Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌റ്റേഷനിൽ പ്രതികൾക്കൊപ്പം മദ്യപാനം; വനിതാ പൊലീസുകാരെ അധിക്ഷേപിക്കും; എസ് പി സ്ഥലം മാറ്റിയാലും അടുത്ത ദിവസം തിരികെ എത്തും; നെയ്യാർഡാം പൊലീസ് സ്‌റ്റേഷനിൽ എല്ലാം നിശ്ചയിക്കുന്നത് ഡിജിപി വരെ പേടിക്കുന്ന അസോസിയേഷൻ നേതാവ്; പൊലീസിൽ ഐപിഎസുകാർ മാത്രമാണോ പ്രശ്‌നക്കാർ?

സ്‌റ്റേഷനിൽ പ്രതികൾക്കൊപ്പം മദ്യപാനം; വനിതാ പൊലീസുകാരെ അധിക്ഷേപിക്കും; എസ് പി സ്ഥലം മാറ്റിയാലും അടുത്ത ദിവസം തിരികെ എത്തും; നെയ്യാർഡാം പൊലീസ് സ്‌റ്റേഷനിൽ എല്ലാം നിശ്ചയിക്കുന്നത് ഡിജിപി വരെ പേടിക്കുന്ന അസോസിയേഷൻ നേതാവ്; പൊലീസിൽ ഐപിഎസുകാർ മാത്രമാണോ പ്രശ്‌നക്കാർ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഐപിസുകാർ മാത്രമല്ല പൊലീസ് അസോസിയേഷൻ നേതാവിനും ഇഷ്ടം പോലെ പ്രവർത്തിക്കാം. പൊലീസിലെ അടിമപ്പണിയുടെ വാർത്ത ചർച്ചയാകുമ്പോൾ നെയ്യാർ ഡാം സ്‌റ്റേഷനിൽ നിന്ന് പൊലീസ് നേതാവിനെ കുറിച്ചുള്ള മറ്റൊരു വാർത്ത. അസോസിയേഷൻ നേതാവെങ്കിൽ അവർ ഐപിഎസുകാർക്കും മുകളിലാണോ? അതെയെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം.

ഒരു പൊലീസ് സ്റ്റേഷനിൽ 3 വർഷം സേവനം കഴിഞ്ഞവരെ റൂറൽ എസ് പി മാറ്റി നിയമിച്ചിരുന്നു. എസ്‌പി യുടെ ഉത്തരവ് പ്രകാരം നെയ്യാർഡാം പൊലീസ് സ്റ്റേഷനിലെ അസോസിയേഷൻ നേതാവിനേയും രണ്ട് എ എസ് ഐ മാരെയും മാറ്റി നിയമിച്ചിരുന്നു. എന്നാൽ ആര്യങ്കോട് സ്റ്റേഷനിലേക്ക് മാറ്റപ്പെട്ട നേതാവ്് അടുത്ത ദിവസം തന്നെ തിരികെ നെയ്യാർഡാം സ്റ്റേഷനിൽ ജോയിൻ ചെയതു. പൊലീസ് അസോസിയേഷന്റെ സമ്മർദ്ദം മൂലം സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കിയെന്നാണ് വിവരം.

നാലു വർഷത്തിലേറയായി നെയ്യാർഡാം പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഈ പൊലീസുകാരൻ ചില ക്രിമിനൽ കേസുകളിൽ പെട്ടവരുമായി പൊലീസ് സ്റ്റേഷനിൽ ഇരുന്ന് മദ്യപിച്ചതിന് വകുപ്പ് തല അന്വേഷണം നേരിടുകയാണ്. മദ്യപിച്ച് വനിത പൊലീസുകാരെ അധിക്ഷേപിക്കുകയും സ്റ്റേഷനിൽ അതിക്രമം കാട്ടുകയും ചെയ്തുവെന്നാണ് സ്റ്റേഷൻ ഓഫീസർ നൽകിയ റിപ്പോർട്ട്.

തിരു. റൂറൽഡിസിആർബി എസിയാണ് റൂറൽ എസ് പി യുടെ നിർദ്ദേശ പ്രകാരം ഇക്കാര്യം അന്വേഷിക്കുന്നത്. കഴിഞ്ഞ ഇടത് മന്ത്രിസഭയിൽ മന്ത്രി ജി. സുധാകരകരന്റെ ഗൺമാനായി ജോലി നോക്കിയ പൊലീസുകാരനാണ് വിവാദത്തിൽ പെടുന്നത്. അച്ചടക്ക നടപടിയുടെ ആദ്യപടിയായിരുന്നു സ്ഥലം മാറ്റം. മറ്റ് രണ്ട് എ എസ് ഐ മാരും വിനോദിനൊപ്പം മദ്യപിക്കാൻ ഉണ്ടായിരുന്നവരാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP