Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുൻ മന്ത്രി ജയലക്ഷ്മിയുടെ സുരക്ഷക്കുള്ള പൊലീസുകാരിൽ ഒരാൾക്ക് ജോലി വാഴകൃഷി; മറ്റൊരാൾക്ക് തുണിക്കടയും ബിസിനസും; ഇവർ വയനാട്ടിലേക്ക് പോകാറുമില്ല; രാഷ്ട്രീയത്തിൽ സജീവമല്ലാത്ത ജയലക്ഷ്മിക്കും സുരക്ഷ മാവോയിസ്റ്റ് ഭീഷണിയുടെ പേരിൽ; പൊലീസിലെ അദർ ഡ്യൂട്ടി വിവാദങ്ങൾ അവസാനിക്കുന്നില്ല

മുൻ മന്ത്രി ജയലക്ഷ്മിയുടെ സുരക്ഷക്കുള്ള പൊലീസുകാരിൽ ഒരാൾക്ക് ജോലി വാഴകൃഷി; മറ്റൊരാൾക്ക് തുണിക്കടയും ബിസിനസും; ഇവർ വയനാട്ടിലേക്ക് പോകാറുമില്ല; രാഷ്ട്രീയത്തിൽ സജീവമല്ലാത്ത ജയലക്ഷ്മിക്കും സുരക്ഷ മാവോയിസ്റ്റ് ഭീഷണിയുടെ പേരിൽ; പൊലീസിലെ അദർ ഡ്യൂട്ടി വിവാദങ്ങൾ അവസാനിക്കുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എസ്എപി മേധാവി സുധേഷ്‌കുമാറിന്റെ വീട്ടിൽ പൊലീസുകാർക്ക് നേരിടേണ്ടി വന്ന ക്രൂരമായ പീഡനങ്ങൾ പുറത്ത് വന്നതോടെയാണ് രാഷ്ട്രീയക്കാരുടെ വീട്ടിലും സുരക്ഷക്ക് എന്ന പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന പൊലീസുകാരുടെ വാർത്തകൾ പുറത്തായത്. അത്യാവശ്യ ഡ്യൂട്ടിക്കുപോലും സേനയിൽ ആളില്ലാത്ത സാഹചര്യം നിലനിൽക്കുമ്പോഴാണ് രാഷ്ട്രീയ നേതാക്കൾക്കും ഉന്നത വ്യക്തികൾക്കും ഇല്ലാത്ത പ്രശ്നങ്ങളുടെ പേരിൽ സുരക്ഷ നൽകുന്നത്.

യാതൊരു ഭീഷണിയുമില്ലാത്തവർക്കും ഇപ്പോൾ ഔദ്യോഗിക പദവികൾ വഹിക്കാത്തവർക്കും പോലും പൊലീസ് സുരക്ഷ നൽകുന്നുമുണ്ട്. ഇക്കൂട്ടത്തിലാണ് മുൻ മന്ത്രി പികെ ജയലക്ഷമിയും. നിലവിൽ എംഎൽഎ അല്ലെങ്കിലും ജയലക്ഷമിക്ക് രണ്ട് പൊലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. പൊതുരംഗത്ത് ഒട്ടും സജീവമല്ലാത്ത ഇവർക്ക് എന്തിനാണ് പൊലീസ്് സംരക്ഷണം എന്ന് മാത്രം വ്യക്തമല്ല. ഇതാണ് ഏറെ വിവാദത്തിന് ഇടനൽകുന്നതും. രണ്ട് പൊലീസുകാരും ജയലക്ഷ്മിക്കൊപ്പം ഉണ്ടാകാറു പോലുമില്ലെന്നാണ് സൂചന.

വയനാട്, തിരുവനന്തപുരം സ്വദേശികളായ രണ്ട് പൊലീസുകാരാണ് ഇവിടെ സുരക്ഷക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഇവർക്ക് യാതോരു ജോലിയുമില്ലെന്നതാണ് സത്യം. മുൻ മന്ത്രിയുടെ വീട്ടിൽ പാറാവ് ജോലി ചെയ്യുന്ന പൊലീസുകാർക്ക് വെറുതെ ശമ്പളം നൽകുകയാണ് സർക്കാർ ഇപ്പോൾ. സുരക്ഷാ ജീവനക്കാരിൽ തിരുവനന്തപുരം സ്വദേശിയായ പൊലീസുകാരൻ ഈ അടുത്തൊന്നും വയനാട്ടിൽ വന്നിട്ട് പോലുമില്ല. ഇയാൾക്ക് നാട്ടിൽ തുണിക്കടയും മറ്റ് ചെറുകിട ബിസിനസുകളുമാണ്. ഇതിനൊപ്പം ശമ്പളവും കിട്ടും.

മറ്റ്് പൊലീസുകാർക്കുള്ളിൽ നിന്ന് തന്നെയാണ് ഈ വിവരം പുറത്തായത്. വയനാട് സ്വദേശിയായ പൊലീസുകാരൻ വാഴ കർഷകനായി പണിയെടുക്കുകയാണന്നാണ് വിവരം. മുൻ മന്ത്രിയുമായി അടുത്ത ബന്ധമുള്ള രണ്ട് പേരെയാണ് സുരക്ഷാ ചുമതലയിൽ ഏർപ്പെടുത്തിയതെന്നും വിവരമുണ്ട്. മാവോയിസ്റ്റ്് ഭീഷണിയുണ്ടെന്ന് കാണിച്ചാണ് 2017 മെയ് മാസം മുതൽ ഇവർക്ക് സുരക്ഷ ഏർപ്പെടുത്തിയത്. എന്നാൽ ഇവർക്ക് യാതൊരു സുരക്ഷാ പ്രശ്‌നവും ഇല്ലെന്നതാണ് പുറത്തുവരുന്ന വിവരം.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മാനന്തവാടിയിൽ നിന്ന് പരാജയപ്പെട്ടതിനെ തുടർന്ന് ഇവർ പൊതുരംഗത്ത് ഒട്ടും സജീവമല്ല. മാവോയിസ്റ്റുകളുടെ ഭീഷണി ഉണ്ടെന്ന വാദം പോലും ശരിയല്ലെന്നും പൊലീസുകാർ തന്നെ പറയുന്നു. രാഷ്ട്രീയക്കാർക്ക് പൊലീസ് സുരക്ഷ നൽകണമെങ്കിൽ ജീവന് ഭീഷണിയുണ്ടെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് വേണം. അതിന് വേണ്ടി നക്‌സൽ വിഷയം വെറുതെ ഉയർത്തിയതെന്നാണ് പൊതുവേ ഉയരുന്ന വിലയിരുത്തൽ. ജയലക്ഷ്മിക്കൊപ്പം പൊലീസുകാരുണ്ടാകില്ലെന്നതും ചർച്ചയായി കഴിഞ്ഞു.

പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ മന്ത്രിയും സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രിയുമായിരുന്നു ജയലക്ഷ്മി. യുഡിഎഫ് ഭരണകാലത്ത് വലതു പക്ഷത്ത് നിന്ന് ജയിച്ച ഏക എംഎൽഎയായിരുന്നു ജയലക്ഷ്മി. വനിതാ പ്രാതിനിധ്യം ഉറപ്പാക്കാൻ വേണ്ടിയാണ് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ജയലക്ഷ്മിയെ മന്ത്രിയായി ഉൾപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP