Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലത്തീൻ രൂപതാ മെത്രാൻ പെണ്ണു കേസിൽ പെട്ടാലും ഓർത്തഡോക്‌സ് വൈദികൻ കുമ്പസാര രഹസ്യം പുറത്ത് വിട്ടാലും കിടക്കപ്പൊറുതിയില്ലാത്തത് മാർ ആലഞ്ചേരിക്ക്; കൊച്ചിയിലെ പത്രക്കാരുടെ ഇഷ്ടക്കാരനായ സഭയുടെ മുൻ വക്താവിനെ പുറത്താക്കിയപ്പോൾ തുടങ്ങിയ വിവാദങ്ങൾ അവസാനിക്കാതെ സീറോ മലബാർ സഭ; എല്ലാ നീക്കങ്ങൾക്കും പിന്നിൽ ഒളിഞ്ഞിരിക്കുന്നത് പുറത്താക്കപ്പെട്ട ദൈവശാസ്ത്രജ്ഞൻ ഫാ പോൾ തേലക്കാട്ടിൽ എന്നാരോപിച്ച് ഒരു വിഭാഗം

ലത്തീൻ രൂപതാ മെത്രാൻ പെണ്ണു കേസിൽ പെട്ടാലും ഓർത്തഡോക്‌സ് വൈദികൻ കുമ്പസാര രഹസ്യം പുറത്ത് വിട്ടാലും കിടക്കപ്പൊറുതിയില്ലാത്തത് മാർ ആലഞ്ചേരിക്ക്; കൊച്ചിയിലെ പത്രക്കാരുടെ ഇഷ്ടക്കാരനായ സഭയുടെ മുൻ വക്താവിനെ പുറത്താക്കിയപ്പോൾ തുടങ്ങിയ വിവാദങ്ങൾ അവസാനിക്കാതെ സീറോ മലബാർ സഭ; എല്ലാ നീക്കങ്ങൾക്കും പിന്നിൽ ഒളിഞ്ഞിരിക്കുന്നത് പുറത്താക്കപ്പെട്ട ദൈവശാസ്ത്രജ്ഞൻ ഫാ പോൾ തേലക്കാട്ടിൽ എന്നാരോപിച്ച് ഒരു വിഭാഗം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജലന്ധർ രൂപതാധ്യക്ഷനാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. ലത്തീൻ കത്തോലിക്കാ സഭയുടേതാണ് ജലന്ധർ രൂപത. കുമ്പസാര രഹസ്യം ചോർത്തി യുവതിയെ പീഡിപ്പിച്ചത് ഓർത്തഡോക്സുകാർ. പക്ഷേ എല്ലാ കുറ്റവും കൊണ്ടു ചെന്ന് വയ്ക്കുന്നത് സീറോ മലബാർ സഭയ്ക്കും. ജലന്ധർ രൂപതാധ്യക്ഷൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് സീറോ മലബാർ സഭയുമായി നിലവിൽ യാതൊരു ബന്ധവുമില്ല. എന്നിട്ടും ഈ വിഷയത്തിൽ പ്രതിസ്ഥാനത്ത് മാധ്യമങ്ങൾ നിർത്തുന്നത് കർദിനാൾ മാർ ആലഞ്ചേരിയെയാണ്. ഇതിന് പിന്നിലും സീറോ മലാബർ സഭയിലെ വിഭാഗീയതയാണെന്നാണ് സൂചന.

എങ്ങനേയും എല്ലാ വിഷയത്തിലും ആലഞ്ചേരിയെ പ്രതിസ്ഥാനത്ത് നിർത്താനാണ് നീക്കം. കത്തോലിക്കാ സഭയിലെ രണ്ട് വ്യത്യസ്ത വിഭാഗങ്ങളാണ് ലത്തീൻ കത്തോലിക്കരും സിറോ മലബാർ സഭയും. രണ്ടും മാർപ്പാപ്പയെ അംഗീകരിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. കത്തോലിക്കാ സഭയിലെ സ്വതന്ത്ര സഭയാണ് സീറോ മലബാർ സഭയെന്നതാണ് വസ്തുത. കർദിനാൾ ആലഞ്ചേരിയെ ഭൂമി വിവാദത്തിൽ കുടുക്കാൻ ബോധപൂർവ്വമായ ശ്രമം നടന്നിരുന്നു. ഇതിന് പിന്നിൽ എറണാകുളം രൂപതക്കാരാണെന്നും വ്യക്തമായിരുന്നു. ഒടുവിൽ മാർപ്പാപ്പയുടെ ഇടപെടലിൽ താൽകാലിക പരിഹാരം എത്തി. ഇതിന് ശേഷവും ആലഞ്ചേരിക്കെതിരെ ചിലർ കരുനീക്കുകയാണ്. ഇതിന് തെളിവാണ് ലത്തീൻ കത്തോലിക്കാ സഭയുടെ ബിഷപ്പ് വിവാദത്തിൽ കുടുങ്ങുമ്പോഴും ആലഞ്ചേരിയെ സമൂഹമാധ്യത്തിൽ സംശയത്തിന്റെ നിഴലിൽ നിർത്താനുള്ള നീക്കം.

സീറോ മലബാർ സഭയുടെ മുൻ വക്താവായിരുന്നു ഫാ പോൾ തേലേക്കാട്ടിൽ. സഭയിലെ ഭിന്നത രൂക്ഷമയാപ്പോൾ പോൾ തേലക്കാട്ടിലിനെ നിർണ്ണായക സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. ഇതോടെയാണ് സഭയിൽ പ്രശ്നങ്ങൾ തുടങ്ങുന്നതെന്ന് കരുതുന്നവരാണ് സീറോ മലബാർ സഭയിലെ ഒരു വിഭാഗം. സഭയിലെ വടക്കന്മാരും തെക്കന്മാരും തമ്മിലുള്ള ഭിന്നത ഇവിടെയാണ് ആരംഭിക്കുന്നത്. ഇതിന് ശേഷമാണ് കർദിനാൾ ആലഞ്ചേരിക്കെതിരെ വാർത്തകളും മറ്റും സജീവമാകുന്നത്. ഇതിന് പിന്നിൽ മാധ്യമങ്ങളുമായി ഏറെ അടുപ്പമുള്ള പോൾ തേലക്കാട്ടിലാണെന്നാണ് ആരോപണം. ലത്തീൻ കത്തോലിക്കാ ബിഷപ്പ് ബലാത്സംഗ ആരോപണത്തിൽ കുടുങ്ങിയപ്പോഴും ആലഞ്ചേരിയുടെ പേര് ഉയർന്നുവരാൻ കാരണം പോൾ തേലേക്കാടിന്റെ ഇടപെടലെന്നാണ് സഭയിൽ ഉയരുന്ന വാദം. പോൾ തേലക്കാട്ടിലിനെ വക്താവ് സ്ഥാനത്ത് നിന്ന് മാറ്റിയതിന്റെ പ്രതികാരമാണിതെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ.

അതിനിടെ കത്തോലിക്കാ സഭയിലെ ജലന്ധർ ബിഷപ്പിനെതിരെ ബലാത്സംഗക്കുറ്റം ആരോപിച്ച് നൽകിയ പരാതിയുമായി മുന്നോട്ട് പോകുമെന്ന് പരാതിക്കാരി പറഞ്ഞു. ഇക്കാര്യത്തിൽ പരസ്യമായി പ്രതികരിക്കാൻ തയ്യാറല്ല. കാര്യങ്ങൾ അറിയിക്കേണ്ടവരെ അറിയിച്ചു കഴിഞ്ഞുവെന്നും വെളിപ്പെടുത്തേണ്ട സമയത്ത് കാര്യങ്ങൾ പറയുമെന്നും അവർ പറഞ്ഞു. 2014ൽ നടന്ന സംഭവത്തെക്കുറിച്ചുള്ള പരാതി മൂന്ന് ദിവസം മുൻപാണ് കോട്ടയം എസ്‌പിക്ക് കൈമാറിയത്. അന്ന് പരാതി നൽകാൻ ഒരുങ്ങിയ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് കന്യസ്ത്രീയുടെ വാദം. അച്ചടക്ക നടപടിയെടുത്തതിന് കള്ളപ്പരാതി നൽകുമെന്ന് കന്യാസ്ത്രീ ഭീഷണിപ്പെടുത്തിയിരുന്നെന്ന് കാണിച്ച് ബിഷപ്പും എസ്‌പിക്ക് പരാതി നൽകി. ആദ്യം കിട്ടിയത് ബിഷപ്പിന്റെ പരാതിയാണെന്നാണ് പൊലീസ് പറഞ്ഞത്.

ഇരുവരുടേയും പരാതിയിൽ കേസെടുത്ത് അന്വേഷിക്കാൻ വൈക്കം ഡി.വൈ.എസ്‌പിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ലത്തീൻ കത്തോലിക്കാ സഭാ ബിഷപ്പിനെതിരായ പരാതിയിൽ കർദിനാൾ ആലഞ്ചേരിക്ക് ഒരു പങ്കുമില്ല. എന്നാൽ മുഖ്യധാരാ മാധ്യമങ്ങളിൽ കർദിനാളിനെ പ്രതിക്കൂട്ടിൽ നിർത്തിയാണ് വാർത്ത എത്തിയത്. മലയാളിയായ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയാണ് കുറവിലങ്ങാട് പൊലീസ് കേസ് കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്തത്. കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധപീഡനത്തിനുമാണ് കേസെടുത്തിട്ടുള്ളത്. കുറവിലങ്ങാടുള്ള ഗസ്റ്റ് ഹൗസിൽ രണ്ടുവർഷത്തിനിടെ പലതവണ തന്നെ ബലാത്സംഗം ചെയ്തതെന്നാണ് കന്യാസ്ത്രീ പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നത്.

കുറവിലങ്ങാടുള്ള ഗസ്റ്റ് ഹൗസിൽ രണ്ടുവർഷത്തിനിടെ പലതവണ തന്നെ ബലാത്സംഗം ചെയ്തതെന്നാണ് കന്യാസ്ത്രീ പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നത്. 2014 മെയ് മാസം എറണാകുളത്ത് ചടങ്ങിൽ പങ്കെടുക്കാനത്തിയ ബിഷപ്പ് താമസത്തിനായി ഗസ്റ്റ് ഹൗസിലെത്തിയപ്പോഴാണ് ആദ്യമായി പീഡിപ്പിച്ചത്. പിറ്റേന്നും പീഡനത്തിനിരയാക്കി. തുടർന്ന് രണ്ടുവർഷത്തിനിടെ 13 തവണ ബലാത്സംഗം ചെയ്തെന്നാണ് കന്യാസ്ത്രീയുടെ മൊഴി. ബിഷപ്പ് കേരളത്തിലെത്തുന്പോൾ താമസത്തിനായി കുറവിലങ്ങാട്ടെ ഗസ്റ്റ് ഹൗസിലെത്തും. ഈ സമയത്തായിരുന്നു ബലാത്സംഗവും പ്രകൃതിവിരുദ്ധപീഡനവും. ബിഷപ്പിന് കീഴിലുള്ളതാണ് കുറവിലങ്ങാട്ടെ മഠവും ഗസ്റ്റ് ഹൗസും.

സഭാതലത്തിൽ അന്വേഷണം നടത്തുന്നതിനിടെ ഒത്തുതീർപ്പ് ചർച്ചക്കായി ബിഷപ്പ് കുറവിലങ്ങാട്ടെത്തിയപ്പോൾ കന്യാസ്ത്രീയുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി രണ്ടു വൈദികർ കന്യാസ്ത്രീക്കെതിരേ കുറുവിലങ്ങാട് പൊലീസിൽ പരാതി നൽകി. ഇതോടെയാണ് പ്രശ്നം ചർച്ചയാകുന്നത്. പിന്നീട് കന്യാസ്ത്രീയും കേസ് കൊടുത്തു. ഈ സഭയ്ക്കും സീറോ മലബാർ സഭയ്ക്കും തമ്മിൽ ഏതൊരു തെളിവുമില്ല. ഇതോടെ കന്യാസ്ത്രീ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബിഷപ്പിനെതിരേ ബലാത്സംഗത്തിന് കേസെടുത്തതായും രണ്ടു പരാതികളുള്ളതിനാൽ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ പറഞ്ഞു.

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വിൽപന വിവാദം പരിഹാരത്തിലേക്ക് എത്തുന്നുവെന്ന് വ്യക്തമായതോടെയാണ് ആലഞ്ചേരിക്കെതിരെ പുതിയ വിവാദങ്ങൾ ഉണ്ടാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP