Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുത്തൂറ്റ് പോൾ എം ജോർജ് കേസ് വെറും പോൾ ജോർജ് കേസായത് എങ്ങനെ? മുക്കാതെ മുക്കി മാദ്ധ്യമങ്ങൾ പരസ്യ ബ്രാൻഡുകളെ രക്ഷിക്കുന്നത് എങ്ങനെ? ഇന്നത്തെ മനോരമ നൽകുന്ന പാഠം

മുത്തൂറ്റ് പോൾ എം ജോർജ് കേസ് വെറും പോൾ ജോർജ് കേസായത് എങ്ങനെ? മുക്കാതെ മുക്കി മാദ്ധ്യമങ്ങൾ പരസ്യ ബ്രാൻഡുകളെ രക്ഷിക്കുന്നത് എങ്ങനെ? ഇന്നത്തെ മനോരമ നൽകുന്ന പാഠം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്നത്തെ മനോരമ പത്രം നിങ്ങൾ കണ്ടോ? എങ്കിൽ ഒന്നു കൂടി ആ പത്രം എടുത്ത് വായിച്ചു നോക്കൂ. മുത്തൂറ്റ് പോൾ എം ജോർജ് വധക്കേസിലെ കോടതിവിധി സംബന്ധിച്ച വാർത്തകളാണ് വായിക്കേണ്ടത്. എന്തെങ്കിലും പ്രത്യേകത നിങ്ങൾക്ക് തോന്നിയോ? ഇന്നലെ ചാനലിൽ സർവ്വ വിവരങ്ങളും അറിഞ്ഞതിനാൽ അങ്ങനെ ഒന്നും തോന്നിയെന്നു വരില്ല. വേണ്ടത്ര പ്രാധാന്യം മനോരമ കോടുത്തോ എന്ന ഒരു സംശയവും തോന്നിയാൽ ആയി.

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ രണ്ട് കൊലപാതകങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന മുത്തൂറ്റ് പോൾ എം കേസിലെ പ്രതികൾ ശിക്ഷിക്കപ്പെടുമ്പോൾ തീർച്ചയായും മനോരമ വാർത്ത ഇത്രയും പോര. ചെറിയ കൊലപാതകങ്ങൾക്ക് പോലും ഒട്ടേറെ ഉപകഥകൾ എഴുതുന്ന മനോരമ ഒന്നാം പേജിൽ ചെറിയൊരു വാർത്തയും അകത്ത് നീളം കുറഞ്ഞ രണ്ടോ മൂന്നോ വാർത്തകളും മാത്രം കൊടുത്തു റിപ്പോർട്ടിങ് അവസാനിപ്പിക്കുന്നു. ഇത് മാത്രമല്ല ഇതിന്റെ പ്രത്യേകത, മുത്തൂറ്റ് എന്ന വാക്ക് മനോരമയിൽ അരിച്ചു പെറുക്കിയാൽ കണ്ടെത്താൻ കഴിയില്ല. മുത്തൂറ്റ് ഇല്ലാതായത് പോട്ടെ പോൾ എം ജോർജ് എന്നത് പോൾ ജോർജ് ആയി മാറുകയും ചെയ്തു. ഇത് മനഃപൂർവം അല്ല എന്ന് ആർക്കെങ്കിലും തർക്കിക്കാൻ പറ്റുമോ? കൊലപാതക കേസുകൾ ഏറ്റവും അധികം ജനത്തിന് ഇഷ്ടപ്പെടുന്നതാണെന്ന് അറിഞ്ഞു പൊടിപ്പും തൊങ്ങലും വച്ച് എഴുതുന്ന മനോരമ എന്തുകൊണ്ട് ഇങ്ങനെ റിപ്പോർട്ട് ചെയ്തു എന്നതാണ് പ്രസക്തമായ ചോദ്യം?

ഇന്ത്യയിലെ തന്നെ ധനകാര്യരംഗത്തെ ശ്രദ്ധേയമായ ബ്രാൻഡായി മാറിയ മുത്തൂറ്റിന്റെ പേര് കുപ്രസിദ്ധമായ ഒരു കൊലപാതക കേസിൽ പരാമർശിക്കരുത് എന്ന ഉദ്ദേശ്യത്താലാണ് മനോരമ വാർത്തയിൽ നിന്നും മുത്തൂറ്റ് എന്ന വാക്ക് തന്നെ അപ്രത്യക്ഷമായത് എന്നാണ് കരുതുന്നത്. മനോരമയ്ക്ക് കോടികൾ പരസ്യ ഇനത്തിൽ നൽകുന്ന സ്ഥാപനമാണ് മുത്തൂറ്റ്‌.  മനോരമയുടെ രണ്ട് ചാനലുകളിലെയെ പരിപാടികളുടെ മുഖ്യ സ്‌പോൺസറുടെ സ്ഥാനവും മുത്തൂറ്റിനാണ്. ഇതെല്ലാം അറിഞ്ഞുകൊണ്ട് നാളെയുടെ വൻ സാമ്പത്തിക സ്ഥാപനമായി മാറുന്ന സാഹചര്യത്തിൽ മറക്കാൻ ആഗ്രഹിക്കുന്ന കാര്യമായി ഒരു കൊലപാതക കേസ് മാറട്ടെ എന്നു കരുതിയാകണം മനോരമയുടെ ഇന്നത്തെ റിപ്പോർട്ട്.

ഏതൊരു പത്രമാനേജ്‌മെന്റിനും പരസ്യബ്രാൻഡുകളുടെ കാര്യത്തിൽ വ്യത്യസ്തമായ അഭിപ്രായമാണുള്ളത്. ചില വ്യവസായ സ്ഥാപനങ്ങളെ വാരിക്കോരി പ്രോത്സാഹിപ്പിക്കുമ്പോൾ തന്നെ മറ്റു ചിലരുടെ കാര്യത്തിൽ വ്യത്യസ്ത അഭിപ്രായമാണ് മാദ്ധ്യമങ്ങൾക്ക്. അറ്റ്‌ലസ് രാമചന്ദ്രൻ എന്ന സ്വർണ്ണ വ്യവസായി ബാങ്ക് ലോൺ തിരിച്ചടയ്ക്കാതെ ദുബായിൽ അറസ്റ്റിലായ വാർത്തയുടെ കാര്യത്തിലും പരസ്യങ്ങൾ നൽകുന്നവരോട് മാദ്ധ്യമങ്ങൾ പുലർത്തുന്ന പക്ഷപാതം വ്യക്തമായിരുന്നു. മലയാളിയായ പ്രമുഖ വ്യവസായി ദുബായിൽ അറസ്റ്റിലായെന്നത് വാർത്ത തന്നെയായിട്ടും ഇക്കാര്യം ചില മുഖ്യാധാരാ മാദ്ധ്യമങ്ങൾക്ക് ഇനിയും വാർത്തയായിട്ടില്ല.

സഹാറാ ഗ്രൂപ്പ് ഉടമ സുബ്രതോ റോയ് എന്ന വ്യവസായി നടത്തിയ സാമ്പത്തിക തട്ടിപ്പുകൾ ദേശീയ മാദ്ധ്യമങ്ങൾ വലിയ തോതിൽ വാർത്തയാക്കിയിരുന്നു. ഇക്കാര്യത്തിൽ ദേശീയ മാദ്ധ്യമങ്ങൾ കാണിച്ച മര്യാദ മലയാള പത്രങ്ങൾ വായനക്കാരോട് കാണിച്ചില്ല. എന്നാൽ പോൾ മുത്തൂറ്റ് ജോർജ്ജ് വിഷയത്തിൽ മനോരമ ഇലയ്ക്കും മുള്ളിനും കേടില്ലാത്ത സമീപനമാണ് സ്വീകരിച്ചതെന്ന് വ്യക്തമാണ്. ഒരേസമയം ആദ്യപേജിൽ വാർത്ത നൽകി പോൾ വധക്കേസ് മികച്ച രീതിയിൽ കവർചെയ്തുവെന്ന് വരുത്തി. അതേസമയം. 'മുത്തൂറ്റ'് എന്നും 'എം' എന്നുമുള്ള വാക്ക് ഒഴിവാക്കി മുത്തൂറ്റ് ഗ്രൂപ്പിനെയും തൃപ്തിപ്പെടുത്തി മനോരമ. പരസ്യ ഉടമയുടെ താൽപ്പര്യം എങ്ങനെയാണ് വാർത്തയിൽ കയറി വന്നത് എന്നതിന്റെ തെളിവാണ് ഈ സംഭവം.

മനോരമയുടെ പതിവു ശൈലി വിട്ട് ഈ വിഷയത്തിൽ രണ്ട് സൈഡ് സ്റ്റോറിയാണ് ജനറൽ പേജിൽ നൽകിയത്. വിവാദം നടക്കുമ്പോൾ ഭരിക്കുന്നത് ഇടതു സർക്കാറാനായിരുന്നു. അതുകൊണ്ട് ഇടതു സർക്കാറിന്റെ പൊലീസ് നടത്തുന്ന അന്വേഷണത്തെ വിമർശിച്ചായിരുന്നു അന്ന് മനോരമയുടെ വാർത്ത. എസ് കത്തി വിവാദം അടക്കമുള്ളവ മനോരമ അന്ന് ഏറെ ആഘോഷമാക്കിയെങ്കിൽ മാറിയ സാഹചര്യത്തിലാണ് മനോരമ വിഷയത്തിൽ മാറിചിന്തിക്കുകയാണ്. അടുത്തിടെ ബാങ്കിങ് സ്ഥാപനമെന്ന പരിഗണന പോലും ലഭിക്കാൻ ഇരിക്കയാണ് മുത്തൂറ്റിന്. ഇക്കാര്യം റിസർവ് ബാങ്കിന്റെ പരിഗണനയുടെ മുന്നിലാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് പ്രമുഖ ബ്രാൻഡിനെ സംരക്ഷിക്കുന്ന വിധത്തിൽ മനോരമയുടെ റിപ്പോർട്ടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP