Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നായർ സമുദായത്തിൽ നിന്നും രക്ഷിക്കപ്പെട്ട നഴ്‌സ് നായർ സമുദായത്തിൽ നിന്നും രക്ഷിക്കപ്പെട്ട യുവാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു! അഞ്ച് വർഷം മുമ്പ് നൽകിയ വിവാഹ പരസ്യം വൈറലാക്കി സോഷ്യൽ മീഡിയ; വിവാഹം കഴിഞ്ഞ് കുഞ്ഞുങ്ങളുമായി കഴിയുന്ന കുടുംബത്തെ തേടി നിലയ്ക്കാത്ത ഫോൺ വിളി പ്രവാഹം

നായർ സമുദായത്തിൽ നിന്നും രക്ഷിക്കപ്പെട്ട നഴ്‌സ് നായർ സമുദായത്തിൽ നിന്നും രക്ഷിക്കപ്പെട്ട യുവാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു! അഞ്ച് വർഷം മുമ്പ് നൽകിയ വിവാഹ പരസ്യം വൈറലാക്കി സോഷ്യൽ മീഡിയ; വിവാഹം കഴിഞ്ഞ് കുഞ്ഞുങ്ങളുമായി കഴിയുന്ന കുടുംബത്തെ തേടി നിലയ്ക്കാത്ത ഫോൺ വിളി പ്രവാഹം

അരുൺ ജയകുമാർ

തിരുവനന്തപുരം: വിവാഹ പരസ്യങ്ങൾക്കായി ഒരു പേജ് തന്നെയാണ് പത്രങ്ങളിൽ മാറ്റി വയ്ക്കാറുള്ളത്. പരസ്യങ്ങൾ കണ്ട ശേഷം തൽപ്പര കക്ഷികൾ പരസ്പരം ബന്ധപ്പെട്ട് വിവാഹിതരാകുന്നതുമൊക്കെ സഹജമാണ്. ഒരു വിവാഹ പരസ്യം നൽകിയത് കാരണം നിലയ്ക്കാത്ത ഫോൺ വിളികൾ നേരിടുകയാണ് ഒരു കുടുംബം, അതിന് കാരണക്കാരായതാകട്ടെ സോഷ്യൽ മീഡിയയും. അഞ്ച് വർഷം മുൻപ് നൽകിയ വ്യത്യസ്തമായ ഒരു പരസ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറലായതാണ് കുടുംബത്തെ വലയ്ക്കുന്നത്. നായർ സമുദായത്തിൽ നിന്നും രക്ഷിക്കപ്പെട്ട നഴ്‌സ് യുവതി സമാനമായി നായർ സമുദായത്തിൽ നിന്നും രക്ഷിക്കപ്പെട്ട യുവാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുവെന്നാണ് പരസ്യം.

പരസ്യത്തിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ മറുനാടൻ മലയാളി ബന്ധപ്പെട്ടപ്പോഴാണ് സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയുന്നത്. അഞ്ച് വർഷം മുൻപാണ് ഇത്തരത്തിൽ പരസ്യം നൽകിയത്. കഥയിലെ നഴ്‌സിന്റെ സഹോദരി പറയുന്നത് ഇങ്ങനെ. നായർ സമുദായത്തിൽ നിന്നും പെന്തകോസ്ത് സഭയിലേക്ക് വന്ന ശേഷമാണ് ഇങ്ങനെയൊരു പരസ്യം നൽകിയത്. ഇപ്പോൾ ചേച്ചിയുടെ വിവാഹം കഴിഞ്ഞ് കുടുംബവുമായി താമസിക്കുകയാണെന്നുമാണ്. ജാതിയും മതവുമെല്ലാം ഉപേക്ഷിച്ച് ക്രൈസ്തവ സഭയിലേക്ക് മാറിയിട്ടും വിവാഹാലോചനയിൽപ്പോലും ജാതി ചിന്ത കുറയുന്നില്ലെന്നതാണ് പരസ്യത്തിലെ സാരം.

ജാതിമാറി മറ്റൊരു സഭയിലേക്ക് വന്നിട്ടും സമാനമായി സഭയിൽ വന്നവരുടെ ആലോചന മാത്രം ക്ഷണിച്ച്‌കൊണ്ടുള്ള വിവാഹ പരസ്യത്തെ കണക്കിന് പരിഹസിക്കാനും ഈ അവസരം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ട്. ഇതിൽ ശരിയുമുണ്ട്. നായർ സമുദായത്തിൽ നിന്ന് പെന്തകോസ്ത് സഭയിലെത്തിയിട്ടും നായർ മാടമ്പിത്തരം വിട്ടുമാറിയില്ല. പിന്നെ എന്തിന് മതം മാറിയെന്ന ചോദ്യമാണ് ഉയരുന്നത്. മതമാറ്റത്തിലെ പൊള്ളത്തരം തുറന്നുകാട്ടാനും ഈ പരസ്യമുയർത്തി സോഷ്യൽ മീഡിയ ശ്രമിക്കുന്നുണ്ട്. മതം മാറുന്നതിനൊപ്പം മനസ്സ് മാറിയില്ലെങ്കിൽ ഇതൊക്കെ
സംഭവിക്കുമെന്നതാണ് ഉയുരന്ന വാദം.

എന്തായാലും കോട്ടയം മണർകാടുള്ള കുടുംബം നൽകിയ പരസ്യത്തിൽ പറഞ്ഞ പ്രകാരം നായർ സമുദായത്തിൽ നിന്നും മതവും വിശ്വാസവും മാറി സഭയിലേക്ക് വന്ന യുവാവിനെ തന്നെയാണ് നഴ്‌സ് പിന്നീട് വിവാഹം കഴിച്ചതും. തങ്ങളുടെ മുൻ സമുദായത്തിൽ നിന്നും ക്രിസ്തുവിന്റെ മാർഗത്തിലേക്ക് വന്ന ഒരാളെ തന്നെ യുവതിക്ക് വരനായി തെരഞ്ഞെടുക്കണമെന്നും തീരുമാനിച്ചുറപ്പിച്ചതാണെന്നും കുടുംബം മറുനാടൻ മലയാളിയോട് പറഞ്ഞു. രസകരമായ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റിന് ലഭിക്കുന്നത്.

ഇത് ബോബനും മോളിയെക്കാളും വലിയ തമാശയാണെന്നും, മാട്രിമോണിയൽ പരസ്യം വായിക്കുന്നതാണ് എല്ലാം മറന്ന് ചിരിക്കാനുള്ള ഏറ്റവും വലിയ മാർഗം എന്നിങ്ങനെയാണ് വിവിധ കമന്റുകൾ. രക്ഷിക്കപ്പെട്ട എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്, അപ്പോൾ നായർ സമുദായത്തെ രക്ഷിക്കാൻ ശ്രമിക്കുന്ന സുകുമാരൻ നായർക്ക് തിരിച്ചടിയായല്ലോ, നായർ സമുദായത്തിൽ നിന്നും രെക്ഷിക്കപ്പെടാൻ ആ സമുദായം വല്ല ഐ എസ് താവളം വല്ലതും ആണോ?

ഞാൻ ആലോചിക്കുന്നതു ചെവിയിൽ പൂട ഉള്ള നായനാരും ഇല്ലേ ഇതിനെതിരെ പ്രീതികരിക്കാൻ .എന്നിങ്ങനെ രസകരമായ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP