Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തിരുമേനിക്ക് മെച്ചപ്പെട്ട ചികിത്സ കിട്ടാൻ വെല്ലൂരിലേക്ക് കൊണ്ടുപോകാനുള്ള നടപടി ഉടനെ സ്വീകരിക്കണം; മെച്ചപ്പെട്ട ചികിൽസ നിഷേധിച്ചത് കടുത്ത മനുഷ്യവകാശ ലംഘനം; ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെത് നിഷേധാത്മക സമീപനം; നൂറ്റിയൊന്നിന്റെ നിറവിലുള്ള മലയാളിയുടെ പ്രിയങ്കരനായ മാർ ക്രിസോസ്റ്റത്തിന് വിദഗ്ധ ചികിൽസ നിഷേധിച്ചുവോ? ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സംരക്ഷണ സമിതിയുടെ ആരോപണങ്ങൾ ഗൗരവതരം; ക്രൈസ്തവ സഭയെ വെട്ടിലാക്കി ചികിൽസാ നിഷേധവും  

തിരുമേനിക്ക് മെച്ചപ്പെട്ട ചികിത്സ കിട്ടാൻ വെല്ലൂരിലേക്ക് കൊണ്ടുപോകാനുള്ള നടപടി ഉടനെ സ്വീകരിക്കണം; മെച്ചപ്പെട്ട ചികിൽസ നിഷേധിച്ചത് കടുത്ത മനുഷ്യവകാശ ലംഘനം; ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെത് നിഷേധാത്മക സമീപനം; നൂറ്റിയൊന്നിന്റെ നിറവിലുള്ള മലയാളിയുടെ പ്രിയങ്കരനായ മാർ ക്രിസോസ്റ്റത്തിന് വിദഗ്ധ ചികിൽസ നിഷേധിച്ചുവോ? ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സംരക്ഷണ സമിതിയുടെ ആരോപണങ്ങൾ ഗൗരവതരം; ക്രൈസ്തവ സഭയെ വെട്ടിലാക്കി ചികിൽസാ നിഷേധവും   

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: അസുഖബാധിതനായി കുമ്പനാട് ഫെലോഷിപ്പ് മിഷൻ ആശുപത്രിയിൽ കിടക്കുന്നമാർത്തോമ്മ സഭയുടെ വലിയ മെത്രാപ്പൊലീത്തയും പത്മഭൂഷൺ ജേതാവുമായ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന് മെച്ചപ്പെട്ട ചികിത്സ നിഷേധിക്കുന്നുവെന്ന ആരോപണവുമായി വിശ്വാസ സമൂഹം. അദ്ദേഹത്തിന്റെ മാതൃ ഇടവകയായ ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സംരക്ഷണ സമിതിയാണ് ആരോപണം ഉന്നയിക്കുന്നത്. ക്രൈസ്തവ സഭയ്‌ക്കെതിരെ പലവിധ ആരോപണങ്ങൾ സജീവമാണ്. അതിനെല്ലാം പുതിയ മാനം നൽകുന്നതാണ് പുതിയ ആക്ഷേപം. ക്രിസോസ്റ്റം മെത്രാപ്പൊലീത്തയെ കൂടുതൽ മെച്ചപ്പെട്ട ചികിത്സയ്ക്കായി വെല്ലൂരിലേക്ക് കൊണ്ടുപോകാൻ മാർത്തോമ്മ സഭയുടെ തലവനായ ജോസഫ് മാർത്തോമ്മ അനുവദിക്കുന്നില്ലെന്നാണ് ആക്ഷേപം. ഡോ. ജോസഫ് മാർത്തോമ്മ ഇപ്പോൾ അമേരിക്കൻ പര്യടനത്തിലാണ്.

ഞങ്ങളുടെ ഇടവകാംഗവും മാർത്തോമാ സഭയുടെ വലിയ മെത്രോപ്പൊലീത്തയുമായ ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേന അസുഖ ബാധിതനായി ഫെലോഷിപ്പ് മിഷന് ആശുപത്രിയിലാണെന്ന് അറിഞ്ഞു. അദ്ദേഹത്തിന്റെ സ്ഥിതി ആശങ്കാജനകമാണെന്ന് അറിഞ്ഞു. മെച്ചപ്പെട്ട ചികിൽസയ്ക്കായി വെല്ലൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകാൻ അദ്ദേഹത്തിന്റെ താൽപ്പര്യത്തോടെയും ബന്ധുമിത്രാദികളും വെല്ലൂരിൽ നിന്ന് വന്ന മെഡിക്കൽ ടീമും ശ്രമിച്ചപ്പോൾ ഡോ ജോസഫ് മെത്രോപ്പൊലീത്ത അനുവാദം നൽകിയില്ലെന്ന് അറിയാൻ കഴിഞ്ഞുവെന്നാണ് ക്രിസോസ്റ്റത്തിന്റെ മാതൃ ഇടവകയായ ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സംരക്ഷണ സമിതി ആരോപിക്കുന്നത്.

'2017 ൽ രാഷ്ട്രം പത്മഭൂഷൺ നൽകി ആദരിച്ച മഹാനായ ഈ വ്യക്തിയോടുള്ള സഭയുടെ മേലധ്യക്ഷനായ ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ നിഷേധാത്മകമായ സമീപനം കടുത്ത അനാദരവാണ്. അതിലുപരി കടുത്ത മനുഷ്യവകാശ ലംഘനവുമാണ്. ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമ്മാ ഇടവകയിലെ ജനങ്ങൾക്ക് സഭാ പരമാധ്യക്ഷന്റെ നിലപാടിൽ കടുത്ത അമർഷവും പ്രതിഷേധവും ഉണ്ട്. ഇത് വിശ്വാസികളോടുള്ള വെല്ലുവിളിയാണ്. ആദരണീയനും നാനാജാതി മതസ്ഥരാൽ സർവ്വാദരണീയനുമായ ക്രിസോസ്റ്റം തിരുമേനിക്ക് മെച്ചപ്പെട്ട ചികിത്സ കിട്ടാൻ അദ്ദേഹത്തെ വെല്ലൂരിലേക്ക് കൊണ്ടുപോകാനുള്ള നടപടി ഉടനെ സ്വീകരിക്കണമെന്ന്' ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളി സംരക്ഷണ സമിതിക്കുവേണ്ടി കെ.വി. ഉമ്മൻ കരിക്കാട്ട് ഫെല്ലോഷിപ്പ് മിഷൻ ആശുപത്രി അഡ്‌മിനിസ്ട്രേറ്റർക്ക് നൽകിയ കത്തിൽ പറയുന്നു.'

വലിയ മെത്രാപ്പൊലീത്തയ്ക്ക് കഴിഞ്ഞദിവസം പക്ഷാഘാതം സംഭവിച്ചതായാണ് ഡോക്ടർമാർ പറയുന്നത്. അതുകൊണ്ടുതന്നെ കുറേക്കൂടി മെച്ചപ്പെട്ട ചികിത്സ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് വെല്ലൂരിൽ നിന്നെത്തിയ മെഡിക്കൽസംഘം പറയുന്നത്. എന്നാൽ, ഈ അവസ്ഥയിൽ അദ്ദേഹത്തെ വെല്ലൂരിലേക്ക് കൊണ്ടുപോകുന്നത് ഉചിതമാകില്ലെന്നാണ് ജോസഫ് മാർത്തോമ്മയുടെ നിലപാട്. ഇതാണ് ചോദ്യം ചെയ്യപ്പെടുന്നത്. ക്രിസോസ്റ്റത്തിന് 101 വയസ് പിന്നിട്ടു കഴിഞ്ഞു. എങ്കിലും അതിശക്തമായി തന്നെ സാമൂഹിക ഇടപെടലുകളുമായി നിറ സാന്നിധ്യമായിരുന്നു അദ്ദേഹം. ഇതിനിടെയാണ് അസ്വസ്ഥതകളുമായി ആശുപത്രിയിലാക്കിയത്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമെന്നാണ് ആശുപത്രി പറയുന്നത്. സന്ദർശകർക്ക് വലിക്കും ഉണ്ട്. ഇതിനിടെയാണ് പുതിയ വിവാദം കത്തിപടരുന്നത്.

ജാതിക്കും മതത്തിനും ഭക്തിക്കും അതിർവരമ്പ് നിശ്ചയിക്കാത്ത മാർ ക്രിസോസ്റ്റം മലയാളിയുടെ മനസ്സിൽ ആവേശമെത്തിക്കുന്ന വ്യക്തിത്വമാണ്. മാനവികതയ്ക്ക് മുതൽ കൂട്ടായി മലയാളത്തിന്റെ സ്വന്തം തിരുമേനിക്ക് പത്മഭൂഷൺ നൽകിയത് ഈ വർഷമാണ്. മലയാളിയുടെ സ്വകാര്യ അഹങ്കാരം കൂടിയാണ് വലിയ തിരുമേനി. മലങ്കര മാർത്തോമാ സുറിയാനി സഭയ്‌ക്കൊപ്പം മലയാള നാടിനും അഭിമാനമായ തിരുമേനി പ്രായം കൊണ്ട് ശതാബ്ദി പിന്നിടുമ്പോഴും കർമ്മ മണ്ഡലത്തിൽ ഇപ്പോഴും യുവാവായി നിലകൊള്ളുകയാണ്. സ്വതസിദ്ധമായ ശൈലിയിലൂടെ കാഴ്ചക്കാരെയും കേഴ്‌വിക്കാരെയും തന്നിലേക്ക് ആകർഷിക്കാൻ കഴിയുന്നു എന്നത് തിരുമേനിയുടെ പ്രത്യേകതയാണ്. തിരുമേനിയുടെ പ്രസംഗം എവിടെയുണ്ടെങ്കിലും കേൾക്കാനും കാണാനുമായി എത്തുന്നവർക്ക് ജാതി മത-വർഗ-വർണ വത്യാസമില്ല എന്നതും ശ്രദ്ധേയമാണ്. തിരുമേനിയുടെ വിജ്ഞാനം നർമത്തിലൂടെ അനുവാചകരിൽ എത്തിക്കുകയും അത് ഗൗരവമായി ചർച്ച ചെയ്യുകയുമാണ് നടക്കുന്നത്.

1918 ഏപ്രിൽ 27 ന് മാർത്തോമാ സഭയിലെ പ്രമുഖ വൈദികനും വികാരി ജനറാളുമായിരുന്ന ഇരവിപേരൂർ കലമണ്ണിൽ കെ.ഇ .ഉമ്മൻ അച്ചന്റെയും കളക്കാട് നടക്കേ വീട്ടിൽ ശോശാമ്മയുടെയും രണ്ടാമത്തെ മകനായി ജനനം. ധർമ്മിഷ്ടൻ എന്ന വിളി പേരിൽ ഫിലിപ്പ് ഉമ്മനായി വിദ്യാഭ്യാസം. പമ്പാ തീരത്ത് മാരാമൺ, കോഴഞ്ചേരി,ഇരവിപേരൂർ എന്നിവിടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം. ആലുവ യു.സി കോളജിൽ ബിരുദ പഠനം, ബംഗളൂരു, കാന്റർബെറി എന്നിവിടങ്ങളിൽ വേദ ശാസ്ത്ര പഠനം. 1940 സെപ്റ്റംബർ ജൂൺ മൂന്നിന് വികാരിയായി ഇരവിപേരൂർ പള്ളിയിൽ ഔദ്യോഗിക തുടക്കം.1953 മെയ് 21 ന് റമ്പാൻപട്ടം, 23 ന് പീലിപ്പോസ് മാർ ക്രിസോസ്റ്റം എപ്പിസ്‌കോപ്പയായി.

1978 ൽ സഫ്രഗൻ മെത്രാപ്പൊലീത്ത, 1999 ന് മാർച്ച് 15 ന് ഒഫീഷ്യേറ്റിങ് മെത്രാപ്പൊലീത്ത, ഒക്ടോബർ 23 ന് സുവിശേഷ വേലയിലേക്ക് കാൽവയ്പ്. 2007 ഓഗസ്റ്റ് 28 ന് സ്ഥാന ത്യാഗത്തിന് ശേഷം മാരാമണിലെ ജൂബിലി മന്ദിരത്തിൽ വലിയ മെത്രാപ്പൊലീത്തയായി തിരക്കേറിയ വിശ്രമ ജീവിതം നയിക്കുകയാണ്. അപ്പോഴും കേരളീയ പൊതു സമൂഹം ക്രിസോസ്റ്റത്തിന്റെ വാക്കുകൾക്ക് വലിയ പ്രാധാന്യം നൽകി. അത്തരത്തിലൊരു വൈദിക ശ്രേഷ്ഠനാണ് ചികിൽസ നിഷേധിക്കുന്നതെന്ന തരത്തിൽ ആരോപണം ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP