Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരിയാരത്തിൽ സിപിഐ(എം)-കോൺഗ്രസ് ഒത്തുകളി; സഹകരണ മെഡിക്കൽ കോളജ് എം വി ജയരാജന്റെ കൈയിൽ നിലനിർത്താൻ യുഡിഎഫ് ശ്രമം; കണക്കെടുപ്പിന്റെ പേരിൽ ഏറ്റെടുക്കൽ വൈകും

പരിയാരത്തിൽ സിപിഐ(എം)-കോൺഗ്രസ് ഒത്തുകളി; സഹകരണ മെഡിക്കൽ കോളജ് എം വി ജയരാജന്റെ കൈയിൽ നിലനിർത്താൻ യുഡിഎഫ് ശ്രമം; കണക്കെടുപ്പിന്റെ പേരിൽ ഏറ്റെടുക്കൽ വൈകും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണക്കെടുപ്പെന്ന വൃാജേന കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കുന്നതിന് തടയിടാൻ വീണ്ടും ശ്രമം. കോൺഗ്രസ്-സിപിഐ(എം). രഹസ്യ ധാരണയാണ് പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കുന്നതിന് തടസമാകുന്നതെന്ന ആരോപണത്തിന് ഇതോടെ ബലമേറുന്നു. പരിയാരം മെഡിക്കൽ കോളേജിന്റെ ആസ്തി ബാധ്യതകൾ വീണ്ടും നിർണയിക്കാൻ ലോക്കൽ ഫണ്ട് ഓഫീസ് തുറക്കാനാണ് സർക്കാർ നീക്കം.

ഇതോടെ പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കുന്നത് അനിശ്ചിതമായി വൈകുമെന്നുറപ്പ്. മെഡിക്കൽ കോളേജ് ഏറ്റെടുക്കാൻ കണ്ണൂർ ജില്ലാ കലക്ടർ പി. ബാലകിരൺ സർക്കാരിന് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഉദ്യോഗസ്ഥർ വിശദീകരിച്ചുനൽകിയ റിപ്പോർട്ട് കലക്ടർ ക്രോഡീകരിച്ച് സർക്കാരിന് രണ്ടു മാസം മുൻപേ സമർപ്പിച്ചിരുന്നു. കാര്യമായ ആസ്തി ബാധ്യതാ റിപ്പോർട്ട് ലഭിക്കാൻ വീണ്ടും കണക്കെടുപ്പ് നടത്തേണ്ടതുണ്ടെന്നാണ് സർക്കാരിന്റെ പക്ഷം. എന്നാൽ മെഡിക്കൽ കോളേജ് ഏറ്റെടുക്കുന്നതു വൈകിപ്പിക്കാനുള്ള തന്ത്രമാണിതിനു പിന്നിലെന്നു വ്യക്തമാണ്.

മെഡിക്കൽ കോളേജിലും അനുബന്ധ സ്ഥാപനങ്ങളിലും നടത്തിയ കണക്കെടുപ്പുകൾ വിശ്വാസയോഗ്യമല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കണക്കുകൾ വിശ്വാസ്യ യോഗ്യമല്ലാത്തതിനാൽ മൂന്നാം കക്ഷിയെക്കൊണ്ട് സൂക്ഷ്മപരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടുമാസം മുൻപ് വിശ്വാസയോഗ്യമല്ലാത്തതാണ് കലക്ടർ സർക്കാരിന് നൽകിയതെങ്കിൽ എന്തുകൊണ്ട് ഇത്രയും ദിവസം താമസിപ്പിച്ചു എന്ന ചോദ്യവും ഉയരുന്നുണ്ട്. സഹകരണ നിയമപ്രകാരം സംഘത്തിന്റെ കണക്കെഴുത്തിലും രേഖകൾ സൂക്ഷിക്കുന്നതിലും ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതായും പറയുന്നു.

ഒട്ടേറെ നിയമവിരുദ്ധപ്രവർത്തനങ്ങളും ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് ആരോപണമുയർന്നിട്ടുണ്ട്. ക്രമക്കേട് നടത്തിയ ഭരണസമിതിയെ നിലനിർത്തിക്കൊണ്ടുള്ള കണക്കെടുപ്പ് അവരുടെ കയ്യിൽതന്നെ മെഡിക്കൽ കോളേജ് നിലനിർത്താനുള്ള ഭരണപക്ഷ സിപിഐ(എം). ഗൂഢാലോചനയാണെന്ന് ജനകീയ പ്രതിരോധ സമിതി ചെയർമാൻ ഡോ. ഡി.സുരേന്ദ്രനാഥ് പറഞ്ഞു. നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് പരിയാരത്ത് നടക്കുന്നതെന്ന ഉദ്യോഗസ്ഥ റിപ്പോർട്ട് പ്രകാരം തന്നെ എം വി ജയരാജൻ ചെയർമാനായ ഭരണസമിതിയെ സർക്കാരിന് പിരിച്ചു വിടാം.

എന്നാൽ മെഡിക്കൽ കോളേജ് സിപിഎമ്മിന്റെ കയ്യിൽത്തന്നെ നിലനിർത്താൻ ഭരണപക്ഷത്തെ ഉന്നതർക്കുള്ള താത്പര്യമാണ് വീണ്ടുമുള്ള കണക്കെടുപ്പെന്ന് സുരേന്ദ്രനാഥ് ആരോപിക്കുന്നു. മെഡിക്കൽ കോളേജ് ആശുപത്രി സർക്കാരിന് ഏറ്റെടുക്കാൻ നിലവിൽ തടസ്സമില്ലെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. 1997ൽ ഇ.കെ. നായനാർ സർക്കാർ പ്രത്യേക നിയമത്തിലൂടെ എം വിരാഘവൻ ചെയർമാനായ ഭരണസമിതിയെ മരവിപ്പിച്ചാണ് ഏറ്റെടുത്തത്. മെഡിക്കൽ കോളേജിനെ തിരുവനന്തപുരം ശ്രീ ചിത്രാ ഇൻസ്റ്റിറ്റൃൂട്ട് മോഡൽ ആശുപത്രിയാക്കി മാറ്റാൻ 2001 ൽ മറ്റൊരു ഓഡിനൻസും സർക്കാർ ഇറക്കി. ഈ നിയമത്തിന്റെ പിൻബലത്തോടെയാണ് അന്ന് പരിയാരം മെഡിക്കൽകോളേജ് സർക്കാർ നിയന്ത്രണത്തിലായത്.

2014 ഫെബ്രുവരിയിൽ മെഡിക്കൽ കോളേജ് ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചിരുന്നു. അന്നുമുതൽ സിപിഎമ്മിന്റെ കയ്യിൽ മെഡിക്കൽ കോളേജ് നിലനിർത്താനുള്ള ശ്രമവും ഭരണകക്ഷി മന്ത്രിതന്നെ നടത്തിയിരുന്നു. മുഖൃമന്ത്രിയുടെ പരിയാരം ഏറ്റെടുക്കലിന്റെ ആറാം പ്രഖ്യാപനം കഴിഞ്ഞമാസം രണ്ടാം തീയ്യതി കണ്ണൂരിലെ ജനസമ്പർക്കപരിപാടിയിലായിരുന്നു. എന്നാൽ പരിയാരം മെഡിക്കൽ കോളേജ് സിപിഎമ്മിന്റെ കയ്യിൽ ഉറപ്പിച്ചു നിർത്തുക എന്ന നിലപാടിലാണ് യു.ഡി.എഫ് സർക്കാർ. ഏറ്റെടുക്കാൻ എല്ലാ സാഹചര്യങ്ങളും ഉരുത്തിരിഞ്ഞിട്ടും വീണ്ടും കണക്കെടുപ്പിനെ മറയാക്കി സിപിഎമ്മിന്റെ കയ്യിൽ ഭദ്രമാക്കുന്ന നടപടികളാണ് അരങ്ങേറുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP