Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തേക്കും ഭൂമിയും വീടും നൽകാൻ മുഖ്യമന്ത്രി തയ്യാർ; ഉടക്ക് വച്ച് തിരുവഞ്ചൂരും; പൂയംകുട്ടി പുനരധിവാസവും വനംമന്ത്രി എതിർക്കുന്നു; തകരുന്നത് ആദിവാസി മോഹങ്ങൾ

തേക്കും ഭൂമിയും വീടും നൽകാൻ മുഖ്യമന്ത്രി തയ്യാർ; ഉടക്ക് വച്ച് തിരുവഞ്ചൂരും; പൂയംകുട്ടി പുനരധിവാസവും വനംമന്ത്രി എതിർക്കുന്നു; തകരുന്നത് ആദിവാസി മോഹങ്ങൾ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: രണ്ടു തേക്കും രണ്ടേക്കർ കൃഷി ഭൂമിയും വീടും നൽകാമെന്ന് ഉമ്മൻ ചാണ്ടി, പറ്റില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. പൂയംകൂട്ടി പന്തപ്രയിലെ ആദിവാസി പുനരധിവാസ പദ്ധതി നടത്തിപ്പ് അവതാളത്തിൽ. നൂറോളം ആദിവാസി കുടുംബങ്ങൾ ദുരിതക്കയത്തിൽ.

പന്തപ്ര റിസർവ്വ് വനഭൂമിയിലെ മരങ്ങൾ വെട്ടിമാറ്റി കൃഷിക്കായി രണ്ടേക്കർ സ്ഥലവും സർക്കാർ ചെലവിൽ വീടും നിർമ്മിച്ചുനൽകുമെന്നും വീടുനിർമ്മാണത്തിനായി രണ്ട് തേക്ക് മരങ്ങൾ നൽകുമെന്നും ഒന്നരവർഷം മുൻപ്് പൂയംകൂട്ടി പന്തപ്രയിൽ നടന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചിരുന്നു. വീടുവച്ചാൽ സമീപത്തെ ഒന്നോ രണ്ടോ മരങ്ങൾ വെട്ടിമാറ്റുന്ന കാര്യമേ ഇപ്പോൾ പരിഗണനയിലുള്ളുവെന്നും മറ്റുള്ളകാര്യങ്ങൾ നടക്കാൻ സാധ്യതയില്ലെന്നുമാണ് വനംമന്ത്രി തിരുവഞ്ചൂർ രാധാകൃഷണന്റെ വെളിപ്പെടുത്തൽ.

കഴിഞ്ഞദിവസം കോതമംഗലത്ത് നഗരസഭയുടെ തങ്കളം ബസ്സ്റ്റാന്റ് ഉഘാടനത്തിനെത്തിയ തിരുവഞ്ചൂർ പൊതുസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യപനത്തിനെതിരെ പ്രതികരിച്ചത്.ഇതോടെ മുഖ്യമന്ത്രിയുടെ പ്രഖ്യപനത്തിൽ വിശ്വസിച്ച് പന്തപ്പറയിൽ കുടിൽകെട്ടി താസമാക്കിയ ആദിവാസി കുടുംബങ്ങളുടെ ഭാവിജിവിതം വീണ്ടും വഴിമുട്ടി. ഇനി ഇക്കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകുന്നതിനുള്ള സാധ്യതയും വിരളമാണ്.

ആനക്കൂട്ടങ്ങൾ കൃഷി നശിപ്പിക്കുകയും കുടിലുകൾ തകർക്കുകയും ചെയ്യുന്നത് പതിവായതോടെ ഉള്ളതെല്ലാം ഉപേക്ഷിച്ച് മലയിറങ്ങിയ വാരിയം ആദിവാസി ഊരിലെ കുടുമ്പങ്ങളെയാണ് സർക്കാർ പന്തപ്രയിൽ പുനരധിവസിപ്പിച്ചിട്ടുള്ളത്. കുട്ടംപുഴ പഞ്ചായത്തിൽ കേരള-തമിഴ്‌നാട് അതിർത്തിയിലെ ഉൾവനത്തിൽ വാരിയം ആദിവാസി കോളനിയിൽ താമസിച്ചിരുന്ന ഈ കുടുംബങ്ങൾ അഞ്ചുവർഷത്തിന് മുൻപ് പൂയംകൂട്ടിയിൽ ജനവാസകേന്ദ്രത്തിനടുത്ത് കണ്ടൻപുഴയുടെ തീരത്ത് താമസമാക്കുകയായിരുന്നു. വർഷകാലത്ത് വെള്ളപ്പൊക്ക ഭീഷിണിയെത്തുടർന്ന് ഏറെ അപകടാവസ്ഥയിൽ കഴിഞ്ഞിരുന്ന മുതുവ സമുദായത്തിൽപ്പെട്ട ഈ കടുംബങ്ങളെ വർഷങ്ങളോളം നീണ്ടുനിന്ന ശക്തമായ പ്രക്ഷോഭ-സമരപരിപാടികളെത്തുടർന്നാണ് ഗവൺമെന്റ് പുനരധിവസിപ്പിക്കാൻ കർമ്മപദ്ധതി തയ്യാറാക്കിയത്.

മന്ത്രി പി കെ ജയലക്ഷമിയുടെ നേതൃത്വത്തിൽ വിഷയം മന്ത്രിസഭയോഗത്തിൽ അവതരിപ്പിക്കുകയും തുടർന്ന് നടന്ന മാരത്തോൺ ചർച്ചകളെത്തുടർന്ന് പുനരധിവാസ പ്രവർത്തനങ്ങൾക്ക് കരട് രൂപരേഖ തയ്യാറാക്കുകയുമായിരുന്നു.ഈ അവസരത്തിൽ പ്രതികരിക്കാതിരുന്ന തിരുവഞ്ചൂർ ഇപ്പോൾ ഈ വിഷയത്തിൽ തലതിരിഞ്ഞ സമീപനം സ്വീകരിക്കുന്നതിൽ ഗൂഡലക്ഷ്യങ്ങളുണ്ടെന്നുമാണ് പരക്കെയുയർന്നിട്ടുള്ള ആരോപണം.

പട്ടയപ്രശ്‌നത്തിൽ മന്ത്രി അടൂർ പ്രകാശും തിരുവഞ്ചൂരും കഴിഞ്ഞ ദിവസം ഉടക്കിയിരുന്നു.മന്ത്രി അടൂർ പ്രകാശാണ് ഈ വിഷയം തൃശൂരിൽ നടന്നപൊതുസമ്മേളനത്തിൽ വെളിപ്പെടുത്തിയത്.വനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിയമം അനുശാസിക്കുന്ന കാര്യങ്ങൾ മാത്രമേ ചെയ്യുകയുള്ളുവെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നുമായിരുന്നു ഈ പ്രശ്‌നത്തിൽ തിരുവഞ്ചൂർ വ്യക്തമാക്കിയത്. ഈ അവസ്ഥയിൽ പന്തപ്ര വിഷയത്തിൽ ഒരു തരത്തിലുള്ള അനുനയനീക്കങ്ങളും തിരുവഞ്ചൂരിന്റെ അടുത്ത് വിലപ്പോകില്ലന്നും ഇനി ഈവിഷയം കീറാമുട്ടിയായി അവശേഷിക്കുമെന്നുമാണ് പരക്കെയുള്ള വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP