1 usd = 72.19 inr 1 gbp = 93.93 inr 1 eur = 81.68 inr 1 aed = 19.65 inr 1 sar = 19.23 inr 1 kwd = 237.22 inr

Nov / 2018
14
Wednesday

ഏതോ ഒരു ലോഞ്ചിൽ ഒരു മേശയിൽ തുണിവിരിച്ച് മൈക്ക് വച്ച് എട്ടോ പത്തോ മലയാളികളെ നിർത്തി എടുത്ത ഫോട്ടോയാണോ ഈ അന്താരാഷ്ട്ര അംഗീകാരം? രണ്ടാം തീയതി കത്തയച്ചാൽ അഞ്ചാം തീയതി വിസയൊക്കെ ശരിയായി അമേരിക്കയ്ക്ക് പോകാനാവുമോ? ഒപ്പിട്ട ശാസ്ത്രജ്ഞൻ തന്നെ കത്തിൽ സ്വന്തം പേരും ഉൾപ്പെടുത്തുമോ? ബ്ലാട്ടിമോർ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പേരിൽ പിണറായി വിജയന് ലഭിച്ച അന്താരാഷ്ട്ര ആദരവ് പൂർണ്ണമായും തട്ടിപ്പെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്ത്

July 10, 2018 | 01:52 PM IST | Permalinkഏതോ ഒരു ലോഞ്ചിൽ ഒരു മേശയിൽ തുണിവിരിച്ച് മൈക്ക് വച്ച് എട്ടോ പത്തോ മലയാളികളെ നിർത്തി എടുത്ത ഫോട്ടോയാണോ ഈ അന്താരാഷ്ട്ര അംഗീകാരം? രണ്ടാം തീയതി കത്തയച്ചാൽ അഞ്ചാം തീയതി വിസയൊക്കെ ശരിയായി അമേരിക്കയ്ക്ക് പോകാനാവുമോ? ഒപ്പിട്ട ശാസ്ത്രജ്ഞൻ തന്നെ കത്തിൽ സ്വന്തം പേരും ഉൾപ്പെടുത്തുമോ? ബ്ലാട്ടിമോർ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പേരിൽ പിണറായി വിജയന് ലഭിച്ച അന്താരാഷ്ട്ര ആദരവ് പൂർണ്ണമായും തട്ടിപ്പെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിപ്പ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം സ്വീകരിച്ച ചിട്ടയായതും മാതൃകാപരവുമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് അഭിനന്ദനമർപ്പിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ കെ ശൈലജക്കും ബാൾട്ടിമോറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സ്വീകരണം നൽകുന്നുവെന്ന വാർത്ത ദേശാഭിമാനി ജൂൺ 27നാണ് പ്രഖ്യാപിച്ചത്. എന്നാൽ ആരും ആരേയും ആദരിച്ചില്ലെന്നും ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രിക്ക് പതിവ് മെമെന്റോ നൽകൽ മാത്രമാണ് നടന്നതെന്നും വ്യക്തമായി. ഇതോടെ സോഷ്യൽ മീഡിയെ മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്രയെ ബാൾട്ടിമോർ ദുരന്തമെന്നും വിശേഷിപ്പിച്ചു. ഇതിനിടെ മുഖ്യമന്ത്രിയെ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശനത്തിന് ക്ഷണിച്ചെന്നും മറ്റും തെളിയിക്കാൻ സൈബർ സഖാക്കൾ കത്തുമായി രംഗത്ത് വന്നു. എന്നാൽ പരിപാടി തട്ടിക്കൂട്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പാറി നടക്കുകയാണ്. ഇതോടെ മുഖ്യമന്ത്രി പിണറായിയുടെ അമേരിക്കൻ യാത്രയിലെ വിവാദങ്ങൾ പുതിയ തലത്തിലേക്ക് എത്തുന്നു.

ഏതോ ഒരു കെട്ടിടത്തിന്റെ വാരന്തയിലാണ് അന്താരാഷ്ട്ര ആദരമെന്ന് പറയുന്ന ചടങ്ങ് നടക്കുന്നത്. രണ്ട് ക്യാമറാമാന്മാരുണ്ട്. പിന്നെ എല്ലാം കൂടി 25 പേരും. ഇതിൽ പലരും മുഖ്യമന്ത്രിയുടെ സംഘത്തിലുള്ളവരാണെന്നും വ്യക്തമാണ്. അല്ലാതെ അന്താരാഷ്ട്ര ആദരത്തിന് പോന്ന ആംബിയൻസൊന്നും ചിത്രത്തിൽ ഇല്ല. ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കാനെത്തിയവർക്ക് സംസാരിക്കാൻ ആരുടേയോ നിർദ്ദേശ പ്രകാരം വേദി തട്ടിക്കൂട്ടുകയായിരുന്നു ഉണ്ടായിരുന്നത്. ഈ ഇൻസ്റ്റിറ്റ്യൂട്ടിലെ നാലിലൊന്ന് ജീവനക്കാർ പോലും ഇവിടേയ്ക്ക് എത്തിയില്ലെന്നും ചിത്രങ്ങളിൽ വ്യക്തം. പത്തോളം മലായാളികളും അവിടെയുണ്ട്. ഇവരെല്ലാം മുഖ്യമന്ത്രിയുടെ സന്ദർശന സംഘത്തിലെ അംഗങ്ങളാണ്. അതായത് വലിയ പ്രാധാന്യമൊന്നും കേരള മുഖ്യന്റെ സന്ദർശനത്തിന് ഇൻസ്റ്റിറ്റ്യൂട്ട് നൽകിയില്ലെന്ന് സാരം. ഇതിനൊപ്പമാണ് സൈബർ സഖാക്കൾ പുറത്തുവിട്ട കത്തിലെ വിവരങ്ങളും ചർച്ചയാക്കി സോഷ്യൽ മീഡിയ ബ്ലാട്ടിമോർ ദുരത്തെ വിവാദത്തിന്റെ പടുകുഴിയിലാക്കുന്നത്.

മുഖ്യമന്ത്രിയുടെ ആദരം വിവാദത്തിലായതോടെയാണ് കത്ത് ചർച്ചയാക്കിയത്. ഈ കത്ത് പ്രകാരം ജൂലൈ രണ്ടിനാണ് മുഖ്യമന്ത്രിക്ക് ക്ഷണം എത്തുന്നത്. ഈ ക്ഷണപ്രകാരം ജൂലൈ 7ന് പിണറായിക്ക് അമേരിക്കയിൽ എത്താൻ പോലും കഴിയില്ല. ജൂലൈ രണ്ടിന് കത്ത് കിട്ടിയാൽ പിന്നെ വിസ എടുക്കാനുള്ള നടപടികൾക്ക് മുന്നോട്ട് വരണം. പിണറായിക്ക് ഡിപ്ലൊമാറ്റിക് പാസ് പോർട്ടില്ല. അതുകൊണ്ട് തന്നെ നൂലാമാലകൾ ഏറെയുണ്ട് വിസ കിട്ടാൻ. അപ്പോൾ പിന്നെ ജൂലൈ 2ന് കിട്ടിയ ക്ഷണ പ്രകാരം മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയെന്നത് വാദം പൊള്ളയാണെന്നാണ് സോഷ്യൽ മീഡിയ ചർച്ചയാക്കുന്നത്. ഇതിനൊപ്പം ഈ കത്തിൽ പല അസ്വാഭാവികതകളും കാണാം. ഫൊക്കാനോയുടെ പരിപാടിക്കാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയതെന്നാണ് ഇത് വ്യക്തമാക്കുന്നത്. വളരെ നേരത്തെ തയ്യാറാക്കിയതാണ് ഈ പരിപാടി. ഇതിനാണ് പിണറായി വിസയും എടുത്തതെന്നാണ് സൂചന. ഇതിനിടെയിൽ അമേരിക്കൻ യാത്രയ്ക്ക് കൂടുതൽ ശ്രദ്ധകിട്ടാൻ നിപ്പയിലെ ആദരവെന്ന് പ്രചരിപ്പിക്കാൻ ഒരു പരിപാടി സംഘടിപ്പിച്ചെടുത്തുവെന്നാണ് സോഷ്യൽ മീഡിയ ഉയർത്തുന്ന വാദം.

വിവാദം ആളിക്കത്തിയതോടെ കത്ത് പുറത്തുവിട്ടതും വിനയാകുകയാണ്. അതിലെ പിശകുകളും അസ്വാഭാവികതകളും ചർച്ചയാക്കുന്നതിലൂടേയും സോഷ്യൽ മീഡിയ പിണറായി യാത്രയിലെ പൊള്ളത്തരം തുറന്നു കാട്ടുകയാണ് ചെയ്യുന്നത്. റോബർട്ട് ഗാലോയാണ് കത്ത് തയ്യാറാക്കി ഒപ്പിട്ടിരിക്കുന്നത്. ഈ കത്തിനുള്ളിലും റോബർട്ട് ഗാലോയുടെ പേരുണ്ട്. ഒപ്പിടുന്നവർ സാധാരണ ഗതിയിൽ കണ്ടന്റിൽ അവരുടെ പേര് ചേർക്കാറില്ല. ഐയെന്നോ മൈ സെൽഫ് എന്നോ രേഖപ്പെടുത്താറാണ് പതിവ്. ലോകപ്രശസ്ത വൈറോളജി സ്ഥാപനത്തിലെ മേധാവിക്ക് ഇത്തരം സിമ്പിൾ ഇംഗ്ലീഷ് തെറ്റ് പറ്റുമോ എന്നതാണ് ഉയരുന്ന ചോദ്യം. മിസ്റ്റർ പിണറായി വിജയൻ എന്നാണ് കേരളാ മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്യുന്നത്. ഇംഗ്ലീഷിലെ രീതി പ്രകാരം കത്തുകളിൽ മിസ്റ്റർ എന്ന് ഉപയോഗിച്ചാൽ സർ നെയിം മാത്രമേ കൊടുക്കാറുള്ളൂ. അതായത് മിസ്റ്റർ പിണറായി അല്ലെങ്കിൽ മിസ്റ്റർ വിജയൻ. പേരിലെ രണ്ട് ഭാഗവും കൂട്ടിച്ചേർത്ത് അഭിസംബോധന ചെയ്തിരിക്കുന്നതും ചർച്ചയാകുന്നു.

വിവാദം മറികടക്കാൻ ആരോ സൃഷ്ടിച്ചതാണ് ഈ കത്തെന്ന വാദമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്. ആരോഗ്യമന്ത്രിയെ കെകെ ശൈലജ ടീച്ചർ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇങ്ങനെ ടീച്ചർ ചേർത്ത് കത്തെഴുത്തും അമേരിക്കയിൽ പതിവുള്ളതല്ല. താഴെയുള്ള ഒപ്പിനെ സൂക്ഷ്മമായി നീരീക്ഷിച്ച് അത് മാച്ചതിന് ശേഷം വീണ്ടുമിട്ടതാണെന്ന വാദവും സോഷ്യൽ മീഡിയയിൽ സജീവമാക്കുന്നുണ്ട്. അങ്ങനെ കത്തിലെ അസ്വാഭാവികതകൾ ചൂണ്ടിക്കാട്ടി ചർച്ച പുരോഗമിക്കുമ്പോൾ സൈബർ സഖാക്കൾക്കും മറുപടിയില്ല. അങ്ങനെ പിണറായിയുടെ അമേരിക്കൻ യാത്ര വലിയൊരു ദുരന്തമാകുകയാണ് സോഷ്യൽ മീഡിയയിൽ. ഈ വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയത് മനോരമാ ലേഖകനായ ജാവേദ പർവേശാണ്. ബാൾട്ടിമോർ ദുരന്തത്തിൽ നിങ്ങൾ അൽപം ഖിന്നരാണെന്നറിഞ്ഞു. വിഷമിക്കേണ്ട. നാട്ടിലെ സ്ഥിരം കുറ്റികളെപ്പോലെ ഉടായിപ്പ് അറിയാത്തതിന്റെ കുഴപ്പം മാത്രമാണിതെന്ന ജാവേദിന്റെ പുതിയ കുറിപ്പും ഏറെ ചർച്ചയാക്കുകയാണ് സോഷ്യൽ മീഡിയ.

ബാൾട്ടിമോർ പിആർ ദുരന്തം ഒന്നു നോക്കുക. എത്ര മനോഹരമായി ചെയ്യാവുന്നതാണ് നിങ്ങളുടെ നിഷ്‌കളങ്കത കൊണ്ട് ചീറ്റിപ്പോയത്. ഐഎച്ച് വി പോലുള്ള ഒരു സ്ഥാപനത്തിലേക്ക് മുഖ്യമന്ത്രിയെ കൊണ്ടുപോകുമ്പോൾ ചില പ്ലാനിങ് വേണ്ടതാണ്. മുകളിൽ കൊടുത്ത ഇൻവിറ്റേഷൻ നോക്കൂ. എത്ര ദരിദ്രമാണ്. ഭാവി പരിപാടികളെക്കുറിച്ച് സംസാരിക്കാം അതുകൊണ്ടു വരൂ എന്നെല്ലാം രണ്ടു വരിയിലെതിയാൽ തന്നെ പൂച്ച് പുറത്താകില്ലേ. അതിനു പകരം ഒരു പാരഗ്രാഫ് നിപ്പയെ നേരിട്ട കേരളത്തെ പുകഴ്‌ത്തണം. പിന്നെ മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും ആദരിക്കാൻ ആഗ്രഹിക്കുന്നതായി എഴുതണം. പിന്നെയാകണം ക്ഷണം. അതായത് ലാസ്റ്റ് പോയിന്റെ്. കേരളം മാറിയിട്ടുണ്ട്. എൽ പി സ്‌കൂള് കുട്ടികൾ വരെ നവാഗതർക്ക് സ്വാഗതം പറഞ്ഞ് ഫെക്സ് വയ്ക്കുന്ന കാലമാണ്. പരിപാടി നടത്തുമ്പോൾ ഗുമ്മിൽ നല്ല ബാക്ക്ഡ്രോപ് വേണം. അതിൽ ഐഎച്ച് വി ഹോണറിങ് മി.വിജയൻ എന്നെല്ലാം എഴുതണം. ഇത്ര മഹത്തായ പരിപാടിയതിനാൽ സ്വാധീനം ചെലുത്തിയാണെങ്കിലും സിഎൻ എന്നിനെയോ ഫോക്സ് ന്യൂസിനേയോ കൊണ്ടുവരണം. അതല്ലെങ്കില് എത്രയെത്ര ലോക്കല് ടെലിവിഷന് സ്റ്റേഷനുകളുള്ള നാടാണ്. ഒരു സായിപ്പും കുട്ടിയെയോ മദാമ്മക്കുട്ടിയെയോ മൈക്കുമായി സംഘടിപ്പിച്ചൂടെ. അതിനും പറ്റിയില്ലെങ്കിൽ മിനിമം നാട്ടിൽ നിന്നെത്തിച്ച നാടൻ മൈക്കുകൾ എന്ന ദുരവസ്ഥയെങ്കിലും ഒഴിവാക്കിക്കൂടേ. മൈക്ക് മുന്നിൽ കുത്തിവയ്ക്കാതെയും ശബ്ദം പിടിച്ചെടുക്കാനെല്ലാം ഇന്ന് പറ്റും.

ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റിലും ട്വിറ്ററിലും ഫേസ്‌ബുക്കിലുമെല്ലാം പരിപാടിക്ക് മുമ്പും പിമ്പും അപ്ഡേറ്റ് വേണം. ഇവിടെ ചില ചൊറിയന്മാർ ചൊറിഞ്ഞു തുടങ്ങിയ ശേഷം അപ്ഡേറ്റ് ചെയ്യാൻ പറയരുത്. അഥവ എന്തെങ്കിലും ചെയ്താൽ തന്നെ തനിമ വേണം. ശ്രീ. ശ്രീമതി എന്നെല്ലാം സായിപ്പിന്റെ അക്കൗണ്ടിൽ വേണ്ട. മിസ്റ്റർ മതി. ഹോണററി മെമന്റോ എന്നെല്ലാം എഴുതിയ സാമദ്രോഹിയുടെ യഥാർത്ഥം ഉദ്ദേശം പിന്നീടാണെങ്കിലും മനസിലാക്കുന്നത് നല്ലതാണ്. ബൈ ദ ബൈ ഒരു ആദരവെല്ലാം ആകുമ്പോൾ അതിനൊത്ത പലക വേണം. അക്രലിക്കിൽ ഒരു മെമന്റോ തീർക്കാൻ അര മണിക്കൂർ വേണ്ട. ഇനി നിങ്ങൾക്ക് തിരക്കാണെങ്കിൽ വരുന്നവരോട് തന്നെ വാങ്ങി വരാൻ പറഞ്ഞൂടെ. പുളിമൂട്ടിൽ സുബ്രമണ്യം കോവിലിനടുത്ത് ലക്ഷ്യ മെമന്റോ ഷോപ്പിൽ നല്ല പലക കിട്ടും. ഇന്റർനാഷണൽ എന്ന ഗ്ലാമറാണ് ലക്ഷ്യമെങ്കിൽ ഇതൊരു മലയാളി സംഘടിത കലാരൂപമാണെന്ന് പുറത്ത് അറിയാതിരിക്കുകയാണ് നല്ലത്. അതുകൊണ്ട് ഫോട്ടോയ്ക്ക് തള്ളിനിക്കരുത്. സംശയമുണ്ടെങ്കിൽ മാണി സാറിനെ വിളിച്ചാൽ മതി. എങ്ങനെ ബ്രിട്ടീഷ് പാര്ലമമെന്റിന്റെ അപ്പുറത്ത് ഹാൾ വാടകയ്ക്കെടുത്ത് അധ്വാനവർഗസിദ്ധാന്തം ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ചു എന്ന് വരുത്തിത്തീർത്തത് എന്ന് പഠിക്കണം. വേദനയോടെ മാണി സാറിനു വേണ്ടി ഫോട്ടോകളിൽ നിന്നും വാർത്തകളിൽ നിന്നും അന്തർധാനം ചെയ്ത ആ സുമനസുകളെ നോക്കിപ്പഠിക്കണം-ഇങ്ങനെയാണ് വിവാദത്തിൽ ജാവേദിന്റെ പുതിയ കുറിപ്പുകൾ.

കെ എം മാണിയുടെ ബ്രിട്ടീഷ് പാർലമെന്റിലെ സ്വീകരണവും ഉമ്മൻ ചാണ്ടിയുടെ യുഎന്നിലെ അവാർഡ് വിതരണവും ഇതോടൊപ്പം ട്രോളർമാർ ചർച്ചയാക്കി. സന്ദർശനത്തെ സ്വീകരണമാക്കി മാറ്റിയതിനെതിരെ വിമർശനം ഉയർത്തി. സിനിമാ താരം പൃഥ്വിരാജിന്റെ അമ്മാവനാണ് (അമ്മയുടെ സഹോദരൻ) എംവി പിള്ള. അമേരിക്കയിലെത്തുന്ന വിഐപിമാരെയെല്ലാം സ്വീകരിക്കുകയും ആതിഥേയത്വം നൽകുകയും ചെയ്യുന്നത് പൃഥ്വിരാജിന്റെ അമ്മാവൻ തന്നെയാണ്. പിണറായിയെ കൊണ്ടു പോയതും എംവി പിള്ള. കേരളത്തിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് പിന്നിലെ ചാലക ശക്തിയും ഈ മലയാളി ഡോക്ടറാണ്. ഈ സാഹചര്യത്തിൽ പിണറായിയെ ഈ സ്ഥാപനത്തിലേക്ക് സന്ദർശനത്തിന് എംവി പിള്ള കൊണ്ടു പോവുകയായിരുന്നു. പിണറായിയും ശൈലജ ടീച്ചറും എത്തിയപ്പോൾ മൊമന്റോ നൽകുകയാണ് ഇൻസ്റ്റിറ്റ്യൂട്ട് ചെയ്തത്. ഇതിന് ആദരവായി കാട്ടി പത്രക്കുറിപ്പ് ഇറക്കിയത് ആരോഗ്യമന്ത്രിയുടെ ഓഫീസായിരുന്നു.

നേരത്തെ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്വീകരണം നൽകുന്ന ആദ്യത്തെ വിദേശ നേതാവാണ് പിണറായി വിജയനെന്ന് കേരളത്തിലെ ഐഎവിയുടെ പ്രവർത്തനങ്ങളിലെ മുൻനിരക്കാരനായ ഡോ. എം വി പിള്ള പറഞ്ഞു. തോന്നയ്ക്കൽ ബയോ ലൈഫ് സയൻസ് പാർക്കിലെ 25 ഏക്കർ കാമ്പസിൽ ഐഎവിയുടെ കെട്ടിടനിർമ്മാണം മെയ് 30 ന് പിണറായി വിജയൻ ഉദ്ഘാടനം ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കത്ത് കിട്ടുന്നത്. പ്രിയപ്പെട്ട പിണറായി വിജയൻ വൈറോളി ഇൻസ്റ്റിറ്യൂട്ട് ഭാവി സംബന്ധമായ കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ സ്ഥാപനം സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്യുന്നുവെന്നാണ് എഴുതിയിരിക്കുന്നത്. ഇതാണ് കത്തിലെ വാചകങ്ങൾ. ഇതിനെ എങ്ങനെ ആദരിക്കുന്നതായി വിശദീകരിക്കാനാകുമെന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്. എന്നാൽ നിപ്പ രോഗപ്രതിരോഗ പ്രവർത്തങ്ങളിൽ കേരളം സ്വികരിച്ച മാതൃകാപരമായ പ്രതിരോധ പ്രവർത്തങ്ങൾക്ക് കേരളാ സർക്കാരിന് അന്താരഷ്ട്ര അംഗീകാരമെന്നും അമേരിക്കയിലെ ബാൾട്ടിമോർ ഹ്യൂമൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് നൽകിയ ആദരവ് കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി സഖാവ് പിണറായി വിജയനും ആരോഗ്യ വകുപ്പ് മന്ത്രി പ്രിയപ്പെട്ട സഖാവ് കെകെ ഷൈലജ ടീച്ചറും എറ്റു വാങ്ങുന്നുവെന്നാണ് ആരോഗ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തുവന്ന പത്രക്കുറിപ്പിലുണ്ടായിരുന്നത്. ഇതോടെയാണ് പിണറായിയുടെ യാത്രയിൽ വിവാദം ഉണ്ടാകുന്നത്.

മനോരമ ലേഖകനായ ജാവേദ് പർവേശാണ് ഈ വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയത്. ബാള്ട്ടിമോറിലെ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമണ് വൈറോളിയില് മുഖ്യമന്ത്രി പിണറായിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്ശനം നടത്തി. സന്ദര്ശകര്ക്കുള്ള പലക അതായത്, ഹോണറി മെമന്റോയും ഇവർ നൽകിയെന്നാണ് ജാവേദ് പർവേശ് കുറിപ്പിടുന്നത്. ഇതിന് പിന്നാലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജി (ഐഎച്ച്വി)യുടെ പത്രക്കുറിപ്പും എത്തി. ഇതോടെയാണ് കെ എം മാണിയെ ബ്രിട്ടീഷ് പാർലമെന്റും ഉമ്മൻ ചാണ്ടിയെ യുഎന്നും ആദരിച്ചെന്ന് പറയുന്നതിന് സമാനമായ സ്വീകരണമാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ പിണറായിക്കും കിട്ടിയതെന്ന വാദം സജീവമാകുന്നത്. അമേരിക്കയിൽ എത്തിയ പിണറായി ഇൻസ്റ്റിറ്റ്യൂട്ടിലെത്തി. വിഐപികൾ എത്തുമ്പോൾ നൽകുന്ന ആദരവ് പിണറായിക്കും കൊടുത്തു. അല്ലാതെ ആരും ആരേയും അങ്ങോട്ട് വിളിച്ച് ആദരിച്ചില്ലെന്ന വാദമാണ് ഇത് സജീവമാക്കുന്നത്. ഈ പത്രക്കുറിപ്പും എത്തിയതോടെ ട്രോളുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഹരികുമാർ മരണത്തിലേക്ക് നടക്കാൻ തീരുമാനിക്കും മുമ്പ് മകന്റെ കുഴിമാടത്തിൽ ജമന്തിപൂവ് വച്ച് പ്രാർത്ഥിച്ചു; എന്റെ മകനെ കൂടി നോക്കികോളണം എന്ന് കുറുപ്പെഴുതി പാൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചു; മകനോട് ആവശ്യപ്പെട്ടത് അമ്മയെ നോക്കണമെന്നും; നെയ്യാറ്റിൻകരക്കാർ ആഘോഷമാക്കിയപ്പോൾ കല്ലമ്പലത്ത് മാധ്യമ വിചാരണയിൽ കടുത്ത രോഷം
വിമാനം ഇറങ്ങിയാൽ സഞ്ചരിക്കാൻ കാറ് വേണം; കോട്ടയത്ത് എത്തുമ്പോൾ താമസിക്കാൻ വേണ്ടത് ഗസ്റ്റ് ഹൗസോ ഹോട്ടൽ മുറിയോ; ഭക്ഷണ സൗകര്യവും സുരക്ഷയും ഉറപ്പു വരുത്തണം; പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെട്ട് ഏഴ് മണിയോടെ സന്നിധാനത്ത് ദർശനത്തിന് സൗകര്യം ഒരുക്കണം; മടങ്ങിപ്പോകാനുള്ള വിമാനടിക്കറ്റും എടുത്തിട്ടില്ല; എല്ലാ ചിലവുകളും കേരളാ സർക്കാർ വഹിക്കണം; ശബരിമല കയറാൻ എത്തുന്ന തൃപ്തി ദേശായിയുടെ ആവശ്യങ്ങൾ കണ്ട് കണ്ണുതള്ളി സംസ്ഥാന സർക്കാർ
വാഹനാപകടമായതിനാൽ ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിൽ നാടുവിട്ടു; ഭക്ഷണം പോലും കഴിക്കാതെയുള്ള തുടർച്ചയായ യാത്രയിൽ പ്രമേഹം മൂർച്ഛിച്ചപ്പോൾ അവശത കൂടി; പൊലീസും കൈവിട്ടെന്ന് മനസ്സിലാക്കി കീഴടങ്ങാൻ തിരിച്ചുവരവും; ആത്മഹത്യയിലേക്ക് ഹരികുമാറിനെ നയിച്ച കാരണം ഇപ്പോഴും അജ്ഞാതം; ബിനുവിന്റെ മൊഴിയിലെ ദുരൂഹത തീർക്കാൻ അന്വേഷണം
മൗറീഷ്യസിലെ ഹിന്ദുകുടുംബത്തിൽ ജനിച്ച് ഭർത്താവിനൊപ്പം ഇംഗ്ലണ്ടിൽ എത്തിയ രണ്ട് കുട്ടികളുടെ അമ്മ പാക്കിസ്ഥാനിയെ പ്രണയിച്ച് വിവാഹം കഴിച്ചു; രണ്ട് കുട്ടികൾ കൂടി ഉണ്ടായിട്ടും കലി അടങ്ങാത്ത ആദ്യ ഭർത്താവ് പതിയിരുന്ന് അമ്പെയ്ത് മുൻ ഭാര്യയുടെ ജീവനെടുത്തു; എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉദരത്തിൽ നിന്നും സുരക്ഷിതമായി പുറത്തെടുത്ത് ഡോക്ടർമാർ
രണ്ട് വർഷത്തിനിടെ 13 പേരെ കൊലപ്പെടുത്തിയെന്ന് ആരോപണ വിധേയ; പത്ത് മാസം പ്രായമുള്ള രണ്ട് കുട്ടികളുടെ മാതാവ്; കൊന്നുകളയാൻ ഉത്തരവിട്ട് സുപ്രീംകോടതി; വെടിവെച്ച് കൊന്നത് വേട്ടക്കാരൻ അസ്ഗർ അലി; കൊല അനിൽ അംബാനിയുടെ പ്രൊജക്ടിന് വേണ്ടിയെന്ന് ആരോപണം; കൊല്ലപ്പെടും മുമ്പ് ഒരാഴ്‌ച്ചയോളം ഭക്ഷണം കഴിച്ചില്ലെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട്; രണ്ട് മക്കൾ എവിടെയെന്ന് ആർക്കുമറിയില്ല; രോഷാകുലയായി മനേകാ ഗാന്ധി: മഹാരാഷ്ട്ര സർക്കാറിനെ പിടിച്ചു കുലുക്കി 'അവ്‌നി' പെൺകടുവയുടെ 'കൊലപാതകം'
സർക്കാർ വൃത്തങ്ങളിൽ ഉയർന്ന് കേൾക്കുന്നത് ഒരു ദിവസം നട തുറക്കാൻ കോടികളുടെ സുരക്ഷ വേണ്ടി വന്നപ്പോൾ 64 ദിവസം എന്ത് ചെയ്യുമെന്ന ചോദ്യം; പിടിവാശി തുടർന്നാൽ രണ്ട് മാസത്തിലധികം ഭരണം വരെ സ്തംഭിക്കുമെന്ന ആശങ്ക ശക്തം; സമരം ചെയ്തവർക്കെതിരെ പരാമർശങ്ങൾ ഒന്നും ഉണ്ടാവാതെ പോയത് സമരത്തിന്റെ വീര്യം കൂട്ടാൻ ഇടയാകുമെന്ന് വിലയിരുത്തൽ; വെട്ടിലായത് പുരോഗമനവാദവും കോടതി വിധിയും ആവർത്തിച്ചു കൊണ്ടിരുന്ന സർക്കാർ തന്നെ
എൻഎസ്എസിനെ ക്ഷണിക്കില്ല; സുകുമാരൻ നായരുമായി വിട്ടുവീഴ്ച വേണ്ടെന്ന് പിണറായി; സർവ്വകക്ഷി ചർച്ചയിൽ പങ്കെടുത്ത് യുവതീ പ്രവേശനത്തിനെതിരായ നിലപാട് വിശദീകരിക്കാൻ പന്തളം കൊട്ടാരം; തന്ത്രി കുടുംബവും യോഗത്തിനെത്തും; കോൺഗ്രസും ബിജെപിയും വിശ്വാസികൾക്കൊപ്പമെന്ന് പ്രഖ്യാപിക്കാൻ ചർച്ചയ്‌ക്കെത്തും; നിയമോപദേശം തേടി പ്രതിസന്ധി പരിഹരിക്കാൻ പിണറായി സർക്കാരും; മുഖ്യമന്ത്രിയുടെ അനുനയ ചർച്ച നാളെ മൂന്ന് മണിക്ക്
ഡിവൈഎസ്‌പി ഹരികുമാറിനു വേണ്ടി ബിനു വീട്ടിൽ ഒരുക്കിയിരുന്നത് നക്ഷത്ര വേശ്യാലയവും മിനി ബാറും! ഇരുവരും പങ്കാളിത്ത ബിസിനസുകാർ; കാക്കിയിട്ട ക്രിമിനലിന് വേണ്ടി സ്ത്രീകളെ ബിനു എത്തിച്ചിരുന്നത് ബന്ധുക്കളെന്ന് പറഞ്ഞ്; വീട്ടിലെ രണ്ടു റൂമുകൾ ഹരികുമാറിന് വേണ്ടി മാത്രം നീക്കിവെച്ചു; എല്ലാ കോംപ്രമൈസ് ആക്കുന്ന ഉദ്യോഗസ്ഥന് ക്വാറിക്കാരും ബാറുകാരും പ്രതിമാസം നൽകിയിരുന്നത് 50ലക്ഷത്തിലധികം രൂപ; ലഭിക്കുന്ന തുകയിൽ പകുതിയും എത്തിയത് തിരുവനന്തപുരത്തെ പ്രമുഖ സിപിഎം നേതാവിന്റെ വീട്ടിലും
നെയ്യാറ്റിൻകര സനൽ വധക്കേസിലെ പ്രതി ഡിവൈഎസ്‌പി ബി ഹരികുമാർ ആത്മഹത്യ ചെയ്തു; ഒളിവിൽ പോയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത് കല്ലമ്പലത്തെ സ്വന്തം വസതിയിൽ; ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തതുകൊല്ലപ്പെട്ട സനലിന്റെ കുടുംബം കുറ്റവാളിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം ആരംഭിച്ചതിനും കൊലപാതക കുറ്റം നിലനിൽക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുകയും ചെയ്തതിന് പിന്നാലെ; ദൈവത്തിന്റെ വിധി നടപ്പിലായെന്ന് സനലിന്റെ കുടുംബം
ഇഷ്ടതാരങ്ങളുമായി 20 മിനിറ്റ് ആഡംബരഹോട്ടലിൽ ചെലവിടാൻ നൽകാമെന്നേറ്റത് പത്തുകോടി വീതം; ഐശ്വര്യ റായിയും ദീപിക പദുക്കോണുമടക്കം 26 താരങ്ങൾക്കായി ചെലവാക്കാൻ ഉറച്ചത് 300 കോടി; രണ്ടുമൂന്നുപേരെ കണ്ടപ്പോൾ ഉദ്ദേശിച്ച കാര്യം നടക്കില്ലെന്നുറപ്പായതോടെ കരാറിൽനിന്ന് പിന്മാറി; ബെഹ്‌റീൻ രാജകുമാരനോട് 300 കോടി നഷ്ടപരിഹാരം ചോദിച്ച് ഏജന്റ് നൽകിയ കേസ് ലണ്ടൻ ഹൈക്കോടതിയിൽ
സ്വന്തമായി ഗുണ്ടകളും കുഴൽപ്പണ ബിസിനസുമുള്ള പൊലീസ് ഉദ്യോഗസ്ഥൻ! പരാതിയുമായി എത്തുന്നത് സ്ത്രീകളാണെങ്കിൽ ഇംഗിതത്തിന് വഴങ്ങണമെന്ന് ഭീഷണി; പെരിന്തൽമണ്ണ സ്വദേശിക്കെതിരെ ബിസിനസ് പങ്കാളി നൽകിയ പരാതി പിൻവലിച്ചിട്ടും തട്ടിയത് ലക്ഷങ്ങൾ; വീട്ടിലെത്തി അറസ്റ്റ് ചെയ്ത ശേഷം ഭാര്യയോട് പറഞ്ഞത് ഇനി ഇവന്റെ ഒപ്പം നീ അടുത്തൊന്നും കിടക്കില്ലെന്നും; പൊലീസ് വേഷവും ഗുണ്ടകളേയും തരാമെന്നും കുഴൽപ്പണം കടത്താൻ സഹായിക്കണമെന്നും നിർബന്ധിച്ചു; കേരളപ്പൊലീസിലെ സിഐ `ഗുണ്ട` ശിവശങ്കരന്റെ ഞെട്ടിക്കുന്ന കഥ
കണ്ണൂർ രാഷ്ട്രീയത്തിലെ വാടാ.. പോടാ.. ശൈലി കൈമുതലാക്കി വളർന്ന നേതാവ്; കടുത്ത മോദി ആരാധകനും തീവ്രഹിന്ദുത്വത്തിന്റെ വക്താവും; ആർഎസ്എസ് പ്രവർത്തനം തുടരുമ്പോഴും പ്രഗതി കോളേജിലെ സൗമ്യനായ പ്രിൻസിപ്പലായി ഔദ്യോഗിക ജീവിതം; പുലിയെ മടയിൽ കയറി നേരിടണമെന്ന് അണികൾക്ക് ഉപദേശം കൊടുക്കുന്ന വ്യക്തി: സന്നിധാനത്തെ ഇടപെടലോടെ പരിവാർ അണികളുടെ പുതിയ ഹീറോ വത്സൻ തില്ലങ്കേരിയുടെ കഥ
പാർലമെന്റിൽ പ്രവേശിക്കാൻ പാസു ചോദിച്ചപ്പോൾ ഔദ്യോഗിക വസതിയിൽ വരാൻ പറഞ്ഞു; വീട്ടിലെത്തിയപ്പോൾ സ്വകാര്യമുറിയിൽ എത്തിച്ച് പീഡനത്തിന് ശ്രമം; സോളാർ പീഡനക്കേസിൽ നാറിയിരിക്കുന്ന കോൺഗ്രസിനെ വെട്ടിലാക്കാൻ ഇന്ദ്രപ്രസ്ഥത്തിൽ സജീവ ചർച്ചയായി ഒരു പ്രമുഖ മലയാളി നേതാവിനെതിരെ പരാതിയുമായി ഡൽഹി സർവ്വകലാശാലയിലെ മുൻ വനിതാ നേതാവ്; രാഹുൽ ഗാന്ധിയുടെ അടുത്തെത്തിയ പരാതി മുതിർന്ന കോൺഗ്രസ് നേതാവിന്റെ ഉറക്കം കെടുത്തുന്നു; പുറംലോകം അറിയും മുമ്പേ സെറ്റിൽ ചെയ്യാൻ നെട്ടോട്ടം
പരാതി നൽകാനെത്തിയ യുവതിയെ സിഐ ശിവശങ്കർ കെണിയിലാക്കിയത് കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും; തെളിവെടുക്കാനെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വന്തം ഇന്നോവയിൽ കയറ്റി ഹോട്ടൽ മുറിയിൽ എത്തിച്ച് ബലാത്സംഗം ചെയ്തു; നിസ്സഹായയെന്ന് അറിഞ്ഞപ്പോൾ ഊട്ടിയിലേക്കു വരണമെന്നും സെക്സിൽ ഏർപ്പെടണമെന്നും വീണ്ടും ആവശ്യപ്പെട്ടു; സഹിക്ക വയ്യാതായപ്പോൾ എസ്‌പിക്ക് പരാതി നൽകി; അന്വേഷണ ഘട്ടത്തിൽ വധഭീഷണിയും; കേസൊതുക്കാൻ പലതവണ യുവതിയുടെ വീട്ടിലെത്തി ബിജെപി നേതാക്കളും
അമ്മയുടെ പ്രായമുള്ള സ്ത്രീക്ക് നേരെ നെയ്‌തേങ്ങ എറിഞ്ഞ് കലിപ്പടക്കാൻ നിൽക്കുന്ന 'ഭക്തൻ'; ആക്രോശിച്ചു കൊണ്ട് പാഞ്ഞടുക്കുന്ന പ്രതിഷേധക്കാർക്കിടയിൽ നിന്നും പ്രാണൻ രക്ഷിക്കാൻ പാടുപെടുന്ന ലളിതാ രവി; സുരക്ഷാവലയം തീർത്ത് പൊലീസും; സന്നിധാനത്തെ ആൾക്കൂട്ട ആക്രമണത്തിന്റെ ഭീതി വെളിപ്പെടുത്തുന്ന ചിത്രം പുറത്ത്; മനോരമ പുറത്തുവിട്ട ചിത്രം ചർച്ച ചെയ്ത് സൈബർ ലോകവും
തണ്ണിമത്തൻ കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് മാറ് പൂർണമായും തുറന്നുകാണിക്കുകയും ചെയ്തതിലൂടെ സ്ത്രീ സ്വാതന്ത്ര്യം ചർച്ചയാക്കിയ സാമൂഹിക പ്രവർത്തക; ചുംബന സമരത്തിന് ശേഷം തൃശൂരിലെ പുലികളിയിൽ ആദ്യ പെൺപുലിയായും ചരിത്രമുണ്ടാക്കി; നഗ്ന ശരീരത്തിലെ പുലി വരയിലൂടെ ചർച്ചയിലെത്തിയ വനിതാ കരുത്ത്; മലചവിട്ടുന്ന രഹ്നാ ഫാത്തിമ ചർച്ചയായത് ഇങ്ങനെയൊക്കെ
ഊണ് കഴിക്കുന്നതിനിടെ എന്റെ മാറിടത്തിലേക്ക് തന്നെ കള്ളക്കണ്ണിട്ട് നോക്കും; മീൻ കറി കഴിക്കുമ്പോൾ മീനിനെയും പെണ്ണുങ്ങളുടെ ശരീരത്തെയും താരതമ്യം ചെയ്യും; ഏറ്റവുമൊടുവിൽ വാതിൽ തുറന്നുതള്ളിക്കയറി വന്ന് എന്റെ കൂടെ കട്ടിലിൽ കയറിക്കിടന്നു; ഡയറക്ടറോട് പരാതിപ്പെട്ടപ്പോഴും വഷളത്തരം തുടർന്നു; അലൻസിയർക്കെതിരെ മീ ടൂ ആരോപണവുമായി നടി; വെളിപ്പെടുത്തൽ ഇന്ത്യ പ്രൊട്ടസ്റ്റ്‌സ് വെബ്‌സൈറ്റിൽ
ഡിവൈഎസ്‌പി ഹരികുമാറിനു വേണ്ടി ബിനു വീട്ടിൽ ഒരുക്കിയിരുന്നത് നക്ഷത്ര വേശ്യാലയവും മിനി ബാറും! ഇരുവരും പങ്കാളിത്ത ബിസിനസുകാർ; കാക്കിയിട്ട ക്രിമിനലിന് വേണ്ടി സ്ത്രീകളെ ബിനു എത്തിച്ചിരുന്നത് ബന്ധുക്കളെന്ന് പറഞ്ഞ്; വീട്ടിലെ രണ്ടു റൂമുകൾ ഹരികുമാറിന് വേണ്ടി മാത്രം നീക്കിവെച്ചു; എല്ലാ കോംപ്രമൈസ് ആക്കുന്ന ഉദ്യോഗസ്ഥന് ക്വാറിക്കാരും ബാറുകാരും പ്രതിമാസം നൽകിയിരുന്നത് 50ലക്ഷത്തിലധികം രൂപ; ലഭിക്കുന്ന തുകയിൽ പകുതിയും എത്തിയത് തിരുവനന്തപുരത്തെ പ്രമുഖ സിപിഎം നേതാവിന്റെ വീട്ടിലും
വാഗമണ്ണിൽ മൂന്നു ദിവസം പാർട്ടി; മദ്യവും ലഹരിയും ഉപയോഗിച്ച് നൃത്തം ചെയ്ത അടിച്ചു പൊളിച്ചത് അഞ്ഞൂറോളം ആക്ടിവിസ്റ്റുകൾ; വാഗമണ്ണിലെ രഹസ്യ സങ്കേതത്തിലെ തീരുമാനം അനുസരിച്ച് മലചവിട്ടാനുള്ള ആദ്യ നിയോഗമെത്തിയത് ചുംബന സമരനായികക്കെന്ന് ഓൺലൈനിൽ വാർത്ത; ചിത്രങ്ങളും പുറത്തു വിട്ടു; രഹ്ന ഫാത്തിമ സന്നിധാനത്ത് യാത്ര തിരിച്ചത് എവിടെ നിന്ന് എന്ന ചർച്ച പുരോഗമിക്കുമ്പോൾ എല്ലാം പിൻവലിച്ച് മംഗളം
അകത്തളത്തിൽ രണ്ടായിരം സ്‌ക്വയർ ഫീറ്റിനടുത്ത് വലുപ്പമുള്ള നീന്തൽ കുളം; ശീതീകരിച്ച ഓഫീസ് മുറി; പുറത്ത് കുളിക്കടവിലേക്കുള്ള കവാടം; കരമനയാറിന്റെ ദൃശ്യഭംഗി ആസ്വദിക്കാനും സൗകര്യം; സ്‌കൂൾ ഓഫ് ഭഗവത് ഗീതയ്ക്കുള്ളത് ടൂറിസം ഡിപ്പാർട്ട്‌മെന്റിൽ ഗോൾഡ് ഹൗസ് കാറ്റഗറി അംഗീകാരം; കുണ്ടമൺകടവിലെ സാളാഗ്രാം ആശ്രമത്തിനുള്ളത് ഹോം സ്റ്റേ രജിസ്ട്രേഷൻ; സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ
അക്രമിക്കപ്പെട്ട നടിക്കൊപ്പം ഉറച്ചു നിന്നു; പാർവ്വതിക്ക് നഷ്ടമായത് കത്തിജ്വലിച്ച് നിന്ന കരിയർ; നടി ആക്രമിക്കപ്പെട്ടത് തനിക്ക് വേണ്ടിയാണെന്ന് അറിയാമായിരുന്നിട്ടും അപകടം മനസ്സിലാക്കി പിന്മാറിയതു കൊണ്ട് രണ്ടാംവരവിലെ തിളക്കത്തിൽ തന്നെ തുടർന്ന് മഞ്ജു വാര്യർ; സത്യത്തിനൊപ്പം നിന്നതിന് പാർവ്വതിക്ക് ലഭിച്ച ശിക്ഷയുടെ അളവ് ഊഹിക്കാവുന്നതിലും അപ്പുറം
ബിനീഷ് കോടിയേരി ചങ്ക് സഹോദരൻ! ഗണപതി കോവിൽ വരെ സ്വന്തം റിസ്‌കിലെത്തിയാൽ എല്ലാം ശരിയാക്കമെന്ന് ഉറപ്പ് നൽകിയത് കളക്ടർ നൂഹുവും ഐജി മനോജ് എബ്രഹാമും; പൊലീസ് പറഞ്ഞിടം വരെ പെൺകുട്ടിയെന്ന് ആരും തിരിച്ചറിയാതെ എത്തി; ഐജി ശ്രീജിത്തും നല്ല രീതിയിൽ പിന്തുണ നൽകി; നടപ്പന്തൽ വരെ എത്തിയത് എങ്ങനെ എന്ന് രഹ്നാ ഫാത്തിമ വിശദീകരിക്കുന്ന ഓഡിയോ പുറത്ത്; പൊലീസിനേയും സിപിഎമ്മിനേയും പ്രതിക്കൂട്ടിലാക്കി ആഞ്ഞടിക്കാൻ പരിവാറുകാർ; ശബരിമല വിവാദം പുതിയ തലത്തിലേക്ക്
മകൾ ഗോവേണിയിൽ നിന്നു വീണു മരിച്ചു എന്ന അമ്മയുടെ കള്ള കഥ ഗൾഫിൽ നിന്നെത്തിയ അച്ഛനും വിശ്വസിക്കാനായില്ല; ഏഴു വയസ്സുകാരിയുടെ ദേഹത്തെ മുറിവേറ്റ പാടുകൾ പൊലീസിന്റെയും സംശയം വർദ്ധിപ്പിച്ചു; ചോദ്യം ചെയ്തപ്പോൾ മൊഴിമാറ്റി പറഞ്ഞും പിടിച്ചു നിൽക്കാൻ അമ്മയുടെ ശ്രമം; ഒടുവിൽ മകളുടെ ദുരൂഹ മരണത്തിൽ അമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ്
മകളേയും ഭർത്താവിനേയും ചോദ്യം ചെയ്തപ്പോൾ അച്ഛന്റേയും അമ്മയുടേയും ഒളിത്താവളം പൊലീസ് അറിഞ്ഞു; അറസ്റ്റിലായതോടെ മാനസികമായി തകർന്നു; ആരും കാണാതെ മുങ്ങിയത് ആറാം നിലയിൽ നിന്ന് ചാടാനും; നൂറു വർഷത്തെ പാരമ്പര്യവും കണ്ണായ സ്ഥലത്ത് ആസ്തികളുണ്ടായിട്ടും 'കുന്നത്തുകളത്തിൽ' പൊളിഞ്ഞത് എങ്ങനെ? മുതലാളിയെ കടക്കാരനാക്കിയത് മക്കളുടേയും മരുമക്കളുടേയും അടിപൊളി ജീവിതം; വിശ്വനാഥന്റെ ആത്മഹത്യ തകർത്തത് തട്ടിപ്പിനിരയായ പാവങ്ങളുടെ അവസാന പ്രതീക്ഷകളെ
നെയ്യാറ്റിൻകര സനൽ വധക്കേസിലെ പ്രതി ഡിവൈഎസ്‌പി ബി ഹരികുമാർ ആത്മഹത്യ ചെയ്തു; ഒളിവിൽ പോയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത് കല്ലമ്പലത്തെ സ്വന്തം വസതിയിൽ; ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തതുകൊല്ലപ്പെട്ട സനലിന്റെ കുടുംബം കുറ്റവാളിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം ആരംഭിച്ചതിനും കൊലപാതക കുറ്റം നിലനിൽക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുകയും ചെയ്തതിന് പിന്നാലെ; ദൈവത്തിന്റെ വിധി നടപ്പിലായെന്ന് സനലിന്റെ കുടുംബം