Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബ്രിട്ടണിലെ മേയറാകാൻ മത്സരിക്കുന്ന കമ്മ്യൂണിസ്റ്റ് സ്റ്റാനാർത്ഥിക്ക് വേണ്ടി വോട്ട് പിടിക്കാൻ പികെ ശ്രീമതി യുകെയിൽ എത്തി; ഫെയ്സ് ബുക്ക് പോസ്റ്റിലെ ഇംഗ്ലീഷ് വീണ്ടും ചിരി പടർത്തി സി.പി.എം വനിതാ നേതാവ്; വേദികളിൽ രാഷ്ട്രീയം പറയാതെ ജോസ് കെ മാണി; ജോയിസ് ജോർജ് എത്തുമ്പോഴും വിവാദം പേടിച്ച് വാക്കുമാറി മോൻസ് ജോസഫ്; ചൂടൻ കാലാവസ്ഥയായപ്പോൾ യുകെയിലേക്ക് കേരള നേതാക്കളുടെ പ്രവാസം

ബ്രിട്ടണിലെ മേയറാകാൻ മത്സരിക്കുന്ന കമ്മ്യൂണിസ്റ്റ് സ്റ്റാനാർത്ഥിക്ക് വേണ്ടി വോട്ട് പിടിക്കാൻ പികെ ശ്രീമതി യുകെയിൽ എത്തി; ഫെയ്സ് ബുക്ക് പോസ്റ്റിലെ ഇംഗ്ലീഷ് വീണ്ടും ചിരി പടർത്തി സി.പി.എം വനിതാ നേതാവ്; വേദികളിൽ രാഷ്ട്രീയം പറയാതെ ജോസ് കെ മാണി; ജോയിസ് ജോർജ് എത്തുമ്പോഴും വിവാദം പേടിച്ച് വാക്കുമാറി മോൻസ് ജോസഫ്; ചൂടൻ കാലാവസ്ഥയായപ്പോൾ യുകെയിലേക്ക് കേരള നേതാക്കളുടെ പ്രവാസം

കെ ആർ ഷൈജുമോൻ

ലണ്ടൻ : യുകെ മലയാളികൾക്കിടയിൽ വോട്ട് പിടിത്തതിന് കേരളത്തിലെ പ്രധാന നേതാക്കളെത്തുകയാണ്. ഇന്ന് ജോസ് കെ മാണി രാഷ്ട്രീയം പറയാൻ കേരള കോൺഗ്രീസുകാരുടെ സമ്മേളനത്തിന് കവൻട്രിയിൽ എത്തുമ്പോൾ കണ്ണൂർ എം പി പി കെ ശ്രീമതി ഇന്ന് ബിർമിൻഹാമിൽ എത്തുന്നത് രാഷ്ട്രീയം പറയാൻ മാത്രമല്ല വെസ്റ്റ് മിഡ്‌ലാൻഡ്‌സ് മേയർ തിരഞ്ഞെടുപ്പിൽ വോട്ടു ചോദിക്കാൻ കൂടിയാണ് . ഇതാദ്യമായാണ് ഒരു കേരള രാഷ്ട്രീയ നേതാവ് ബ്രിട്ടനിലെ തിരഞ്ഞെടുപ്പിൽ വോട്ടു ചോദിക്കാൻ എത്തുന്നത് എന്നതും ശ്രീമതിയുടെ വരവിനെ ശ്രദ്ധേയമാകുന്നു. 

ഇന്ന് തന്നെ സൗത്താപ്റ്റണിൽ കലാ സംഘടനാ കലയുടെ വാർഷിക പരിപാടി ഓൾഡ് ഈസ് ഗോൾഡിൽ സിനിമ താരം ഗീത വിജയൻ പങ്കെടുക്കുമ്പോൾ യുകെയിലെ ഇടുക്കിക്കാരെ ആവേശം കൊള്ളിക്കാൻ ഈ ദിവസങ്ങളിൽ തന്നെ എം പി ജോയ്സ് ജോര്ജും എത്തുകയാണ് . എന്നാൽ മോനിപ്പള്ളിക്കാരുടെ സംഗമം ഉത്ഘാടനം ചെയ്യാൻ എത്തുമെന്ന് അറിയിച്ചിരുന്ന കടുത്തുരുത്തി എം എൽ എ മോൻസ് ജോസെഫ് കാലുമറിയതായി സൂചനയുണ്ട്. വിവാദം ഭയന്നാ് കാലുമാറ്റം. ഇന്നലെ ബിർമിൻഹാമിൽ അയർക്കുന്നം സമ്മേളനം കോട്ടയം എം പി ജോസ് കെ മാണി ഉത്ഘാടനം ചെയ്തപ്പോൾ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ ശ്രുതിയുടെ വാർഷിക സമ്മേളനം ഉത്ഘാടനം ചെയ്യാൻ എത്തിയത് പ്രശസ്ത എഴുത്തുകാരി കെ ആർ മീരയാണ്.

വെസ്റ്റ് മിഡ്‌ലാൻഡ്‌സ് മേയർ തിരഞ്ഞെടുപ്പിൽ കമ്യുണിസ്‌റ് പാർട്ടി സ്ഥാനാർത്ഥി ആയി ഗ്രഹാം സ്റ്റീവൻസ് ഇടം കണ്ടെത്തിയതോടെ ഇന്ന് ഒരു സക്ഷം പേരോളം തിങ്ങിനിറയുന്ന ഹാന്‌സ്വ്ർത്തിലെ വൈശാഖി മേളയിൽ അദേഹഹത്തിനായി പ്രചാരണം നടത്താൻ എത്തുന്ന ഇടതുപക്ഷ സാംസ്കാരിക സംഘടനയായ സമീക്ഷയുടെ പ്രവർത്തകരോടൊപ്പമാണ് പി കെ ശ്രീമതി സാന്നിധ്യം അറിയിക്കുക . കേരളത്തിലെ തീപ്പൊരി നേതാവിനെ തന്നെ പ്രചാരണത്തിന് കിട്ടിയ ആവേശം സമീക്ഷ പ്രവർത്തകരിലും സജീവമാണ് . വിൻഡ്മിൽ കമ്യുണിറ്റി സെന്ററിൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്യുണിസ്‌റ് സംഘടിപ്പിക്കുന്ന യോഗത്തെയും പി കെ ശ്രീമതി അഭിസംബോധന ചെയ്യും . സമീക്ഷ തയ്യാറാക്കുന്ന ഇടശ്ശേരി കവിത ഭൂതപ്പാട്ട ഡാൻസ് ഡ്രാമയുടെ പോസ്റ്റർ പുറത്തിറക്കാനും എം പി സമ്മതം അറിയിച്ചിട്ടുണ്ടെന്ന് സമീക്ഷ ഭാരവാഹികൾ അറിയിച്ചു.

ഇന്ത്യൻ പാർലിമെന്റ് അംഗങ്ങളോടൊപ്പം ബ്രിട്ടീഷ് പാർലിമെന്റിൽ നടക്കുന്ന ആധുനിക അടിമത്തം സംബന്ധിച്ച കോൺഫ്രസ്നിൽ പങ്കെടുക്കാൻ എത്തിയതാണ് പികെ ശ്രീമതി എം പി . ഇവർടൊപ്പം പാക്കിസ്ഥാൻ. ശ്രീലങ്ക , ബംഗ്ലാദേശ് ആസ്‌ത്രേലിയ. ബർമ്മ എന്നീ രാജ്യങ്ങളിലെ. എം. പി മാർ കൂടി സെമിനാറിൽ പങ്കെടുക്കുന്നുണ്ട് . ബാലവേല സംബന്ധിച്ചും ശില്പശാല ചർച്ച ചെയ്തിട്ടുണ്ട് . ഇത് നിർമ്മാർജ്ജനം ചെയ്യാൻ എന്തൊക്കെ ഭരണപരമായ കാര്യങ്ങൾ ചെയ്യാൻ ആകും എന്ന് എം പിമാരെ ബോധ്യപ്പെടുത്തുക കൂടിയായിരുന്നു ശില്പശാലയുടെ പ്രധാന ഉദ്ദേശം . അതിനിടെ ബ്രിട്ടീഷ് പാർലിമെന്റിൽ എത്തിയ സന്തോഷ സൂചകമായി പി കെ ശ്രീമതിയുടെ ഓഫിസ് ഫേസ്‌ബുക്കിലൂടെ പുറത്തു വിട്ട ചിത്രത്തോടൊപ്പം വെസ്റ്റമിൻസ്റ്ററിനെ മിനിസ്റ്റർ ആക്കിയത് ഫേസ്‌ബുക് സന്ദർശകർ കയ്യോടെ പിടികൂടി . തെറ്റ് തിരുത്താൻ ഫേസ്‌ബുക് ഫോളോവേഴ്‌സ് ചൂണ്ടിക്കാട്ടിയിട്ടും മണിക്കൂറുകൾ പിന്നിട്ട ശേഷവും ഉത്തരവാദപ്പെട്ടവരുടെ കണ്ണിൽ തെറ്റ് കണ്ടു പിടിക്കപ്പെട്ടിട്ടില്ല . ഇതിനു മുൻപ് തെറ്റായ ഇന്ഗ്ലീഷ് ഉച്ചാരണത്തിന്റെ പേരിൽ പി കെ ശ്രീമതി വാർത്തകളിൽ എത്തിയിട്ടുണ്ട് .



യുകെ യിലെ പാർട്ടി അനുഭാവികളെ അഭിസംബോധന ചെയ്യാൻ ജോസ് കെ മാണി ഇന്ന് കവൻട്രിയിൽ രാവിലെ 11 മണിക്ക് എത്തുകയാണ് . തീർച്ചയായും രാഷ്ട്രീയം തന്നെയായിരിക്കും സമ്മേളനത്തിൽ നിറയുക . പ്രത്യേകിച്ചും കേരള കോൺഗ്രസ് ഇടതു വലതു മുന്നണികളിൽ ഇല്ലാതെ നിൽക്കുമ്പോൾ അനുഭാവികളുടെ മനസിലെ ചോദ്യങ്ങൾക്കു ഉത്തരം നല്കാൻ അദ്ദേഹം നിര്ബന്ധിതൻ ആയേക്കും . രണ്ടു വര്ഷം കഴഞ്ഞാൽ തന്റെ രാഷ്ട്രീയ ഭാവി കൂടി തീരുമാനിക്കേണ്ട സാഹചര്യം സംജാതം ആകുന്നതോടെ കേരള രാഷ്ട്രീയത്തിൽ ഏറെക്കാലം കേരള കോൺഗ്രസിന് ഈ നിലയിൽ മുന്നോട്ടു പോകാൻ കഴിയില്ലെന്നത വക്തമായിരിക്കെ പാർട്ടിയിലെ ഏറ്റവും പ്രബലനായ നേതാവിന് എന്താണ് പറയാൻ ഉള്ളത് എന്ന് കേൾക്കാൻ ഉള്ള ആകാംഷയോടെയാകും നാടെങ്ങും നിന്നും അണികൾ എത്തുക . സൗഹൃദ സംഗംമം എന്നാണ് പേരിട്ടിരിക്കുന്നതെങ്കിലും കേരള കോൺഗ്രസ് അനുഭാവികൾ തീർച്ചയായും യോഗത്തിനു എത്തണം എന്ന നിർദ്ദേശം ഭാരവാഹികൾ നൽകിയിട്ടുണ്ട് .

അടുത്ത ശനിയാഴ്ച ഇടുക്കി എം പി ജോയ്സ് ജോർജ് കൂടി സാന്നിധ്യം അറിയിക്കുന്നതോടെ കേരള വിഷയങ്ങൾ കൂടുതൽ അടുത്തറിയാൻ ഉള്ള അവസരമാണ് യുകെ മലയാളികളുടെ മുന്നിൽ എത്തിയിരിക്കുന്നത് . പ്രത്യേകിച്ചും ഇടുക്കി രാഷ്ട്രീയം കേരളത്തിന് മുന്നിൽ ഡാം തുറന്നു വിട്ട പോലെ കുത്തിയൊലിച്ചെത്തുമ്പോൾ നാട്ടുകാരനായ എംപി ക്കു പറയാൻ ഉള്ളതിന് പ്രാധാന്യം ഏറുകയാണ് . പ്രത്യേകിച്ചും അദ്ദേഹം കേരളത്തിൽ കാര്യമായി അഭിപ്രയം പറഞ്ഞിട്ടില്ല എന്നതിനാൽ , തങ്ങളുടെ നാട്ടിലെ രാഷ്ട്രീയത്തിൽ സംഭവിക്കുന്നതെന്തു എന്ന ഇടുക്കിക്കാരുടെ ആകാംഷയ്ക്കു മറുപടി നൽകി തന്നെയാകും ജോയ്സ് ജോർജ് എം പി യുടെ സന്ദർശനം . ഇടുക്കി ജില്ലാ സംഗമത്തിൽ ആദ്യമായി ജില്ലയിൽ നിന്നും ഏറ്റവും പ്രമുഖനായ രാഷ്ട്രീയ നേതാവ് എത്തുന്നു എന്നതും ജോയ്സിന്റെ സന്ദർശനത്തെ ഗൗരവമുള്ളതാക്കി മാറ്റുന്നു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP