Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിണറായിക്ക് പിന്നാലെ പൊലീസ് മേധാവിയും പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തി സാൽവെയെ കണ്ടു; ലക്ഷങ്ങൾ ഫീസ് വാങ്ങുന്ന അഭിഭാഷകനെ ഹൈക്കോടതിയിൽ എത്തിച്ചത് ഡിജിപിയോ? ലാവ്‌ലിനിലെ ബെഹ്‌റയുടെ ഇടപെടൽ ചർച്ചയാക്കാൻ പ്രതിപക്ഷം

പിണറായിക്ക് പിന്നാലെ പൊലീസ് മേധാവിയും പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തി സാൽവെയെ കണ്ടു; ലക്ഷങ്ങൾ ഫീസ് വാങ്ങുന്ന അഭിഭാഷകനെ ഹൈക്കോടതിയിൽ എത്തിച്ചത് ഡിജിപിയോ? ലാവ്‌ലിനിലെ ബെഹ്‌റയുടെ ഇടപെടൽ ചർച്ചയാക്കാൻ പ്രതിപക്ഷം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി രാജ്യത്തെ പ്രമുഖ അഭിഭാഷകനായ ഹരീഷ് സാൽവെ ഹൈക്കോടതിയിൽ ഹാജരാകുന്നതിന് പിന്നിലെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെന്ന് സൂചന .സിബിഐ സമർപ്പിച്ച റിവിഷൻ ഹര്ജി ഇന്ന് രാവിലെ 11 മണിക്കാണ് ഹൈക്കോടതി പരിഗണിക്കുന്നത്. പിണറായി വിജയനും ഹരീഷ് സാൽവെയും ഇന്നലെ രാത്രി കൊച്ചിയിലെ ടാജ് വിവാന്റയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തി ലോക്‌നാഥ് ബെഹ്‌റയും സാൽവെയുമായി ചർച്ച നടത്തി. തീർത്തും വ്യക്തിപരമാണ് കൂടിക്കാഴ്ചയെന്നാണ് ഡിജിപി നൽകുന്ന വിശദീകരണം. എന്നാൽ അതിനമപ്പുറത്തേക്ക് കാര്യങ്ങളുണ്ടെന്നാണ് ലഭിക്കുന്ന സൂചന.

രാജ്യത്തെ ഏറ്റവും വില കൂടിയ അഭിഭാഷകരിലൊരാളായ ഹരീഷ് സാൽവെ ഇത് രണ്ടാം തവണയാണ് ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട് ഹാജരാകുന്നത്. 2009 ൽ ലാവ് ലിൻ കേസിൽ പ്രോസിക്യൂഷൻ അനുമതി അന്നത്തെ ഗവർണ്ണർ നൽകിയതിനിതെരെ സുപ്രിം കോടതിയിൽ എത്തിയ ഹർജിയില സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായത് ഹരീഷ് സാൽവെയായിരുന്നു. അന്ന് ഹരീഷ് സാൽവക്കായി ഖജനാവിൽ നിന്ന് പണം മുടക്കിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചതുമാണ്. ഈ കേസ് കേരളത്തിൽ നേരത്തെ വാദിച്ചത് എംകെ ദാമോദരനായിരുന്നു. ദാമോദരന് സുഖമില്ലാതെ ആയതോടെ പുതിയ വക്കീലിനെ കുറിച്ച് ചിന്ത തുടങ്ങി. ഈ സമയത്ത് ലോക്‌നാഥ് ബെഹ്‌റയാണ് മുഖ്യമന്ത്രിക്ക് വേണ്ടി സാൽവെയെ സമീപിച്ചതെന്നാണ് സൂചന.

സിബിഐയിൽ ജോലി നോക്കുമ്പോൾ ബെഹ്‌റ അന്വേഷിച്ച പല കേസുകൾക്കും ഹാജരായത് സാൽവെയായിരുന്നു. ഈ കേസുകളിൽ എല്ലാം വിജയം സിബിഐയക്കും. അന്ന് മുതൽ സാൽവെയുമായി ബെഹ്‌റയ്ക്ക് വ്യക്തി ബന്ധമുണ്ട്. ഈ സൗഹൃദം തുണയായതുകൊണ്ടാണ് പിണറായിക്ക് വേണ്ടി സാൽവെ എത്തിയതെന്നാണ് സൂചന. സാധാരണ സുപ്രീംകോടതിയിൽ മാത്രമേ സാൽവേ നേരിട്ട് ഹാജരാവുകയുള്ളൂ. അതുകൊണ്ട് കൂടിയാണ് തന്റെ ബന്ധം പരമാവധി ഉപയോഗിച്ച് സാൽവെയെ കേരളാ ഹൈക്കോടതിയിൽ പിണറായി എത്തിച്ചത്. കഴിഞ്ഞ ദിവസം പിണറായിയും സാൽവെയുമായി ചർച്ച നടത്തി. ഇതോടെ കേസിൽ നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സാൽവെ പറയുന്നു. രാജ്യത്തെ കുറ്റാന്വേഷകരിൽ പ്രധാനിയാണ് ബെഹ്‌റ. അതുകൊണ്ട് കൂടിയാണ് സിബിഐ ഉയർത്തുന്ന വാദങ്ങളെ എങ്ങനെ ഖണ്ഡിക്കണമെന്ന കാര്യത്തിൽ ഡിജിപിയുമായി സാൽവെ ചർച്ച നടത്തിയതെന്നാണ് സൂചന.

കേസ് ആദ്യം അന്വേഷിച്ചത് കേരളാ പൊലീസാണ്. പിന്നീട് സിബിഐ്ക്ക് കൈമാറുകയായിരുന്നു. ഇത്തരത്തിൽ കോടതിയുടെ പരിഗണനയിലുള്ള കേസിൽ ഡിജിപി എത്തി അഭിഭാഷകനുമായി ചർച്ച ചെയ്യുന്നത് പ്രതിപക്ഷവും ആയുധമാക്കും. പൊലീസിന്റെ തലപ്പത്തുള്ളയാൾക്ക് യോജിച്ച നടപടിയല്ലിതെന്ന വാദവും സജീവമായും. ഇതോടെ ഡിജിപിയുടെ സന്ദർശനം ചർച്ചയാവുകയും ചെയ്യും. മുഖ്യമന്ത്രിയും ഡിജിപിയും കൊച്ചിയിൽ ഇന്ന് എത്തിയതും ആലോചിച്ചുറപ്പിച്ചതു പോലെയാണ്. സാൽവെയ്ക്ക് എല്ലാ സൗകര്യവും ഒരുക്കാനുള്ള പദവിയില്ല ഡിജിപിയുടേത്. സിബിഐ പ്രതിയെന്ന് ആരോപിക്കുന്നവർക്ക് വേണ്ടി അതേ അന്വേഷണ ഏജൻസിയിൽ നിർണ്ണായക സ്ഥാനത്തുള്ളയാൾ പ്രവർത്തിക്കുന്നത് ശരിയല്ലെന്നും വിമർശനം ഉയരുകയാണ്. ഡിജിപി സ്ഥാനത്ത് നിന്ന് ലോക്‌നാഥ് ബെഹ്‌റയെ മാറ്റണമെന്നാണ് സി.പി.എം നിലപാട്. ഇതിൽ പിണറായിയുടെ പിന്തുണ ഉറപ്പിക്കാനാണ് ബെഹ്‌റ കളിക്കുന്നതെന്നാണ് കോൺഗ്രസിന്റെ ആക്ഷേപം,

മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയന് ഏറ്റവും നിർണ്ണായകമാണ് ഈ കേസ്. അതു കൊണ്ടാണ് ലാവ് ലിൻ കേസിൽ സാൽവെയെ നിയോഗിക്കാൻ പിണറായി വിജയൻ തയ്യാറായത്. വൈകിട്ട് കൊച്ചിയിലെത്തിയ ഹരീഷ് സാൽവെയെ പിണറായി വിജയൻ ഹോട്ടലിലെത്തി കണ്ടിരുന്നു. പതിനഞ്ച് മിനിറ്റോളം നീണ്ടു നിന്നതായിരുന്നു കൂടിക്കാഴ്ച. 2013 നവംബർ 5 ന് ലാവ് ലിൻ കേസിന്റെ കുറ്റപത്രം റദ്ദാക്കിയ സിബിഐ കോടതിയുടെ ഉത്തരവിനെതിരെ സിബിഐയാണ് ഹൈക്കോടതിയെ സമീപിച്ചത്. പലവട്ടം മാറ്റിവച്ച റിവിഷൻ ഹർജിയിൽ കഴിഞ്ഞയാഴ്ചയാണ് ഹൈക്കോടതി വാദം കേട്ടു തുടങ്ങിയത്.പിണറായി വിജയനടക്കമുള്ളവർക്കെതിരെ ശക്തമായ വാദമുഖമാണ് സിബിഐ ഉന്നയിച്ചത്.

എന്നാൽ കേസിൽ ഗൂഢാലോചന ഉണ്ടായിട്ടില്ലെന്നും ധനസഹായം ലാവ് ലിൻ കരാറിന്റെ ഭാഗമല്ലായിരുന്നുവെന്നും പിണറായി വിജയൻ ഹൈക്കോടതിയെ അറിയിച്ചു.റിവിഷൻ ഹർജിയിൽ 9 ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഹൈക്കോടതി കേസിലെ കക്ഷികളോട് ആവശ്യപ്പെട്ടിരുന്നു .ഇതിനു നൽകിയ മറുപടിയിലാണ് പിണറായി ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ഇതിനു തുടർച്ചായായണ് ഹരീഷ് സാൽവ പിണറായി വിജയനു വേണ്ടി കോടതിയിൽ ഹാജരാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP