Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പർദ്ദ ഒരു ആഫ്രിക്കൻ രാജ്യമാണ്...ഖനികൾക്കുള്ളിൽ കുടുങ്ങി പോയ സ്വപ്‌നങ്ങളുടെ..സ്വാതന്ത്ര്യം അറുത്തുമാറ്റിയ നാവുകളുടെ ..ഇരുട്ടിലേക്ക് മൊഴി മാറ്റിയ ഉടലുകളുടെ..ഞരമ്പുകളിൽ അടക്കം ചെയ്ത സ്‌ഫോടനങ്ങളുടെ..പർദ്ദയെ വിമർശിച്ചെഴുതിയ കവിത വിവാദമായപ്പോൾ പിൻവലിച്ച് പവിത്രൻ തീക്കുനി; ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന് ചോദിച്ച് സോഷ്യൽ മീഡിയ

പർദ്ദ ഒരു ആഫ്രിക്കൻ രാജ്യമാണ്...ഖനികൾക്കുള്ളിൽ കുടുങ്ങി പോയ സ്വപ്‌നങ്ങളുടെ..സ്വാതന്ത്ര്യം അറുത്തുമാറ്റിയ നാവുകളുടെ ..ഇരുട്ടിലേക്ക് മൊഴി മാറ്റിയ ഉടലുകളുടെ..ഞരമ്പുകളിൽ അടക്കം ചെയ്ത സ്‌ഫോടനങ്ങളുടെ..പർദ്ദയെ വിമർശിച്ചെഴുതിയ കവിത വിവാദമായപ്പോൾ പിൻവലിച്ച് പവിത്രൻ തീക്കുനി; ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന് ചോദിച്ച് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ഡസ്‌ക്‌

കൊച്ചി: കെട്ടകാലത്തിലൂടെയാണ് നാം നടന്നുപോകുന്നത് എന്നോർമിപ്പിക്കും വിധമാണ് ഓരോ ദിവസവും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുന്ന സംഭവങ്ങളുണ്ടാകുന്നത്. ഫേസ്‌ബുക്കിൽ പ്രസിദ്ധീകരിച്ച് മണിക്കൂറുകൾക്കുള്ളിൽ കവിത ഭീഷണികൾക്ക് വഴങ്ങി കവിക്ക് പിൻവലിക്കേണ്ടി വരുന്നത് ദുരവസ്ഥയല്ലാതെ മറ്റെന്താണ്?

മതമൗലിക വാദികളുടെ ഭീഷണിക്ക് വഴങ്ങിയാണ് കവി പവിത്രൻ തീക്കുനിക്ക് തന്റെ ഫേസ്‌ബുക്ക് കവിത പിൻവലിക്കേണ്ടി വന്നത്.ആവിഷ്ാര സ്വാതന്ത്ര്യത്തിന് വേ്ണ്ടി നിലകൊള്ളുന്ന സാംസ്‌കാരിക നായകരാരും തന്റെ രക്ഷയ്ക്ക് എത്താതിരുന്നതോടെയാണ് തീക്കുനിയുടെ പിന്മടക്കം.'പർദ്ദ'യെക്കുറിച്ചായിരുന്നു കവിത. തിങ്കളാഴ്ച രാത്രി പോസ്റ്റ് ചെയ്ത കവിത, പ്രിയമിത്രങ്ങളെ വ്രണപ്പെടുത്തിയതിനാൽ രാത്രി തന്നെ പിൻവലിച്ചെന്ന് തീക്കുനി ഫേസ്‌ബുക്കിൽ അറിയിച്ചു. ഭീഷണിയിൽ കൊല്ലുമെന്ന സന്ദേശവും ഉണ്ടായിരുന്നു.

ഇടതുപക്ഷത്തിനു വേണ്ടി എഴുതുന്ന കവിയാണ് പവിത്രൻ തീക്കുനി. കൂലിപ്പണിക്കാരനായ തീക്കുനിയുടെ കവിതകൾക്ക് ഏറെ വായനക്കാരുണ്ട്.കോഴിക്കോട് ജില്ലയിലെ വടകരക്കടുത്ത് തീക്കുനിയിൽ ജനിച്ചു. തീക്കുനി എന്നത് സ്ഥലപ്പേരാണ്. മയ്യഴി, മഹാത്മാഗാന്ധി ഗവൺമെന്റ് ആർട്സ് കോളജിൽ ബി.എ. മലയാളത്തിനു ചേർന്നെങ്കിലും ആദ്യവർഷം തന്നെ പഠനം ഉപേക്ഷിച്ചു.വർത്തമാനകാലത്തിന്റെ നിഷ്ൂരതയ്‌ക്കെതിരെയാണ് പവിത്രൻ തീക്കുനിയുടൈ കവിതകളിൽ ഏറെയും.

പർദ്ദയിട്ട സ്ത്രീയുടെ മുഖമാണ് കവിതയ്ക്കൊപ്പം ചേർത്തിരിക്കുന്നത്. തീക്കുനി ഹിന്ദുമത വിശ്വാസങ്ങളെ പരിഹസിച്ചും വിമർശിച്ചും കവിതകൾ എഴുതിയിട്ടുണ്ട്. 'സീത' എന്ന കവിതയിൽ ശ്രീരാമനെ വിമർശിക്കുകയും 'അയോദ്ധ്യയേയും രാമനേയുംകാൾ കൊടുങ്കാടും ലങ്കയും രാവണനുമാണ് സുരക്ഷിതരെന്നും യോഗ്യരെന്നും'തീക്കുനി വിമർശിച്ചിട്ടുണ്ട്.

'ബിരിയാണി' എന്ന കഥ എഴുതിയതിന് സന്തോഷ് ഏച്ചിക്കാനം ''ന്യൂനപക്ഷ വികാരം വ്രണപ്പെടുത്തി''യെന്ന വിമർശനത്തിനും ഭീഷണിക്കും ഇരയായി. മലപ്പുറത്തെ മുസ്ലിം പെൺകുട്ടികളുടെ ഫ്ളാഷ് മോബിനെ പ്രശംസിച്ചതിന് ഖത്തറിലെ റേഡിയോ മലയാളം 98.6 എഫ്എംൽ ജോലിചെയ്യുന്ന ആർജെ സൂരജിനെ ''ഗൾഫിലിട്ട് കത്തിച്ചു കളയുമെന്ന്'' ഭീഷണിപ്പെടുത്തിയിരുന്നു.

തീക്കുനിയുടെ പിൻവാങ്ങലിനെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ പൊങ്കാല തുടങ്ങിക്കഴിഞ്ഞു.'വല്ല്യ ഡെക്കറേഷൻ ഒന്നും വേണ്ട വാഴപ്പിണ്ടി പവിത്രൻ അതുമതി.'തീക്കുനിയല്ല ചാരക്കുനി.'

വിജയ് കുമാർ വാസുദേവൻ ഇങ്ങനെ എഴുതുന്നു:

തീയിൽ പൊള്ളി തീക്കുനി
'സീതയും പർദ്ദയും തമ്മിൽ എന്താണ് ബന്ധം? ചോദ്യം കുഴക്കുന്നതാണ്. ശങ്കരാടി ലൈനിൽ താത്വികമായ ഒരവലോകനത്തിന് പോലും സ്‌കോപ്പില്ല. പക്ഷേ ബന്ധമുണ്ട്.പവിത്രൻ തീക്കുനിയെന്ന മതേതര മാർക്സിസ്റ്റ് കവി രാത്രിയുടെ അന്ത്യയാമങ്ങളിൽ മലയാള സാഹിത്യലോകത്തിന് സംഭാവന ചെയ്ത രണ്ട് അമൂല്യമായ ചെറു കവിതകളാണ് സീതയും പർദ്ദയും. താൻ വലിയ വിപ്ലവ കവിയും പുരോഗമനവാദിയുമാണെന്ന ആത്മരതിയടയലാണ് കവി രണ്ട് വികല സൃഷ്ടികളിലൂടെയും ഉദ്ദേശിച്ചത്. ജീവനുള്ള സീതയെ വരികളിലൂടെ ആഞ്ഞ് വെട്ടി തീക്കുനി മുഖപുസ്തകത്തിൽ തീപാറിച്ചു. പക്ഷേ പാരതന്ത്ര്യത്തിന്റെ ആ കരിമ്പടം ' പർദ്ദ ' പവിത്രനെ വേട്ടയാടുകയാണ്.

സീതയും പർദ്ദയും രണ്ട് സംസ്‌കാരങ്ങളെയാണ് പ്രതിനിധീകരിക്കുന്നതെന്നും ആ സംസ്‌കാരങ്ങൾ തമ്മിൽ വലിയ അന്തരമുണ്ടെന്നും തന്റെ വികല സൃഷ്ടികൾക്ക് ജന്മം നൽകുമ്പോൾ തീക്കുനി ഓർത്തില്ല. സീതയെ ചാരി രാമനെന്ന വിശ്വാസത്തെ തലങ്ങും വിലങ്ങും അപമാനിച്ചപ്പോൾ തീക്കുനി പവിത്രൻ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലനായി. നിന്റെ അയോദ്ധ്യയെക്കാൾ എത്രയോ ഭേദമായിരുന്നു രാവണന്റെ ലങ്കയെന്ന് സീതയെക്കൊണ്ട് ചോദിപ്പിച്ച് അഭിനവ ഫെമിനിസ്റ്റ്, ആട്മെയ്‌ക്കൽ സംഘങ്ങളുടെ ആരാധ്യപുരുഷനുമായി പവിത്രൻ തീക്കുനി. രാമൻ തന്റെ രാജധാനിയിലെ നിരീശ്വരവാദിയായ ചാർവാകനെ എങ്ങനെ അംഗീകരിച്ചുവോ അത് പോലെ ഹിന്ദു സമൂഹം 'തീപ്പന്തം' നിലവാരമുള്ള തീക്കുനിയെയും നിശബ്ദമായി സഹിച്ചു.

പക്ഷേ പർദ്ദ, അതിൽത്തൊട്ട തീക്കുനിക്ക് തേനീച്ചക്കൂട്ടിലാണ് താൻ കല്ലെറിഞ്ഞതെന്ന് ശരിക്കും മനസ്സിലായി. പർദ്ദ ഒരു ആഫ്രിക്കൻ രാജ്യമാണെന്നും ഖനികളിൽ കുടുങ്ങിയ സ്വപ്നങ്ങളുടെ പരിച്ഛേദമാണെന്നും, ഞരമ്പുകളിൽ തളയ്ക്കപ്പെട്ട വികാരങ്ങളുടെ വിസ്ഫോടനമാണെന്നും സോമരസത്തിന്റെ ബലത്തിൽ ഇഷ്ടൻ തട്ടിവിട്ടു. എന്നാൽ ജീവനുള്ള സീതയെ തൊടുംപോലെയല്ല ജീവനില്ലാത്ത പർദ്ദയെന്ന് മുഖപുസ്തകത്തിലെ കൊടുങ്ങല്ലൂർ വാഴ്‌ത്തുപാട്ട് കണ്ട് തീക്കുനി പവിത്രൻ ഞെട്ടി. കൈ അറുത്ത് മാറ്റപ്പെട്ട ജോസഫ് മാഷും, ഖത്തറിലെ റേഡിയോ ജോക്കർ ആർ.എ ജപ്പാനും, തസ്ലീമ നസ്റീനും സിനിമാ റീല് പോലെ പവിത്രനെ പരവശനാക്കി.

എന്ത് പറ്റി ഇന്നലെ തന്റെ സീതയ്ക്ക് കയ്യടിച്ച ഫെമിനിസ്റ്റ് അമ്മായിമാർക്ക്, ലൈക്കും സ്‌മൈലികളും കൊണ്ട് തന്നെ തറയിൽ വെക്കാതിരുന്ന ആട്ടിടയന്മാർക്ക്. അപ്പൊ ഇവരൊന്നും തന്നെ പോലെ പുരോഗമിച്ചില്ലേ. അതോ അങ്ങനെ അഭിനയിക്കുകയായിരുന്നോ. എവിടെ പോരാളി ഷാജി, എവിടെ അമ്പാടിമുക്ക് സഖാക്കൾ, എവിടെ ഞങ്ങൾ ചുവപ്പിന്റെ കൂട്ടുകാർ, പവിത്രൻ പർദ്ദയ്ക്ക് കീഴിലെ കമന്റ് ബോക്സിൽ തലങ്ങും വിലങ്ങും പരതി.

പർദ്ദയിൽ മൂടിടിച്ച് വീണ തന്റെ ആവിഷ്‌കാരം വീണ്ടെടുക്കാൻ ഇവരൊന്നുമില്ലെന്ന് ഒരു ഞെട്ടലോടെ തീപ്പന്തം തീക്കുനി തിരിച്ചറിഞ്ഞു. പിന്നെ മാപ്പിരക്കൽ ഫെയിം റേഡിയോ ജോക്കർ സ്റ്റൈലിൽ പോസ്റ്റും മുക്കി തീക്കുനി പാഞ്ഞത് പഴയ ഭാഗവതം ഇരിക്കുന്ന മുറിയിലേക്കാണ്. നാലാളറിയുന്ന മഹിളാരത്നങ്ങൾ അതിലുണ്ടെങ്കിൽ സീതയെ പോലെ വീണ്ടും ഒന്നു കൈവയ്ക്കണം. ജീവിക്കാനുള്ള കൊതി കൊണ്ടാണ്.(കടപ്പാട്)'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP