Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

18 കോടി മുസ്ലിംങ്ങൾ ഉള്ള രാജ്യത്ത് നിന്നും പത്ത് പേരല്ലേ പോപ്പുലർ ഫ്രണ്ടിൽ നിന്ന് ഐസിസിൽ പോയുള്ളൂ..! ബാക്കി പോയത് മറ്റ് പാർട്ടികളിൽ നിന്നല്ലേ? മറ്റ് പാർട്ടിക്കാർ കുറ്റകൃത്യം ചെയ്യുന്നത് പോലെയേ പോപ്പുലർ ഫ്രണ്ടുകാരും ചെയ്യുന്നുള്ളൂ: ഭീകര സംഘടനയിലേക്കുള്ള മലയാളി യുവാക്കളുടെ റിക്രൂട്ട്‌മെന്റിൽ പുത്തൻ ന്യായവുമായി ചെയർമാൻ അബൂബക്കർ

18 കോടി മുസ്ലിംങ്ങൾ ഉള്ള രാജ്യത്ത് നിന്നും പത്ത് പേരല്ലേ പോപ്പുലർ ഫ്രണ്ടിൽ നിന്ന് ഐസിസിൽ പോയുള്ളൂ..! ബാക്കി പോയത് മറ്റ് പാർട്ടികളിൽ നിന്നല്ലേ? മറ്റ് പാർട്ടിക്കാർ കുറ്റകൃത്യം ചെയ്യുന്നത് പോലെയേ പോപ്പുലർ ഫ്രണ്ടുകാരും ചെയ്യുന്നുള്ളൂ: ഭീകര സംഘടനയിലേക്കുള്ള മലയാളി യുവാക്കളുടെ റിക്രൂട്ട്‌മെന്റിൽ പുത്തൻ ന്യായവുമായി ചെയർമാൻ അബൂബക്കർ

റിയാസ് അസീസ്

കോഴിക്കോട്: കേരളത്തിൽ നിന്നും ഐസിസിൽ ചേർന്ന് ജിഹാദികളായവരുടെ കൂട്ടത്തിൽ മലയാളി യുവാക്കളുമുണ്ട്. അഫ്ഗാനിസ്ഥാനിൽ പോയി ജീവൻ പോയവരുടെ കൂട്ടത്തിലും സിറിയയിലേക്ക് ഐസിസിൽ ചേരാനായി പോകുമ്പോൾ പിടിയിയാവരുടെ കൂട്ടത്തിലും പോപ്പുലർ ഫ്രണ്ട് എന്ന സംഘടനയുമായി ബന്ധമുള്ള യുവാക്കളുണ്ടായിരുന്നു. പലപ്പോഴായി 17ലേറെ പേർ ഐസിസിൽ ചേർന്നെന്ന വാർത്തകളും പുറത്തുവന്നിരുന്നു. ഏറ്റവും ഒടുവിൽ ഐസിസിൽ ചേർന്ന മലയാളി യുവാവിനും പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. എന്നാൽ, ഐസിസിലേക്ക് മലയാളി യുവാക്കൾപോകുന്നതിന് കാരണം സംഘടനയല്ലെന്ന വിശദീകരണമാണ് പോപ്പുലർ ഫ്രണ്ട് നേതാക്കൾ നൽകുന്നത്.

കേരളത്തിൽ നിന്നും ഐസിസിൽ ചേർന്നവരിൽ പത്ത് പേർ മാത്രമല്ലേ എന്നു പറഞ്ഞ് ഈ വിഷയത്തെ ലഘൂകരിക്കുകയാണ് പോപ്പുലർ ഫ്രണ്ട് നേതാവ്. ഇന്ത്യ മഹാരാജ്യത്ത് നൂറു കോടി ജനങ്ങൾ ഉണ്ട് അതിൽ തന്നെ 18 കോടി ജനങ്ങൾ മുസ്ലിങ്ങൾ ആണ്. അതിൽ ആകെ 100 പേരോളം മാത്രമല്ല ഇസ്ലാമിക് സ്റ്റേറ്റിൽ പോയിടുള്ളു അതിൽ പത്ത് പേര് മാത്രമാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ എന്നും സംഘടനാ ചെയർമാൻ അബൂബക്കർ പറഞ്ഞു. കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്.

ഐസിസിൽ പോയ പോപ്പുലർ ഫ്രണ്ട പ്രവർത്തകർ പത്ത് പേർ മാത്രമാണ്, ബാക്കിയുള്ളവർ പോയത് മറ്റ് പാർട്ടികളിൽ നിന്ന് ആണ്. ഈ പോകുന്നവർ മറ്റേതോ സൗകര്യം ലഭിക്കുമെന്ന് വിചാരിച്ചാണ് പോയിരിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റലേക്ക് പോയവരുടെ എണ്ണം ധാരാളമാണ്. എന്നാൽ, ഇന്ത്യയിൽ നിന്ന് വളരെ കുറച്ച് മാത്രമേ പോയിടുള്ളൂ. ലക്ഷക്കണക്കിന് ആൾക്കരുള്ള പാർട്ടി ആണ് പോപ്പുലർ ഫ്രണ്ട്. അതിൽ പലരും കുറ്റകൃത്യങ്ങൾ നടത്തിയെന്ന് വരാം. എന്നാൽ കുറ്റ കൃത്യങ്ങൾ നടത്തി കഴിഞ്ഞാൽ അവർ പോപ്പുലർ ഫ്രണ്ടുകാരായിരിക്കില്ല- അബൂബക്കർ പറഞ്ഞു.

അടുത്തിടെ ഐ.എസിൽ ചേരുന്നതിന് സിറിയയിലേക്ക് പോകുന്നതിനിടെ തുർക്കിയിൽ വെച്ച് പിടിയിലതും പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്നു. കണ്ണൂർ കാഞ്ഞിരോട് സ്വദേശിയും പി.എഫ്.ഐ, എസ്.ഡി.പി.ഐ പ്രവർത്തകനുമായ വല്ലുക്കണ്ടി ഷാജഹാൻ(32)നെ എൻ.ഐ.എ പിടികൂടിയത്. 17 മലയാളികൾ കൂടി ഐ.എസിൽ ചേർന്നതായും ഇവർ ഇറാഖ്, സിറിയ, അഫ്ഗാൻ ഭാഗങ്ങളിലാണെന്നും റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

പത്തോളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഐ.എസിൽ ചേരാൻ പോയതായും ഇതിൽ പലരും സിറിയയിൽ എത്തിയതായും കേരളത്തിലെ ഇന്റലിജൻസ്, എൻ.ഐ.എ വൃത്തങ്ങൾ സ്ഥിരീകരിക്കുകയുണ്ടായി. ഇതിൽ ചിലർ തിരിച്ചെത്തി നാട്ടിൽ കഴിയുന്നവരാണെന്നും ഇവർ നിരീക്ഷണത്തിലാണെന്നും ബന്ധപ്പെട്ട സുരക്ഷാ ഏജൻസികൾ വ്യക്തമാക്കിയിരുന്നു. അറസ്റ്റിലായ ഷാജഹാൻ സജീവ പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകനായിരുന്നു. റൈറ്റ് തിങ്കേഴ്സ് അടക്കമുള്ള ചില സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും ഷാജഹാൻ സജീവമായിരുന്നു. ഷാജഹാന്റെ അതിതീവ്രമായ പല സോഷ്യൽ മീഡിയാ പോസ്റ്റുകളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈയാളെ പോലുള്ളവരുടെ ബന്ധമാണ് പോപ്പുലർ ഫ്രണ്ടിനെ തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന ആരോപണത്തിന് ഇടയാക്കിയത്.

ഷാജഹാനുമായി അടുത്ത ബന്ധമുള്ള കണ്ണൂർ സ്വദേശികളായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് ഐ.എസിൽ എത്തിയിട്ടുള്ളത്. മിദ്ലാജ്, റാഷിദ്, അബ്ദുൽ റസാഖ്, അബ്ദുൽ ഖയ്യൂം, റിഷാൽ എന്നിവർ സിറിയയിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നതായി ഇന്റലിജൻസ് വൃത്തങ്ങളും പറയുന്നു. ഇവരെ കൂടാതെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ മനാഫ്, സമീർ, ഷജിൽ എന്നിവർ സിറിയയിൽ എത്തിയതായും ഷാജഹാൻ ചോദ്യം ചെയ്യലിൽ പറഞ്ഞു. ഇക്കൂട്ടതതിൽ പെട്ട ഷിജിലാണ് ഇന്ന് കൊല്ലപ്പെട്ടതെന്നാണ് സൂചന.

പാലക്കാട് നിന്നും അൽ ഖാഇദയിൽ ചേർന്ന അബൂത്വാഹിർ തേജസ് ജീവനക്കാരനും എൻ.ഡി.എഫ്, പി.എഫ്.ഐ പ്രവർത്തകനുമായിരുന്നു. ഐസിസ് ബന്ധത്തിന്റെ കൂട പശ്ചാത്തലത്തിലാണ് അന്വഷണ ഏജൻസികൾ പി.എഫ്.ഐ പ്രവർത്തകരിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്. കേരളത്തിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിലെത്തിയ മിക്കവരും തീവ്ര സലഫി ആശയ പശ്ചാത്തലമുള്ളവരായിരുന്നു. എന്നാൽ പത്തിൽ അധികം എൻ.ഡി.എഫ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ഐ എസ് തീവ്രവാദ ബന്ധമാണ് പുറത്തായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP