Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജേക്കബ് തോമസിന് ആത്മകഥയിൽ എന്തും പറയാം! വാട്‌സ് ആപ്പിൽ നിലപാട് പറഞ്ഞാൽ സസ്‌പെൻഷനും; നിയമവും ചട്ടവുമൊക്കെ ബാധകമാകുന്നത് കോൺസറ്റബിൾമാർക്ക് മാത്രം; സോഷ്യൽമീഡിയയിലെ ഇടപെടലിന് രണ്ടു വർഷത്തിനിടെ സസ്പെൻഡ് ചെയ്യപ്പെട്ടത് 26 പൊലീസുകാർ; പ്രതിഷേധം ശക്തമാകുമ്പോൾ

ജേക്കബ് തോമസിന് ആത്മകഥയിൽ എന്തും പറയാം! വാട്‌സ് ആപ്പിൽ നിലപാട് പറഞ്ഞാൽ സസ്‌പെൻഷനും; നിയമവും ചട്ടവുമൊക്കെ ബാധകമാകുന്നത് കോൺസറ്റബിൾമാർക്ക് മാത്രം; സോഷ്യൽമീഡിയയിലെ ഇടപെടലിന് രണ്ടു വർഷത്തിനിടെ സസ്പെൻഡ് ചെയ്യപ്പെട്ടത് 26 പൊലീസുകാർ; പ്രതിഷേധം ശക്തമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന പൊലീസിൽ സർവീസ് ചട്ടങ്ങളും നിയമങ്ങളും ബാധകമാകുന്നത് സാധാരണ പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രം. അഴിമതി കേസുകളിലും വിവാദങ്ങളിലും പെടുന്ന ഉന്നത ഉദ്യോഗസ്ഥർ സുപ്രധാന തസ്തികകളിൽ തുടരുമ്പോഴും സോഷ്യൽ മീഡിയയിൽ അഭിപ്രായം രേഖപ്പെടുത്തിയതിന്റെ പേരിൽ നിരവധി സാധാരണ പൊലീസ് ഉദ്യോഗസ്ഥരാണ് അച്ചടക്ക നടപടി നേരിട്ട് പുറത്താക്കപ്പെടുകയോ സസ്പെൻഡ് ചെയ്യപ്പെടുകയോ ചെയ്തത്.

സോഷ്യൽ മീഡയിയിൽ അഭിപ്രായം രേഖപ്പെടുത്തിയതിന്റെ പേരിൽ ഇക്കഴിഞ്ഞ രണ്ടു വർഷത്തിനിടെ 26 പൊലീസുകാരാണ് അത്തരത്തിൽ നടപടി നേരിട്ടത്. എന്നാൽ സർവീസ് ചട്ടം നിർബാധം ലംഘിക്കുകയും പരസ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ പോരടിക്കുകയും ചെയ്യുന്ന ഉന്നതർ ഒരു പരിക്കുമേൽക്കാതെ സർവീസിൽ തുടരുകയാണ്.

എ.ആർ. ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ നൂറനാട് താമരക്കുളം സ്വദേശി രാജേഷ് കുമാർ രണ്ട് തവണയാണ് ചട്ടലംഘനത്തിന്റെ പേരിൽ സസ്പെൻഷന് ഇരയായത്. സോഷ്യൽ മീഡയയിൽ പൊലീസുകാർ അഭിപ്രായപ്രകടനം നടത്തരുതെന്ന ഡിജിപിയുടെ സർക്കുലറിനെ പരസ്യമായി വിമർശിച്ചതിനാണ് രാജേഷ് കുമാർ ആദ്യമായി സസ്പെൻഷൻ നടപടി നേരിട്ടത്. തുടർന്ന് സർവീസിൽ മടങ്ങിയെത്തിയ രാജേഷ് ചാനൽ ചർച്ചയ്ക്കിടെ പൊലീസ് സേനയെ വിമർശിച്ചെന്ന പേരിലാണ് വീണ്ടും സസ്പെൻഷനിലായത്.

ആദ്യ സസ്പെൻഷൻ ഒരു വർഷവും മൂന്ന് മാസവുമായിരുന്നു. ഈ കാലയളവിൽ വകുപ്പ്തല അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് ഇൻക്രിമെന്റ് റദ്ദാക്കിയിരുന്നു. മൂന്ന് വർഷം മുൻപ് തലസ്ഥാനത്തെ സിവിൽ പൊലീസ് ഓഫീസറായ ബാലജിത്തും ഇത്തരത്തിലൊരു നടപടിക്ക് വിധേയനായിട്ടുണ്ട്. അന്ന് സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിനായിരുന്നു ഈ പൊലീസുകാരനെതിരെ നടപടിയെടുത്തത്.

അടുത്തിടെ അച്ചടക്ക നടപടിക്ക് വിധേയനായ ഒരു പൊലീസുകാരൻ ആത്മഹത്യ ചെയ്തതും ഏറെ ചർച്ചയായിരുന്നു. അബദ്ധത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല ചിത്രം അയച്ചതിനാണ് കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ എ.പി. ഷാജിയെ സസ്പെൻഡ് ചെയ്തത്.

ഇതേത്തുടർന്ന് മാനസികമായി ഏറെ തകർന്ന ഷാജി വീട്ടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. ഇത്തരത്തിൽ ആവശ്യത്തിനും അനാവശ്യത്തിനും അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥർ നിരവധിയുണ്ടെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ തന്നെ സാക്ഷ്യപ്പെടുത്തുന്നു. സസ്പെൻഷൻ കാലയളവിൽ ശമ്പളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നിലവിലുള്ള ചട്ടങ്ങൾക്ക് വിധേയമായി നൽകുമെന്ന് പറയുന്നുണ്ടെങ്കിലും സർവീസിൽ മടങ്ങിയെത്തി മാസങ്ങളോളം ഓഫീസുകളിൽ കയറിയിറങ്ങിയാലെ ഇത്തരക്കാർക്ക് ഇത് ലഭിക്കാറുള്ളൂ.

സാധാരണക്കാരായ പൊലീസ് ഉദ്യോഗസ്ഥരുടെ ആത്മവീര്യം ചോർത്തുന്ന തരത്തിലുള്ള നടപടികളുണ്ടാകുമ്പോഴും കടുത്ത അച്ചടക്കലംഘനം കാട്ടുന്ന ഉന്നതർക്ക് കാരണം കാണിക്കൽ നോട്ടീസ് പോലും നൽകുന്നില്ലെന്നതാണ് അദ്ഭുതകരം. കഴിഞ്ഞ ദിവസം, വിജിലൻസ് ഡയറക്ടർ സ്ഥാനത്തിരിക്കെ അവധിയിൽ പ്രവേശിച്ച ഡിജിപി ജേക്കബ് തോമസ് ആത്മകഥാപരമായ സർവീസ് സ്റ്റോറി എഴുതിയത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ നടപടിയുണ്ടായിട്ടില്ല. പുസ്തക പ്രസിദ്ധീകരണത്തിന് മുൻകൂർ അനുമതി വാങ്ങണമെന്ന് അഖിലേന്ത്യാ സർവീസ് ചട്ടത്തിലുണ്ടെങ്കിലും ഇത്തരമൊരു അനുമതി വാങ്ങിയതായി സൂചനയില്ല. ഇത്തരമൊരു നിയമപ്രശ്നമുണ്ടെന്ന് പുസ്തക പ്രകാശന ചടങ്ങിൽ നിന്ന് പിന്മാറിയ മുഖ്യമന്ത്രി തന്നെ സ്ഥിരാകരിച്ചിട്ടുമുണ്ട്.

എന്നാൽ ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല. മുൻസിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്ന അൽഫോൻസ് കണ്ണന്താനം പുസ്തകമെഴുതിയപ്പോൾ ഇത്തരമൊരു അനുമതി വാങ്ങിയിട്ടില്ലെന്ന ആരോപണവും ഇപ്പോൾ സജീവമായിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴത്തെ ചട്ടലംഘനം ന്യായീകരിക്കാൻ ശ്രമിക്കുന്നത്.   രാജേഷ് കുമാറിന്റെ ആദ്യ സസ്‌പെൻഷനിലേക്ക് നയിച്ച ഫേസ്‌ബുക്ക് പോസ്റ്റ് ചുവടെ-  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP