Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പേര് ജെസ്ന കേസ് അന്വേഷണ വീഴ്ചയിൽ പ്രതിഷേധിച്ചുള്ള നിയമസഭാ മാർച്ച്: യഥാർഥ ലക്ഷ്യം ഉമ്മൻ ചാണ്ടിക്കുള്ള സ്വീകരണം: എ ഗ്രൂപ്പ് യോഗങ്ങൾ ബഹിഷ്‌കരിച്ച് പിജെ കുര്യൻ പക്ഷം: പത്തനംതിട്ടയിലെ കോൺഗ്രസിൽ വിവാദം പുകയുന്നു: പരസ്യ ഏറ്റുമുട്ടലിനും സാധ്യതയേറി

പേര് ജെസ്ന കേസ് അന്വേഷണ വീഴ്ചയിൽ പ്രതിഷേധിച്ചുള്ള നിയമസഭാ മാർച്ച്: യഥാർഥ ലക്ഷ്യം ഉമ്മൻ ചാണ്ടിക്കുള്ള സ്വീകരണം: എ ഗ്രൂപ്പ് യോഗങ്ങൾ ബഹിഷ്‌കരിച്ച് പിജെ കുര്യൻ പക്ഷം: പത്തനംതിട്ടയിലെ കോൺഗ്രസിൽ വിവാദം പുകയുന്നു: പരസ്യ ഏറ്റുമുട്ടലിനും സാധ്യതയേറി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: വെച്ചൂച്ചിറ കൊല്ലമുളയിൽ നിന്നുമുള്ള കോളജ് വിദ്യാർത്ഥിനി ജെസ്നയുടെ തിരോധാനം കോൺഗ്രസിൽ ഗ്രൂപ്പു കളിക്കുള്ള ഉപാധിയാക്കാൻ നീക്കം. ജെസ്നയുടെ തിരോധാനത്തിലെ അന്വേഷണം വൈകുന്നതിന്റെ പേരിൽ 20 നടത്താനിരിക്കുന്ന നിയമസഭാ മാർച്ചിനെ ചൊല്ലി ജില്ലാ കോൺഗ്രസ് കമ്മറ്റിയിൽ വിവാദം.

നിയമസഭാ മാർച്ചിനൊപ്പം എഐസസി ജനറൽ സെക്രട്ടറിയായി നിയമിതനായ ഉമ്മൻ ചാണ്ടിക്ക് സ്വീകരണം നൽകാനുള്ള ഐ ഗ്രൂപ്പിന്റെ നീക്കമാണ് വിവാദമായിരിക്കുന്നത്. ഇതേക്കുറിച്ച് ആലോചിക്കാൻ ജില്ലയിലെ നാലു നിയോജക മണ്ഡലങ്ങളിലും ഗ്രൂപ്പ് യോഗം ചേർന്നു. പത്തനംതിട്ട നഗരസഭയിലെ സ്ഥാനമാറ്റം സംബന്ധിച്ച് വിവാദം നിലനിൽക്കുന്നതിനാൽ ആറന്മുളയിൽ മാത്രം യോഗം നടന്നിട്ടില്ല. ഇതിനിടെ പിജെ കുര്യനെ അനുകൂലിക്കുന്ന എ ഗ്രൂപ്പുകാർ യോഗങ്ങൾ ബഹിഷ്‌കരിക്കുകയാണ്.

അതേസമയം യോഗങ്ങളിൽ ഡി.സി.സി പ്രസിഡന്റിന്റെ ഏകാധിപത്യ നിലപാടിനും എല്ലാ പരിപാടികളും താനാണ് നടത്തുന്നതെന്ന് കാണിക്കാനുള്ള പ്രവണതക്കും എതിരെ വിമർശനമുയർന്നു. അടൂർ മീറ്റിങിലാണ് ഡിസിസി പ്രസിഡന്റ് ബാബു ജോർജിനെതിരെ ഏറ്റവും കൂടുതൽ വിമർശനം ഉയർന്നത്.

ജില്ലയിലെ പ്രമുഖ എ ഗ്രൂപ്പ് നേതാക്കളും കുര്യന്റെ അനുയായികളുമായ റെജി തോമസ്, സജി ചാക്കോ, സതീഷ് കൊച്ചുപറമ്പിൽ, കോശി പി സക്കറിയ എന്നിവർ തിരുവല്ല നിയോജകമണ്ഡലം യോഗത്തിൽ നിന്ന് വിട്ടുനിന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് വിട്ടു നിൽക്കുന്നതെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ പി.ജെ കുര്യനോടുള്ള അടുപ്പമാണ് കാരണമെന്നറിയുന്നു. തിരുവല്ല വ്യാപാര ഭവനിലായിരുന്നു യോഗം. തിരുവല്ല ബ്ലോക്ക് പ്രസിഡന്റ് രാജേഷ് ചാത്തങ്കരി, കെപിസിസി അംഗം ലാലു തോമസ്, യൂത്ത് കോൺഗ്രസ് പാർലമെന്റ് പ്രസിഡന്റ് റോബിൻ പരുമല, മല്ലപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് പ്രസാദ് ജോർജ്, ജോൺ ജേക്കബ് വള്ളക്കാലിൽ എന്നിവരും തിരുവല്ല, മല്ലപ്പള്ളി മണ്ഡലം പ്രസിഡന്റുമാരും യോഗത്തിൽ പങ്കെടുത്തു.

മല്ലപള്ളിയിലെ രണ്ട് മണ്ഡലം പ്രസിഡന്റുമാർ വിട്ടുനിന്നു. ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണങ്ങളുമായി രംഗത്തുവന്ന പിജെ കുര്യന് സ്വന്തം ബ്ലോക്കിൽ പോലും സ്വാധീനമില്ലെന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ സ്വന്തം േബ്ലാക്കിലെ പ്രസിഡന്റും യോഗത്തിൽ പെങ്കടുത്തത്. അതേസമയം ഉമ്മൻ ചാണ്ടി അല്ലാതെ മറ്റൊരു നേതാവിനും ഇത്രയും ജനസ്വാധീനമില്ലെന്ന ഒറ്റക്കെട്ടായ നിലപാടാണ് തിരുവല്ല യോഗം കൈക്കൊണ്ടത്.

റാന്നിയിൽ ഡിസിസി വൈസ് പ്രസിഡന്റ് റിങ്കു ചെറിയാന്റെ വീട്ടിൽ ചേർന്ന യോഗത്തിൽ ഗ്രൂപ്പിലെ എല്ലാ നേതാക്കളും പെങ്കടുത്തു. അതേസമയം കെ ജയവർമയെ മീറ്റിങിന് വിളിച്ചിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച് ജയവർമ സംസ്ഥാന നേതാക്കൾക്ക് പരാതി നൽകുമെന്നറിയുന്നു. അടൂരിൽ ബാബു ജോർജിനെതിരായി രൂക്ഷ വിമർശനമുയർന്നു. ഇടക്ക് യോഗത്തിൽ നിന്ന് ബാബുജോർജ് ഇറങ്ങിപ്പോകാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർക്ക് പറയാനുള്ളത് കേൾക്കാനല്ലെങ്കിൽ എന്തിനാണ് യോഗം വിളിച്ചതെന്ന് ചോദ്യം ഉയർന്നതോടെ പ്രസിഡന്റ് മുഴുവൻ സമയവും അവിടെ തങ്ങി.

ബ്ലോക്ക് പ്രസിഡന്റിനെ തെരഞ്ഞെടുത്തതു സംബന്ധിച്ച വിയോജിപ്പായിരുന്നു പ്രതിഷേധത്തിന് മുഖ്യ കാരണം. ജില്ലയിലെ തന്നെ എ ഗ്രൂപ്പിന്റെ ഏറ്റവും വലിയ ശക്തിേകന്ദ്രമായ അടൂരിനെ ഭാരവാഹിത്വത്തിൽ അവഗണിക്കുന്നതായി പരാതി ഉയർന്നു. പഴകുളം ശിവദാസൻ, ഏഴംകുളം അജു, തോപ്പിൽ ഗോപകുമാർ, രാഹുൽ മാങ്കൂട്ടത്തിൽ, വിമൽ കൈതക്കൽ, ജോസ് പെരിങ്ങനാട് എന്നിവർ പെങ്കടുത്ത യോഗം തേരകത്ത് മണിയുടെ വീട്ടിലാണ് ചേർന്നത്.

ആറന്മുള നിയോജക മണ്ഡലത്തിലെ ബ്ലോക്ക് കമ്മിറ്റിയുടെ മാത്രം ഗ്രൂപ്പ് യോഗം മുൻ എംഎൽഎ ശിവദാസൻ നായരുടെ ബന്ധുവിന്റെ വീട്ടിൽ ഇന്നു ചേരും. പത്തനംതിട്ട നഗരസഭയിലെ ഭരണമാറ്റം സംബന്ധിച്ച് ഗ്രൂപ്പിൽ രണ്ട് അഭിപ്രായം നിലനിൽക്കുന്നതിനാൽ പ്രശ്നം ഉയർന്ന വരുമെന്ന ആശങ്കയിൽ പത്തനംതിട്ട ബ്ലോക്കിലെ യോഗം ചേരുന്നില്ല. പ്രശ്നം പരിഹരിച്ച ശേഷം ചേർന്നാൽ മതിയെന്നാണ് ആലോചന. കോന്നിയിലും അടുത്ത ദിവസങ്ങളിൽ യോഗം ചേരും. പരിപാടി വിജയിപ്പിക്കാൻ ഓരോ മണ്ഡലം കമ്മിറ്റിയിൽ നിന്നും ഒരു ബസ് നിറയെ ആളെ എത്തിക്കണമെന്നാണ് നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP