Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇടുക്കി ഡാമിൽ നിന്ന് ഒഴുക്കി വിടുന്നത് സെക്കന്റിൽ 10 ലക്ഷം വെള്ളം; ഭൂതത്താൻകെട്ടിന് താഴെ കാലടി-മലയാറ്റൂർ മുതൽ ആലുവ വരെയുള്ള സർവ്വ പ്രദേശത്തും ജല പ്രവാഹം; നെടുമ്പാശേരി വിമാനത്താവളം അടച്ചത് ചെങ്ങൽതോട്ടിലെ വെള്ളം ഉയർന്നപ്പോൾ; മുല്ലപ്പെരിയാറും തുറന്നുവിട്ടതോടെ പെരിയാറിന്റെ തീരം തീരാ ദുരിതത്തിൽ; ഇടമലയാറും നിറഞ്ഞു കവിയുമ്പോൾ ദുരിതാശ്വാസ ക്യാമ്പിലേക്ക് പതിനായിരങ്ങളെ മാറ്റി സർക്കാർ; നേര്യമംഗലത്തും വൻ പ്രതിസന്ധി; മലയോരത്ത് ഉരുൾപൊട്ടൽ ഭീതിയും ശക്തം; എറണാകുളത്ത് ആശങ്ക ശക്തം

ഇടുക്കി ഡാമിൽ നിന്ന് ഒഴുക്കി വിടുന്നത് സെക്കന്റിൽ 10 ലക്ഷം വെള്ളം; ഭൂതത്താൻകെട്ടിന് താഴെ കാലടി-മലയാറ്റൂർ മുതൽ ആലുവ വരെയുള്ള സർവ്വ പ്രദേശത്തും ജല പ്രവാഹം; നെടുമ്പാശേരി വിമാനത്താവളം അടച്ചത് ചെങ്ങൽതോട്ടിലെ വെള്ളം ഉയർന്നപ്പോൾ; മുല്ലപ്പെരിയാറും തുറന്നുവിട്ടതോടെ പെരിയാറിന്റെ തീരം തീരാ ദുരിതത്തിൽ; ഇടമലയാറും നിറഞ്ഞു കവിയുമ്പോൾ ദുരിതാശ്വാസ ക്യാമ്പിലേക്ക് പതിനായിരങ്ങളെ മാറ്റി സർക്കാർ; നേര്യമംഗലത്തും വൻ പ്രതിസന്ധി; മലയോരത്ത് ഉരുൾപൊട്ടൽ ഭീതിയും ശക്തം; എറണാകുളത്ത് ആശങ്ക ശക്തം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: പെരിയാറിൽ പരക്കെ ജല നിരപ്പ് ഉയർന്നു. നെടുമ്പാശേരി എയർപോർട്ട് അടച്ചു. തോരാതെ പെയ്യുന്ന മഴ മലയോരമേഖലകളിൽ ഉരുൾപൊട്ടലിന് വവിയൊരുക്കുമെന്നും ഭീതി. സുരക്ഷ മുൻകരുതലുകൾ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ഭീതി വേണ്ടെന്നും അധികൃതർ. ഭൂതത്താൻകെട്ടിന് താഴെ കാലടി-മലയാറ്റൂർ മുതൽ ആലുവ വരെയുള്ള തീരദേശമേഖല അപ്പാടെ വെള്ളപ്പൊക്കം കനക്കുമെന്നും സൂചന. ഇടുക്കി ഡാമിൽ നിന്ന് സെക്കന്റിൽ പത്ത് ലക്ഷം ലിറ്റർ വെള്ളമാണ് ഒഴുകി വിടുന്നത്. മുല്ലപ്പെരിയാറും തുറന്നതോടെ ഇടുക്കിയിലേക്ക് ജലം ഒഴുകിയെത്തുന്നത് കൂടിയ സാഹചര്യത്തിലാണ്.

സമീപത്തെ ചെങ്ങൽതോട്ടിൽ വെള്ളമുയർന്നതിനെത്തുടർന്ന് പുലർച്ച 4 മുതൽ നെടുമ്പാശേരി എയർപോർട്ട് അടച്ചു.ഉച്ചകഴിഞ്ഞ് 2 വരെയുള്ള എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ചിരിക്കുകയാണെന്നാണ് അധികൃതരിൽ നിന്നും ലഭിച്ച വിവരം. ആലുവ മേഖലയിലെ വെള്ളപ്പൊക്കം കഴിഞ്ഞ ദിവസങ്ങളേക്കാൾ രൂക്ഷമാവുമെന്നാണ് സൂചന. ഭൂതത്താൻകെട്ടിൽ നിന്നും താഴേയയ്ക്കൊഴുകുന്ന വെള്ളത്തിന്റെ അളവ് ഗണ്യമായി വർദ്ധിച്ചിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്നലെ രാവിലെ മുതലുള്ള മഴമൂലം ഭൂതത്താൻകെട്ടിലേക്ക ഒഴുകിയെത്തിയിരുന്ന വെള്ളത്തിന്റെ അളവ് വർദ്ധിച്ചിരുന്നു.ഇന്നലെ വൈകിട്ടോടെ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ മുഴുവൻ തുറന്നതോടെ രാത്രി 10 മണിയോടെ ഇവിടുത്തെ ജലനിരപ്പ് 32 മീറ്റർ കടന്നു.പുലർച്ചെ മുല്ലപ്പെരിയാർ തുറന്നിട്ടുണ്ട്.

മുല്ലപ്പെരിയാറിൽ നിന്നും എത്തുന്ന വെള്ളം ഒഴുക്കിക്കളയാൻ ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ ഇനിയും ഉയർത്തിയാൽ പെരിയാർ തീരങ്ങളിൽ വ്യാപകമായി വെള്ളമുയരുന്നതിന് സാധ്യതയുണ്ടെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്നതായുള്ള വാർത്ത പുറത്തുവന്നതോടെ ഇന്നലെ തീരദേശവാസികൾക്ക് ഉറക്കം നഷ്ടപ്പെട്ട അവസ്ഥയായിരുന്നു. ഭീതിയുടെ നിറവിലാണ് ഇക്കൂട്ടർ നേരം വെളുപ്പിച്ചത്. പുലർച്ചെ മുതൽ താഴെ വെള്ളമൊഴുകിയെത്തുന്ന പ്രദേശങ്ങളിലെ താമസക്കാർ കനത്ത ഭീതിയിലാണ്. ഇടമലയാറിലെ ജല നിരപ്പ് 169.15 അടി ആണ്. തുറന്നിട്ടുള്ള 4 ഷട്ടറുകളും ഉയർത്തി. 2 ഷട്ടറുകൾ 2.5 മീറ്റർ വീതവും മറ്റ് രണ്ട് ഷട്ടറുകൾ ഓരോ മീറ്റർ വീതവുമാണ് ഉയർത്തിയിരിക്കുന്നത്. സെക്കന്റിൽ 700 ഘനമീറ്റർ വെള്ളമാണ് ഇപ്പോൾ പുറത്തേക്ക് ഒഴുകുന്നത്.

രാത്രി തോരാതെ പെയ്യുന്ന കനത്തമഴയിൽ പെരിയാർ കരകവിഞ്ഞാണ് ഒഴുകിയിരുന്നത്. ഇതിന് പുറമേ വൈകിട്ടോടെ ഇടമലയാറിൽ നിന്നും കൂടുതൽ വെള്ളമൊഴുക്കിത്തുടങ്ങി. രാത്രി 10 മണിയോടടുത്ത് ഇവിടുത്തെ 4 ഷട്ടറുകളിൽ 2 എണ്ണം 2 മീറ്റർ വീതവും മറ്റ് രണ്ടെണ്ണം ഓരോ മീറ്റര് വീതവും ഉയർത്തി. ഇതുമൂലം സെക്കന്റിൽ 60 ഘനമീറ്റർ വെള്ളം വീതമാണ് ഭൂതത്താൻകെട്ടിലേക്ക് ഒഴുകിയെത്തിയിരുന്നത്.തമിഴ്‌നാടിന്റെ നീരാർ അണക്കെട്ട് തുറന്നതിനെത്തുടർന്ന് സംഭരണിയിലേക്ക് അധിക ജലപ്രവാഹ മുണ്ടായതാണ് ഷട്ടറുകൾ കൂടുതൽ ഉയർത്താൻ കാണമെന്നാണ് വൈദ്യൂത വകുപ്പധികൃതരിൽ നിന്നും ലഭിച്ച വിവരം. രാത്രി 10 മണിയോടൈ ജല നിരപ്പ് ഉയർന്നതിനേത്തുടർന്ന് പെരിയാർ തീരത്ത് നേര്യമംഗലത്തും ആവോലിച്ചാലിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.രാത്രി തന്ന കോതമംഗലത്ത് നഗര മധ്യത്തിലെ ജവഹർ കോളനി വെള്ളത്തിനടയിലായി.

പുലർച്ചെമുതൽ ഇവിടുത്തെ താമസക്കാരെ ടൗൺ യു പി സ്‌കൂളിൽ തുറന്ന ദുരിതാശ്വസ ക്യാമ്പിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് റവന്യൂവകുപ്പ് അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP