Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാസ്‌പോർട്ടിന്റെ കളർ മാറ്റൽ പ്രതിഷേധം ശക്തമാവുന്നു; ഓറഞ്ച് നിറത്തിലുള്ള പാസ്പോർട്ട് പൗരന്മാരെ സാമൂഹികമായും സാമ്പത്തീകമായുമുള്ള തരംതിരിക്കലിനു ഇടയാക്കുമെന്ന് ആക്ഷേപം; പുതിയ പാസ്‌പോർട്ടിന്റെ പരിഷ്‌കാരങ്ങളെക്കുറിച്ചറിയാം

പാസ്‌പോർട്ടിന്റെ കളർ മാറ്റൽ പ്രതിഷേധം ശക്തമാവുന്നു; ഓറഞ്ച് നിറത്തിലുള്ള പാസ്പോർട്ട് പൗരന്മാരെ സാമൂഹികമായും സാമ്പത്തീകമായുമുള്ള തരംതിരിക്കലിനു ഇടയാക്കുമെന്ന് ആക്ഷേപം; പുതിയ പാസ്‌പോർട്ടിന്റെ പരിഷ്‌കാരങ്ങളെക്കുറിച്ചറിയാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒരുപാടു പേർക്ക് ആശങ്കയ്ക്കു വഴിയൊരുക്കിയ പാസ്‌പോർട്ടിലെ മാറ്റങ്ങൾ എന്തൊക്കെയാണ് എന്തിനാണെന്നു അറിണ്ടേ. പാസ്പ്പോർട്ടിന്റെ നിറം മാറ്റുകയും വിലാസം നൽകുന്ന പേജ് പിൻവലിക്കുന്നതുമാണ് പാസ്പ്പോർട്ടുകൾക്കു വരുത്തുന്ന മാറ്റങ്ങൾ. ഇമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ളവർക്ക് ഇനിമുതൽ ഓറഞ്ച് നിറത്തിലുള്ള പാസ്‌പോർട്ടായിരിക്കുമെന്നായിരുന്നു വിദേശ മന്ത്രാലയത്തിന്റെ അറിയിപ്പ്.
പ്രവാസികൾ നാട്ടിലെ വിലാസം സാക്ഷ്യപ്പെടുത്തുന്നതിന് എപ്പോഴും പാസ്‌പോർട്ടാണ് പ്രധാനരേഖയായി കാണിക്കാറുള്ളത്.

വിദേശമന്ത്രാലയം പാസ്‌പോർട്ടിൽ രണ്ടു നിർണായക മാറ്റങ്ങളാണു വരുത്തുന്നത്. ഒന്നാമത്, വിദ്യാഭ്യാസം കുറഞ്ഞവർക്കും വിദ്യാഭ്യാസമുള്ളവർക്കുമായി രണ്ടു നിറത്തിലുള്ള പാസ്‌പോർട്ടുകൾ. രണ്ടാമത്, പാസ്‌പോർട്ടിൽ വിലാസം സൂചിപ്പിക്കുന്ന അവസാനത്തെ താൾ എടുത്തുകളയുന്നു. പാസ്‌പോർട്ടിനു പത്തു വർഷത്തെ കാലാവധിയാണുള്ളത്. ഇതിനിടെ വിലാസം മാറാനുള്ള സാധ്യതകളേറെയാണ്. വിലാസത്തിലെ മാറ്റങ്ങൾ പാസ്‌പോർട്ടിൽ വരുത്താനും നിലവിൽ സംവിധാനമില്ല. ഇക്കാരണത്താൽ വിലാസം നൽകുന്ന പേജ് ഒഴിവാക്കാമെന്നാണു സർക്കാരിന്റെ തീരുമാനം.

പ്രവാസികൾക്ക് ആധാർ വേണ്ട എന്നതിനാൽ പാസ്‌പോർട്ടാണ് ഏറ്റവും ആധികാരികമായ രേഖയായി എല്ലാവരും കൊണ്ടുനടക്കുന്നത്. നാട്ടിൽ സർക്കാരുമായി ബന്ധപ്പെട്ട ഏത് കാര്യത്തിനും പാസ്‌പോർട്ട് മേൽവിലാസമാക്കി നൽകുന്നതാണ് എല്ലാവരുടെയും ശീലം.പാസ്പോർട്ട് ഉടമയുടെ അച്ഛൻ, അമ്മ, ഭാര്യ/ ഭർത്താവ് എന്നിവരുടെയും പാസ്പോർട്ട് കിട്ടുമ്പോൾ ഉള്ള താമസസ്ഥലത്തിന്റെ വിലാസവും വിശദമാക്കുന്നതാണ് അവസാന പേജ്. ഈ പേജാണ് പിൻവലിക്കുന്നത്. പുതിയ പാസ്‌പോർട്ടുകളിൽ ഈ പേജ് അപ്രത്യക്ഷമാകുന്നതോടെ ആ സൗകര്യവും നഷ്ടമാകും.അങ്ങനെ തുടങ്ങി നിരവധി പ്രശ്നങ്ങളാണ് പാസ്പ്പോർട്ടിൽ വരുന്ന മാറ്റങ്ങളിലുടെ ഉണ്ടാകുന്നത്.

നിലവിൽ വിലാസരേഖ ആധാർ കാർഡാണ്. പാസ്‌പോർട്ടിലെ വിലാസം പേജ് നീക്കം ചെയ്യുന്നതോടെ എല്ലാ പൗരന്മാരും വിലാസം തെളിയിക്കാൻ ആധാർ കാർഡ് തന്നെ ഹാജരാക്കേണ്ടിവരും. സർക്കാരിന്റെ ലക്ഷ്യവും അതാണ്. നിലവിൽ വോട്ടർ ഐഡി കാർഡ് വിലാസം തെളിയിക്കാനുള്ള രേഖയല്ലാതായിട്ടുണ്ട്. താമസിയാതെ, ആധാർ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ ഡ്രൈവിങ് ലൈസൻസും വിലാസം തെളിയിക്കാൻ ഹാജരാക്കാനാകില്ല. പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോഴും ആധാർ കാർഡ് ഹാജരാക്കാൻ അധികൃതർ ആവശ്യപ്പെടുന്നുണ്ട്.

മാറ്റങ്ങളോടെ പാസ്പ്പോർട്ട് എത്തുന്നതിനു കൃത്യമായ സമയം വ്യക്തമാക്കിയിട്ടില്ല. പുതിയ പാസ്പ്പോർട്ടുകൾ എത്തുന്ന വരെയും അവസാന പേജോടു കൂടി തന്നെയാകും പാസ്പ്പോർട്ടുകൾ എത്തുക. ഇപ്പോൾ നിലവിലുള്ള പാസ്പ്പോർട്ടുകൾ അതിലുള്ള കാലാവധി സമയം കഴിയും വരെയും ഉപയോഗിക്കാവുന്നതാണ്.

പാസ്‌പോർട്ട് നൽകുമ്പോൾ സർക്കാർ ഇപ്പോൾ ചെയ്യുന്നത് എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമില്ല (ഇസിഎൻആർ), എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുണ്ട് (ഇസിആർ) എന്നീ മുദ്രകളിലൊന്ന് പാസ്‌പോർട്ടിൽ പതിപ്പിക്കലാണ്. ഈ സമ്പ്രദായം കൊണ്ടുവന്നതാകട്ടെ, ഗൾഫ് അടക്കം വിദേശരാജ്യങ്ങളിൽ ജോലിയെടുക്കുന്ന വിദ്യാഭ്യാസമില്ലാത്ത ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ തൊഴിലവകാശം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു.

പത്താം ക്ലാസ്സ് തോറ്റവർക്കാണ് സാധാരണഗതിയിൽ ഇമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമാണെന്ന സീൽ പാസ്പോർട്ടിൽ പതിക്കുന്നത്. സാധാരണതൊഴിലാളികളാണ് ഈ വിഭാഗത്തിൽ ഏറെയും ഉൾപ്പെടുന്നത്. പൗരന്മാരെ തൊഴിലിന്റെയും വിദ്യാഭ്യാസത്തിന്റെയും അടിസ്ഥാനത്തിൽ വേർതിരിക്കുന്നത് ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

ഓറഞ്ച് നിറത്തിലുള്ള പാസ്പ്പോർട്ട് പൗരന്മാരെ സാമൂഹികമായും സാമ്പത്തീകമായുമുള്ള തരംതിരിക്കലിനു ഇടയാക്കുമെന്നാണ് പരക്കെയുള്ള ആക്ഷേപം. എന്നാൽ ഗൾഫ് രാജ്യങ്ങളിലേക്കു ജോലി ആവശ്യവുമായി പോകുന്നവരെ അവിടെ സെക്കൻഡ് സിറ്റിസനായി കണക്കാക്കുമെന്നാണ് പാസ്പ്പോർട്ട്ിൽ മാറ്റങ്ങൾ വരുത്തുന്നതിലുള്ള കാരണമായി പറയുന്നത്.

പാസ്‌പോർട്ട് നിറം മാറ്റുന്നതോടെ ഓറഞ്ച് പാസ്‌പോർട്ട് ഉള്ളവർക്ക് ഇസിആർ രാജ്യങ്ങൾക്കു പുറമേ, ലോകത്തിലെ മറ്റു രാജ്യങ്ങളിലും വിവേചനം നേരിടേണ്ടിവരുമെന്ന് ആശങ്കയുണ്ട്. സർക്കാർ പറയുന്നതു മറ്റൊന്നാണ്. നിറംമാറ്റം വിദേശത്ത് തൊഴിൽസുരക്ഷ ഉറപ്പാക്കുന്നതു കൂടാതെ, ഇത് ആളുകളെ നല്ല വിദ്യാഭ്യാസം നേടി നീല പാസ്‌പോർട്ട് സ്വന്തമാക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും എന്നാണ്.

നിലവിലുള്ള പാസ്പോർട്ടുകൾ

ഓർഡിനറി: സാധാരണ യാത്രക്കാരുടെ പാസ്പ്പോർട്ടിന്റെ നിറം ഇപ്പോൾ കടം നീല നിറത്തിലുള്ളതാണ്. 36/60 പേജുകളുള്ള ഈ പാസ്പ്പോർട്ടുകൾ വ്യക്തി പരം എന്ന വിഭാഗത്തിൽപ്പെട്ടതാണ്. 'ടൈപ് പി' എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.

ഒഫിഷ്യൽ: ഇന്ത്യാ ഗവൺമെന്റിനെ പ്രതിനിധാനം ചെയ്ത് വിദേശത്തേയ്ക്കു പോകുന്നവർക്കുള്ളതാണഅ വെള്ള നിറത്തിലുള്ള ഒഫിഷ്യൽ പാസ്പ്പോർട്ട്. ടൈപ് എസ് എന്ന വിഭാഗത്തിൽ ഉള്ള ഈ പാസ്പ്പോർട്ടുകൾ സർവ്വീസ് എന്ന വിഭാഗത്തിൽ ഉള്ളതാണ്.

ഡിപ്‌ളോമാറ്റിക്: ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കുള്ളതാണിത്. മെറൂൺ നിറത്തിലുള്ള ഇത് 'ടൈപ്പ് ഡി' വിഭാഗത്തിലുള്ളതാണ്.

ബംഗ്ലാദേശിലേക്ക് നിരന്തരം പോകുന്നവർക്ക് ഇന്ത്യാ-ബംഗ്ലാദേശ് പാസ്‌പോർട്ടും ശ്രീലങ്കയിലേക്ക് പോകുന്നവർക്ക് ഇന്ത്യാ-ശ്രീലങ്ക പാസ്‌പോർട്ടുമുണ്ട്. ഈ രാജ്യങ്ങളിൽ മാത്രം പോകാൻ ഉദ്ദേശിച്ചുള്ളതാണിത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP