Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

13 കൊല്ലത്തിനിടയിൽ ലോക ജനസംഖ്യ 100 കോടി വർധിക്കും; ഏഴ് വർഷത്തിനകം ചൈനയെ പിന്തള്ളി ലോകത്തെ ഏറ്റവും ജനസംഖ്യ ഉള്ള രാജ്യമായി ഇന്ത്യ മാറും; യൂറോപ്പിൽ ജനസംഖ്യ താഴുമ്പോൾ ആഫ്രിക്കയിലും ഇന്ത്യയിലും പെരുകും

13 കൊല്ലത്തിനിടയിൽ ലോക ജനസംഖ്യ 100 കോടി വർധിക്കും; ഏഴ് വർഷത്തിനകം ചൈനയെ പിന്തള്ളി ലോകത്തെ ഏറ്റവും ജനസംഖ്യ ഉള്ള രാജ്യമായി ഇന്ത്യ മാറും; യൂറോപ്പിൽ ജനസംഖ്യ താഴുമ്പോൾ ആഫ്രിക്കയിലും ഇന്ത്യയിലും പെരുകും

2030 ആകുമ്പോഴേക്കും ലോകജനസംഖ്യയിൽ 100 കോടിയുടെ വർധനവ് കൂടിയുണ്ടാകുമെന്നാണ് ഏറ്റവും പുതിയ പ്രവചനങ്ങൾ മുന്നറിയിപ്പേകുന്നത്. 13 കൊല്ലം കൊണ്ട് ജനസംഖ്യ ഇത്രയധികം പെരുകുന്നത് കനത്ത ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്. പുതിയ പ്രവചനങ്ങൾ പ്രകാരം ഏഴ് വർഷത്തിനകം ചൈനയെ പിന്തള്ളി ലോകത്തെ ഏറ്റവും ജനസംഖ്യ ഉള്ള രാജ്യമായി ഇന്ത്യ മാറുന്നതാണ്. ഇക്കാലത്തിനിടെ യൂറോപ്പിൽ ജനസംഖ്യ താഴുമ്പോൾ ആഫ്രിക്കയിൽ ഇന്ത്യയിലും ജനസംഖ്യ പെരുകുകയും ചെയ്യുന്നതാണ്. യുണൈറ്റഡ് നാഷൻസാണ് ഞെട്ടിപ്പിക്കുന്ന ഈ പ്രവചനങ്ങൾ നടത്തിയിരിക്കുന്നത്.

നിലവിൽ ലോക ജനസംഖ്യ 7.6 ബില്യണാണ്. വരുന്ന ദശാബ്ദത്തിൽ അത് വളരെ വേഗത്തിൽ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഫ്രിക്കയിലെ ഉയർന്ന ജനനനിരക്കാണിതിന് പ്രധാന കാരണമെന്നാണ് യുഎൻ റിപ്പോർട്ട് എടുത്ത് കാട്ടുന്നത്. 2050 ആകുമ്പോഴേക്കും ജനസംഖ്യയുടെ കാര്യത്തിൽ നൈജീരിയ യുഎസിനെ മറികടക്കുമെന്നും ജനസംഖ്യയിൽ മൂന്നാംസ്ഥാനത്ത് നിൽക്കുന്ന രാജ്യമായി മാറുമെന്നുമാണ് പ്രവചനം. ജനപ്പെരുപ്പത്തിന്റെ കാര്യത്തിൽ യൂറോപ്പ് പിന്നോട്ട് പോകുന്നതാണ്. നിലവിൽ ഇവിടെ ഒരു സ്ത്രീക്ക് 1.6 കുട്ടികൾ എന്ന തോതിലാണ് ജനനനിരക്കുള്ളത്. എന്നാൽ വരാനിരിക്കുന്ന ദശാബ്ദത്തിൽ യൂറോപ്പിലെ ജനന നിരക്കിൽ കാര്യമായ ഇടിവുണ്ടാകും.

ഓരോ വർഷവും ലോക ജനസംഖ്യയിലേക്ക് 83 മില്യൺ പേർ പുതുതായി ചേർക്കപ്പെടുന്നുവെന്നാണ് യുഎന്നിന്റെ ഡിപ്പാർട്ട്‌മെന്റ് ഓഫ് എക്കണോമിക്‌സ് ആൻഡ് സോഷ്യൽ അഫയേർസ് പോപ്പുലേഷൻ ഡിവിഷന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ഫെർട്ടിലിറ്റി നിരക്ക് 1960 കൾ മുതൽ താഴുന്നുവെങ്കിലും ജനപ്പെരുപ്പം തുടരുന്നതിനുള്ള പ്രവണത വരും ദശാബ്ദങ്ങളിലും തുടരുക തന്നെ ചെയ്യുമെന്നാണ് ഈ റിപ്പോർട്ട് പ്രവചിക്കുന്നത്. 233 രാജ്യങ്ങളിലെ ജനസംഖ്യയെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയതാണീ റിപ്പോർട്ടെന്നാണ് പോപ്പുലേഷൻ ഡിവിഷന്റെ ഡയറക്ടറായ ജോൺ വിൽമോർത്ത് പറയുന്നത്.

ഇപ്പോഴത്തെ കാലത്തിനും 2050നും ഇടയിലുണ്ടാകുന്ന ജനസംഖ്യാ വളർച്ചയിൽ പകുതിയിലധികവും ആഫ്രിക്കയിലാണുണ്ടാവുകയെന്നും ഇത് അത്ഭുതപ്പെടുത്തുന്ന വളർച്ചയാണെന്നും വിൽമർത്ത് എടുത്ത് കാട്ടുന്നു. ഇപ്പോൾ മുതൽ 2050 വരെയുള്ള കാലത്തിനിടയിൽ ലോക ജനസംഖ്യയുടെ വളർച്ചയുടെ പകുതിയും സംഭവിക്കുന്നത് ഇന്ത്യ, നൈജിരിയ, കോംഗോ, പാക്കിസ്ഥാൻ, എത്യോപ്യ, താൻസാനിയ, യുഎസ്, ഉഗാണ്ട, ഇന്തോനേഷ്യ എന്നീ ഒമ്പത് രാജ്യങ്ങളിലായിരിക്കും സംഭവിക്കുകയെന്നും ഈ റിപ്പോർട്ട് പ്രവചിക്കുന്നു. ഇക്കാലത്തിനിടെ 26 ആഫ്രിക്കൻ രാജ്യങ്ങളിലെ ജനസംഖ്യയിൽ ഇരട്ടി വർധനവും ഉണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP