Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സെൻകുമാർ പങ്കെടുത്താൽ മുഖ്യമന്ത്രി കോപിക്കുമെന്ന് ഭയം; പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം നീട്ടിവെച്ചു; റംസാൻ നോമ്പു മൂലമെന്ന വിശദീകരണവുമായി ഔദ്യോഗിക പക്ഷം; ജൂൺ എട്ടിനു നടത്താൻ നിശ്ചയിച്ചത് പരിപാടി നീട്ടിവെച്ചത് ഡിജിപി റിട്ടയർ ചെയ്യുന്ന ജൂൺ 30നു ശേഷം

സെൻകുമാർ പങ്കെടുത്താൽ മുഖ്യമന്ത്രി കോപിക്കുമെന്ന് ഭയം; പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം നീട്ടിവെച്ചു; റംസാൻ നോമ്പു മൂലമെന്ന വിശദീകരണവുമായി ഔദ്യോഗിക പക്ഷം; ജൂൺ എട്ടിനു നടത്താൻ നിശ്ചയിച്ചത് പരിപാടി നീട്ടിവെച്ചത് ഡിജിപി റിട്ടയർ ചെയ്യുന്ന ജൂൺ 30നു ശേഷം

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: പൊലീസ് അസോസീയേഷൻ സംസ്ഥാന സമ്മേളനം നീട്ടിയത് വിവാദമായി. സമ്മേളനത്തീയതി മാറ്റിയത് ഡി ജി പി സെൻകുമാർ പങ്കെടുക്കുന്നതിൽ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചതിനെതുടർന്നെന്നു വിമതപക്ഷം. മുസ്ലിം സഹോദരന്മാർക്ക് പങ്കെടുക്കുന്നതിനുള്ള സൗകര്യം കണക്കിലെടുത്തെന്ന് ഔദ്യോഗിക പക്ഷം.

ജൂൺ 8, 9, 10 തീയതികളിലായി കോഴിക്കോട് നടത്താൻ നിശ്ചയിച്ചിരുന്ന സമ്മേളനം ഇപ്പോൾ ജൂലൈ 13, 14, 15 തീയതികളിലേക്ക് മാറ്റിയതായിട്ടാണ് സംസ്ഥാന നേതൃത്വം നൽകുന്ന വിവരം. ജൂണിൽ സമ്മേളനം നടക്കുമെന്ന് കാണിച്ച് പല ജില്ലകളിലും പോസ്റ്ററുകളും നോട്ടീസും മറ്റും ഇറങ്ങിയിരുന്നു. മുൻ നിശ്ചയ പ്രകാരം സമ്മേളനം നടന്നാൽ ഡി ജി പി സെൻകുമാറിനെ പങ്കെടുപ്പിക്കേണ്ടിവരുമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതൃപ്തി അറിയച്ചതിനേത്തുടർന്നാണ് സമ്മേളനം ജൂലൈയിലേക്ക് മാറ്റിയതെന്നുമാണ് വിമത വിഭാഗത്തിന്റെ പ്രചാരണം. നിലവിലെ സാഹചര്യത്തിൽ ജൂൺ 30-ന് സെൻകുമാർ പെൻഷൻ പറ്റും.

റംസാൻ നോമ്പാണ് പ്രശ്‌നമെങ്കിൽ ജൂൺ 25-ന് നോമ്പ് സമാപിക്കുമെന്നും ഇതിനടുത്ത ദിവസം സമ്മേളനം നടത്തിക്കൂടേ എന്നുമാണ് ഇക്കൂട്ടരുടെ ചോദ്യം. എന്നാൽ സമ്മേളനം മാറ്റിവയ്ക്കുന്ന കാര്യം മാർച്ചിൽ നടന്ന സംസ്ഥാന കമ്മിറ്റിയിലാണ് തീരുമാനിച്ചതെന്നും അന്ന് സെൻകുമാർ പൊലീസ് മേധാവി ആയിരുന്നില്ലെന്നും മുഖ്യമന്ത്രിയെ ബന്ധപ്പെടുത്തി ഇക്കാര്യത്തിൽ നടക്കുന്ന പ്രചാരണത്തിൽ കഴമ്പില്ലെന്നും അസോസീയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി ആർ ബൈജു മറുനാടനോട് വ്യക്തമാക്കി.

രാഷ്ട്രീയപരമായി ഗവൺമെന്റിന് പൊലീസ് മേധാവിയോട് എതിർപ്പുണ്ടെങ്കിൽ പോലും സംഘടനയെ ഇതൊരിക്കലും ബാധിക്കില്ല. ഇപ്പോഴത്തേ പൊലീസ് മേധാവിയെക്കുറിച്ച് സംഘടനയിലെ ഭൂരിപക്ഷം അംഗങ്ങൾക്കും നല്ല അഭിപ്രായമാണ്.അങ്ങനെയുള്ള അദ്ദേഹത്തെ പങ്കെടുപ്പിക്കണമെന്ന് തന്നെയാണ് അഭിപ്രായം; ബൈജു വ്യക്തമാക്കി. പൊലീസ് മേധാവിയേയും മുഖ്യമന്ത്രിയെയും ഒരേ സമയം സമ്മേളന വേദിയിലെത്തിക്കുന്ന പരിപാടികൾ സംഘടന ഇതുവരെ നടത്തിയിട്ടില്ല.സാധാരണയായി മുഖ്യമന്ത്രിയെ പൊതുസമ്മേളനം ഉദ്ഘാടനത്തിനും പൊലീസ് ചീഫിനെ സംസ്ഥാന കമ്മറ്റി ഉദ്ഘാടനത്തിനുമാണ് വിളിക്കുന്നത്.

പൊലീസുകാർക്ക് കൂടുതൽ വിഷമമുണ്ടായത് കെ ജെ ജോസഫ് ഡി ജി പി ആയിരുന്ന കാലത്താണ്. ഇതിന്റെ പേരിൽ അന്ന് അദ്ദേഹത്തെ മാറ്റി നിർത്തിയിട്ടില്ലെന്നു ബൈജു ചൂണ്ടിക്കാട്ടി. തലസ്ഥാനം വിട്ട് കൂടുതൽ പരിപാടികൾക്ക് മുഖ്യമന്ത്രി കാര്യമായി പോകാറില്ലന്നും ജൂണിൽ നൽകിയ തീയതിക്കുശേഷം ജൂലൈ 15 നേ അദ്ദേഹത്തിന് കോഴിക്കോട് പൊതുപരിപാടിയുള്ളുവെന്നും ഇതിനാലാണ് തീയതി മാറ്റം അനിവാര്യമായതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇങ്ങനെ ഒരു ആരോപണം ഉയർന്ന സാഹചര്യത്തിൽ പെൻഷൻ പറ്റിയാലും സെൻകുമാറിനെ സമ്മേളനത്തിൽ പങ്കെടുപ്പിക്കാൻ ശ്രമിക്കുമെന്നും ബൈജു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP