Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സെക്രട്ടറി മത്സരത്തിന്റെ തുടർ ചലനങ്ങളോ? ചെറിയ മെത്രാപ്പൊലീത്തയും വലിയ മെത്രാപ്പൊലീത്തയും തമ്മിലുള്ള ശീത സമരമോ? മരാമൺ കൺവെൻഷന്റെ പന്തൽകേറ്റാൻ ആഘോഷപൂർവ്വം നാട്ടിയ കാൽ കാണാനില്ല

സെക്രട്ടറി മത്സരത്തിന്റെ തുടർ ചലനങ്ങളോ? ചെറിയ മെത്രാപ്പൊലീത്തയും വലിയ മെത്രാപ്പൊലീത്തയും തമ്മിലുള്ള ശീത സമരമോ? മരാമൺ കൺവെൻഷന്റെ പന്തൽകേറ്റാൻ ആഘോഷപൂർവ്വം നാട്ടിയ കാൽ കാണാനില്ല

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ഏഷ്യയിലെതന്നെ ഏറ്റവും വലിയ മത കൺവെൻഷനായി അറിയപ്പെടുന്നതാണ് മരമൺ കൺവെൻഷൻ. ഓരോ വർഷവും ദശലക്ഷക്കണക്കിന് പേർ പങ്കെടുക്കുന്ന കൺവെൻഷൻ 120 വർഷമായി തുടർന്നു പോരുന്നതാണ്. കേരളത്തിലെ മാർത്തോമ സഭയുടെ നേതൃത്വത്തൽ നടത്തുന്ന പരിപാടി ആഗോള ശ്രദ്ധപിടിച്ചുപറ്റിയ സംഭവം കൂടിയാണ്. എന്നാൽ ഇത്തവണ മരാമൺ കൺവെൻഷന്റെ ചരിത്രത്തിൽ ആദ്യമായി പരിപാടിയുടെ തുടക്കത്തിൽ തന്നെ കല്ലുകടിച്ചു. കൺവെൻഷന് വേണ്ടി ആഘോഷപൂർവ്വം സ്‌തോത്ര, പ്രാർത്ഥനാ ശുശ്രൂഷകളോടെ നാട്ടിയ പന്തലിന്റെ കാൽ കാണാതെ പോയതാണ് സംഘാടകരെ ഞെട്ടിച്ചു കളഞ്ഞത്.

120-ാമത് മാരാമൺ കൺവൻഷന് വേണ്ടി ശനിയാഴ്ചയാണ് പമ്പ മണൽപ്പുറത്ത് പന്തലിന് കാൽനാട്ടിയത്. ഇതാണ് കാണാതായത്. സുവിശേഷസംഘം പ്രസിഡന്റ് തോമസ് മാർ തിമോത്തിയോസ് എപ്പിസ്‌കോപ്പയാണ് കാൽ മണ്ണിലുറപ്പിച്ചത്. ആന്റോ ആന്റണി എംപി, ശിവദാസൻ നായർ എംഎ‍ൽഎ തുടങ്ങിയവർ അടക്കം നിരവധി വ്യക്തിത്വങ്ങൾ പരിപാടിയിൽ സംബന്ധിച്ചിരുന്നു. എന്നാൽ ആചാരപൂർവ്വം നാട്ടിയ പന്തൽകാൽ കാണാതായതായി ഞായറാഴ്‌ച്ച നേരം പുലർന്നപ്പോഴാണ് വ്യക്തമായത്.

പന്തൽ നാട്ടിയ സ്ഥാനത്ത് കാൽ ഇല്ലെന്ന് മാത്രമല്ല, കാൽ എവിടെ പോയെന്നും പോലും അറിയാത്ത അവസ്ഥയിലായി കാര്യങ്ങൾ. പന്തൽകാൽ പിടിച്ച് ആരോ പമ്പയിലേക്ക് എറിഞ്ഞുവെന്നാണ് വ്യക്തമായത്. അതാരാണെന്നു കണ്ടുപിടിക്കാൻ സഭാ നേതൃത്വം ശ്രമിച്ചു വരികയാണ്. അതേസമയം വിശദമായ അന്വേഷണത്തിലേക്ക് കടക്കാനൊന്നും സഭാ നേതൃത്വത്തിനും താൽപ്പര്യമില്ലത്രേ! വിശദമായ അന്വേഷണത്തിലേക്ക് നീങ്ങിയാൽ സഭാ നേതൃത്വം തന്നെ പ്രതിക്കൂട്ടിലാകുമോ എന്ന സംശയമാണ് ഉടലെടുത്തിരിക്കുന്നത്.

മാർത്തോമ്മ വലിയ മെത്രാപ്പൊലീത്തയും ചെറിയ മെത്രാപ്പൊലീത്തയും തമ്മിലുള്ള അഭിപ്രായ ഭിന്നതയുടെ പേരിൽ കുഞ്ഞാടുകളിൽ ആരെങ്കിലും കാൽ പിഴുതിട്ടുണ്ടാകാമെന്നതാണ് പുറത്തുനിന്നുള്ള നിഗമനം. നാലുവർഷം മുമ്പു അനാരോഗ്യത്തിന്റെ പേരിൽ സ്ഥാനമൊഴിഞ്ഞ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെയും ഇപ്പോഴത്തെ ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്തയെയും അനുകൂലിക്കുന്നവർ തമ്മിലുള്ള ഭിന്നതയാണു കാൽ അപ്രത്യക്ഷമായതിനു പിന്നിലെന്നാണു കരുതുന്നത്. ഇങ്ങനെയൊരു അഭിപ്രായം സഭാ അനുയായികൾക്കിടയിൽ തന്നെ ചർച്ചയായിട്ടുണ്ട്. എന്നാൽ ഇതേക്കുറിച്ച് കൂടുതൽ സംസാരിച്ച് വിഷയം വഷളാക്കേണ്ടെന്ന നിലപാടിലാണ് നേതൃത്വം.

അതേസമയം, മാർത്തോമ്മ സഭാ സെക്രട്ടറി തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ ചൊരുക്ക് ചിലർ പന്തൽ കാലിനെ വാരി തീർത്തുവെന്നുമാണ് ഇതേക്കുറിച്ച് പറയപ്പെടുന്ന മറ്റൊരു പക്ഷം. എന്തായാലും ഇനി ഒന്നു കൂടി കാൽനാട്ടാൻ സഭാ നേതൃത്വം തയാറല്ല. ഉള്ള കാലിന്മേലൊക്കെ പന്തൽ പണിതാൽ മതിയെന്നാണ് നിർദ്ദേശം. പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെങ്കിലും ഇതേക്കുറിച്ച് അന്വേഷണം നടത്താൻ തന്നെയാണ് പൊലീസിന്റെ തീരുമാനം. കേരളത്തിലെ ക്രൈസ്തവ സമൂഹത്തിലെ പ്രധാന മത കൺവെൻഷനായി അറിയപ്പെടുന്ന മരാമൺ കൺവെൻഷന് വേണ്ടി നാട്ടിയ കാൽ കാണാതായ സംഭവം ക്രമസമാധാന പ്രശ്‌നാമയി മാറാതിരിക്കാനുള്ള മുന്നൊരുക്കവും പൊലീസ് കൈക്കൊള്ളുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP