Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്തനംതിട്ടയിലെ സ്റ്റാഫ് നഴ്സ് നിയമനത്തിൽ കോഴയായി മറിഞ്ഞത് വൻതുകയെന്ന് സൂചന: സീനിയോറിട്ടി മറികടക്കാൻ അബുദബിയിൽ ജോലിയുള്ളയാളെ വിളിച്ചു വരുത്തി: ജോലിയിൽ പ്രവേശിച്ച ശേഷം ദീർഘകാല അവധിയെടുത്ത് നഴ്സിന്റെ മടക്കം: പിടിക്കപ്പെട്ടത് പരൽ മീനുകൾ: വമ്പൻ സ്രാവുകൾ വലപൊട്ടിച്ചു: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ

പത്തനംതിട്ടയിലെ സ്റ്റാഫ് നഴ്സ് നിയമനത്തിൽ കോഴയായി മറിഞ്ഞത് വൻതുകയെന്ന് സൂചന: സീനിയോറിട്ടി മറികടക്കാൻ അബുദബിയിൽ ജോലിയുള്ളയാളെ വിളിച്ചു വരുത്തി: ജോലിയിൽ പ്രവേശിച്ച ശേഷം ദീർഘകാല അവധിയെടുത്ത് നഴ്സിന്റെ മടക്കം: പിടിക്കപ്പെട്ടത് പരൽ മീനുകൾ: വമ്പൻ സ്രാവുകൾ വലപൊട്ടിച്ചു: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട:  ജില്ലയിൽ ആരോഗ്യവകുപ്പിലെ സ്റ്റാഫ് നഴ്സ് ഗ്രേഡ് -രണ്ട് നിയമനത്തിൽ നടന്നത് വൻ സാമ്പത്തിക ക്രമക്കേട്. 31 പേർ മുന്നിലുണ്ടായിരുന്നിട്ടും 32 രണ്ടാമത്തെയാൾ ആദ്യ നമ്പരായി ജോലിയിൽ പ്രവേശിച്ചതിന് പിന്നിലുള്ള കഥയും വെളിച്ചത്തായി. അബുദബിയിൽ ജോലി ചെയ്യുന്നയാളെ വിളിച്ചു വരുത്തി നിയമനം നൽകുകയായിരുന്നു. ഇവർ ജോലിയിൽ പ്രവേശിച്ച ശേഷം ശൂന്യവേതനാവധിയിൽ തിരികെ അബുദബിയിലേക്ക് മടങ്ങിയെന്നും ഭരണപരിഷ്‌കാര അഡ്‌മിനിസ്ട്രേഷൻ വിജിലൻസ് സെൽ കണ്ടെത്തിയിട്ടുണ്ട്.

പിഎസ്‌സി നൽകിയ നിയമന നിർദേശവും സീനിയോറിട്ടിയും മറികടന്ന് ആരോഗ്യവകുപ്പിൽ നിയമനം നടത്തിയ സംഭവത്തിൽ ഡി.എം.ഓഫീസിലെ സീനിയർ സൂപ്രണ്ട് (ജനറൽ) ബിജി സി. മാത്യു, സീനിയർ ക്ലാർക്ക് സലീലാമ്മ എന്നിവരെ സസ്പെൻഡ് ചെയ്തതോടെയാണ് അഴിമതിയുടെ കൂടുതൽ കഥകൾ വെളിച്ചത്തു വന്നത്.

സ്റ്റാഫ് നഴ്സുമാരുടെ 31 ഒഴിവുകൾ നിലവിലുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചതിൻ പ്രകാരം ജില്ലാ പിഎസ്‌സി ഓഫീസിൽ നിന്ന് അത്രയും പേർക്ക് കഴിഞ്ഞ ജനുവരി മൂന്നിന് നിയമന ശിപാർശ നൽകി. എന്നാൽ, ഇവർക്ക് ജില്ലാ മെഡിക്കൽ ഓഫീസർ യഥാസമയം നിയമന ഉത്തരവ് നൽകിയില്ല. ഇതിനിടയിൽ പിഎസ്‌സി 2016 ജനുവരി 20 ൽ ചെയ്ത ശിപാർശ ലഭിച്ചിട്ടും ജോലിക്ക് ഹാജരാകാതിരുന്ന ജിൻസി സാമുവലിന്റെ എൻജെഡി(നോൺ-ജോയിനിങ് ഡ്യൂട്ടി) ഒഴിവിലേക്ക് കഴിഞ്ഞ ഫെബ്രുവരി 22 ന് ശിപാർശ ചെയ്ത ജി സീമ എന്ന ഉദ്യോഗാർഥിക്ക് സീനിയോറിട്ടി മറി കടന്ന് നിയമനം നൽകിയതിനാണ് നടപടി.

വിദേശത്തായിരുന്ന നാട്ടിൽ വന്ന് സീമ ജോലിയിൽ പ്രവേശിച്ചതിന് ശേഷം ശൂന്യ വേതനാവധിയെടുത്ത് വീണ്ടും പഴയ ലാവണത്തിലേക്ക് മടങ്ങി. സീമയ്ക്ക് വിദേശജോലി തുടരുന്നതിന് വേണ്ടിയാണ് സീനിയോറിട്ടി മറി കടന്ന് ആദ്യം നിയമനം നൽകിയത്. സംഭവവുമായി ജില്ലാ മെഡിക്കൽ ഓഫീസിലെ കൂടുതൽ പേർക്ക് ബന്ധമുള്ളതായിട്ടാണ് വിവരം. ഇതിനെല്ലാം ചുക്കാൻ പിടിച്ച ഉദ്യോഗസ്ഥന് നേരെ അന്വേഷണം ഉണ്ടായിട്ടില്ല. ഇയാളാണ് ചട്ടം മറികടന്ന് നിയമനം നടത്താൻ മറ്റ് ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചത് എന്നാണ് അറിയുന്നത്.

നിയമനം നടക്കുന്ന കാലത്ത് ഡിഎംഓ ആയിരുന്ന ഡോ. സഫിയ ബാനു, അഡ്‌മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തുളസീഭായി എന്നിവർക്കെതിരേയും നടപടിക്ക് ശിപാർശയുണ്ട്. കഴിഞ്ഞ ജൂലൈ 18 ന് ജില്ലാ മെഡിക്കൽ ഓഫീസിൽ മിന്നൽ പരിശോധന നടത്തിയ, സെക്രട്ടറിയേറ്റ് പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര അഡ്‌മിനിസ്ട്രേറ്റീവ് വിജിലൻസ് സെൽ ആണ് ക്രമക്കേട് കണ്ടു പിടിച്ച് റിപ്പോർട്ട് ചെയ്തത്.

സസ്പെൻഷനിലായ ബിജി കേരളാ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെയും സലീലാമ്മ എൻജിഓ യൂണിയന്റെയും ഭാരവാഹികളാണ്. ഇവർക്ക് വേണ്ടി ഇടതുപക്ഷ യൂണിയൻ നേതാക്കൾ അണിയറയിൽ ശക്തമായ ചരടുവലി നടത്തിയെങ്കിലും നടപടി വൈകിപ്പിക്കാൻ മാത്രമാണ് കഴിഞ്ഞത്. ക്രമക്കേട് ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസ് കർശന നടപടി സ്വീകരിക്കാൻ ഉത്തരവ് നൽകിയതിനെ തുടർന്നാണ് സസ്പെൻഷൻ.

ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിയാൽ മറ്റു ചിലർ കൂടി കുടുങ്ങുമെന്നാണ് അറിയുന്നത്. മുൻപും ഇതേ രീതിയിൽ ഇവിടെ നിയമനം നടന്നിരിക്കാമെന്ന സംശയം ഉദ്യോഗാർഥികൾ ഉന്നയിക്കുന്നുണ്ട്. അത് അറിയണമെങ്കിൽ വിജിലൻസ് തന്നെ അന്വേഷിക്കണമെന്നാണ് ഇവരുടെ ആവശ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP