Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

റോഡെല്ലാം തോടായപ്പോൾ തോണിയിറക്കിയും വാഴനട്ടും നാട്ടുകാരുടെ പ്രതിഷേധം! 15 വർഷമായി യാതൊരു അറ്റകുറ്റപ്പണിയും ചെയ്യാതെ തടിയൂർ-ചരൽക്കുന്ന്-തോണിപ്പുഴ റോഡ്; ക്വാറിയിലേക്ക് ചീറിപ്പായുന്ന ലോറികൾ റോഡിലെ കുഴികളുടെ എണ്ണം കൂട്ടുന്നു; നന്നാക്കാൻ ആവശ്യപ്പെട്ട് നിരാഹാര സമരം ചെയ്തിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ

റോഡെല്ലാം തോടായപ്പോൾ തോണിയിറക്കിയും വാഴനട്ടും നാട്ടുകാരുടെ പ്രതിഷേധം! 15 വർഷമായി യാതൊരു അറ്റകുറ്റപ്പണിയും ചെയ്യാതെ തടിയൂർ-ചരൽക്കുന്ന്-തോണിപ്പുഴ റോഡ്; ക്വാറിയിലേക്ക് ചീറിപ്പായുന്ന ലോറികൾ റോഡിലെ കുഴികളുടെ എണ്ണം കൂട്ടുന്നു; നന്നാക്കാൻ ആവശ്യപ്പെട്ട് നിരാഹാര സമരം ചെയ്തിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ആദ്യം ബസുകൾ ഓട്ടം നിർത്തി പിന്നെ ഓട്ടോകൾ വരാതെയായി. ഇപ്പോ ഒരു വാഹനം പോലും ഓടാൻ തയ്യാറാകാതെ ടിയൂർ-ചരൽക്കുന്ന്-തോണിപ്പുഴ റോഡ്. അവസാനം ഗതികെട്ട് ജില്ലാ പഞ്ചായത്തിനെതിരെ സമരവുമായി രംഗത്ത് ഇറങ്ങിയിരിക്കുകയാണ് നാട്ടുകാർ. കഴിഞ്ഞ 15 വർഷമായി ഒരു പണിയും ചെയ്യാതെ ആണ്് ഈ റോഡ് ഇരിക്കുന്നത്. ക്വാറിയിൽ നിന്നുള്ള വാഹനങ്ങൾ പോകുന്നതാണ് റോഡിന്റെ ഈ ദുർഗതിക്ക് കാരണം. അവസാനം റോഡിൽ തോണിയിറക്കിയും വാഴ നട്ടുമൊക്കെയാണ് നാട്ടുകാർ രംഗത്ത് ഇറങ്ങിരിക്കുന്നത്.

ക്വാറി ഉടമകളുമായി നിരവധി തവണ സംസാരിച്ചിട്ടും ഇവർ യാതൊരു നിയന്ത്രണവും കൊണ്ടുവരാൻ തയ്യാറായിട്ടില്ല. 15.01 ടൺവരെ ഭാരമുള്ള വാഹനങ്ങൾക്ക് മാത്രമേ ഈ റോഡിലൂടെ പോവാൻ അധികാരമുള്ളു. എന്നാൽ നിയമങ്ങളെ കാറ്റിൽ പറത്തി ക്വാറി ഉടമകൾ 30 ടണ്ണിന് മുകളിൽ ഉള്ള ലോഡുമായി ആണ് വരുന്നത്. പലതവണ പറഞ്ഞപ്പോഴും വേണമെങ്കിൽ പാറപ്പൊടി ഇട്ട് റോഡ് ശരിയാക്കാം എന്നാണ് മറുപടി നൽകുന്നത്. ഇത്തരത്തിലുള്ള നന്നാക്കലുകൾ വേണ്ട എന്നാണ് നാട്ടുകാർ പറയുന്നത്.

ഇതോടെ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂരിന്റെ വസതിക്ക് മുന്നിലും ജില്ലാപഞ്ചായത്തിന് മുന്നിലും സത്യാഗ്രഹം തുടങ്ങാനാണ് നാട്ടുകാർ പദ്ധതിയിടുന്നത്. ആദ്യഘട്ടത്തിൽ റിലേ നിരാഹാര സത്യാഗ്രഹം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ലക്ഷങ്ങളാണ് ഈ റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി എല്ലാ വർഷവും നൽകുന്നത്. എന്നാൽഇതേവരെ ഒരു പൈസ പോലും റോഡിന് വേണ്ടി ഉപയോഗിച്ചിട്ടില്ല. റാന്നി എംഎ‍ൽഎ. രാജു ഏബ്രഹാമും റോഡിന് വേണ്ടി പണം അനുവദിച്ചതാണ്. എംഎ‍ൽഎ.യും ജില്ലാപഞ്ചായത്ത് അംഗവും റോഡിന് ഒന്നും ചെയ്തിട്ടില്ല എന്നാണ് നാട്ടുകാർ പറയുന്നത്.

റോഡിൽ ബസുകൾ പോലും ഓട്ടം നിർത്തിയിരിക്കുകയാണ്. ഓട്ടോകളും വിളിച്ചാൽ പോവാൻ തയ്യാറല്ല. ചരൽക്കുന്ന് ക്യാംപ് സെന്റർ, അരുവിക്കുഴി വെള്ളച്ചാട്ടം, തെള്ളിയൂർ എംസിആർഡി സ്‌കൂൾ, കൃഷി വിജ്ഞാനകേന്ദ്രം, ആരാധനാലയങ്ങൾ, സ്‌കൂളുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പോകുന്നതിനു പ്രധാനമായും ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. റോഡിന്റെ മിക്ക ഭാഗങ്ങളും പൂർണമായും തകർന്ന നിലയിലാണ്. ഇതുവഴി ഓട്ടോറിക്ഷായാത്ര പോലും അസാധ്യമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP