Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കല്യാണിന്റെ സ്വർണ്ണ തട്ടിപ്പിനെതിരെ വാർത്ത ഷെയർ ചെയ്ത ചെറുപ്പക്കാരെ ജീവിക്കാൻ സമ്മതിക്കാതെ കല്യാൺ മുതലാളി; മൂന്ന് പേരെ ക്രിമിനലാക്കി ഷോറൂമിൽ ഫോട്ടോ സ്ഥാപിച്ച് അധിക്ഷേപം; ഇടപാടുകാർക്ക് മുഴുവൻ ഫോട്ടോ സഹിതം മെയിൽ അയച്ചും അപമാനം; നാണക്കേട് കാരണം പുറത്തിറങ്ങാതെ മൂന്ന് യുവാക്കൾ

കല്യാണിന്റെ സ്വർണ്ണ തട്ടിപ്പിനെതിരെ വാർത്ത ഷെയർ ചെയ്ത ചെറുപ്പക്കാരെ ജീവിക്കാൻ സമ്മതിക്കാതെ കല്യാൺ മുതലാളി; മൂന്ന് പേരെ ക്രിമിനലാക്കി ഷോറൂമിൽ ഫോട്ടോ സ്ഥാപിച്ച് അധിക്ഷേപം; ഇടപാടുകാർക്ക് മുഴുവൻ ഫോട്ടോ സഹിതം മെയിൽ അയച്ചും അപമാനം; നാണക്കേട് കാരണം പുറത്തിറങ്ങാതെ മൂന്ന് യുവാക്കൾ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: മെഴുകു സ്വർണം വിറ്റതിന് പരാതിക്കാരന് പണം നൽകിയാണ് കേസ് എല്ലാം കല്യാൺ ജൂവലറി ഒതുക്കി തീർത്തത്. തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ നടന്ന ഇടപാടുകൾ പൊലീസിനെ ഉദ്ദരിച്ചാണ് മറുനാടൻ വാർത്ത നൽകിയത്. പരാതിക്കാരനെതിരെ പോലും ചില നീക്കങ്ങൾ മുതലാളി നടത്തി. ഇതൊന്നും വിലപോയില്ല. മറുനാടൻ വാർത്ത തെറ്റാണെന്ന് പറഞ്ഞ് നിയമപോരാട്ടത്തിനും പോയില്ല. എന്നാൽ പൊലീസിനെ ഉപയോഗിച്ച് കള്ളക്കളി നടത്തുകയാണ് ഇപ്പോൾ. മറുനാടൻ വാർത്ത ഷെയർ ചെയതവർക്കെതിരെ കേസ് കൊടുത്ത് പീഡനം. ഒപ്പം മറുനാടന്റെ സത്യസന്ധമായ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ അപവാദ പ്രചരണവും. മെഴുക് സ്വർണം വിറ്റ് കുടുങ്ങിയവരാണ് ഇതിന് പിന്നിലെന്നതാണ് വസ്തുത.

മറുനാടൻ പ്രസിദ്ധീകരിച്ച വാർത്തയുടെ ലിങ്ക് സാമൂഹ്യമധ്യമങ്ങളിൽ ഷെയർ ചെയ്തു കൊണ്ട് കമന്റ് രേഖപ്പെടുത്തിയതിന്റെ പേരിൽ മൂന്ന് യുവാക്കളെ അറസ്റ്റു ചെയ്ത് ഭീഷണിപ്പെടുത്തുന്ന വാർത്ത ഇന്നലെ മറുനാടൻ കൊടുത്തിരുന്നു. സിന്റോ ഫ്രാൻസിസ്, ഭവേഷ് കുമാർ, കെവി ജോസ് എന്നിങ്ങനെ മൂന്ന് പേരെയാണ് പൊലീസ് ആക്ട് 120 (ഒ) പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി അറസ്റ്റു ചെയ്തത്. കല്യാൺ ജൂവലേഴ്‌സിനെ വ്യാജ പ്രചരണം നടത്താൻ അനുവദിക്കാൻ വേണ്ടിയായിരുന്നു ഇത്. ഈ അറസ്റ്റിന് ശേഷം ഇവരുടെ ചിത്രങ്ങൾ സഹിതം ഷോറൂമിൽ ഫോട്ടോ സ്ഥാപിച്ച് കുറ്റവാളികളായി ചിത്രീകരിച്ച് പ്രചരണം നടത്തി. ഇതിനൊപ്പം കല്യാണിന്റെ കസ്റ്റമേഴ്‌സിന് ഇവരെ തീവ്രവാദികളെ പോലെ അപമാനിക്കും തരത്തിൽ ഫോട്ടോ സഹിതം മെയിലും അയച്ചു. ഇതോടെ ഈ യുവാക്കൾ വെട്ടിലായി. പലരും ക്രിമിനലുകളാണെന്ന തരത്തിൽ പെരുമാറാനും തുടങ്ങി. മാനക്കേട് സഹിതം വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ.

പൊതുശല്യമെന്ന വിധത്തിൽ കണക്കാക്കേണ്ട വകുപ്പു ചുമത്തികൊണ്ട് തികച്ചും നിയമവിരുദ്ധമായ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. അറസ്റ്റിലായവരുടെ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മറ്റു വകുപ്പു ചുമത്താൻ സാധിക്കാത്തതു കൊണ്ടാണ് കണ്ണിൽപൊടിയിടാൻ വേണ്ടി 120(ഒ) വകുപ്പ് ചുമത്തിയിരിക്കുന്നത്. കേരളാ പൊലീസ് ആക്ടിലെ 120 ഒ പ്രകാരം ആരേയും ജയിലിൽ അടക്കാനാകില്ല. ഒരു വർഷം വരെ തടവോ അല്ലെങ്കിൽ പരമാവധി 5000രൂപ പഴിയോ ആണ് ഈ വകുപ്പ് അനുശാസിക്കുന്ന ശിക്ഷ. അതുകൊണ്ട് തന്നെ ഇത് പെറ്റികേസ് മാത്രമാണ്. ശിക്ഷയിൽ പിഴയും പറയുന്നതിനാൽ അത് മാത്രമേ കോടതി ശിക്ഷയായി നൽകൂ. പിഴ നൽകിയില്ലെങ്കിൽ മാത്രമേ ജയിൽ വാസം വരൂ. ഇതാണ് സത്യം. പക്ഷേ പെറ്റിക്കേസ് ചുമത്തി യുവാക്കളെ അപമാനിക്കുകയാണ് മുതലാളി ചെയ്യുന്നത്. അതിനിടെ ഐജിയുടെ സഹായത്തോടെയാണ് ഇത്തരത്തിൽ കേസെടുത്തതെന്നും വ്യക്തമായി. തൃശ്ശൂർ വെസ്റ്റ് പൊലീസാണ് യുവാക്കളെ അറസ്റ്റു ചെയ്തത്. ഇവരുടെ അറസ്റ്റുതന്നെ നിയമവിരുദ്ധമായിട്ടും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നിട്ടും യുവാക്കളെ ആസൂത്രിതമായി കുടുക്കുകയായിരുന്നു എന്നത് വ്യക്തമാണ്. അറസ്റ്റുചെയ്ത ശേഷം കോടതി ജാമ്യത്തിലാണ് ഇവരെ വിട്ടയച്ചത്.

സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് കല്യാൺ ഗ്രൂപ്പ് സമ്മർദ്ദം ചെലുത്തിയിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥൻ കല്യാണിന്റെ ഷോ റൂം ഉദ്ഘാടനത്തിൽ പങ്കെടുക്കുകയും ചെയ്തു. ഇതിന് ശേഷമാണ് തമ്പാനൂർ എസ് ഐയെ സ്ഥലം മാറ്റിയത്. കേസ് എടുപ്പിക്കാൻ ഐജിയെ പരിചയപ്പെടുത്തിയതും ഈ ഉദ്യോഗസ്ഥനാണെന്ന് സൂചനയുണ്ട്. ഐജിയുടെ നിർദ്ദേശ പ്രകാരം അന്ന് കമ്മീഷണറായിരുന്ന രാഹുൽ നായരുടെ അറിവോടെയാണ് കേസ് എടുത്തത്. ആദ്യം കേസെടുക്കാൻ കമ്മീഷണർ മടിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ കേസ് കോടതിക്ക് വിട്ട് കേസെടുക്കാൻ പൊലീസിനെ നിർബന്ധിതമാക്കുകയായിരുന്നു ചെയ്തത്.

അതേസമയം തെളിവുകളുടെ അടിസ്ഥാനത്തിൽ മറുനാടൻ പ്രസിദ്ധീകരിച്ച വാർത്ത ഷെയർ ചെയ്തെന്ന കാരണത്താൽ അറസ്റ്റു ചെയ്യപ്പെട്ടവരുടെ തുടർന്നുള്ള നിയമനടപടി മറുനാടൻ ഏറ്റെടുത്തു. തൃശ്ശൂർ വെസ്റ്റ് പൊലീസ് അറസ്റ്റു ചെയ്ത സിന്റോ ഫ്രാൻസസ് തനിക്കുണ്ടായ ദുരനുഭവം മറുനാടനെ അറിയിക്കുകയായിരുന്നു. ഇതോടെ ഈ വിഷയം മറുനാടൻ ഏറ്റെടുക്കുകയയാണ്. സിന്റോ ഫ്രാൻസിസിന്റെ അറസ്റ്റു ചെയ്ത വിഷയത്തിൽ ഇടപെടൽ നടത്തി തുടങ്ങിയിട്ടുണ്ട് മറുനാടൻ. കല്യാൺ ജൂവലേഴ്‌സിലെ കള്ള സ്വർണ്ണത്തെ കുറിച്ചുള്ള വാർത്ത ഷെയർ ചെയ്തവർക്കെതിരെ കേസെടുക്കാൻ തുടക്കം മുതൽ പൊലീസിൽ സമ്മർദ്ദമുണ്ടായരുന്നു. അഞ്ച് വർഷം മുൻപ് വാങ്ങിയ അഞ്ചര പവൻ സ്വർണം പണയം വെക്കാൻ കൊണ്ടു പോയപ്പോൾ അതിൽ സ്വർണ്ണത്തിന്റെ അളവ് വെറും ഒന്നര പവൻ മാത്രമെന്ന മറുനാടൻ വാർത്തയായിരുന്നു കല്യാണിനെ വിളറി പിടിപ്പിച്ചത്. മറുനാടൻ കൊടുത്ത ഈ വാർത്ത മറ്റ് മാധ്യമങ്ങളിൽ വരുന്നില്ലെന്ന് ഉറപ്പാക്കാൻ വാരിക്കോരിയാണ് പരസ്യം കല്യാൺ കൊടുത്തത്.

കല്യാൺ ജ്യൂലേഴ്‌സിനെതിരെ മറുനാടൻ മലയാളിയിലൂടെ സോഷ്യൽ മീഡിയ ചർച്ചയാക്കിയ വാർത്ത ശരിയെന്ന് തൃശൂർ പൊലീസും സ്ഥിരീകരിക്കുകയാണ് ഉണ്ടായത്. വാർത്ത നൽകിയതിന്റേയോ ഷെയർ ചെയ്തതിന്റേയോ പേരിൽ ആർക്കെതിരേയും നടപടിയെടുക്കാനാവില്ലെന്നാണ് അന്വേഷണം നടത്തിയ ഡിവൈഎസ് പി ഉന്നത പൊലീസ് നേൃത്വത്തിന് തുടക്കത്തിൽ റിപ്പോർട്ടു നൽകിയിരുന്നു. തൃശൂർ റേഞ്ച് ഐജിക്കാണ് കല്യാൺ ഗ്രൂപ്പ് പരാതി നൽകിയത്. മെഴുക് വാർത്ത വന്നതോടെ ഉടലെടുത്ത പ്രതിസന്ധിയെ മറികടക്കാനായിരുന്നു ഇത്. വമ്പൻ പത്രങ്ങളിൽ പരസ്യം നൽകിയിട്ടും ഫലം കാണാതെ വന്നതോടെ പൊലീസിൽ സ്വാധീനം ചെലുത്തിയത്. ഉന്നത കേന്ദ്രങ്ങളിൽ നിന്ന് ഐജിക്കും സമ്മർദ്ദമെത്തി. ഇതോടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാൽ കല്യാണുമായി ബന്ധപ്പെട്ട് പരാതി കിട്ടിയെന്നും അത് തമ്പാനൂർ പൊലീസ് പരിഗണിച്ചെന്നും അന്വേഷണത്തിൽ തെളിഞ്ഞു.

ഇവർക്ക് നഷ്ടപരിഹാരം കൊടുത്തുവെന്നതും സത്യമാണ്. അതുകൊണ്ട് തന്നെ ഐടി ആക്ട് പ്രകാരം കേസെടുക്കാനാവില്ലെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. സത്യസന്ധമായ വാർത്ത എഴുതിയവരെ കുടുക്കാനുള്ള നീക്കം അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. എന്നാൽ കേസെടുത്തേ പറ്റൂവെന്ന് ചില കേന്ദ്രങ്ങൾ ശാഠ്യം പിടിച്ചതോടെയാണ് വാർത്ത ഷെയർ ചെയ്തവർക്കെതിരെ നടപടി സ്വീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP