Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പിണറായിയുടെ അമേരിക്കൻ സന്ദർശനം വിവാദമായത് നിപ്പ പ്രതിരോധത്തിന്റെ പേരിൽ കേരളത്തിന് അന്താരാഷ്ട്ര അംഗീകാരമെന്ന് പറഞ്ഞ് ആരോഗ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ പത്രക്കുറിപ്പ്; വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ എത്തിയ മുഖ്യമന്ത്രിക്ക് നൽകിയ മെമന്റോ പുരസ്‌കാരമാക്കി മാറ്റിയപ്പോൾ വിടാതെ വിമർശിച്ച് സോഷ്യൽ മീഡിയ; പൃഥ്വിരാജിന്റെ അമ്മാവന്റെ ക്ഷണം സ്വീകരിച്ച് പാന്റും കോട്ടുമിട്ട് അമേരിക്കയിൽ ചെന്ന പിണറായി പുലിവാല് പിടിച്ചത് ഇങ്ങനെ

പിണറായിയുടെ അമേരിക്കൻ സന്ദർശനം വിവാദമായത് നിപ്പ പ്രതിരോധത്തിന്റെ പേരിൽ കേരളത്തിന് അന്താരാഷ്ട്ര അംഗീകാരമെന്ന് പറഞ്ഞ് ആരോഗ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ പത്രക്കുറിപ്പ്; വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ എത്തിയ മുഖ്യമന്ത്രിക്ക് നൽകിയ മെമന്റോ പുരസ്‌കാരമാക്കി മാറ്റിയപ്പോൾ വിടാതെ വിമർശിച്ച് സോഷ്യൽ മീഡിയ; പൃഥ്വിരാജിന്റെ അമ്മാവന്റെ ക്ഷണം സ്വീകരിച്ച് പാന്റും കോട്ടുമിട്ട് അമേരിക്കയിൽ ചെന്ന പിണറായി പുലിവാല് പിടിച്ചത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിപ്പ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം സ്വീകരിച്ച ചിട്ടയായതും മാതൃകാപരവുമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് അഭിനന്ദനമർപ്പിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ കെ ശൈലജക്കും ബാൾട്ടിമോറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സ്വീകരണം നൽകുന്നുവെന്ന വാർത്ത ദേശാഭിമാനി ജൂൺ 27നാണ് പ്രഖ്യാപിച്ചത്. ഫൊക്കാന കൺവെൻഷനെത്തുന്ന മുഖ്യമന്ത്രിക്ക് ജൂലൈ 6നാണ് സ്വീകരണമെന്നും ദേശാഭിമാനി വിശദീകരിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിൽ സ്വീകരണം നൽകുന്ന ആദ്യത്തെ വിദേശ നേതാവാണ് പിണറായി വിജയനെന്ന് കേരളത്തിലെ ഐഎവിയുടെ പ്രവർത്തനങ്ങളിലെ മുൻനിരക്കാരനായ ഡോ. എം വി പിള്ളയുടെ പ്രസ്താവന അടക്കമായിരുന്നു ദേശാഭിമാനി വാർത്ത. അങ്ങനെ പിണറായി വിജയൻ അമേരിക്കയിലെത്തി. ഡോ എംവി പിള്ളയുടെ നേതൃത്വത്തിൽ സ്വീകരണവും നൽകി. പി്‌ന്നെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക്. അവിടെ പിണറായിയെ ആദരിച്ചുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു. ഇതിനിടെയാണ് പിണറായിയെ ആദരിച്ചില്ലെന്നും അത് വെറുമൊരു സന്ദർശനം മാത്രമാണെന്നും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രസ്താവന ഇറക്കിയത്. ഇതോടെ സംസ്ഥാന സർക്കാരിന്റെ അവകാശ വാദം പൊളിഞ്ഞു. പിന്നെ പിടിച്ചു നിൽക്കാൻ സർക്കാർ അനുകൂലികളുടെ പെടാപാടും. അതിനിടെയാണ് നിപ വൈറസ് പ്രതിരോധത്തിൽ കേരളത്തിന് അന്താരാഷ്ട്ര അംഗീകാരം കിട്ടിയെന്ന ആരോഗ്യമന്ത്രിയുടെ പത്രക്കുറിപ്പും ചർച്ചയാകുന്നത്.

നിപ വൈറസ് പ്രതിരോധത്തിന് കേരളം സ്വീകരിച്ച മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് അമേരിക്കയിലെ ഹ്യൂമൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും ഗ്ലോബൽ വൈറസ് നെറ്റുവർക്കും മുഖ്യമന്ത്രി പിണറായി വിജയനേയും ആരോഗ്യ വകപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറേയും ആദരിച്ചു. അമേരിക്കയിലെ ബാൾട്ടിമോർ എന്ന സ്ഥലത്തുള്ള മെറിലാന്റ് യൂണിവേഴ്സിറ്റിയുടെ ഭാഗമായ ഹ്യൂമൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് (1HV) ആണ് ആദരിച്ചതെന്നതും ശൈലജ ടീച്ചറുടെ ഓഫീസ് വിശദീകരിച്ചിരുന്നു. ഡോക്ടർ റോബർട്ട് ഗാലെ സ്ഥാപിച്ച ബാൾട്ടിമോർ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് വൈറസുകൾക്കെതിരെയുള്ള ഗവേഷണ കേന്ദ്രങ്ങളിൽ ലോകത്തിൽ ഏറ്റവും മികച്ച സ്ഥാപനമാണ്.സിറ്റി ഓഫ് ബാൾട്ടിമോർ, സ്റ്റേറ്റ് ഓഫ് മെരിലാന്റ്, യൂണിവേഴ്സിറ്റി ഓഫ് മെരിലാന്റ് എന്നിവ സംയുക്തമായാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്. നിപ പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം വൈറസുകൾ കണ്ടെത്തുന്നതിനും അവയ്ക്ക് മരുന്നും പ്രതിരോധ കുത്തിവയ്‌പ്പും രൂപപ്പെടുത്താനും കേരളത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി സ്ഥാപിക്കുന്നതുൾപ്പെടെകേരളം ആരോഗ്യമേഖലയിൽ സ്വീകരിക്കുന്ന നൂതനമായ മാതൃകകൾക്ക് അഭിനന്ദനമായാണ് സ്വീകരണം നൽകുന്നതെന്ന അവകാശ വാദവുമെത്തി. കേരളത്തിന് ആരോഗ്യമേഖലയിൽ അന്താരാഷ്ട്ര തലത്തിൽ ലഭിക്കുന്ന വലിയ ബഹുമതിയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജി നൽകിയ സ്വീകരണത്തെ കാണുന്നതെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. ഇതിനിടെയാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിശദീകരണം എത്തുന്നത്. പിണറായിയും ശൈലജ ടീച്ചറും സന്ദർശനത്തിനെത്തിയിരുന്നുവെന്നായിരുന്നു അവരുടെ വിശദീകരണം.

ഇതോടെ കെ എം മാണിയുടെ ബ്രിട്ടീഷ് പാർലമെന്റിലെ സ്വീകരണവും ഉമ്മൻ ചാണ്ടിയുടെ യുഎന്നിലെ അവാർഡ് വിതരണവും ഇതോടൊപ്പം ട്രോളർമാർ ചർച്ചയാക്കി. സന്ദർശനത്തെ സ്വീകരണമാക്കി മാറ്റിയതിനെതിരെ വിമർശനം ഉയർത്തി. സിനിമാ താരം പൃഥ്വിരാജിന്റെ അമ്മാവനാണ് എംവി പിള്ള. അമേരിക്കയിലെത്തുന്ന വിഐപിമാരെയെല്ലാം സ്വീകരിക്കുകയും ആതിഥേയത്വം നൽകുകയും ചെയ്യുന്നത് പൃഥ്വിരാജിന്റെ അമ്മാവൻ തന്നെയാണ്. പിണറായിയെ കൊണ്ടു പോയതും എംവി പിള്ള. കേരളത്തിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് പിന്നിലെ ചാലക ശക്തിയും ഈ മലയാളി ഡോക്ടറാണ്. ഈ സാഹചര്യത്തിൽ പിണറായിയെ ഈ സ്ഥാപനത്തിലേക്ക് സന്ദർശനത്തിന് എംവി പിള്ള കൊണ്ടു പോവുകയായിരുന്നു. പിണറായിയും ശൈലജ ടീച്ചറും എത്തിയപ്പോൾ മൊമന്റോ നൽകുകയാണ് ഇൻസ്റ്റിറ്റ്യൂട്ട് ചെയ്തത്. ഇതിന് ആദരവായി കാട്ടി പത്രക്കുറിപ്പ് ഇറക്കിയത് ആരോഗ്യമന്ത്രിയുടെ ഓഫീസായിരുന്നു.

നേരത്തെ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്വീകരണം നൽകുന്ന ആദ്യത്തെ വിദേശ നേതാവാണ് പിണറായി വിജയനെന്ന് കേരളത്തിലെ ഐഎവിയുടെ പ്രവർത്തനങ്ങളിലെ മുൻനിരക്കാരനായ ഡോ. എം വി പിള്ള പറഞ്ഞു. തോന്നയ്ക്കൽ ബയോ ലൈഫ് സയൻസ് പാർക്കിലെ 25 ഏക്കർ കാമ്പസിൽ ഐഎവിയുടെ കെട്ടിടനിർമ്മാണം മെയ് 30 ന് പിണറായി വിജയൻ ഉദ്ഘാടനം ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കത്ത് കിട്ടുന്നത്. പ്രിയപ്പെട്ട പിണറായി വിജയൻ വൈറോളി ഇൻസ്റ്റിറ്യൂട്ട് ഭാവി സംബന്ധമായ കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ സ്ഥാപനം സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്യുന്നുവെന്നാണ് എഴുതിയിരിക്കുന്നത്. ഇതാണ് കത്തിലെ വാചകങ്ങൾ. ഇതിനെ എങ്ങനെ ആദരിക്കുന്നതായി വിശദീകരിക്കാനാകുമെന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്. എന്നാൽ നിപ്പ രോഗപ്രതിരോഗ പ്രവർത്തങ്ങളിൽ കേരളം സ്വികരിച്ച മാതൃകാപരമായ പ്രതിരോധ പ്രവർത്തങ്ങൾക്ക് കേരളാ സർക്കാരിന് അന്താരഷ്ട്ര അംഗീകാരമെന്നും അമേരിക്കയിലെ ബാൾട്ടിമോർ ഹ്യൂമൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് നൽകിയ ആദരവ് കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി സഖാവ് പിണറായി വിജയനും ആരോഗ്യ വകുപ്പ് മന്ത്രി പ്രിയപ്പെട്ട സഖാവ് കെകെ ഷൈലജ ടീച്ചറും എറ്റു വാങ്ങുന്നുവെന്നാണ് ആരോഗ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തുവന്ന പത്രക്കുറിപ്പിലുണ്ടായിരുന്നത്. ഇതോടെയാണ് പിണറായിയുടെ യാത്രയിൽ വിവാദം ഉണ്ടാകുന്നത്.

ആരോഗ്യമന്ത്രിയുടെ ഓഫീസിന്റെ പത്രക്കുറിപ്പിലെ തുടർ വാചകങ്ങൾ ഇങ്ങനെ

നിപ വൈറസ് പ്രതിരോധത്തിന് കേരളം സ്വീകരിച്ച മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് അമേരിക്കയിലെ ഹ്യൂമൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും ഗ്ലോബൽ വൈറസ് നെറ്റുവർക്കും മുഖ്യമന്ത്രി പിണറായി വിജയനേയും ആരോഗ്യ വകപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറേയും ആദരിച്ചു. അമേരിക്കയിലെ ബാൾട്ടിമോർ എന്ന സ്ഥലത്തുള്ള മെറിലാന്റ് യൂണിവേഴ്സിറ്റിയുടെ ഭാഗമായ ഹ്യൂമൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് (1HV) ആണ് ആദരിച്ചത്. എയ്ഡ്സ് രോഗത്തിന് കാരണമായ എച്ച്.ഐ.വി. വൈറസുകളെ കണ്ടെത്തുന്നതിൽ മുഖ്യ പങ്കുവഹിച്ച റോബർട്ട് സി. ഗാലോയുടെ നേതൃത്വത്തിൽ നടന്ന ഒരു മണിക്കൂർ നീണ്ടുനിന്ന ചർച്ചയിൽ മുഖ്യമന്ത്രിയും ആരോഗ്യ വകുപ്പു മന്ത്രിയും പങ്കെടുത്തു. നിപ വൈറസിനെ എളുപ്പത്തിൽ സ്ഥിരീകരിക്കാൻ സാധിച്ചതും ശാസ്ത്രീയമായ ഇടപെടലിലൂടെ പ്രതിരോധിക്കാൻ കഴിഞ്ഞതും ശാസ്ത്രലോകം അത്ഭുതത്തോടെയാണ് വീക്ഷിച്ചതെന്ന് ഐ.എച്ച്.വി. അധികൃതർ അഭിപ്രായപെട്ടു. ലോകജനതയെ ഒന്നാകെ ഭീതിയിലാഴ്‌ത്തുന്ന വിധത്തിൽ പുതിയ തരം വൈറസുകളും ബാക്ടീരിയകളും ഫംഗസുകളും രൂപം കൊള്ളുന്നുണ്ട്. പലതിനും ആവശ്യമായ പ്രതിരോധ കുത്തിവെപ്പുകളോ മരുന്നുകളോ ഇനിയും കണ്ടു പിടിക്കേണ്ടതുണ്ട്. രോഗ പകർച്ച വഴി കൂടുതൽ ആളുകൾക്ക് ജീവൻ നഷ്ടപെടാതിരിക്കാനുള്ള മുൻകരുതലുകളും സ്വീകരിക്കേണ്ടതുണ്ടെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. ഗ്ലോബൽ വൈറസ് ഇൻസ്റ്റിറ്റ്യൂട്ട് (1VH) തിരുവനന്തപുരത്ത് സ്ഥാപിക്കുവാൻ ആഗ്രഹിക്കുന്നത് ഈ നെറ്റുവർക്കിന്റ (GVN) സഹായത്തോടെയാണ്. തുടർന്നു നടക്കുന്ന ഗവേഷണങ്ങളിലും പരിശീലന പരിപാടികളിലും കേരളത്തിൽ നിന്നുള്ള വിദഗ്ദർ കുടി പങ്കെടുക്കണമെന്ന് റോബർട്ട് സി. ഗാലോ അഭിപ്രായപ്പെട്ടു. ചർച്ചയിൽ മലയാളിയായ ഡോ. എം വി പിള്ളയടക്കം നിരവധി പ്രമുഖർ പങ്കെടുത്തു.

മനോരമ ലേഖകനായ ജാവേദ് പർവേശാണ് ഈ വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയത്. ബാള്ട്ടിമോറിലെ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമണ് വൈറോളിയില് മുഖ്യമന്ത്രി പിണറായിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്ശനം നടത്തി. സന്ദര്ശകര്ക്കുള്ള പലക അതായത്, ഹോണറി മെമന്റോയും ഇവർ നൽകിയെന്നാണ് ജാവേദ് പർവേശ് കുറിപ്പിടുന്നത്. ഇതിന് പിന്നാലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജി (ഐഎച്ച്വി)യുടെ പത്രക്കുറിപ്പും എത്തി. ഇതോടെയാണ് കെ എം മാണിയെ ബ്രിട്ടീഷ് പാർലമെന്റും ഉമ്മൻ ചാണ്ടിയെ യുഎന്നും ആദരിച്ചെന്ന് പറയുന്നതിന് സമാനമായ സ്വീകരണമാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ പിണറായിക്കും കിട്ടിയതെന്ന വാദം സജീവമാകുന്നത്. അമേരിക്കയിൽ എത്തിയ പിണറായി ഇൻസ്റ്റിറ്റ്യൂട്ടിലെത്തി. വിഐപികൾ എത്തുമ്പോൾ നൽകുന്ന ആദരവ് പിണറായിക്കും കൊടുത്തു. അല്ലാതെ ആരും ആരേയും അങ്ങോട്ട് വിളിച്ച് ആദരിച്ചില്ലെന്ന വാദമാണ് ഇത് സജീവമാക്കുന്നത്. ഈ പത്രക്കുറിപ്പും എത്തിയതോടെ ട്രോളുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെ അമേരിക്കയിലെ ബാൾടിമോറിൽ പ്രവർത്തിക്കുന്ന ലോക പ്രശസ്തമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജി ആദരിക്കുന്ന ചടങ്ങിനു മുമ്പ് റോബർട്ട് ഗെലോയും ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ശാസ്ത്രജ്ഞരും അക്കാദമിക് വിഭാഗങ്ങളുടെ തലവന്മാരും മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവരുമായി ചർച്ച നടത്തിയെന്നുമൊക്കെയായിരുന്നു വാർത്തകൾ. ഗവേഷണ രംഗത്തു കേരളവുമായുള്ള സഹകരണം, തിരുവനന്തപുരത്തു സ്ഥാപിക്കുന്ന രാജ്യാന്തര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം എന്നിവയാണു ചർച്ച ചെയ്തത്. ഡോ. എം വിപിള്ള, ഡോ. ശാർങ്ധരൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. സ്വീകരണച്ചടങ്ങിൽ ഡോ. റോബർട്ട് ഗെലോ, ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലിനിക്കൽ വൈറോളജി ഡയറക്ടർ ഡോ. ശ്യാംസുന്ദർ കൊട്ടിലിൽ എന്നിവരും പ്രസംഗിച്ചു. ഇതെല്ലാം വിഐപി എത്തിയതു കൊണ്ട് മാത്രം നടന്ന ചടങ്ങുകളാണ്. അതിന് അപ്പുറം ഒന്നുമില്ലെന്ന വാദമാണ് സജീവമാകുന്നത്.

നല്ല അന്തസ്സായി വലിഞ്ഞു കയറി ചെന്നെന്ന്... ചെന്ന സ്ഥിതിക്ക് സന്ദർശനത്തിന്റെ ഓർമ്മയ്ക്കായി അവർ ഒരു മെമന്റോ കൊടുത്തു... അല്ലാതെ അവാർഡും വാഴക്കായുമൊന്നുമല്ലെന്ന കമന്റുകളും സോഷ്യൽ മീഡിയയിൽ സജീവമാകുന്നു. എന്തിനായിരുന്നു മുഖ്യമന്ത്രീ, ഈ കപട നാടകം.?. മലയാളികളെ ഇങ്ങനെ നാണം കെടുത്തേണ്ട ആവശ്യമുണ്ടായിരുന്നോ?. ഒരു സ്ഥാപനം സന്ദർശിക്കുന്നവർക്ക് അവിടുത്തെ അധികാരികൾ നൽകുന്ന ഉപഹാരം അവാർഡായി പരിഗണിച്ച് ലക്ഷങ്ങൾ മുടക്കി മുഖ്യമന്ത്രി അത് വാങ്ങാൻ പോയത് എന്തിനായിരുന്നു?. ഇതിന് മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടി തന്നേ മതിയാകൂ.

ഇതോടെ പിണറായിയുടെ അമേരിക്കൻ യാത്ര ദുരൂഹമാണെന്ന സംശയം കൂടുതൽ ശക്തമായി. ആര് ഉപദേശിച്ചാലും ഈ ഉഡായിപ്പിന് പിണറായി കൂട്ടുനിൽക്കരുതായിരുന്നു. കള്ളൻ എന്നല്ല കള്ളന് കഞ്ഞി വെച്ചവൻ എന്ന പേരാണ് താങ്കൾക്ക് യോജിക്കുക.-ഇങ്ങനെയാണ് ബിജെപിയുടെ മീഡിയാ സെൽ കൺവീനറായ സന്ദീപ് വിഷയം ചർച്ചയാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP