Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹാദിയ-ഷെഫിൻ ജഹാൻ വിഷയത്തിൽ നീതിതേടിയുള്ള പോരാട്ടത്തിന് പോപ്പുലർ ഫണ്ട് ചെലവഴിച്ചത് ഒരു കോടി; പ്രവർത്തകർ 80 ലക്ഷം സമാഹരിച്ചപ്പോൾ ബാക്കി പ്രവർത്തനഫണ്ടിൽ നിന്ന് കണ്ടെത്തി; കപിൽസിബലും ദുഷ്യന്ത് ദവെയും വാദിക്കാൻ എത്തിയതോടെ അഭിഭാഷക ഫീസ് മാത്രം 93 ലക്ഷം കവിഞ്ഞു; കണക്കുകൾ അവതരിപ്പിച്ച് കേസിൽ വിജയത്തിന്റെ സന്തോഷം പങ്കിട്ട് പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി

ഹാദിയ-ഷെഫിൻ ജഹാൻ വിഷയത്തിൽ നീതിതേടിയുള്ള പോരാട്ടത്തിന് പോപ്പുലർ ഫണ്ട് ചെലവഴിച്ചത് ഒരു കോടി; പ്രവർത്തകർ 80 ലക്ഷം സമാഹരിച്ചപ്പോൾ ബാക്കി പ്രവർത്തനഫണ്ടിൽ നിന്ന് കണ്ടെത്തി; കപിൽസിബലും ദുഷ്യന്ത് ദവെയും വാദിക്കാൻ എത്തിയതോടെ അഭിഭാഷക ഫീസ് മാത്രം 93 ലക്ഷം കവിഞ്ഞു; കണക്കുകൾ അവതരിപ്പിച്ച് കേസിൽ വിജയത്തിന്റെ സന്തോഷം പങ്കിട്ട് പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി

ജാസിം മൊയ്തീൻ

കോഴിക്കോട്: ഹാദിയ-ഷെഫിൻ ജഹാൻ വിഷയത്തിൽ സുപ്രീംകോടതി വരെ നീണ്ട നിയമപ്പോരാട്ടത്തിനായി പോപ്പുലർ ഫ്രണ്ട് വിവധ കോടതികളിലായി ചെലവഴിച്ചത് 99.52 ലക്ഷം രൂപ. ഇന്ന് നടന്ന പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതിയോഗത്തിലാണ് ഈ കേസ് നടത്തിപ്പിനായി പോപ്പുലർ ഫ്രണ്ട് സംഘടന ചെലവഴിച്ച തുകയുടെ കണക്കുകൾ അവതരിപ്പിച്ചത്.

കേസിന്റെ വിവിധ ഘട്ടങ്ങളിൽ കോടതിയിൽ ഹാജരായ രാജ്യത്തെ മുതിർന്ന അഭിഭാകരായ കബിൽ സിബലടക്കമുള്ളവരുടെ ഫീസും യാത്രാചെലവും അടങ്ങുന്നതാണ് ഏതാണ്ട് 1 കോടിയോളം വരുന്ന ഈ തുക. ഇതിൽ 80,40,405 രൂപ രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വിവിധ ക്യാമ്പയിനിലൂടെ സമാഹരിച്ചതാണ്. ഇതുകൂടാതെ വിവിധയാളുകൾ പോപ്പുലർ ഫ്രണ്ടിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതടക്കം 81,61,245 രൂപയാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഈ ആവശ്യത്തിലേക്കായി സമാഹരിച്ചത്.

ബാക്കി 17,91,079 രൂപ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തന ഫണ്ടിൽ നിന്നും നിന്നുമെടുത്തതാണ്. ഇതെല്ലാം കൂടി ആകെ 99,52,324 ലക്ഷം രൂപയാണ് പോപ്പുലർ ഫ്രണ്ട് സംഘടന തലത്തിൽ ഈയൊരു കേസിന്റെ നടത്തിപ്പിനായി ചെലവഴിച്ചത്. ഇന്ത്യയിലെ മുതിർന്ന അഭിഭാഷകരായ കബിൽ സിബൽ, ദുഷ്യന്ത് ദവേ, ഇന്ദിരാ ജയ്സിങ്, മർസൂഖ് ബാഫഖി, നൂർ മുഹമ്മദ്, പല്ലവി പ്രതാബ് തുടങ്ങിയവർക്ക് പുറമേ കേരളത്തിൽ നിന്നുള്ള ഹാരിസ് ബീരാൻ, കെസി നസീർ, കെ പി മുഹമ്മദ് ശെരീഫ് തുടങ്ങിയവരാണ് കേസിന്റെ വിവിധ ഘട്ടങ്ങലിൽ കോടതിയിൽ വാദിച്ചത്.

ഇതിൽ കബിൽ സിബൽ ഏഴുതവണയും, ഇന്ദിരാ ജയ്സിങ് നാല് തവണയും, ദുഷ്യന്ത് ദവേ മൂന്ന് തവണയും മർസൂഖ് ബാഫഖി ഒരു തവണയും ഹാജരായി. നൂർ മുഹമ്മദ്, പല്ലവി പ്രതാപ്, കെസി നസീർ, ഹാരിസ് ബീരാൻ, കെപി മുഹമ്മദ് ശരീഫ് തുടങ്ങിയവർ കേസിന്റെ വിവിധ ഘട്ടങ്ങളിലും കോടതിയിൽ ഹാജരായിട്ടുണ്ട്. അഭിഭാഷകരുടെ ഫീസിനത്തിൽ 93,85,000 രൂപയും ഹാരിസ് ബീരാന്റെ ഓഫീസിലെ പേപ്പർ വർക്കുകളുടെ ചെലവിനത്തിൽ 50000 രൂപയുമാണ് ചെലവാക്കിയിട്ടുള്ളത്.

ഈ കേസുമായി ബന്ധപ്പെട്ട വിവിധ ഘട്ടങ്ങളിലെ യാത്രകൾക്കായി 5,17,324 രൂപയും ചെലവായതായി കണക്കുകൾ പറയുന്നത്. അഭിഭാഷകരിൽ കേരളത്തിൽ നിന്നുള്ളവരുടേത് സൗജന്യ സേവനമായിരുന്നു. ഇവർക്ക് ഫീസിനത്തിൽ തുകയൊന്നും നൽകിയിട്ടില്ല. ഇവരുടെ സേവനം കേസിന്റെ എല്ലാ ഘട്ടങ്ങളിലും പൂർണ്ണമായും ലഭിച്ചിട്ടുണ്ട്. 2017 ഒക്ടോബറിലാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ രാജ്യവ്യാപകമായി ഫണ്ട് സമാഹരിച്ചത്. 80 ലക്ഷത്തിലധികം രൂപയാണ് ഇത്തരത്തിൽ നേരിട്ട് സമാഹരിച്ചത്.

ഇതിന് പുറമെയാണ് ഈ വിഷയത്തിലേക്ക് വിവിധയാളുകൾ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചത്. ഇതിനിടെ വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി ഈ കേസിന്റെ നടത്തിപ്പിനായി ഫണ്ട് സമാഹരണം നടത്തിയത് വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. അതേ കേസിൽ പൂർണ്ണ വിജയം നേടിയതിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി സന്തോഷം പ്രകടിപ്പിച്ചു. ഇന്ന് നടന്ന സംസ്ഥാന സമിതിയിലാണ് കണക്കുവിവരങ്ങൾ പ്രസിദ്ധീകരിച്ചത്. യോഗത്തിൽ പ്രസിഡണ്ട് നാസറുദ്ദീൻ എളമരം അദ്ധ്യാക്ഷനായിരുന്നു. ജെനറൽ സെക്രട്ടറി സിപി മുഹമ്മദ് ബഷീർ,സെക്രട്ടറിമാരായ എ അബ്ദുൽ സത്താർ, പികെ അബ്ദുൽ ലത്തീഫ്, സംസ്ഥാന സമിതി അംഗങ്ങളായ സി അബ്ദുൽ ഹമീദ്, കെ മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP