Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വർണക്കവർച്ച കേസിലെ പ്രതിയെ കോടതിയിലേക്കു പോകുംവഴി ദൃശ്യങ്ങൾ ചിത്രീകരിച്ച മാദ്ധ്യമപ്രവർത്തകനു പൊലീസിന്റെ മർദനം; പെരുമ്പാവൂർ പൊലീസിന്റെ അതിക്രമത്തിനെതിരെ ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി പരാതി നൽകി

സ്വർണക്കവർച്ച കേസിലെ പ്രതിയെ കോടതിയിലേക്കു പോകുംവഴി ദൃശ്യങ്ങൾ ചിത്രീകരിച്ച മാദ്ധ്യമപ്രവർത്തകനു പൊലീസിന്റെ മർദനം; പെരുമ്പാവൂർ പൊലീസിന്റെ അതിക്രമത്തിനെതിരെ ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി പരാതി നൽകി

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: സ്വർണക്കവർച്ച കേസിലെ പ്രതിയെ കോടതിയിലേക്കു പോകുംവഴി ദൃശ്യങ്ങൾ ചിത്രീകരിച്ച മാദ്ധ്യമപ്രവർത്തകനു പൊലീസിന്റെ മർദനം. ഏഷ്യാനെറ്റ് ന്യൂസിന്റെ പെരുമ്പാവൂർ പ്രതിനിധി കെ രമേഷ്‌കുമാറിനാണു മർദനമേറ്റത്.

പെരുമ്പാവൂർ സ്വർണ്ണ കവർച്ച കേസ്സിലെ പ്രതിയും ഭീകരവാദ പ്രവർത്തനങ്ങളെത്തുടർന്ന് ജയിലിലായ തടിയന്റവിട നസീറിന്റെ കൂട്ടാളിയുമായ അബ്ദുൾ ഹാലിം, കൂട്ടുപ്രതി ഷംനാദ് എന്നിവരെ കോടതിയിലേക്ക് കൊണ്ടുപോകുന്ന ദൃശ്യം പകർത്തവേയാണ് ആക്രമണമുണ്ടായത്. പെരുമ്പാവൂർ പൊലീസ് തന്നെ ആക്രമിക്കുകയും ജോലിക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്തതായാണു ചാനൽ പ്രവർത്തകന്റെ പരാതി.

പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെ വേണു ഗോപാലൻ നായർ എന്ന പൊലീസുകാരനെതിരെയാണ് രമേഷ്‌കുമാർ റൂറൽ എസ് പി ഉൾപ്പെടെ ഉന്നതാധികൃതർക്ക് പരാതി നൽകിയത്. വേണുഗോപാലിന്റെ സാന്നിദ്ധ്യത്തിൽ ഹാലിം തന്നെയും കൂടെയുണ്ടായിരുന്ന മറ്റൊരു പത്ര റിപ്പോർട്ടറെയും അസഭ്യം വിളിക്കുകയും ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചപ്പോൾ തടയാൻ ശ്രമിച്ചെന്നും രമേഷ് ആരോപിക്കുന്നു.

പ്രതികളുടെ ദൃശ്യം പകർത്തരുതെന്ന് ആവശ്യപ്പെടുകയും സ്റ്റേഷനിൽ ഇറക്കി വിടുകയും ഇതേത്തുടർന്ന് സ്റ്റേഷന്റെ പോർച്ചിൽ കാത്ത് നിന്ന് ദൃശ്യം പകർത്താനായി കാമറ ഓൺ ചെയ്തപ്പോൾ നീ പോയില്ലേടാ എന്നാക്രോശിച്ച് ഈ പൊലീസുകാരൻ പിടിച്ചുതള്ളിയെന്നും ദൃശ്യം പകർത്തിയാൽ കൊന്നുകളയുമെന്നും കള്ളക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് രമേഷ് പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP