറിഞ്ഞ് ഞെട്ടി അമേരിക്കൻ മലയാളികൾ; വെസ്ലിക്കും സിനിക്കുമെതിരെ കൊലക്കുറ്റം ചുമത്താനുറച്ച് അന്വേഷണ സംഘം; ഹൂസ്റ്റണിലെ മൂന്നുവയസ്സുകാരിയോട് വളർത്തച്ഛനും വളർത്തമ്മയും കാട്ടിയതുകൊടുംക്രൂതയെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം
വീടു നിറയെ നൂറു രൂപയുടെ കള്ളനോട്ടുകൾ; വ്യാജ ലോട്ടറിയുണ്ടാക്കി സമ്മാനവും തട്ടിയെടുത്തു; മീഡിയാവൺ ടിവിയുടെ കൃത്രിമ ഐഡന്റിറ്റീകാർഡുപയോഗിച്ചും തട്ടിപ്പ്; പുതിയറയിലെ വാടക വീട്ടിൽ നിറയെ അധോലോക ഇടപാടുകളുടെ തെളിവുകൾ; ഓർക്കാട്ടേരിയിൽ നിന്ന് ഒളിച്ചോടിയ 32കാരിയേയും കൊച്ചു മുതലാളിയേയും അഴിക്കുള്ളിൽ തളയ്ക്കാൻ തെളിവുകിട്ടിയ ആവേശത്തിൽ പൊലീസ്; ഹേബിയസ് കോർപസിൽ തീർപ്പായാലും കാമുകനും കാമുകിക്കും മോചനമില്ല
പണമുണ്ടാക്കാൻ മൊബൈൽ അനുബന്ധ ഉപകരണങ്ങളുടെ ഓൺലൈൺ ഇടപാട് നടത്തി ഓർക്കാട്ടേരിക്കാരൻ; ആരെങ്കിലും തിരക്കിയെത്തുന്നോ എന്ന് അറിയാൻ വീട്ടിൽ സിസിടിവി സംവിധാനം; പിടിക്കുമെന്ന് ഉറപ്പായപ്പോൾ ബൈക്കിൽ രക്ഷപ്പെടാനും ശ്രമം; പ്രണയം മൂത്ത് 32കാരിയുമായി മുങ്ങിയ കൊച്ചു മുതലാളിയെ പൊക്കിയത് കെണിയൊരുക്കി; കുവൈറ്റിലുള്ള ഭർത്താവിനേയും ഏഴ് വയസ്സുള്ള മകളേയും ഉപേക്ഷിച്ചുള്ള പ്രവീണയുടെ ഒളിച്ചോട്ടത്തിൽ ക്ലൈമാക്‌സ് ഇങ്ങനെ
നാല് വർഷം മുമ്പ് മഞ്ജുവാര്യരെക്കുറിച്ച് വളരെ മോശമായ രീതിയിൽ ദിലീപിന്റെ താത്പര്യ പ്രകാരം ഒരു സംവിധായകൻ എനിക്ക് റിപ്പോർട്ട് നൽകി; ജനകീയ നടനോട് ഭാര്യ ഇങ്ങനെ പെരുമാറിയതിൽ വല്ലാത്ത ദേഷ്യം തോന്നി; തുടർന്നുണ്ടായ സംഭവവികാസങ്ങളും എഴുത്തും മറ്റു വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർക്കു കൈമാറി; ദിലീപിനെ കുടുക്കുന്ന മൊഴി നൽകിയവരിൽ പല്ലിശേരിയും: ദേ പുട്ടിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം എന്ത്?
അവനെ തന്ന ദൈവം തിരിച്ചു വിളിച്ചതല്ലേ.. ഇവന് വിലാപയാത്രയല്ല നൽകേണ്ടത്.. ആരും കരയരുത്.. നമുക്ക് ഇവനേ ചിരിച്ചുകൊണ്ട് സന്തോഷത്തോടെ യാത്രയാക്കാം.. സ്‌കൂട്ടറിൽ ബസ് ഇടിച്ചു മരിച്ച ലിംക ബുക്ക് റെക്കോർഡ് ജേതാവ് വിനു കുര്യന് അന്ത്യചുംബനം നൽകികൊണ്ട് മാതാവിന്റെ പ്രസംഗം ഇങ്ങനെ; അദ്ധ്യാപികയായ മറിയാമ്മ ജേക്കബിന്റെ പ്രസംഗം ചർച്ച ചെയ്ത് സോഷ്യൽ മീഡിയ
കൂട്ടുകാരൻ എടുത്ത വീഡിയോ സത്യം പറഞ്ഞു! ആടിനെ ലൈംഗിക വൈകൃതത്തിന് ശേഷം കൊന്നു കളയും; ഉപയോഗം കഴിഞ്ഞാൽ രഹസ്യ ഭാഗത്ത് മുറിവേൽപ്പിച്ച് ആനന്ദിക്കുമെന്ന രണ്ടാം ഭാര്യയുടെ മൊഴിയും നിർണ്ണായകമായി; 20 വയസുള്ള മകന്റെ അമ്മയായ 38കാരിയെ കെട്ടിയത് 17-ാം വയസ്സിൽ; കാഴ്ചയിലെ നിഷ്‌കളങ്കത അമീറുൾ ഇസ്ലാമിന്റെ പ്രവൃത്തിയിൽ ഇല്ല; ജിഷാ കേസ് പ്രതിയുടെ വൈകൃത മനസ്സ് ഇങ്ങനെ
ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പ് ഉടമയായ 23കാരന്റേയും സ്റ്റാഫായ വീട്ടമ്മയുടേയും തിരോധാനത്തിന് തുമ്പുണ്ടാക്കി പൊലീസ്; ഏറെക്കാലം നീണ്ട അന്വേഷണത്തിന് ഒടുവിൽ ഇരുവരേയും കോഴിക്കോട്ടെ വാടക വീട്ടിൽ നിന്ന് പൊക്കി; അംജാദിനെ കാണാതായി രണ്ടുമാസം കഴിഞ്ഞ് 32കാരിയായ പ്രവീണയും പോയതെങ്ങോട്ടെന്ന നാട്ടുകാരുടെ ആശങ്കയും തീരുന്നു
കൊച്ചു നാൾ തൊട്ടേ പ്രതിഭയുടെ പൊൻ തിളക്കം നടിയിൽ പ്രകടമായിരുന്നു; ദിലീപിനൊപ്പം ഇഴുകി ചേർന്നഭിനയിച്ച ഗാനരംഗങ്ങൾ ചേതോഹരം; ഞാൻ ദ്രോഹം ചെയ്തിട്ടുണ്ടെങ്കിൽ നടിക്ക് സമ്മതമാണെങ്കിൽ ഞാൻ വിവാഹം കഴിക്കാം; പ്രായശ്ചിത്തമായിട്ടല്ല. ഒരു ജീവിത പങ്കാളിയെ ആവശ്യമുള്ളതു കൊണ്ട്; ദിലീപ് ശിക്ഷപ്പെട്ടാൽ ആത്മഹത്യയും: സലിം ഇന്ത്യയ്ക്ക് പറയാനുള്ളത്
ഓർത്തഡോക്‌സ് സഭാ വൈദികൻ ചട്ടങ്ങൾ ലംഘിച്ച് രണ്ടാം വിവാഹം നടത്തിയെന്ന് ആക്ഷേപം; വിധവയേയോ ഉപേക്ഷിപ്പെട്ടവരേയോ വിവാഹം കഴിക്കാൻ പാടില്ലെന്ന വിലക്ക് ലംഘിച്ചെന്ന് കാതോലിക്കാ ബാവയ്ക്ക് പരാതി; നിസ്സാര തെറ്റുകളുടെ പേരിൽ വർഷങ്ങളോളം 'സസ്‌പെൻഷനിൽ' നിർത്തിയ വൈദികരോട് ഇനി സഭ എന്തു പറയുമെന്ന് വിശ്വാസികളുടെ ചോദ്യം; അമേരിക്കയിലെ വൈദികന്റെ മിന്നുകെട്ട് വിവാദമാകുമ്പോൾ
ഇടിച്ചു തകർന്ന കാറിൽ ഉണ്ടായിരുന്നത് ആർക്കിടെക്ചർ കോളേജിലെ സഹപാഠികളായ യുവതികൾ; പാതിരാത്രി രക്ഷാപ്രവർത്തനം നടത്താൻ ഓടിയെത്തിയത് ബിനീഷ് കോടിയേരി; അപകടമുണ്ടാക്കിയ വാഹനം അതിവേഗം മാറ്റി പൊലീസും; മത്സര ഓട്ടത്തിൽ പങ്കെടുത്ത ബെൻസിനെ കുറിച്ച് ഇനിയും പൊലീസിന് വിവരമില്ല; സിസിടിവി ക്യാമറ ഓഫായിരുന്നുവെന്നും സൂചന; എസ് പി ഗ്രാൻഡ് ഡെയ്‌സ് ഉടമയുടെ മകന്റെ ജീവനെടുത്തത് അമിത വേഗത തന്നെ
വേട്ടയാടി കൊന്ന കാട്ടുപന്നിയെ അത്താഴത്തിന് വിളമ്പിയ മലയാളി കുടുംബം ഭക്ഷ്യ വിഷബാധയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ; ദുരന്തം ഉണ്ടായത് അഞ്ചുവർഷം മുമ്പ് ന്യൂസിലാൻഡിലേക്ക് ചേക്കേറിയ ഷിബു കൊച്ചുമ്മനും കുടുംബത്തിനും; ഇറച്ചി കഴിക്കാതിരുന്ന മക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു; ശിഷ്ടകാലം കിടക്കയിൽ കഴിയേണ്ടി വന്നേക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ
14കാരിയായ മകളുമൊത്ത് കാമുകനൊപ്പം ഒളിച്ചോടി നിലമ്പൂരുകാരി; അമ്മയോടുള്ള ഭ്രമം തീർന്നപ്പോൾ ഒൻപതാംക്ലാസുകാരിയെ കടന്ന് പിടിച്ച് രണ്ടാം ഭർത്താവ്; പഴയ കേസുകൾ പൊടി തട്ടിയെടുക്കുമ്പോൾ എസ് ഐയുടെ കണ്ണിലുടക്കിയത് പോക്സോ കേസ്; കൂട്ടുകാരെ നിരീക്ഷിച്ച് പ്രതിയെ കണ്ടെത്താൻ 'ബീഫിൽ' കുരുക്കിട്ടു; ഗുജറാത്ത് പൊലീസ് ഒന്നും നടക്കില്ലെന്ന് പറഞ്ഞപ്പോഴും അതിസാഹസിക നീക്കങ്ങൾ ഫെനിയെ വലയിലുമാക്കി; പീഡകരുടെ പേടിസ്വപ്നമായ നെയ്യാർഡാമിലെ ആക്ഷൻ ഹീറോ സതീഷിന്റെ ബറോഡാ ഓപ്പറേഷൻ ഇങ്ങനെ
നളന്ദയിലെ സരസ്വതിയെ ഷെറിൻ മാത്യൂസാക്കിയത് അമേരിക്കയിലെ ആനുകൂല്യം തട്ടാൻ; ഭിന്നശേഷിക്കാരിയുടെ അച്ഛനും അമ്മയുമായി കൊച്ചിക്കാർ മാറിയത് ബോധപൂർവ്വം; ഒരു കുട്ടിയുണ്ടായിട്ടും മൂന്നു വയസ്സുകാരിയെ മകളാക്കിയതിന്റെ രഹസ്യം അറിഞ്ഞ് ഞെട്ടി അമേരിക്കൻ മലയാളികൾ; വെസ്ലിക്കും സിനിക്കുമെതിരെ കൊലക്കുറ്റം ചുമത്താനുറച്ച് അന്വേഷണ സംഘം; ഹൂസ്റ്റണിലെ മൂന്നുവയസ്സുകാരിയോട് വളർത്തച്ഛനും വളർത്തമ്മയും കാട്ടിയതുകൊടുംക്രൂതയെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം
കലങ്ങിയ കണ്ണുകളുമായി വാപ്പച്ചിയെ അവസാനമായി ഒരു നോക്കു കാണാൻ ഷെയ്നു കൊച്ചിയിൽ പറന്നെത്തി; ഫ്രീസറിലെ ചില്ലുകൂട്ടിന് മുകളിലൂടെ ഉപ്പക്ക് അന്ത്യചുംബനം നൽകി; ഉമ്മയേയും രണ്ട് സഹോദരിമാരേയും ആശ്വസിപ്പിക്കുന്നതിനായി പാടുപെട്ട് യുവതാരം; എളമക്കരയിൽ നിന്നും മൂവാറ്റുപുഴയിൽ എത്തിച്ച അബിയുടെ മൃതദേഹം വൈകീട്ട് ഏഴരയോടെ ഖബറടക്കി; അന്തിമോപചാരം അർപ്പിക്കാൻ പള്ളിയിലെത്തി മമ്മൂട്ടിയും