Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മെഡിക്കൽ കോളേജു നിർമ്മിക്കാൻ മൂന്നു ഹെക്ടർ നിലം നികത്താൻ ലഭിച്ച അനുമതിയുടെ മറവിൽ കെ പി യോഹന്നാൻ മൂന്നരയേക്കർ ഭൂമി കൂടി നികത്തി; നികത്തിയ ഭൂമിയും തോടും ഉടൻ പുനഃസ്ഥാപിക്കാൻ കലക്ടറുടെ ഉത്തരവ്

മെഡിക്കൽ കോളേജു നിർമ്മിക്കാൻ മൂന്നു ഹെക്ടർ നിലം നികത്താൻ ലഭിച്ച അനുമതിയുടെ മറവിൽ കെ പി യോഹന്നാൻ മൂന്നരയേക്കർ ഭൂമി കൂടി നികത്തി; നികത്തിയ ഭൂമിയും തോടും ഉടൻ പുനഃസ്ഥാപിക്കാൻ കലക്ടറുടെ ഉത്തരവ്

പത്തനംതിട്ട: എരുമേലിയിൽ വിമാനത്താവളം നിർമ്മിക്കാൻ ചെറുവള്ളി എസ്റ്റേറ്റു വിട്ടുകൊടുക്കില്ലെന്നു പ്രഖ്യാപിച്ച ബിലിവേഴ്‌സ് ചർച്ച് മേലധ്യക്ഷൻ കെ പി യോഹന്നാനു തിരിച്ചടി. സഭാധ്യക്ഷനെ അപമാനിക്കുന്ന നിലപാടു രാഷ്ട്രീയ കക്ഷികൾ സ്വീകരിച്ച എന്നാരോപിച്ചാണു ചെറുവള്ളി എസ്റ്റേറ്റു വിട്ടുകൊടുക്കില്ലെന്ന തീരുമാനം ബിലിവേഴ്‌സ് ചർച്ച് എടുത്തത്.

എന്നാൽ, അനധികൃതമായി നികത്തിയ ഭൂമിയും തോടും ഉടൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടിരിക്കുകയാണു അധികൃതർ. ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് അനധികൃതമായി നികത്തിയ മൂന്നര  ഏക്കറോളം നെൽവയലും തോടും പുനഃസ്ഥാപിക്കണമെന്ന് പത്തനംതിട്ട കലക്ടറാണ് ഉത്തരവു പുറപ്പെടുവിച്ചത്.

മെഡിക്കൽ കോളേജ് നിർമ്മാണത്തിനായി അനധികൃതമായി നിലം നികത്തിയതായും പ്രദേശത്തെ തോടിന്റെ ഗതിമാറ്റിയതായും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. തിരുവല്ലയിലെ കുറ്റപ്പുഴയിൽ ഗോസ്പൽ ഫോർ ഏഷ്യയുടെ ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജിന് വേണ്ടി നികത്തിയ 1.53 ഹെക്ടർ നെൽവയലും തോടും 45 ദിവസിത്തിനകം പൂർവ സ്ഥിതിയിലാക്കാനാണ് പത്തനംതിട്ട കലക്ടർ ഉത്തരവിട്ടത്. ഗോസ്പൽ ഫോർ ഏഷ്യ അധ്യക്ഷൻ കെ പി യോഹന്നാന്റെ പേരിലാണ് നികത്തിയ നിലം. നെൽവയൽ നീർത്തട സംരക്ഷണ നിയമം വന്നതിനു ശേഷമാണ് അനധികൃതമായി നിലം നികത്തിയിരിക്കുന്നത്.

കളക്ടറുടെ ഉത്തരവിന്മേൽ ഗോസ്പൽ ഏഷ്യ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കൃഷി ഓഫീസറോട് ഭൂമിയുടെ 2008ന് മുൻപുള്ള സ്വഭാവവും ഡിജിറ്റൽ മാപ്പും അടങ്ങുന്ന റിപ്പോർട്ട് നൽകാനും അതുവരെ തൽസ്ഥിതി തുടരാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. നേരത്തെ മെഡിക്കൽ കോളേജിനായി 3 ഹെക്ടർ നിലം നികത്താൻ അനുമതി ലഭിച്ചിരുന്നു. ഇതിന്റെ മറവിലാണ് ആറ് സർവേ നമ്പറുകളിലായി അനുമതിയില്ലാതെ നിലം നികത്തി നിർമ്മാണപ്രവൃത്തികൾ നടത്തിയിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP