Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തത്തകളെയും മയിലുകളെയും വളർത്തി നിയന്ത്രണങ്ങൾക്കും നിരോധനങ്ങൾക്കും പുല്ലുവില കൽപിച്ച് വളർത്തുമൃഗസ്‌നേഹികൾ; ലംഘിക്കുന്നത് മൂന്നു വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റം; വളർത്തു പക്ഷികളുടെ വിൽപന നടക്കുന്നത് അദ്ഭുത സിദ്ധികളുണ്ടെന്നു പറഞ്ഞ്

തത്തകളെയും മയിലുകളെയും വളർത്തി നിയന്ത്രണങ്ങൾക്കും നിരോധനങ്ങൾക്കും പുല്ലുവില കൽപിച്ച് വളർത്തുമൃഗസ്‌നേഹികൾ; ലംഘിക്കുന്നത് മൂന്നു വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റം; വളർത്തു പക്ഷികളുടെ വിൽപന നടക്കുന്നത് അദ്ഭുത സിദ്ധികളുണ്ടെന്നു പറഞ്ഞ്

അർജുൻ സി വനജ്

കൊച്ചി: നിരോധനം മറികടന്ന് വളർത്തു മൃഗങ്ങളെ വളർത്തുകയും വിൽക്കുകയും ചെയ്യുന്ന സംഘങ്ങൾ മധ്യ കേരളത്തിൽ വ്യാപകമാകുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന സംഘങ്ങളുടെ മറവിലാണ് എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ വിവിധയിനം വളർത്തു മൃഗങ്ങളെ വിൽപന വ്യാപകമായിരിക്കുന്നത്. വിവിധയിനം തത്തകൾ, മയിൽ, വന്യമൃഗങ്ങളുടെ ഗണത്തിൽവരുന്ന വർണ പക്ഷികൾ എന്നിവയാണ് വ്യാപകമായി വിൽപന നടക്കുന്നത്. ഇവയിൽ പലതും അത്ഭുത ശക്തികളുണ്ടെന്ന വ്യാജേനയാണ് വിൽപന. വന്യജീവി ഗണത്തിൽ വരുന്ന പക്ഷി മൃഗാദികളെ കൂട്ടിലടയ്ച്ച് വിൽക്കുകയോ വളർത്തുകയോ ചെയുന്നത് കടുത്ത ശിക്ഷ അർഹിക്കുന്ന കുറ്റമാണ്.

വന്യജീവി വിഭാഗത്തിൽപെടുന്ന ഷെഡ്യൂൾഡ് നാലിൽപെടുന്ന പക്ഷിയാണ് തത്ത. മയിലും വന്യജീവി ഗണത്തിൽപെടുന്നവയാണ്. വന്യജീവികൾക്കെതിരെയുള്ള കുറ്റകൃത്യ നിയന്ത്രണ നിയമപ്രകാരം ഇവയെ വളർത്താനോ വിൽക്കാനോ പാടില്ല. ഇതു ലംഘിച്ചാൽ മൂന്നു വർഷംവരെ തടവു ശിക്ഷയും ലഭിക്കാം. പ്രത്യേക ലൈസൻസ് എടുത്തു മാത്രമേ ഇവയെ വളർത്താനും വിൽകാനും പാടുള്ളു. ഇത് ലംഘിച്ചാൽ വൻ തുക പിഴയും നൽകേണ്ടിവരും. എന്നാൽ ഈ നിയന്ത്രണങ്ങളെ മറികടന്നാണ് മധ്യകേരളത്തിൽ ഇവയുടെ വളർത്തലും വിൽപനയും തകൃതിയായി നടക്കുന്നത്.

അതേസമയം എറണാകുളം ജില്ലയിൽ അനധികൃതമായി ഇത്തരത്തിൽ വളർത്തു മൃഗങ്ങളെ വളർത്തുന്നവർക്കെതിരെ ജില്ലാ ഭരണകൂടം നടപടി ശക്തമാക്കി. സൊസൈറ്റി ഫൊർ പ്രിവൻഷൻ ഒഫ് ക്രൂവൽറ്റി ടു ആനിമൽ (എസ്‌പിസിഎ) ജില്ലാ ഇൻസ്‌പെക്റ്റർ പി.എം. സജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം രണ്ടാഴ്‌ച്ചയോളമായി ജില്ലയിൽ ഇത്തരം സ്ഥലങ്ങൾ കേന്ദ്രീകിരച്ച് പരിശോധനകൾ നടത്തി വരികയാണ്. കഴിഞ്ഞ ആഴ്‌ച്ച കൂത്താട്ടുകുളം, പിറവം മേഖലയിലെ എട്ടു വ്യാപാര സ്ഥാപനങ്ങൾ സംഘം അടപ്പിച്ചിരുന്നു. അനധികൃതമായി തത്തയെ വിറ്റ ഒരാൾക്കെതിരെ കേസെടുക്കുകയും ചെയ്തു.

വളർത്തു മൃഗങ്ങളെ വിൽപന നടത്തുന്ന സ്ഥാപനങ്ങളിലും സംഘം പരിശോധന കർശനമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം എറണാകുളം മേഖലയിലെ ചില സ്ഥാപനങ്ങളിൽ സംഘം പരിശോധന നടത്തിയിരുന്നു. മിക്കയിടത്തും മൃഗങ്ങളെ പ്രദർശിപ്പിച്ചത് വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു. മൃഗങ്ങളുടെയും പക്ഷികളുടെയും കാഷ്ടം കൂടിക്കിടന്ന് ദുർഗന്ധം വമിക്കുന്ന സ്ഥിതിയായിരുന്നുവെന്നും സംഘം കണ്ടെത്തി. തത്തകളെയും വന്യജീവി ഗണത്തിൽ വരുന്ന പക്ഷി മൃഗാദികളെയും വിൽപന നടത്തുന്ന സംഘങ്ങൾക്കെതിരെയുള്ള റിപ്പോർട്ട് ഡൽഹിയിലെ വന്യജീവികൾക്കെതിരെയുള്ള കുറ്റകൃത്യ നിയന്ത്രണ ബ്യറോയ്ക്ക് കൈമാറിയിട്ടുണ്ട്. ഇവിടുന്ന് ലഭിക്കുന്ന ഉത്തരവനുസരിച്ചാണ് പിഴ ചുമത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP