Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രണയിച്ചു വഞ്ചിച്ച കാമുകൻ മറ്റൊരു വിവാഹത്തിന് ഒരുങ്ങി; കല്യാണം മുടക്കാൻ വാടക ഗുണ്ടകളുമായി യുവതി നാഗർകോവിലിൽ നിന്നും പൊന്നാനിയിലെത്തി; പിന്നാലെ പൊലീസ് എത്തിയതോടെ മത്സരയോട്ടം; ഡോറ് പൊളിക്കുമെന്ന് പറഞ്ഞിട്ടും കൂട്ടാക്കാതെ യുവതി: പൊന്നാനിക്കാരെ വട്ടംചുറ്റിച്ച ലവ് സ്‌റ്റോറി ഇങ്ങനെ

പ്രണയിച്ചു വഞ്ചിച്ച കാമുകൻ മറ്റൊരു വിവാഹത്തിന് ഒരുങ്ങി; കല്യാണം മുടക്കാൻ വാടക ഗുണ്ടകളുമായി യുവതി നാഗർകോവിലിൽ നിന്നും പൊന്നാനിയിലെത്തി; പിന്നാലെ പൊലീസ് എത്തിയതോടെ മത്സരയോട്ടം; ഡോറ് പൊളിക്കുമെന്ന് പറഞ്ഞിട്ടും കൂട്ടാക്കാതെ യുവതി: പൊന്നാനിക്കാരെ വട്ടംചുറ്റിച്ച ലവ് സ്‌റ്റോറി ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: പൊന്നാനിയിലെ ഒരു പ്രണയകഥ കേരളം മുഴുവൻ ഹിറ്റായി ഓടുന്ന സമയമാണിപ്പോൾ. ദളിത് യുവതിയും മുസ്ലിം യുവാവും തമ്മിലുള്ള പ്രണയം പറഞ്ഞ കിസ്മത്ത് എന്ന സിനിമയാണ് കേരളം മുഴുവൻ മികച്ച അഭിപ്രായങ്ങൾ നേടി പ്രദർശനം തുടരുന്നത്. പൊന്നാനി ആസ്പദമാക്കിയ ഈ കഥയ്ക്ക് പിന്നാലെ കഴിഞ്ഞ ദിവസം പൊന്നാനിക്കാരെ വട്ടം ചുറ്റിച്ച മറ്റൊരു പ്രണയകഥ കൂടി അരങ്ങേറി. പൊന്നാനി പൊലീസിനെയാണ് ഈ പ്രണയകഥ ശരിക്കും വട്ടം ചുറ്റിച്ചത്. തമിഴ്‌നാട്ടിലെ നാഗർകോവിൽ സ്വദേശിനിയായ പെൺകുട്ടിയാണ് കഥയിലെ നായിക. അൽപ്പം വില്ലത്തരമുള്ള നായകനായതാകട്ടെ പൊന്നാനിക്കാരനും. പ്രണയിച്ചു വഞ്ചിച്ചു കടന്നുകളഞ്ഞ കാമുകനെ തേടിയാണ് യുവതി പൊന്നാനിയിൽ എത്തിയത്. കാമുകനെ തിരഞ്ഞ് പലവഴി പാഞ്ഞതോടെ പൊന്നാനി മുഴുവൻ പാട്ടായ കഥയായി മാറി.

കാമുകനെ തേടി യുവതി കാറിൽ ആണുങ്ങളുമായി കറങ്ങിയതോടയാണ് പ്രശ്‌നമായത്. ഇന്നലെ രാവിലെ എട്ടരയോടെയാണു നാഗർകോവിൽ സ്വദേശിനിയായ പെൺകുട്ടി പൊന്നാനി പള്ളപ്രത്തെത്തിയത്. മണിക്കൂറുകളോളം കാർ നിർത്തിയിട്ടു വണ്ടിയിൽനിന്നു യുവതി പുറത്തിറങ്ങാതെ നിന്നതോടെയാണു നാട്ടുകാർ യുവതി യുവതിയെ കുറിച്ച് ദുരൂഹതകൾ നിറഞ്ഞ കഥകൾ പറഞ്ഞത്. എന്നാൽ പിന്നീട് യുവതിയും സംഘത്തെയും പൊലീസ് പിടിച്ചതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള കാർ അമിതവേഗതയിൽ പൊന്നാനി ഭാഗത്തേക്ക് വരുന്നുണ്ടെന്ന വിവരം ലഭിച്ച പൊലീസ് പൊന്നാനിയിൽ തടയാൻ നിൽക്കുകയായിരുന്നു. എന്നാൽ പൊലീസിനെ വെട്ടിച്ചു കാർ കടന്നുകളഞ്ഞു. തുടർന്നു പൊലീസ് കാറിനെ പിൻതുടർന്നു. അതും സിനിമാസ്‌റ്റൈലിൽ. ഇതോടെ മത്സരയോട്ടമായി. പൊലീസ് വാഹനങ്ങളും കാറും തമ്മിലുള്ള മത്സരഓട്ടം നാട്ടുകാരിലും അമ്പരപ്പ് സൃഷ്ടിച്ചു.

ഏറെ നേരം പിൻതുടർന്ന ശേഷം കാർ തടഞ്ഞു കാറിലുണ്ടായിരുന്നവരെ പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. എന്നാൽ കാറിനുള്ളിൽ നിന്നു പുറത്തിറങ്ങാൻ യുവതി സമ്മതിച്ചില്ല. യുവതിയും പൊലീസും ഏറെ നേരം വാക്കേറ്റവും നടന്നു. കള്ളക്കടത്തുകാരാണ് കാറിലുണ്ടായിരുന്നതെന്നാണ് പൊലീസും നാട്ടുകാരും വിചാരിച്ചിരുന്നത്.

പക്ഷേ സംഭവത്തിന്റെ ഫൽഷ്ബാക്ക് ഇങ്ങനെ പൊന്നാനി സ്വദേശിയായ യുവാവുമായി കാറിലുണ്ടായിരുന്ന നാഗർകോവിൽ സ്വദേശിനിയായ യുവതി കടുത്ത പ്രണയത്തിലായിരുന്നു. ഇതിനിടെ നാട്ടിലേക്കു മടങ്ങിയ യുവാവ് മറ്റൊരു വിവാഹത്തിനു തയ്യാറെടുക്കുന്നതായി യുവതി മണത്തറിഞ്ഞു. കല്യാണം എങ്ങനെയും മുടക്കണമെന്ന ലക്ഷ്യവുമായി കുറെ വാടകഗുണ്ടകളുമായി യുവതി പൊന്നാനിക്കു വച്ചുപിടിപ്പിച്ചു. മകളെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ നാഗർകോവിൽ പൊലീസിൽ പരാതി നല്കിയിരുന്നു.

സൈബർസെൽ വഴി പെൺകുട്ടിയുടെ മൊബൈൽ ലൊക്കേഷൻ കണ്ടെത്തിയ തമിഴ്‌നാട് പൊലീസ് ഈ വിവരം പൊന്നാനി പൊലീസിന് കൈമാറിയിരുന്നു. ഇതാണ് ഒരു ദിവസം നീണ്ട കള്ളക്കടത്തു കഥയിലേക്ക് വഴി തെളിച്ചത്. നാഗർകോവിലിൽനിന്ന് മാതാപിതാക്കളെത്തിയശേഷമാണ് പെൺകുട്ടി കാറിൽനിന്ന് ഇറങ്ങാൻ കൂട്ടാക്കിയത്. വനിതാ പൊലീസ് എത്തിയശേഷമാണ് ഇവർ ഡോർ തുറക്കാൻ തയാറായത്. ആദ്യം പൊലീസ് എത്തി കാറിന്റെ ഡോർ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. ഡോർ പൊളിക്കുമെന്ന് പൊലീസ് പറഞ്ഞപ്പോൾ ''എന്നാൽ ഡോർ പൊളിക്കു''വെന്ന് പെൺകുട്ടി വെല്ലുവിളിച്ചു. ഇതോടെ നാട്ടുകാരുമായി വാക്കുതർക്കവുമായി. ഒടുവിൽ വനിതാ പൊലീസ് എത്തിയപ്പോഴാണ് യുവതി ഇറങ്ങിയത്.

രക്ഷിതാക്കളെ വിളിച്ചു വരുത്തി ഉച്ചയോടെ യുവതിയെ പൊലീസ് വീട്ടുകാർക്കൊപ്പം പറഞ്ഞയച്ചു. എന്നാൽ കാമുകനെക്കുറിച്ച് പരാതി പറയാനോ കൂടുതൽ വിവരങ്ങൾ നൽകാനോ യുവതി തയാറായില്ല. പോണ്ടിച്ചേരിയിൽ മെഡിക്കൽ പഠനത്തിനിടെയാണു സഹപാഠിയുമായി യുവതി പ്രണയത്തിലായത്. ഇതിനിടെ നാട്ടിലെത്തിയ യുവാവ് മറ്റൊരു വിവാഹത്തിനു മുതിരുകയായിരുന്നു. തുടർന്നാണു യുവതി പൊന്നാനിയിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP