Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചിലത് തുറന്ന് പറയുമെന്ന ഭീഷണിയിൽ മമ്മൂട്ടി വീണുവോ? യഥാർത്ഥ രംഗങ്ങൾ കണ്ടതോടെ മുഖ്യമന്ത്രി യഥാർത്ഥ കമ്മ്യൂണിസ്റ്റുമായി; പിന്നെ എല്ലാം വേഗത്തിലുമായി; ജാതിയും മതവും ഇല്ലാതിരുന്ന മലയാള സിനിമയിൽ ഇപ്പോൾ അതെല്ലാം സജീവം; നടിയെ ആക്രമിച്ച കേസിൽ ദിലീപ് അകത്തായത് മെഗാതാരത്തിനും മകനും വിനയാകുമോ? മമ്മൂട്ടിയേയും ദുൽഖറിനേയും തകർക്കാൻ ശ്രമമെന്ന് പല്ലിശേരി

ചിലത് തുറന്ന് പറയുമെന്ന ഭീഷണിയിൽ മമ്മൂട്ടി വീണുവോ? യഥാർത്ഥ രംഗങ്ങൾ കണ്ടതോടെ മുഖ്യമന്ത്രി യഥാർത്ഥ കമ്മ്യൂണിസ്റ്റുമായി; പിന്നെ എല്ലാം വേഗത്തിലുമായി; ജാതിയും മതവും ഇല്ലാതിരുന്ന മലയാള സിനിമയിൽ ഇപ്പോൾ അതെല്ലാം സജീവം; നടിയെ ആക്രമിച്ച കേസിൽ ദിലീപ് അകത്തായത് മെഗാതാരത്തിനും മകനും വിനയാകുമോ? മമ്മൂട്ടിയേയും ദുൽഖറിനേയും തകർക്കാൻ ശ്രമമെന്ന് പല്ലിശേരി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദിലീപ് പുറത്തു വന്നതോടെ മലയാള സിനിമയിൽ തമ്മിലടി കൂടിയോ? അതെയെന്നാണ് മംഗളം സിനിമയിൽ പല്ലിശേരി വിശദീകരിക്കുന്നത്. ചിലരുടെ ലക്ഷ്യം മമ്മൂ്ട്ടിയും മകൻ ദുൽഖർ സൽമാനുമാണെന്ന് പല്ലിശേരി പറയുന്നു. മമ്മൂട്ടിയേയും ദുൽഖറിനേയും ഇല്ലാതാക്കാൻ ശ്രമം നടക്കുന്നതാണ് ആരോപണം. അമ്മയിൽ നിന്ന് ദിലീപിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. അതിൽ പലരും പ്രതിസ്ഥാനത്ത് നിർത്തിയത് മമ്മൂട്ടിയെയാണ്. പൃഥ്വി രാജിന് വേണ്ടി മമ്മൂട്ടിയാണ് ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയതെന്ന ആക്ഷേപം കെബി ഗണേശ് കുമാറും ഉയർത്തി. ഇത്തരം ചർച്ചകൾക്കിടെയാണ് പല്ലിശേരിയുടെ പുതിയ ലേഖനം.

മംഗളം സിനിമയിലെ പതിവ് കോളത്തിൽ പല്ലിശേരി എഴുതുന്നത് ഇങ്ങനെ: എതിരാളികൾ പോലും സ്നേഹിക്കുന്ന ആദരിക്കുന്ന വിരലിലെണ്ണാവുന്ന നടന്മാരിൽ ഒരാളാണ് മമ്മൂട്ടി. കഴിഞ്ഞ 38 വർഷമായി മലയാളസിനിമയിൽ ശക്തിദുർഗമായി നിൽക്കുന്ന നടനാണ് മമ്മൂട്ടി. പ്രദർശന ശാലകളിൽ മമ്മൂട്ടിയുടെ വിജയിക്കാത്ത സിനിമകൾ ഉണ്ടായിട്ടുണ്ടാകാം. എന്നാൽ അത്തരം സിനിമകളിൽ പോലും ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന അഭിനയമുഹൂർത്തങ്ങളാണ് മമ്മൂട്ടിയിൽ നിന്നും ലഭിച്ചത്.

നടിയുമായി ബന്ധപ്പെട്ട സംഭവത്തിന്റെ പേരിൽ മമ്മൂട്ടിയെയും മകൻ ദുൽഖറിനെയും മലയാളസിനിമയിൽ നിന്നും ഇല്ലായ്മ ചെയ്യാൻ വേണ്ടി മലയാളസിനിമയിലെ തന്നെ ചിലർ ശ്രമം തുടങ്ങിക്കഴിഞ്ഞു. അതിന്റെ ലക്ഷണങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്. അമ്മ സംഘടനയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് കുറ്റാരോപണം. എന്നാൽ അതല്ല കാരണമെന്നു പലർക്കും അറിയാം. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന സംശയ നിഴലിൽ നിൽക്കുന്ന ദിലീപിനെ രക്ഷപ്പെടുത്താൻ മമ്മൂട്ടിയോട് പറഞ്ഞെങ്കിലും അതിനു തയ്യാറാക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു മമ്മൂട്ടി എന്നാണ് ദിലീപ് ക്യാമ്പിൽ നിന്നും അറിയാൻ കഴിഞ്ഞത്.

കുടുംബ പ്രേക്ഷകരുടെ നടനും കൈരളി ചെയർമാനുമായ മമ്മൂട്ടിക്ക് മുഖ്യമന്ത്രിയുമായിട്ടുണ്ടെന്നു പറയപ്പെടുന്ന അടുത്ത ബന്ധംതന്നെയാണ് ദിലീപ് കേസിൽ ഇടപ്പെടണമെന്ന് മമ്മൂട്ടിയോട് പറയാൻ കാരണം. ഒടുവിൽ ദിലീപ് പലതും തുറന്ന് പറയുമെന്ന് ചെറിയ രീതിയിൽ ഒരു ഭീഷണി. ആ ഭീഷണിയിലാണ് മമ്മൂട്ടി അടക്കമുള്ളവർ വീണതെന്നും ദിലീപിനു സഹായകരമായ രീതിയിൽ സംസാരിച്ചതെന്നും പറയപ്പെടുന്നു.
എന്നാൽ സംഭവത്തിന്റെ യഥാർത്ഥ രംഗങ്ങൾ കാണേണ്ടി വന്ന മുഖ്യമന്ത്രി ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരനായി.

തെറ്റുകൾ ചെയ്തവർ ആരായാലും ശരി അവർ ശിക്ഷക്ക് അർഹരാണെന്നും തെളിവുകൾ ഉണ്ടെങ്കിൽ പ്രതിസ്ഥാനത്തു നിൽക്കുന്നവരെ അറസ്റ്റ് ചെയ്യണമെന്നും പറയുകയുണ്ടായി. പിന്നെ എല്ലാം വേഗത്തിലായിരുന്നു. ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടു. 85 ദിവസം ജയിലിൽ കിടന്നു. അതിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് കരുതിയെങ്കിലും നടന്നില്ല. ദിലീപിനെ രക്ഷപ്പെടുത്താൻ ആരൊക്കെയേ ലക്ഷങ്ങൾ വാരിയെറിഞ്ഞ് കളിക്കുകയാണെന്ന പ്രചരണം ശക്തമായി.

ദിലീപിന് ജാമ്യം കിട്ടാതായപ്പോൾ മമ്മൂട്ടി വിചാരിച്ചിരുന്നെങ്കിൽ മുഖ്യമന്ത്രിയെകൊണ്ട് ജാമ്യം കിട്ടാനുള്ള വകുപ്പുകൾ ഉണ്ടാക്കാമെന്ന് വിചാരിച്ചവരും കുറവല്ല. എന്തായാലും ദിലീപിന്റെ കാര്യത്തിൽ മമ്മൂട്ടി കളിച്ചെന്ന് ഒരു വാർത്ത ഉണ്ടാക്കാൻ ചിലർക്കു കഴിഞ്ഞു. എങ്കിൽ പിന്നെ മമ്മൂട്ടിയെ മാത്രമല്ല, നടൻ കൂടിയായ ദുൽഖറിനെയും ഇല്ലാതാക്കാനുള്ള ശ്രമത്തിനു തുടക്കം കുറിച്ചു. ആദ്യപടിയായി സിനിമാ മേഖലയിലെ പ്രമുഖരുടെ എല്ലാ ഇടപാടുകളും കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷണത്തിന് വേണ്ടതൊക്കെ ചെയ്തു.

സിനിമാ താരങ്ങൾ അനധികൃമായി സമ്പാദിച്ച സ്വത്തുകൾ സംബന്ധിച്ചും ഐ.ബി അന്വേഷണം തുടങ്ങുകയാണ്. മമ്മൂട്ടി കായൽ കൈയേറിയതായ ആരോപണവും പരിസ്ഥിതിയെ വെല്ലുവിളിച്ച് 17 സെന്റ് സ്ഥലത്ത് കെട്ടിടം നിർമ്മിച്ചതും എല്ലാം ഐ.ബി പ്രധാനമായും അന്വേഷിക്കുന്നുണ്ട്. ഇതിനു പുറമെ എറണാകുളം ജില്ലിയിലെ കണ്ണായ സ്ഥലത്ത് മമ്മൂട്ടിക്ക് സൗജന്യമായി 6 സെന്റ് ഭൂമി നൽകിയതും അന്വേഷിക്കുന്നുണ്ട്. പരാതി നൽകിയ നവാസിൽ നിന്നും അന്വേഷണസംഘം വിശാദാംശം നേടും.

ഇൻകം ടാക്സ് എൻഫോഴ്സ്മെന്റ് ഉദ്ദോഗ്യസ്ഥരെ സ്വാധീനിച്ച് പല പ്രമുഖരും നടപടികളിൽ നിന്നും രക്ഷപ്പെടുന്നുണ്ടെന്ന ആക്ഷേപം നിലനിൽക്കുന്നതിനാൽ ഐ.ബി അന്വേഷണം സിബിഐക്ക് നിർണായകമാകും. സിനിമാ മേഖലയിൽ വാങ്ങുന്ന യഥാർത്ഥ പ്രതിഫലം, ബ്ലാക്ക് മണി, മയക്കുമരുന്ന് അങ്ങനെ നിരവധി കാര്യങ്ങളിൽ സജീവമായ അന്വേഷണം നടക്കുകയാണ്. മമ്മൂട്ടിയുടെ ഇമേജ് തകർക്കുന്നതിനൊപ്പം മകൽ ദുൽഖർ സൽമാന്റെ സിനിമകൾക്കു നേരെ വ്യാജമായ പ്രചരണങ്ങളാണ് അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്.

അതിന്റെ തുടക്കം പറവ മുതൽ ആരംഭിച്ചിരുന്നു എന്നാണ് സിനിമയ്ക്കുള്ളിലെ ചർച്ച. ജാതിയും മതവും ഇല്ലാതിരുന്ന മലയാള സിനിമയിൽ ഇപ്പോൾ അതെല്ലാം മനഃപൂർവം കുറെപ്പേർ കൊണ്ടുവന്നിരിക്കുന്നു. ഇന്നലെ വരെ ഉണ്ടായിരുന്ന സിനിമയോ സൗഹൃദമോ കൂട്ടായ്മയോ സംഘടിത കൂട്ടുകെട്ടോ ഇന്നില്ല. അതെല്ലാം കൊച്ചിയിൽ പീഡിപ്പിക്കപ്പെട്ട നായികനടിയുടെ കേസിനൊപ്പം ഇല്ലാതായി. തുറന്നുപറഞ്ഞും രഹസ്യം പറഞ്ഞും എതിരാളികളെ ഉണ്ടാക്കി തകർക്കാനുള്ള ശ്രമം തുടങ്ങികഴിഞ്ഞു. നിശബ്ദമായ പ്രതികാരം... ഇതൊക്കെ മലയാളസിനിമയുടെ തകർച്ചയ്ക്കു മാത്രം കാരണമാകും-പല്ലിശേരി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP