Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അനാവശ്യ കടുംപിടുത്തം വിനയായി; മാന്യമായി പിൻവലിയാൻ അവസരം ഉണ്ടായിട്ടും വഴങ്ങിയതുമില്ല; മാധ്യമങ്ങൾ ലാളന നിർത്തി പിൻവാങ്ങിയതോടെ മൂന്നാറിലെ പൊമ്പിളെ ഒരുമ സമരം നിർജീവമായി; തൊപ്പിയിട്ടവർ സജീവമായപ്പോൾ പതിയെ പാലം വലിച്ച മുഖ്യ രാഷ്ട്രീയകക്ഷികൾ; ഗതാഗതക്കുരുക്ക് മൂലം നാട്ടുകാർക്കും സഞ്ചാരികൾക്കും അതൃപ്തി

അനാവശ്യ കടുംപിടുത്തം വിനയായി; മാന്യമായി പിൻവലിയാൻ അവസരം ഉണ്ടായിട്ടും വഴങ്ങിയതുമില്ല; മാധ്യമങ്ങൾ ലാളന നിർത്തി പിൻവാങ്ങിയതോടെ മൂന്നാറിലെ പൊമ്പിളെ ഒരുമ സമരം നിർജീവമായി; തൊപ്പിയിട്ടവർ സജീവമായപ്പോൾ പതിയെ പാലം വലിച്ച മുഖ്യ രാഷ്ട്രീയകക്ഷികൾ; ഗതാഗതക്കുരുക്ക് മൂലം നാട്ടുകാർക്കും സഞ്ചാരികൾക്കും അതൃപ്തി

അർജുൻ സി വനജ്

മൂന്നാർ: ഭൂരിഭാഗം മാധ്യമങ്ങളും മൂന്നാർ വിട്ടതോടെ പൊമ്പിളെ ഒരുമ സമരം നിർജ്ജീവമായി. സമരത്തെ നിയന്ത്രിക്കുന്ന വിവിധ സംഘടനകൾക്കിടയിലും അഭിപ്രായവ്യത്യാസം രൂക്ഷമാണ്. ആം ആദ്മി പ്രവർത്തകരോട് തൊപ്പിവെച്ചിരിക്കേണ്ടെന്ന് പൊമ്പിളെ ഒരുമ നേതാക്കൾ ആവശ്യപ്പെട്ടതോടെ ഇവരും സമരത്തിൽനിന്ന് ഏതാണ്ട് പിന്മാറിയ മട്ടാണ്. കഴിഞ്ഞ ഞായറാഴ്ച മുതൽ സമരകേന്ദ്രത്തിൽ സജീവമായിരുന്ന ആം ആദ്മി സംസ്ഥാന കൺവീനർ സി.ആർ നീലകണ്ഠൻ മൂന്നാറിൽ ഉണ്ടെങ്കിലും സമരകേന്ദ്രത്തിൽ നിർജീവമാണ്. സമരത്തിന് പിന്നിൽ ചില ഇടത് തീവ്ര വിഭാഗങ്ങളുടെ താൽപര്യങ്ങളുണ്ടോ എന്ന സംശയത്താൽ ബിജെപി നേരത്തേ സമരത്തിൽനിന്ന് പിന്നോട്ടുപോയെങ്കിലും കോൺഗ്രസ്സ് നേതാക്കൾ ശനിയാഴ്ച വരെ സമരപ്പന്തലിൽ സജീവമായിരുന്നു.

ശനിയാഴ്ച നിരാഹാരം അവസാനിപ്പിച്ച പൊമ്പിളെ ഒരുമെ നേതാക്കളായ ഗോമതിയും കൗസല്ല്യയും രാജേശ്വരിയും ഇന്നലെ മുതൽ വീണ്ടും സത്യാഗ്രഹം ആരംഭിച്ചു. എന്നാൽ സത്യാഗ്രഹത്തിന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്നാണ് സമരപ്പന്തലിലെ കാഴ്ചകളിൽ നിന്നു വ്യക്തമാകുന്നത്. ഇതോടെ ജില്ലയുടെ പുറത്തുനിന്ന് എത്തിയ ദൃശ്യമാധ്യമങ്ങളുടെ ഒരോ യൂണിറ്റുകൾ ഇന്നലെ മൂന്നാറിനോട് വിടപറഞ്ഞു. ഏതാനും ചാനലുകൾ കൊച്ചിയിൽ നിന്നുള്ള ഡി.എസ്.എൻ.ജി വാനുകൾ പിൻവലിച്ചു. പുറത്തുനിന്ന് എത്തിയ റിപ്പോർട്ടർമാരോടു സമരവാർത്തകൾക്ക് പകരം വൻകിട കയ്യേറ്റവാർത്തകൾ കണ്ടെത്താൻ വാർത്താ മേധാവികൾ നിർദ്ദേശം നൽകി.

ഒരാഴ്ച പിന്നിടുന്ന സമരത്തോട് മൂന്നാർ ജനതയും വിയോജിപ്പ് പ്രകടിപ്പിച്ചുതുടങ്ങി. വളരെ ഇടുങ്ങിയ പാതകളുള്ള മൂന്നാർ നഗരത്തിൽ സീസൺ ടൈമിൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് സഞ്ചാരികൾക്ക് കടുത്ത ദുരിതങ്ങളാണ് ഉണ്ടാക്കുന്നത്. സമരകേന്ദ്രത്തിലേക്ക് ഏതെങ്കിലും നേതാവ് എത്തിയാലോ, പ്രകടനം കടന്നുപോയാലോ, അരമണിക്കൂറിലേറെയാണ് മൂന്നാർ നഗരം ഗതാഗതക്കുരുക്കു കൊണ്ട് നിശ്ചലമാവുന്നത്. സമരപ്പന്തലിന് തൊട്ടടുത്ത വ്യാപാര സ്ഥാപനങ്ങളിൽ കച്ചവടം അമ്പത് ശതമാനത്തിലേറെ കുറഞ്ഞതായാണ് വ്യാപാരികൾ മറുനാടൻ മലയാളിയോട് പറഞ്ഞത്. ഈ ഭാഗത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പൊലീസ് തടഞ്ഞതോടെയാണിത്.

സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ തിങ്കളാഴ്ച എൻ.ഡി.എ ഹർത്താൽ നടത്തിയിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ സമരകേന്ദ്രത്തിൽ തിങ്കളാഴ്ച രാത്രി വരെ തങ്ങിയെങ്കിലും, സംഘപരിവാർ അനുകൂലികളായ മാധ്യമപ്രവർത്തകർ ഇവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയതോടെയാണ് നിരാഹാരസമരം നടത്താനിരുന്ന നീക്കത്തിൽനിന്ന് ശോഭ സുരേന്ദ്രൻ പിന്മാറിയത്. കോൺഗ്രസ് നേതാവ് ലതിക സുഭാഷ് രണ്ടു ദിവസം സമരകേന്ദ്രത്തിൽ തങ്ങി പിന്തുണ അറിയിച്ചെങ്കിലും, സമരത്തിന്റെ നിയന്ത്രണം മറ്റു ചിലരിലാണെന്ന് മനസ്സിലാക്കിയതോടെയാണ് പിന്മാറിയത്. ബിന്ദു കൃഷ്ണയും ഇതേ കാരണത്താലാണ് പിന്മാറിയതെന്നാണ് ഇവരുടെ അടുത്ത കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.

അതേസമയം വ്യാഴാഴ്ച രാത്രി അരങ്ങേറിയ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ബിന്ദു കൃഷ്ണയും ലതിക സുഭാഷും ഷാനിമോൾ ഉസ്മാനും വെള്ളിയാഴ്ച രാവിലെ സമരകേന്ദ്രത്തിൽ എത്തിയെങ്കിലും ശനിയാഴ്ച സമരനേതാക്കളെ അറസ്റ്റ് ചെയ്ത് അടിമാലിയിലെ ആശുപത്രിയിലേക്ക് മാറ്റിയതോടെ ഇവർ മടങ്ങി. എകെ മണിയുടെ പ്രതിഷേധം വകവെയ്ക്കാതെയാണ് മുതിർന്ന കോൺഗ്രസ്സ് നേതാക്കൾ മൂന്നാറിൽ എത്തിയത്. സമരകേന്ദ്രത്തിൽ എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും കോൺഗ്രസ് നേതാവ് എകെ മണി ചില സംഘടനകൾക്ക് സമരവുമായുള്ള ബന്ധം ബോധ്യപ്പെടുത്തിയിരുന്നു.

അതേസമയം, എംഎം മണിയുടെ പ്രസ്താവനയിൽ മന്ത്രി മാപ്പ് പറയണമെന്ന മുൻനിലപാടിൽ നിന്ന് സമരനേതാക്കൾ പുതിയ മുദ്രാവാക്യങ്ങളും മുന്നോട്ടുവെച്ചു. ഈ സമരത്തെ ഭൂസമരമായി മാറ്റാനാണ് ഇപ്പോഴത്തെ ശ്രമം. ഇതോടെ വെട്ടിലായത് കോൺഗ്രസ്സ് സംസ്ഥാന നേതൃത്വമാണ്. പ്രദേശിക നേതൃത്വത്തിന്റെ എതിർപ്പ് വകവെയ്ക്കാതെ രാഷ്ട്രീയമുതലെടുപ്പ് നടത്താമെന്ന നേതൃത്വത്തിന്റെ കണക്കുകൂട്ടലാണ്, സമരം ഭൂ സമരം ആയി മാറുമ്പോൾ തെറ്റിയത്. ഭൂസമര നേതാവ് ഗീതാന്ദൻ സമരവേദിയിലെത്തിയതും യാദൃച്ഛികമല്ലെന്നാണ് നിരീക്ഷപ്പെടുന്നത്. സി.ആർ നീലകണ്ഠന് ഇക്കാര്യങ്ങൾ അറിയുന്നതാണ്. എന്നാൽ പൊമ്പളെ ഒരുമെ നേതാക്കളുമായി അരവിന്ദ് കേജ്രിവാൾ ഡൽഹിയിൽ നടത്തിയ ചർച്ചയിൽ കേരളത്തിൽ ആം ആദ്മിയുമായി ഒരുമിച്ച് പ്രവർത്തിക്കാമെന്ന തീരുമാനമെടുത്തിരുന്നു. ഈ സമരത്തിലൂടെ സംഘടിത തൊഴിലാളി മേഖലയായ മൂന്നാറിലെ തോട്ടം തൊഴിലാളികളെ ഈ സമരത്തിലൂടെ ആം ആദ്മിയിലേക്കടുപ്പിക്കുകയെന്നതാണ് ഇവർ ലക്ഷ്യമിടുന്നത്.

ഐക്യദാർഢ്യം മാത്രം പ്രഖ്യാപിച്ച് സ്വന്തം നിലയിൽ സമരത്തിന് ദേശീയശ്രദ്ധ നേടിക്കൊടുക്കാനുള്ള നിർദ്ദേശങ്ങൾ ബിജെപിക്ക് നൽകിയത്, സമരവേദിയിലുള്ള സംഘപരിവാർ അനുകൂലികളായ മാധ്യമപ്രവർത്തകരാണ്. ഇതനുസരിച്ചാണ് സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനും തമിഴ്‌നാട് അദ്ധ്യക്ഷ തമിഴരശെ സൗന്ദർരാജും കഴിഞ്ഞ ദിവസം മൂന്നാറിൽ എത്തിയത്. സമരത്തിന് നേതാക്കൾ എത്തുന്നതിനോട് കോൺഗ്രസ് പ്രദേശിക നേതൃത്വത്തിന് ശക്തമായ എതിർപ്പുണ്ട്. ഇതിനെ മറികടന്ന് മുന്നോട്ടു പോവുക കെപിസിസിക്കും അസാധ്യമാണ്. ഇതിനാലാണ് ലതികാ സുഭാഷ് അടക്കമുള്ള നേതാക്കൾ സമരവേദിയിൽനിന്ന് മാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP